Sep 3, 2011

അച്ചുമാമന്‍ എം ബി ബി എസ്...."സൂക്കേട്" സ്പെഷ്യലിസ്റ്റ് .....

അച്ചുമാമന്‍ എം ബി ബി എസ്...."സൂക്കേട്" സ്പെഷ്യലിസ്റ്റ് .....

 



ഞങ്ങളുടെ നാട്ടിലെ പഴയ ബഷീര്‍ ഡോക്ടറെ അറിയാത്തവരായി എന്റെ പ്രായവും അതില്‍ കൂടുതലുമുള്ള നാട്ടിലെ ആരും ഉണ്ടാവില്ല, കാരണം ഞങ്ങളുടെ നാട്ടിലെ ഒരേ ഒരു ആശ്രയമായിരുന്നു "ഡോക്ടര്‍" അല്ലാത്ത ഡോക്ടര്‍ ബഷീര്‍, പല്ല് വേദന മുതല്‍ പ്രസവ ചികത്സ വരെ ഡോക്ടര്‍ നടത്തും.. പക്ഷെ ഈ ഡോക്ടര്‍ ഏത് യുനിവേര്സിറ്റിയില്‍   നിന്നും പഠിച്ചു വന്നെന്നു ഇതുവരെ ആരും ചോദിച്ചിട്ടില്ല , കാരണം അദ്ദേഹത്തിന്റെ മരുന്നു കെങ്കേമമായിരുന്നു,  ഞങ്ങളുടെ നാട്ടില്‍ രോഗത്തിന് "സുക്കെട്" എന്ന് പറയും..അതുള്ളവര്‍ ഡോക്ടറുടെ അടുത്ത് പോകും.. പക്ഷെ "സൂക്കേട്" എന്ന് പറയുനത് രോഗത്തിന്‍ അല്ലെന്ന് ഈ അടുത്ത കാലത്താണ് ഞാന്‍ അറിഞ്ഞത്.. അത് വേറെ പലതിനുമാണ് ... അങ്ങ് തെക്കോട്ട്‌ പോയാല്‍ ഇവന് എന്തിന്റെ "സൂക്കെടാന്നെന്നു" സാധാരണ ചോദികാറുണ്ട് ... "സൂക്കെടില്‍"  രോഗങ്ങളെ പോലെ തന്നെ പലതരത്തിലുള്ള മരുന്നുള്ളതും  ഇല്ലാത്തതും പേരറിഞ്ഞതും അറിയാത്തതുമായ പല തരമുണ്ട്.  അതില്‍  ഞരമ്പ്‌ രോഗം, പീഡനം, പെണ്‍ വാണിഭം,  അഴിമതി, ഐസ് ക്രീം, ലാവലിന്‍, റിയല്‍ എസ്റ്റേറ്റ്‌ മാഫിയ, ഇടമലയാര്‍, പാമോയില്‍, മുന്നാര്‍  ഇതൊക്കെ പേര് അറിയപെടുന്ന "സൂക്കെടില്‍" പെടും.. "സൂക്കേടിന്റെ" റിസര്‍ച്ച് ചെയ്ത  സ്പെഷ്യലിസ്റ്റ് ആകുന്നു ഡോക്ടര്‍ അച്ചുമാമന്‍ (എം ബി ബി എസ്)..ഞാന്‍ രോഗവും സൂക്കേടും തമ്മിലുള്ള വിത്യാസം തന്നെ അറിഞ്ഞത് ഡോക്ടര്‍ അച്ചു മാമന്‍ പറയുനത് കേട്ടിട്ടാണ്. കേരളത്തില്‍ ഈ രോഗവും കൊണ്ട് നടക്കുന്ന കുറെയാളുകള്‍  ഉണ്ടുപോലും  ... അവര്‍ ഡോക്ടര്‍ അച്ചു മാമന്റെ മുമ്പില്‍ പെടാതെ ഒളിച്ച് കഴിയുകയായിരുന്നു.. എങ്ങാനും ഇയാളുടെ മുമ്പില്‍ പെട്ട് പോയാല്‍ പിടിച്ചു കൊണ്ട്പോയി മരുന്നു കൊടുക്കുക തന്നെ ചെയ്യും .. തനിക്ക്‌ പിടി കിട്ടാത്തത്ര മൂര്‍ച്ചിച് പോയിട്ടുണ്ടകില്‍ "ഹൈ ക്ലിനികിലെകോ" അവിടെ നിന്നും ശരിയായില്ലെങ്കില്‍ "സുപ്രീം ക്ലിനികിലെകോ" പറഞ്ഞയക്കും ഈ അച്ചു ഡോക്ടര്‍ ..പക്ഷെ ഇതുവരെ ഈ ഡോക്ടര്‍ക്ക് ഒരു ഡോക്ടറേറ്റ്‌ കൊടക്കാന്‍ ഒരു യുനിവേര്സിറ്റിയും തയ്യാറായിട്ടില്ല, പല സിനിമ നടന്മാര്‍ക്കും, പണക്കാര്‍ക്കും അവര്‍ ഇടക്കിടക്ക് അത്  കൊട്ക്കുന്നുണ്ട്, പക്ഷെ ഇങ്ങേര്‍ക്ക് കൊടുത്തിട്ടില്ല,  അച്ചു ഡോക്ടര്‍ക്ക് അറിയാം അതൊക്കെ കിട്ടമെങ്കില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും "സൂക്കേട്" വേണ്ടി വരുമെന്ന്, അത് ഇല്ലാത്തതു കൊണ്ട് ശ്രമിച്ചിട്ടില്ല, കിട്ടിയിട്ടില്ല, അച്ചു മാമന്‍ ഡോക്ടര്‍ പോയിട്ട് ഒരു മുറി വൈദ്യന്‍ അല്ലെങ്കില്‍ പോലും "സൂക്കേട്" ചികിത്സ ശരിക്കും നടക്കുന്നുണ്ട്.     



അങ്ങനെ  ഇരിക്കുമ്പോഴാണ് 15 വര്‍ഷമായി ഐസ് ക്രീം "സൂക്കേടുള്ള" കുഞ്ഞാലിയെ കാണുന്നത് .. മുമ്പ് തന്റെ അടുത്ത് ചികിത്സയ്ക്ക് "സൂക്കേടാണ്" ഇത് ... പക്ഷെ തനിക്ക്‌ വയ്യാത്തത് കൊണ്ട് "ഹൈ.-സുപ്രീം ക്ലിനികിലേക്ക് അയച്ചതാണ്.. പക്ഷെ അവിടെന്നു "കാണേണ്ടവരെ"യൊക്കെ ശരിക്കും കണ്ടിട്ട് തനിക്ക്‌ ഈ "സൂക്കേട്" ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വന്നതാണ്‌...പക്ഷെ അച്ചു ഡോക്ടര്‍ അങ്ങനെ വിടുമോ... വീണ്ടും പിടിച്ചു... കൂടെ ഡോക്ടറുടെ അടുത്ത് പോയ റൌഫ് പറയുനത് എന്തോ തരികിടം ഒപിച്ചു "സൂക്കേട്" ഇല്ലാന്ന് പറയാന്‍ എന്നാണ് .. "സുക്കെട്" ഉണ്ടന്ന് കൂടെ ഉണ്ടായിരുന്ന കുറച്ചു ആളുകള്‍ വിളിച്ചു പറയാനും തുടങ്ങി...അവര്‍ കള്ള സര്ടിഫികറ്റിന്റെ കോപികള്‍ വ്യാജ  ഡോക്ടര്‍ ബഷീറിനെ ഏല്പിച്ചു അങ്ങനെ ബഷീറിന്റെ "വിഷന്‍ ക്ലിനിക്‌" ലോകത്തോട് പാട്ടാക്കി... പക്ഷെ വിഷന്‍ ക്ലിനിക്‌ പുറത്ത് നാട്ടാരെ അറിയിച്ചത് മുതലാളി ഒറിജിനല്‍ ഡോക്ടര്‍ മുനീറിന് അറിഞ്ഞിട്ടില്ല എന്നാണ് പറയുനത്.. പക്ഷെ കുഞ്ഞാലി അത് "നമ്പിയിട്ടില്ല" എന്നാണ് ഇത് എഴുതുമ്പോഴും എനിക്ക് കിട്ടിയ  വിവരം...


അപ്പോഴാണ്‌ മുകളില്‍ പറഞ്ഞ എല്ലാ "സുക്കെടും" ഉള്ള "സൂക്കേടിന്റെ" സംസ്ഥാന സമ്മേളനവുമായി നടക്കുന്ന "ശശി സഖാവിനെ" ഓര്മ വരുന്നത്,, മൂപര്‍ക്ക് മുകളില്‍ പറഞ്ഞ ഞരമ്പ്‌ രോഗം,പീഡനം, പെണ്‍ ഭാണിവം, അഴിമതി, ഐസ് ക്രീം, ലാവലിന്‍, റിയല്‍ എസ്റ്റേറ്റ്‌ മാഫിയ, ഇടമലയാര്‍, പാമോയില്‍, മുന്നാര്‍ വേറെ പേര് അറിയാത്ത പല "സുക്കെടും" ഉണ്ട്.. മൂപരുടെ സൂക്കേടിന്റെ നിജസ്ഥിതി പാര്‍ട്ടിയിലെ മറ്റുള്ളവരെ അറിയിച്ചു, അങ്ങനെ എല്ലാ സൂക്കെടിനും ചികിത്സയുള്ള കോയമ്പത്തൂര്‍ ആര്യ വൈദ്യശാലയിലെക്ക് അയച്ചു, പക്ഷെ ഉള്ള "സൂക്കേടിന്റെ" കാര്യകാരണങ്ങള്‍ അറിയാന്‍ രണ്ടു മുറിവൈദ്യന്മാരെ എല്പികുകയും ചെയ്തു... വൈദ്യശാലയില്‍ വെച്ച്  സഖാവ് ഒരു "കത്ത് പാട്ടിലൂടെ" എത്രയ്ക്കും വഹുമാനപെട്ട എന്റെ പ്രിയ .... അറിയാന്‍ എന്നാ തുടകത്തോടെ "ലാവലിന്‍" സഖാവിന്‍ ഒരു ദുഃഖഭാരത്തോടെ ഒരു ഒരു കത്ത് എഴുതിയത്, അതില്‍ പറയുന്നത് "അച്ചു ഡോക്ടര്‍" ഒരു വ്യാജന്‍ ആണെന്നാണ്, അച്ചു ഡോക്ടര്‍ക്ക് "കല്ലുവാതുക്കല്‍" "സൂക്കേടിന്റെ" ലക്ഷണം കുറെ മുംബ് ഉണ്ടായിട്ടുണ്ടന്നും, പക്ഷെ കത്ത് വായിച്ച ആരും അത് വിശ്വസിച്ചില്ല, പ്രിയ ലാവലിന്‍ സഖാവ് പോലും..  

20 വര്‍ഷമായി പാമോയില്‍ "സൂക്കെടുമായി" തന്നെ വെട്ടിച്ചു നടക്കുന്ന പിള്ളയെ അച്ചു മാമന്‍ കണ്ടത് 2 ദിവസം മുമ്പാണ് .. പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ കൂടെ നാട് ചുറ്റി തനെയും തന്റെ ആശുപത്രിയേയും നാട് നീളെ തെറി പറഞ്ഞു നടക്കുകയായിരുന്നു, അതും പോരണ്ട് തന്‍റെ വൈദ്യശാലക്ക് എതിരെ പ്രചരണം നടത്തി  1 കോടി ആള്‍ക്കാരുടെ ഒപ്പ് ശേഖരിചിട്ട് വന്നതാണ്‌ .. കുഞ്ഞൂഞ്ഞിന്റെ കൂടെ ഇടത് ഭാഗത്ത്  "സൂക്കെടുകാരനെ" കണ്ടപ്പോള്‍ ഡോക്റെര്‍ക്ക് ആകാംക്ഷ .. ഇയാളുടെ "സൂക്കേട്" ഇതുവരെ മാറിയിട്ടില്ലേ ..പിറ്റേ ദിവസം തന്നെ "സുപ്രീം ക്ലിനികിനെ" വിവരം അറിയിച്ച്‌ ഒരു വര്‍ഷത്തെ കിടത്തി തിരുമ്മല്‍ ചികിത്സ കൊടുക്കാന്‍ പറഞ്ഞു... കേട്ട പാതി കേള്‍കാത്ത പാതി ഉടനെ വന്നു ചികിത്സ... 


അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ പഴയ പാമോയില്‍ മുസ്തഫ ഒരു വെളിപ്പാട് നടത്തിയത് ഈ പാമോയില്‍ സൂക്കേട് പുതുപ്പള്ളി കുഞ്ഞൂഞ്ഞിനും ഉണ്ടുപോലും.. പിന്നെ അതായി എല്ലാരുടെയും ചര്‍ച്ച, കുഞ്ഞൂഞ്ഞിന് സൂക്കെടോ, ഉണ്ടെന്നും ഇല്ലെന്നും അങ്ങനെ ചര്‍ച്ച പൊടിപൊടിച്ചു, അങ്ങനെ ഇരിക്കുമ്പോള്‍ അതാ ടീ.എം. ജേക്കബിന്റെ പേരില്‍ വേറൊരു സൂക്കേട്, ഇപ്പോള്‍ അങ്ങനെ നോക്കുമ്പോള്‍ കുഞ്ഞൂഞ്ഞിന്റെ കൂടെ ഉള്ളത് എല്ലാം സൂക്കേട് ഉള്ളവര്‍... കുഞ്ഞൂഞ്ഞിന്റെ കുട്ടികള്‍ ഇന്നലെ ഉറപ്പിച്ചു പറഞ്ഞു ഞരമ്പ്‌ സൂക്കെടുള്ള പീ.ജെ.ജോസഫിനെ ടീമില്‍ എടുത്തത് തീരെ ശരിയായില്ലെന്ന്. ഇതിന്  പുറമെയാണ് ഒറിജിനല്‍ ഡോക്ടറായ എം. കെ.മുനീറിനെതിരെ തൃശൂര്‍ വിജിലന്‍സ് ക്ളിനികില്‍ കുറ്റപത്രം വന്നു, ഡോക്ടര്‍ക്ക് വേറെ ഒരു തരം "സൂക്കേട്" .. 

ഇവരുടെയൊക്കെ "സൂക്കേട്" വലുതായത് കൊണ്ട് ഇവരൊക്കെ ഇലക്ഷനിന്‍ മുമ്പുള്ള "മെഡിക്കല്‍ ചെക്ക് അപ്പ്‌" പാസകുമോ എന്നറിയില്ല, ഇനി അവര്‍ ഡ്യൂപ്ലിക്കേറ്റ്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ട് വന്നാലും, ജനം അവര്‍ക്ക് പോലിസ് ക്ലീയറന്‍സ് കൊടുത്തു നിയമസഭക്ക് കയറ്റി വിടുമെന്ന് തോന്നുന്നില്ല.

ഒന്നാം പകുതിയില്‍ 2-0 നു മുന്നിട്ടു നിനിരുന്ന ഐക്യ മുന്നണി രണ്ടാം പകുതിയില്‍ അച്ചു ഡോക്ടറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ 6 -2 നു പിന്നിലാണ്, അതില്‍ രണ്ടു ഗോളുകള്‍ സെല്‍ഫ് ആകുകയും ചെയ്തു, ഒന് കുഞ്ഞാലിയും മറ്റേത് പിള്ളയും സെല്‍ഫടിച്ചതാണ്.. ശശി ചുവപ്പ് കാര്‍ഡ്‌ കണ്ട് പുറത്തായെങ്കിലും അച്ചു ഡോക്ടര്‍ വീറോടെ കളിച്ചതിന്റെ ഗുണം, പണ്ട് സെല്‍ഫ് ഗോളടിച്ച കൊളംബിയന്‍ ടീം കളിക്കാരനെ അവിടത്തെ നാട്ടുക്കാര്‍ ശരിപെടുത്തിയ കഥ നമ്മള്‍ മറന്നിട്ടില്ല, ഇവിടെയും ചിലപ്പോള്‍ അത് സംഭവിക്കും.

2 comments:

Jefu Jailaf said...

എല്ലാ ചെണ്ടയിലും ഒരാള്‍ തന്നെ കൊട്റെണ്ട അവസ്ഥ.. :) ഞാന്‍ പറഞ്ഞതല്ല ഏഷ്യാനെറ്റിലെ മുന്‍ഷി പറഞ്ഞതാ.. എന്നാലും അതില്‍ കാര്യമുണ്ട് താനും.. അല്ലെ..

Shukoor Ahamed said...

അതെ, വളരെ ശരിയാണ് .....