Sep 19, 2011

അണ്ണാ ഹസാരെ .. വന്ദേമാതരം.... കൂടെ ഞങ്ങളുടെ ആശാരി കരിയനും ....

അണ്ണാ ഹസാരെ .. വന്ദേമാതരം.... 

കൂടെ ഞങ്ങളുടെ ആശാരി കരിയനും ....


ഞങ്ങളുടെ നാട്ടില്‍ ഒരു "ആശാരി കരിയന്‍ ‍"  ഉണ്ടായിരുന്നു, മരിച്ചിട്ട് വര്‍ഷങ്ങളായി, മുഴു കുടിയന്‍, കുടിയന്മാര്‍ക്ക് അവാര്‍ഡ്‌ കൊടുക്കുന്ന ഒരു പരിവാടി ഉണ്ടായിരുന്നെങ്കില്‍ കരിയനു  ഒരു ഓസ്കാര്‍ അവാര്‍ഡിന്‍ ചാന്‍സ് ഉണ്ടായിരുന്നു, മുഴുവന്‍ സമയവും നല്ല ഫിറ്റ് ... നാലു കാലിലോ അല്ലെങ്കില്‍ ഇഴ ജന്തുക്കളെ പോലെ ആയിരിക്കും എപ്പോഴും...   ഞങ്ങള്‍  പഠിച്ചിരുന്നത് പരവനടുക്കം ആലിയ അറബിക് കോളേജിന്റെ കീഴിലുള്ള മദ്രസയില്‍ ആയിരുന്നു, അന്ന് മദ്രസാ പ്രവര്‍ത്തിച്ചിരുന്നത്  വൈകുന്നേരമായിരുന്നു , ഇയാള്‍ എന്നും  വൈകുന്നേരമാകുമ്പോള്‍ കുടിച്ചു നല്ല ഫിറ്റായി  ആലിയയുടെ ഗേറ്റിന്   അടുത്ത് വന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുമായിരുന്നു, കൂടെ ബാങ്കും വിളിക്കും.. പിന്നെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു അവിടെ നിന്നും പോകും, ചില ആളുകള്‍ക്ക് അങ്ങനെയാണ് മറ്റുള്ളവരെ ചീത്ത പറയാനും മറ്റും ഒന്ന് കുടിച്ചാല്‍ മതി... ആരും ഒന്നും പറയില്ലല്ലോ , പിന്നെ കുടിക്കാതെയും പിച്ചും പേയും  പറയുന്നവരും  ഉണ്ടാകാം....


ഈ കരിയന്‍ കഥ എഴുതാന്‍ കാരണം എന്നും മുസ്ലിംകള്‍ക്ക് എതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കുപ്രചരണം കണ്ടിട്ടാണ്, മുസ്ലിംകള്‍ വന്ദേമാതരം ആലപികുന്നില്ല അവര്‍ക്ക് ദേശ സ്നേഹം ഇല്ലാ യെന്നാണ് അവരുടെ പ്രചരണം, എന്താണ് വന്ദേ മാതരം എന്നറിയുന്ന ഒരു ഇസ്ലാം മത വിശ്വസിക്കും അത് ഉച്ചത്തിലോ അല്ലാതെയോ ഉച്ചരിക്കാന്‍ കഴിയില്ല, അത് മുസ്ലിം മതവിശ്വാസത്തിനു എതിരാണ്. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു മുസ്ലിമിന് ഭൂമിയെയോ മറ്റുള്ള വസ്തുക്കളെയോ വന്ദിക്കാന്‍ കഴിയില്ല, സംഘപരിവാര്‍ സംഘടനകളുടെ കൂടെ ചില കപട മതേതരവാദികളും കൂടുമ്പോള്‍ കാര്യം ഉഷാറായി, കാര്യത്തിന്റെ നിജ സ്ഥിതി അറിയാതെ ആശാരി കരിയനെ പോലെ ഉച്ചത്തില്‍ വിളിച്ചു പറയുന്നവര്‍. അവരെന്താണ്  പറയുന്നത് എന്ന് ആഴത്തില്‍ ചിന്തിച്ചു നോക്കുന്നത് നല്ലതായിരിക്കും...


ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേ മാതരം ഇന്ത്യയുടെ ദേശിയ ഗാനമല്ല. അത് സ്വതന്ത്ര സമരത്തില്‍ എല്ലാരും ഉപയോഗിച്ച ഗാനവുമല്ല  ചിലയാളുകള്‍ അത് ഉപയോഗിച്ചിരിക്കാം, പക്ഷെ ആലപിക്കാത്തവര്‍ മുഴുവനും ഇന്ത്യയെ അപമാനിക്കുന്നു എന്ന് പറയുമ്പോഴാണ് അവര്‍ക്ക് ഇന്ത്യന്‍ സ്വതന്ത്ര സമരത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറയേണ്ടി വരുന്നത്, അവരിത്  പറയണമെങ്കില്‍ മുസ്ലിംകളുടെ ത്യാഗ സ്മരണകള്‍ കണ്ടില്ലെന്ന് നടിക്കേണ്ടി  വരും, മൌലാന മുഹമ്മദ്‌ അലി, മൌലാന ഷൌകത്തലി, റഹമത്തുള്ള  സായാനി,  മൌലാന അബുല്‍ കലാം ആസാദ്, ടിപ്പു സുല്‍ത്താന്‍, ഹാകിം അജ്മല്‍ ഖാന്‍, സയ്യദ് ഹസന്‍  ഇമാം, മുഖ്താര്‍  അഹമദ്  അന്‍സാരി, നവാബ്  സയദ്  ബഹദൂര്‍, സര്‍ സയദ്  അഹമദ് ഖാന്‍,  ഖാന്‍  അബ്ദുല്‍  ഗഫാര്‍  ഖാന്‍ അതുപോലെ എന്തങ്കിലും കേട്ടാല്‍ അങ്ങ് വാളെടുക്കുന്ന കേരളത്തിലെ പിന്തിരിപ്പന്മാര്‍ ഓര്‍മ്മിക്കാന്‍  ഉമര്‍ ഖാളി, ആലി മുസ്ലിയാര്‍, വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി ,  കുഞ്ഞാലി മരക്കാര്‍, മമ്പുറം തങ്ങള്‍, മൊയിതു മൌലവി, വക്കം മൌലവി, അബ്ദുറഹിമാന്‍ സാഹിബ്‌, ചെറുപ്പത്തിലെ രക്ത സാക്ഷിയായ വക്കം ഖാദര്‍ .... ഇവരാരും വന്ദേ മാതരം വിളിച്ച മുസ്ലിംകള്‍ അല്ല, അത് വിളികുന്നവരോടപ്പം ഒന്നിച്ചു സമരത്തില്‍ പ്രവര്‍ത്തിച്ചവര്‍ അവരോടൊപ്പം മുമ്പിലും പിന്നിലും എന്നും കൂടെ നിന്ന്  സ്വാതന്ത്രത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്ട ധീര ദേശാഭിമാനികള്‍ ‍. .. ഇവരുടെ ചരിത്രം അറിയണമെങ്കില്‍ ബ്രിട്ടീഷ്‌ കൂലി എഴുത്തുക്കാരുടെയും മുസ്ലിം വിരുദ്ധരുടെയും പുസ്തകങ്ങള്‍ വായിച്ചത്‌ കൊണ്ട് പ്രയോജനം ഉണ്ടാവുകയുമില്ല.. സത്യത്തോട് കൂറ് കാട്ടിയ  യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രക്കാരന്മാരുടെ രചനകള്‍ വായിച്ചു മനസിലാക്കുക...


ഇനി ഇന്ത്യ വിഭജനമാണ്  വിഷയമെങ്കില്‍ അതില്‍ ജിന്നയപോലെ തന്നെ ഹിന്ദു തീവ്ര സംഘടനകള്‍ക്കും തുല്യ പങ്കുണ്ട്, ഗാന്ധിജിയും  മൌലാന അബുല്‍ കലാം ആസാദ് പോലുള്ള മുസ്ലിം നേതാകളും എന്നും വിഭജനത്തിനു  എതിരായിരുന്നു, എന്തിനേറെ സ്വതന്ത്രം കിട്ടിയ 1947 കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  പ്രസിഡന്റ്‌ തന്നെ അബുല്‍ കലാം ആസാദ് ആയിരുന്നു... ഇതൊക്കെ യഥാര്‍ത്ഥ ചരിത്രത്തില്‍  കാണുമ്പോള്‍ വിഭജനത്തെ അനുകൂലിച്ച,  വന്ദേമാതരം   ഒരു സമുധായത്തെ  കൊണ്ട് ഉച്ചരിപിക്കാന്‍ നോമ്പ് നോറ്റിരിക്കുന്നവര്‍ക്കും ബ്രിട്ടീഷ്‌ കാരോടോപ്പംചേര്‍ന്ന് സ്വതന്ത്ര സമരത്തെ ഒറ്റി പള്ളിയും  പള്ളി കൂടങ്ങളും ഉയര്‍ത്തിയവര്‍ക്കും അവര്‍ പോയപ്പോള്‍ ചെയ്യാത്ത സ്വതന്ത്ര സമര പെന്‍ഷന്‍ വാങ്ങാന്‍ ക്യു നിന്നവര്‍ക്കും ഈ സമുധായത്തോട്  അസൂയ ഉണ്ടാവുക സ്വാഭാവികം... പണ്ട്  ചെയ്ത ഉപകാരത്തിന്റെ നന്ദിയായി പാകിസ്ഥാനില്‍  പോയപ്പോള്‍ ശ്രീ അദ്വാനി ജിന്നയെ പുകഴ്ത്തി പറഞ്ഞതും നമ്മള്‍ കേട്ടതാണ്. ഇന്ത്യ കീറി മുറിച്ചതുകൊണ്ട് ഏറ്റവും നഷ്ടം ഉണ്ടായതും മുസ്ലിം സമുധായത്തിനാണെന്ന് നേരായി ചിന്തിക്കുന്നവര്‍ക്കറിയാം
അണ്ണാ ഹസാരയുടെ സമരത്തെ ഇന്ത്യയിലെ കുറെയാളുകളെ പോലെ ഞാനും പിന്തുണച്ചിരുന്നു  കാരണം അത് അഴിമതിക്കെതിരെയുള്ള ഒരു നല്ല മുന്നേറ്റമായിരുന്നു, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നടന്ന ഒരു നല്ലൊരു കാല്‍വെയ്പ്പ്, ഇന്ത്യയില്‍ നിന്നും അഴിമതി  ഇല്ലാതാക്കണം അത് എല്ലാവരുടെയും ആവിശ്യമാണ്. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ഒരു ഇന്ത്യന്‍ പൌരന്റെ അവകാശം തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപെടുത്തി വിരലില്‍ മഷി പുരട്ടുന്നത് മാത്രമാണെന് ഞാന്‍ കരുതുന്നുമില്ല  വിശ്വസികുന്നുമില്ല.. അതോടെ തീരുന്നതുമല്ല അവന്‍റെ ഉത്തരവാദിത്തം...വേറെയും കുറെ നല്ല കാര്യങ്ങള്‍ നമ്മുക്ക് ചെയ്യാന്‍ പറ്റും. പക്ഷെ ഈ അണ്ണാ ഹസാരെ അഴിമതിക്ക് വേണ്ടി മാത്രം സമരയം ചെയ്യുന്നത് കാണുമ്പോഴാണ് അതില്‍ ഒരു "ഇത്" നമ്മുക്ക് കാണുന്നത്, ഗുജറാത്തില്‍ മുസ്ലിംകളെ ഭരണകൂട ഭീകരത വംശ ഹത്യ നടത്തിയപ്പോള്‍, ബോംബയില്‍ ഒരു സമൂഹത്തിനെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടപ്പോള്‍, ആയിരങ്ങള്‍ മരിച്ചു വീണപ്പോള്‍, നന്ദി ഗ്രാമത്തില്‍ അര പട്ടിണിയും മുഴു പട്ടിണിയുമായി  കിടക്കുന്ന പാവപ്പെട്ട  ജനങ്ങളെ കുടി ഒഴിപ്പിച്ചപ്പോള്‍, ഒരിസയില്‍ പാവപ്പെട്ട ആദിവാസികളെ നിഷ്ടൂരം ആട്ടി ഓടിച്ചപ്പോള്‍ എവിടെ പോയി ഒളിക്കുകയായിരുന്നു ഇദ്ദേഹം?   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അറിയാവുന്നവര്‍ക്ക് അറിയാം വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ലന്നും  അവ തീര്‍ത്തും ഹിന്ദു ദൈവങ്ങലാണെന്നും ‍,  അവ ആരാധിക്കുന്നവര്‍ ആരാധിക്കട്ടെ. വന്ദേ മാതരം അവരുടെ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചത്തില്‍  മുഴങ്ങട്ടെ. അതില്‍ യാതൊരും തര്‍ക്കത്തിന്റെയും ആവിശ്യമില്ല.

ഈ വിവാദം ഇന്നോ ഇന്നലയോ  തുടാങ്ങിയതല്ല. സഘപരിവാറിന്റെ ആവേശം വര്‍ഗീയത തന്നെയാണ്. ഇതേ വന്ദേ മാതരം ഉറക്കെ വിളിച്ചു കൊണ്ടാണ് ഇവര്‍  മുസ്ലിംകള്‍ 500  വര്‍ഷത്തോളം ആരാധനകള്‍ നടത്തി പോന്നിരുന്ന ബാബറി മസ്ജിദ്  തകര്‍ത്തത്‌‌, ഇന്ത്യ മാതാവെന്ന്‌ കരുതുന്ന ഈ മാതാവ്‌ വിളിക്കാര്‍ തന്നെയല്ലെ 'വന്ദേമാതരം' വിളിച്ച്‌ ഒരിസ്സയില്‍ പാവപ്പെട്ട കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തതും, ഒരു സാമൂഹിക പ്രവര്‍ത്തകനെ കുടുംബസഹിതം (പിഞ്ചു കുട്ടികളടക്കം) കാറിലിട്ട്  ചുട്ടരിച്ചതും,.. അവര്‍ തന്നെയല്ലെ ഗുജറാത്തില്‍ മുസ്ലിംകളെ അരിഞ്ഞു തള്ളിയ്യതും ഗര്‍ഭസ്തഭ്രൂണം ത്രിശൂലത്തില്‍ കൊരുത്തതും .. ബോംബയുടെ തെരുവോരങ്ങളില്‍ രക്തം കൊണ്ട് ആറാട്ട് നടത്തിയതും...

ഒരു  ഇന്ത്യന്‍ മുസ്ലിമിന് താനൊരു ഇന്ത്യക്കാരന്‍ ആണെന്ന് കാണിക്കാന്‍ ത്രിവര്‍ണ പതാക പൊക്കി കാണിക്കണമെന്നും  വന്ദേ മാതരം ഉറക്കെ ചൊല്ലണമെന്നും പറയുന്ന പിന്തിരിപ്പന്‍ ആശയക്കരോട്, ഇന്ത്യ ഒരു മതേതര ജനാതിപത്യ രാഷ്ട്രമാണ് അതില്‍ ഹിന്ദുവിനും മുസ്ലിമിനും ഒരേ സ്വാതന്ത്ര്യമാണുള്ളത്‌ അതിലെ വായുവും വെള്ളവും തുല്യമാണ്...

‌വന്ദേ മാതരം  വിളിക്കുന്നവര്‍ വിളിക്കട്ടെ,  വിളിക്കാത്തവര്‍ വിളിക്കതിരിക്കട്ടെ അത് അവരവരുടെ ഇഷ്ട്ടം ..

Sep 3, 2011

ഞങ്ങളെ സ്നേഹിച്ച ... ഞങ്ങള്‍ സ്നേഹിച്ച... ലേസിയത്തിന്റെ സ്വന്തം അബ്ദുച്ച.....അബ്ദുച്ച എന്ന വ്യക്തിയെ  കുറിച്ച്  എഴുതാന്‍  ശ്രമിച്ചപ്പോഴാണ് ഓര്‍മ്മ എന്നത് ഒരു വലിയ അനുഭവമാണെന്നു തിരിച്ചറിവുണ്ടാകുന്നത്,  ലേസിയത്ത് പള്ളിയുടെയും നാടിന്‍റെയും വിഷയം എഴുതുമ്പോള്‍ അതില്‍ 'അബ്ദുച്ചാ' എന്നത്  വിട്ടു കളയാന്‍ പറ്റാത്ത ഒരു പേരാണ്.  അബ്ദുച്ചാനെ  ഞാന്‍ എപ്പോഴാണ് കാണാന്‍ തുടങ്ങിയത്, എപ്പോഴാണ് പുള്ളതോട്ടി കാരനായ അബ്ദുല്ല ലേസിയത്തുകാരനായത് .... പണ്ടെങ്ങോ ഉപ്പ ഇമാമായ പള്ളിയുമായി തനിക്കുള്ള ബന്ധം ഊട്ടി ഉറപിച്ചതായിരിക്കും ചിലപ്പോള്‍ അബ്ദുച്ച... എഴുത്തില്‍ ആദ്യം അബ്ദുല്ല പുള്ളത്തോട്ടി എന്ന പേരില്‍ അറിയപെട്ട അബ്ദുച്ച ... കുറച്ചു കഴിഞ്ഞാണ് അബ്ദുല്ല ലേസിയത്ത്  എന്ന പേര് സ്വീകരിക്കുന്നത്‌ ..


പകല്‍ വെളിച്ചം പോലും അന്യമായിരുന്ന ചെമ്മനാട് ഗ്രാമത്തെ മറ്റു അയല്‍പക്ക സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരുന്നത് ലേസിയത്ത്  ഭാഗത്ത്‌ കൂടെയുള്ള " നട" വഴിയായിരുന്നു, അക്കാലത്താണ് ലേസിയത്ത്  മുസ്ലിം യുവജന വേദി  സ്ഥാപിക്കുന്നത്  .... അത്  1984-ലാണ് എന്നാണ് എന്‍റെ ഓര്‍മ ..  ഇതേ അബ്ദുച്ച എന്ന് ഞങ്ങള്‍  വിളിക്കുന്ന അബ്ദുല്ല ലേസിയത്താണ്  അതിന്റെ സ്ഥാപകന്‍. നാട്ടുക്കാരെ  ബോധവല്‍ക്കരിക്കാന്‍, യുവാക്കളെ പള്ളിയുമായി അടുപ്പിക്കാന്‍, മഹലിലെ പാവങ്ങളെ സഹായിക്കാന്‍ തുടങ്ങിയ നല്ല കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് അത് തുടങ്ങിയത്...  തനിക്കു മാതാ പിതാക്കളില്‍ നിന്നും കിട്ടിയ  നേരായ  ആശയങ്ങളും ഇസ്ലാമിന്റെ സ്വാധീനവും വേദി ആരംഭിക്കുന്നതിനു പ്രചോദനമായി കണ്ടിരിക്കണം അബ്ദുച്ച.. അത് അങ്ങനെ ആവനെ തരമുള്ളൂ .. കാരണം നാടിനെ സ്നേഹിച്ച നാട്ടുക്കാര്‍ക്ക്‌ വേണ്ടി ജീവിച്ച രാമന്തള്ളി ഉസ്താദിന്‍റെ മകന്‍ അങ്ങനെയല്ലേ ആവുകയുള്ളൂ . ജാതി-മതം നോക്കാതെ   ... അതേപോലെ  ജമാഅത്, സുന്നി, മുജാഹിദ് സംഘടന പക്ഷപാതിത്വം നോക്കാതെ  നാട്ടുക്കാര്‍ സ്നേഹിച്ച ഉസ്താദിന്‍റെ മകന്‍ അങ്ങനെ തന്നെ ആയിരിക്കണം.  നാട്ടില്‍ സംഘടനകള്‍ തമ്മില്‍ പോരടിക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണല്ലോ. വേദി  സ്ഥാപിക്കനായി തിരഞ്ഞെടുത്ത സ്ഥലം ലേസിയത്തിന്റെ ഹൃദയ ഭാഗമായ പള്ളി തന്നെ ആയിരുന്നു, അന്നും ഇന്നും  എന്നും ഞങ്ങള്‍ ലേസിയക്കാര്‍ക്ക്   ഇരിക്കാന്‍ നാട്ടു വര്‍ത്താനം പറയാന്‍ ആകെയുള്ള ഇടം പള്ളി തന്നെയാണ്, വേദിയുടെ പ്രഥമ പ്രസിഡന്റ്‌ സീ.എല്‍.അബ്ദുച്ചയും സെക്രട്ടറി സീ.എല്‍.മുനീര്ച്ചയും ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ, കൂടെ ഭാരവാഹികളായി ശരീഫ്, സാജു, സാമു, മായിച്ച, കായിഞ്ഞി, മാഹിന്‍ ഇവരൊക്കെ ഉണ്ടായിരുന്നു.  ഇതില്‍  ഞാനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞയാള്‍..   പ്രായം കുറഞ്ഞ എന്നെയും അതില്‍ ഉള്‍കൊള്ളിക്കാന്‍ സന്‍മനസ്സ് കാണിച്ചു അബ്ദുച്ച.. അന്ന് പ്രായത്തില്‍ മുതിര്‍ന്നവര്‍ അബ്ദുച്ചാനെ 'വേദി അബ്ദു' എന്ന് തമാശ രൂപത്തില്‍  വിളിച്ചിരുന്നത്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. ഞങ്ങളുടെ  ചെര്‍ച്ച (യാസരിന്റെ ഉപ്പ) മുതല്‍ .. ഇഹലോകം വിട്ടുപിരിഞ്ഞ മൊയിച്ച, ആമുച്ച, എന്‍റെ മൂത്ത, എന്‍റെ ഉപ്പ ഇവരൊക്കെ ഇതില്‍ പെടും,  അന്ന് ഈ പള്ളിക്ക് ഒരു നല്ല കക്കൂസ് പോലും  ഉണ്ടായിരുന്നില്ല... കല്ലും ,മണ്ണും ഉപയോഗിച്ച് ഭിത്തി നിര്‍മിച്ച കക്കൂസില്‍ നിന്നും താഴെ  കവുങ്ങിന്‍ തോപ്പിലേക്ക് മൂത്രമൊഴിക്കും.. അത് പുതുക്കി നിര്‍മിക്കാന്‍ അബ്ദുച്ചയാണ് പരിശ്രമിച്ചത് .. കൂടെ പള്ളിയില്‍ ഉസ്താദിനു താമസിക്കാനുള്ള മുറി  കെട്ടാനും അബ്ദുച്ച തന്നെയായിരുന്നു മുന്നില്‍, ചെമ്മനാട് ജമാഅതിന്റെ കീഴിലുള്ള  പാവപ്പെട്ട  കുട്ടികള്‍ക്ക് കുട, സ്കൂള്‍ ബുക്ക്‌ വിതരണം നടത്താന്‍ മുമ്പില്‍ നിന്നതും ഈ അബ്ദുച്ചയാണ്, ഒരു പ്രാവിശ്യം കുട വിതരണം നടത്തുന്ന ദിവസം  സ്വന്തമായി കുടയില്ലാതെ അബ്ദുച്ച മഴ നനഞ്ഞു വന്നതും എന്റെ മനസ്സില്‍ മറക്കാതെ കിടക്കുന്നു.

അങ്ങനെ യഥാര്‍ത്ഥ ജീവിത കഥയില്‍ അന്നം തേടിയുള്ള അലച്ചിലില്‍  ഞങ്ങള്‍ ഓരോര്‍ത്തര്‍  ഓരോ വഴിക്കായി അതിനിടയില്‍ അബ്ദുച്ച ഞങ്ങളുടെ ലേസിയത്തിനെ  വിട്ടു എവിടെ പോയെന്നു അന്വോഷിക്കാന്‍ എനിക്ക് പറ്റിയില്ല, അത് പോലെ തന്നെ ആയിരിക്കാം  മറ്റുള്ളവരുടെയും  അവസ്ഥ.    ഇതിനിടയില്‍ അബ്ദുച്ച എഴുതിയ കുറെ പാട്ടുകള്‍ കേട്ടിരുന്നു... മാലിക് ദീനാര്‍ ഉറൂസ്, ഉപ്പാപ്പ  ഉറൂസ് ഇതിന്റെയൊക്കെ പാട്ടുകള്‍, ആ സമയത്ത് ചിലപ്പോള്‍ ഓര്‍ക്കും ഞങ്ങളുടെ അബ്ദുച്ചയെ ...

കുറച്ചു വര്ഷം മുംബ് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കുറെ സാധനങ്ങള്‍ പെറുക്കി കളയുന്നതിനിടയില്‍ ഒരു ബുക്ക്‌ കയ്യില്‍ കിട്ടി.. എന്തും കയ്യില്‍ കിട്ടിയാല്‍ വായിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടാവാം അതും വായിച്ചു, യുവജന വേദിയുടെ  വര്‍ഷങ്ങള്‍ പഴക്കമുള്ള  മുമ്പുള്ള ഒരു പുസ്തകം ആയിരുന്നു അത്,  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഞങ്ങള്‍ യോഗം ചേര്‍ന്ന് എഴുതിയ കാര്യങ്ങള്‍, ഒരു ഓര്‍മ കുറിപ്പായത് കൊണ്ട് അത് എടുത്തു അലമാരയില്‍ വെച്ചു, അത് അവിടെ ഇരിക്കട്ടെയെന്നു ഭാര്യയോട് പറഞ്ഞു.  അങ്ങനെ ഞാന്‍ കുറെ പ്രാവിശ്യം നാട്ടില്‍ പോവുകയും വരികയും ചെയ്തു. രണ്ടു വര്ഷം മുംബ് അപ്രതീക്ഷിതമായി ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അബ്ദുച്ചനെ ലേസിയത്ത് പള്ളിയില്‍ നിസ്കരിക്കുനത് കാണുന്നത്, എന്തോ അത്ഭുത ഭാവത്തില്‍ എന്നെ കുറെ നേരം നോക്കി നിന്ന അബ്ദുച്ച, പഴയ കാര്യങ്ങള്‍ ഓര്‍മിക്കുന്ന തിരക്കിലായി, എല്ലാരേയും അന്വഷിച്ചു, ഞാന്‍ അബ്ദുച്ചനെ വീട്ടിലേക്ക്  കൂട്ടി കൊണ്ട്പോയി കൂറെ നേരം സംസാരിച്ചു, എനിക്ക് ലഭിച്ച ആ പഴയ ബുക്ക്‌ കയ്യില്‍ കൊടുത്തപ്പോള്‍ ആ മുഖത്ത് കണ്ട ഭാവം എനിക്ക് എഴുതാന്‍ പറ്റുന്നതിലും കൂടുതലായിരുന്നു, അത് എന്നോട് ചോദിച്ചു വാങ്ങി പോയ അബ്ദുച്ചാനെ  പിന്നെ ഞാന്‍ കണ്ടിട്ടില്ല...   

പണ്ട് ലേസിയത്ത്  പള്ളിയുടെ മുമ്പിലൂടെ നടന്നു പോകുന്ന മുസ്ലിം സ്ത്രീകളെ കുറിച്ചു അബ്ദുച്ച പാടാറുള്ള ഒരു രണ്ടു വരിയുണ്ട് അവര്‍ ഉസ്താദിനെ കാണുമ്പോള്‍ തല മറക്കുന്നതിനെ കുറിച്ച്   "ഈ മുക്രിച്ചാനെ കാണുമ്പോള്‍ മക്കന തലക്കിടുന്നു .. മുക്രിച്ച നീങ്ങിടുമ്പോള്‍ മക്കന എടുത്തിടുന്നു"  വളരെ അര്‍ത്ഥവത്തായ വരികള്‍.. ഒരു വരിയില്‍ ഒരു സമുദായത്തിന്റെ സ്ത്രീകളുടെ അവസ്ഥ വിവരിച്ച കവി ... അബ്ദുച്ചാക്ക്  അല്ലാതെ മറ്റാര്‍ക്ക് ഇതെഴുതാന്‍ കഴിയും... .

ആരെയും കുറ്റം പറയാത്ത അറിഞ്ഞ്  കൊണ്ട് ഒരു കുറ്റവും ചെയ്യാത്ത നിഷ്കളങ്കനായ ഒരു വ്യക്തിയാണ് അബ്ദുച്ച ...  ഒരു നല്ല മനുഷ്യന്റെ എല്ലാ ഗുണങ്ങളും ഉള്ള ഒരാള്‍ ... നമ്മുക്ക് ജീവിതത്തില്‍ അനുകരിക്കാന്‍ പറ്റിയ ഒരാള്‍ ..പല ആള്‍ക്കാരിലും നല്ലതും ചീത്തയും ഉണ്ടാകാറുണ്ട് പക്ഷെ നല്ലത് മാത്രം എല്ലാര്ക്കും കാണാന്‍ കഴിയുന്ന -പറയാന്‍ കഴിയുന്ന ഒരാള്‍ അതാണ് അബ്ദുച്ച... അല്ലാഹുവേ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കേണമേ .....ആമീന്‍ യാ റബ് അല്‍ ആലമീന്‍...

സ്വാശ്രയം .. 'റബ്ബേ' നീ തന്നെ ആശ്രയം


അബ്ദുറബ്ബ് എന്ന പേര് ഞാന്‍ ആദ്യമായിട്ടും അവസാനമായിട്ടും കണ്ടത്‌ ഒരേ ഒരാള്‍ക്കാണ് ....പുതുമയുള്ള ഒരു പഴയ പേര് ... ഗള്‍ഫിലായതുകൊണ്ട് പല പേരുകളുള്ള ആള്‍ക്കാരെ  കണ്ടിട്ടുണ്ട് അര്‍ഥം അറിയാണ്ട് പേര് വിളിക്കപ്പെട്ട കുറെ ബംഗാളികളേയും ഇറാനികളെയും ഉദാഹരണത്തിന്  അബ്ദു റസൂല്‍, അബ്ദുനബി, അബ്ദു ഈസ, അബ്ദു അലി ഇങ്ങനെ. അബ്ദുറബ്ബ് എന്ന് പറഞ്ഞാല്‍ നാഥന്റെ അടിമ എന്നാണ് വാക്കര്‍ത്ഥം,  ലോകത്തിന്‍റെ നാഥന്‍ അല്ലാഹുവാണ് .. അപ്പോള്‍ അബ്ദുള്ള എന്ന പേരും ഇതും അര്‍ത്ഥ വിത്യാസമില്ല...


ഇത് ഇപ്പോള്‍ ഓര്‍ക്കാനും പറയാനും കാരണം സ്വാശ്രയ പ്രശ്നത്തില്‍ അബ്ദുരബ്ബിന്റെ നിസഹായവസ്ഥ കാണുമ്പോഴാണ്, ഈ അധ്യയന വര്‍ഷാരംഭത്തിലും  സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസം സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുകയും വിവാദത്തില്‍ പെടുകയും ചെയ്തിരിക്കുന്നു,  നാഥന്റെ  അടിമയായ അബ്ദുറബ്ബ് സ്വാശ്രയ മുതലാളിമാരുടെ അടിമയായി തരം താഴ്നിരിക്കുന്നു, വര്‍ഷങ്ങളായി നമ്മള്‍  അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയുമായി സ്വാശ്രയ വിദ്യാഭ്യാസം മാറിത്തീര്‍ന്നിട്ടുണ്ട്. സ്വാശ്രയത്തില്‍ സര്‍കാരിന്റെ നിലപാട് എന്താണ്, ഈ സര്‍ക്കാരിനു എന്തങ്കിലും നിലപടുണ്ടോ?  കോടതി പോലും സര്‍ക്കാരിനോട് ചോദിക്കുന്നു നിങ്ങളുടെ നിലപാട് എന്തെന്, അതി 'രൂപ'താ പാതിരിമാരെയും അമ്മമാരെയും കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന സര്‍ക്കാര്‍ ആരുടെ അവകാശത്തിലാണ് കൈ കടത്തുന്നത്, പണം കൊടുത്തു പണക്കാരന്റെ മക്കള്‍ പഠിച്ചാല്‍ മാത്രം മതിയോ? തുടര്‍ പഠനത്തിനു അര്‍ഹത നേടിയ പവപെട്ടവന്റെ മക്കള്‍ പഠിക്കണ്ടേ?   സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിച്ചാല്‍ ഇതിന്റെ പേരിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് എല്ലാവര്ക്കും അറിയാം, ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ സര്‍ക്കാരിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നു അവര്‍ സ്വന്തമായി ഫീസ്‌ തീരുമാനിക്കുന്നു, അമൃത നിയമം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പറയുന്നു, സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ക്ക് നേരെ മൌനം പാലിക്കുന്നു, പിന്നെ എന്തിനാണ് ഇവിടെ ഒരു ഭരണകൂടം. പാവപ്പെട്ടവന്‍ എപ്പോഴും ഒരു രൂപ അരി കഴിച്ചു ജീവിച്ചാല്‍ മതിയോ, അവന്റെ മക്കള്‍ ഡോക്ടര്‍, എന്ജീനിയര്‍ ആവാന്‍ പാടില്ലേ? പാവപെട്ട  പോക്കറിന്റെയും  കോരന്റെയും ജോസിന്റെയും മക്കള്‍ ഇതൊന്നും ആവാന്‍ പാടില്ലേ?  സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റിന്റെ  വിദ്യാഭ്യാസ കച്ചവടത്തിന്  സര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ പാവപെട്ടവന്‍ എന്നും പവപെട്ടവനായി തുടരും, അവന്റെ മക്കള്‍ക്ക് തേരാ പാര നടന്നു ജീവിതം പഴാക്കാം.


ഞാന്‍ കുറച്ചൊക്കെ ഇഷ്ട്ടപെട്ടിരുന്ന ഒരാളായിരുന്നു ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ പല വിഷയത്തിലും അദ്ദേഹത്തിന്റെ കുറെ ധീരമായ  നിലപാടുകള്‍ വളരെ സന്തോഷിപ്പിച്ചിരുന്നു പക്ഷെ ഈ വര്‍ഷ സ്വാശ്രയ പ്രശ്നത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എടുത്ത തീരുമാനം പാവപെട്ട വിദ്യാര്‍ത്ഥികളുടെ കടക്കല്‍ കത്തി വെക്കുനതാണ്, മറ്റുള്ളവര്‍ സ്വാശ്രയ മാനധണ്ടം 50 -50 അനുപാതം പാലിച്ചില്ലെങ്കില്‍ ഞങ്ങളും പാലിക്കില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്, അത് ശരിയാണോ മറ്റുള്ളവര്‍ തെറ്റ് ചെയ്താല്‍ നമ്മളും തെറ്റ് ചെയ്യണോ?


പിന്നെ സ്വാശ്രയ പ്രശ്നത്തില്‍ അഞ്ചു സഖാക്കളേ വലിക്കൊടുത്ത പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് "വെറും അച്ഛനായി" മാറിയപ്പോള്‍ ലക്ഷങ്ങള്‍ കൊടുത്ത് സീറ്റ്‌ തരപ്പെടുത്തി, അപ്പോള്‍ നിങ്ങളെന്തിനാ മുംബ് കൂത്തുപ്പരമ്പില്‍ വേറൊരു അച്ഛനായ രാഖവന്‍ സഖാവിനെ വഴി തടയുകയും, പാവപെട്ട കുറെ വെറും അച്ഛന്മാരായ സഖാക്കളേ കൊലക്ക് കൊടുക്കുകയും ചെയ്തതു, കൂടാതെ പറശിനികടവില്‍ നിങ്ങള്‍ എന്തിനാ മിണ്ടാ പ്രാണികളെ തീ വെച്ച് നശിപ്പിച്ചത്, കേരളത്തിലെ പാവപ്പെട്ട എത്രയോ അച്ചന്മാര്‍ വെറും അച്ചന്മാരായി കഞ്ഞി കുടിച്ചു കഴിയുമ്പോള്‍ നിങ്ങള്ക്ക്  എവിടെ നിന്ന് വരുന്നു മക്കള്‍ സ്നേഹം? പരിയാരത്ത് രമേശന്‍ വാങ്ങിയത് എന്‍ ആര്‍ ഐ കോട്ടയിലുള്ള സീറ്റാണ്, അത് ലഭിക്കാന്‍ രമേശന്‍ എന്ത് യോഗ്യതയാനുള്ളത്, അതിന്‍ ജയരാജന്‍ പറഞ്ഞ മറുപടി കേരളത്തിലെ ആര്‍ക്കും മനസിലാവാത്ത ഭാഷയില്‍, മനസിലാകണമെങ്കില്‍ കുതിരവട്ടം പപ്പു വേണ്ടി വരും...
എന്‍ ആര്‍ ഐ കോട്ടയിലുള്ള സീറ്റുകള്‍ ഇങ്ങനെ നാട്ടിലുള്ള മുതലാളി സഖാക്കള്‍ തരപെടുത്തിയാല്‍ നാട് വിട്ടു കഷ്ട്ടപെടുന്ന പ്രവാസികള്‍ എന്ത് ചെയ്യും. അവര്‍ എന്നും ചൂട് സഹിക്കാനും, മറ്റുള്ളവര്‍ കുടിച്ച ചായയുടെ ഗ്ലാസ് കഴുകാനും, ആട് മേയിക്കാനും വിധിക്കപ്പെടവരാണോ? സ്വന്തം മക്കള്‍ക്ക്‌ കാശ് കൊടുത്തു സ്വാശ്രയ മുതലാളിമാരുടെ കോളേജുകളില്‍ പണം കൊടുത്തു അഡ്മിഷന്‍ വാങ്ങുന്ന അബ്ദുരബ്ബിനും അടൂര്‍ പ്രകാശിനും രമേഷിനും ഇതു ചിന്തിക്കാന്‍ എവിടെ സമയം, അവര്‍ സ്വന്തം കാര്യം വരുമ്പോള്‍ വെറും അച്ചന്മാരും ബാപ്പമാരും ആയി മാറുകയാണല്ലോ.സ്വാശ്രയ കരാര്‍ പ്രകാരം സ്വാശ്രയം+സ്വാശ്രയം=ഒന്ന് (സര്‍ക്കാര്‍)  എന്നാണ് ... പക്ഷെ ഇപ്പോള്‍ അത് സ്വാശ്രയം+സ്വാശ്രയം=എന്ന് എന്നായി മാറിയിരിക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും അമൃത കോളേജുകളിലും  നൂറു ശതമാനം സീറ്റുകളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വന്തം നിലയില്‍ പ്രവേശനം നടത്തിവരുന്നത്, ഭരിക്കുന്ന സര്‍ക്കാരിനെയും കൂടെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ  ആഗ്രഹങ്ങളെയും എതിര്‍ത്തുകൊണ്ട് ഇന്നും ധാര്‍ഷ്ഠ്യത്തോടെ  പ്രവര്‍ത്തിച്ചുവരുകയാണ്  ഇവര്‍..

ഇതൊക്കെ  കാണുമ്പോള്‍ മുകളിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കാം ... സ്വശ്രയം .. 'റബ്ബേ' നീ തന്നെ ആശ്രയം ...

അച്ചുമാമന്‍ എം ബി ബി എസ്...."സൂക്കേട്" സ്പെഷ്യലിസ്റ്റ് .....

അച്ചുമാമന്‍ എം ബി ബി എസ്...."സൂക്കേട്" സ്പെഷ്യലിസ്റ്റ് .....

 ഞങ്ങളുടെ നാട്ടിലെ പഴയ ബഷീര്‍ ഡോക്ടറെ അറിയാത്തവരായി എന്റെ പ്രായവും അതില്‍ കൂടുതലുമുള്ള നാട്ടിലെ ആരും ഉണ്ടാവില്ല, കാരണം ഞങ്ങളുടെ നാട്ടിലെ ഒരേ ഒരു ആശ്രയമായിരുന്നു "ഡോക്ടര്‍" അല്ലാത്ത ഡോക്ടര്‍ ബഷീര്‍, പല്ല് വേദന മുതല്‍ പ്രസവ ചികത്സ വരെ ഡോക്ടര്‍ നടത്തും.. പക്ഷെ ഈ ഡോക്ടര്‍ ഏത് യുനിവേര്സിറ്റിയില്‍   നിന്നും പഠിച്ചു വന്നെന്നു ഇതുവരെ ആരും ചോദിച്ചിട്ടില്ല , കാരണം അദ്ദേഹത്തിന്റെ മരുന്നു കെങ്കേമമായിരുന്നു,  ഞങ്ങളുടെ നാട്ടില്‍ രോഗത്തിന് "സുക്കെട്" എന്ന് പറയും..അതുള്ളവര്‍ ഡോക്ടറുടെ അടുത്ത് പോകും.. പക്ഷെ "സൂക്കേട്" എന്ന് പറയുനത് രോഗത്തിന്‍ അല്ലെന്ന് ഈ അടുത്ത കാലത്താണ് ഞാന്‍ അറിഞ്ഞത്.. അത് വേറെ പലതിനുമാണ് ... അങ്ങ് തെക്കോട്ട്‌ പോയാല്‍ ഇവന് എന്തിന്റെ "സൂക്കെടാന്നെന്നു" സാധാരണ ചോദികാറുണ്ട് ... "സൂക്കെടില്‍"  രോഗങ്ങളെ പോലെ തന്നെ പലതരത്തിലുള്ള മരുന്നുള്ളതും  ഇല്ലാത്തതും പേരറിഞ്ഞതും അറിയാത്തതുമായ പല തരമുണ്ട്.  അതില്‍  ഞരമ്പ്‌ രോഗം, പീഡനം, പെണ്‍ വാണിഭം,  അഴിമതി, ഐസ് ക്രീം, ലാവലിന്‍, റിയല്‍ എസ്റ്റേറ്റ്‌ മാഫിയ, ഇടമലയാര്‍, പാമോയില്‍, മുന്നാര്‍  ഇതൊക്കെ പേര് അറിയപെടുന്ന "സൂക്കെടില്‍" പെടും.. "സൂക്കേടിന്റെ" റിസര്‍ച്ച് ചെയ്ത  സ്പെഷ്യലിസ്റ്റ് ആകുന്നു ഡോക്ടര്‍ അച്ചുമാമന്‍ (എം ബി ബി എസ്)..ഞാന്‍ രോഗവും സൂക്കേടും തമ്മിലുള്ള വിത്യാസം തന്നെ അറിഞ്ഞത് ഡോക്ടര്‍ അച്ചു മാമന്‍ പറയുനത് കേട്ടിട്ടാണ്. കേരളത്തില്‍ ഈ രോഗവും കൊണ്ട് നടക്കുന്ന കുറെയാളുകള്‍  ഉണ്ടുപോലും  ... അവര്‍ ഡോക്ടര്‍ അച്ചു മാമന്റെ മുമ്പില്‍ പെടാതെ ഒളിച്ച് കഴിയുകയായിരുന്നു.. എങ്ങാനും ഇയാളുടെ മുമ്പില്‍ പെട്ട് പോയാല്‍ പിടിച്ചു കൊണ്ട്പോയി മരുന്നു കൊടുക്കുക തന്നെ ചെയ്യും .. തനിക്ക്‌ പിടി കിട്ടാത്തത്ര മൂര്‍ച്ചിച് പോയിട്ടുണ്ടകില്‍ "ഹൈ ക്ലിനികിലെകോ" അവിടെ നിന്നും ശരിയായില്ലെങ്കില്‍ "സുപ്രീം ക്ലിനികിലെകോ" പറഞ്ഞയക്കും ഈ അച്ചു ഡോക്ടര്‍ ..പക്ഷെ ഇതുവരെ ഈ ഡോക്ടര്‍ക്ക് ഒരു ഡോക്ടറേറ്റ്‌ കൊടക്കാന്‍ ഒരു യുനിവേര്സിറ്റിയും തയ്യാറായിട്ടില്ല, പല സിനിമ നടന്മാര്‍ക്കും, പണക്കാര്‍ക്കും അവര്‍ ഇടക്കിടക്ക് അത്  കൊട്ക്കുന്നുണ്ട്, പക്ഷെ ഇങ്ങേര്‍ക്ക് കൊടുത്തിട്ടില്ല,  അച്ചു ഡോക്ടര്‍ക്ക് അറിയാം അതൊക്കെ കിട്ടമെങ്കില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും "സൂക്കേട്" വേണ്ടി വരുമെന്ന്, അത് ഇല്ലാത്തതു കൊണ്ട് ശ്രമിച്ചിട്ടില്ല, കിട്ടിയിട്ടില്ല, അച്ചു മാമന്‍ ഡോക്ടര്‍ പോയിട്ട് ഒരു മുറി വൈദ്യന്‍ അല്ലെങ്കില്‍ പോലും "സൂക്കേട്" ചികിത്സ ശരിക്കും നടക്കുന്നുണ്ട്.     അങ്ങനെ  ഇരിക്കുമ്പോഴാണ് 15 വര്‍ഷമായി ഐസ് ക്രീം "സൂക്കേടുള്ള" കുഞ്ഞാലിയെ കാണുന്നത് .. മുമ്പ് തന്റെ അടുത്ത് ചികിത്സയ്ക്ക് "സൂക്കേടാണ്" ഇത് ... പക്ഷെ തനിക്ക്‌ വയ്യാത്തത് കൊണ്ട് "ഹൈ.-സുപ്രീം ക്ലിനികിലേക്ക് അയച്ചതാണ്.. പക്ഷെ അവിടെന്നു "കാണേണ്ടവരെ"യൊക്കെ ശരിക്കും കണ്ടിട്ട് തനിക്ക്‌ ഈ "സൂക്കേട്" ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വന്നതാണ്‌...പക്ഷെ അച്ചു ഡോക്ടര്‍ അങ്ങനെ വിടുമോ... വീണ്ടും പിടിച്ചു... കൂടെ ഡോക്ടറുടെ അടുത്ത് പോയ റൌഫ് പറയുനത് എന്തോ തരികിടം ഒപിച്ചു "സൂക്കേട്" ഇല്ലാന്ന് പറയാന്‍ എന്നാണ് .. "സുക്കെട്" ഉണ്ടന്ന് കൂടെ ഉണ്ടായിരുന്ന കുറച്ചു ആളുകള്‍ വിളിച്ചു പറയാനും തുടങ്ങി...അവര്‍ കള്ള സര്ടിഫികറ്റിന്റെ കോപികള്‍ വ്യാജ  ഡോക്ടര്‍ ബഷീറിനെ ഏല്പിച്ചു അങ്ങനെ ബഷീറിന്റെ "വിഷന്‍ ക്ലിനിക്‌" ലോകത്തോട് പാട്ടാക്കി... പക്ഷെ വിഷന്‍ ക്ലിനിക്‌ പുറത്ത് നാട്ടാരെ അറിയിച്ചത് മുതലാളി ഒറിജിനല്‍ ഡോക്ടര്‍ മുനീറിന് അറിഞ്ഞിട്ടില്ല എന്നാണ് പറയുനത്.. പക്ഷെ കുഞ്ഞാലി അത് "നമ്പിയിട്ടില്ല" എന്നാണ് ഇത് എഴുതുമ്പോഴും എനിക്ക് കിട്ടിയ  വിവരം...


അപ്പോഴാണ്‌ മുകളില്‍ പറഞ്ഞ എല്ലാ "സുക്കെടും" ഉള്ള "സൂക്കേടിന്റെ" സംസ്ഥാന സമ്മേളനവുമായി നടക്കുന്ന "ശശി സഖാവിനെ" ഓര്മ വരുന്നത്,, മൂപര്‍ക്ക് മുകളില്‍ പറഞ്ഞ ഞരമ്പ്‌ രോഗം,പീഡനം, പെണ്‍ ഭാണിവം, അഴിമതി, ഐസ് ക്രീം, ലാവലിന്‍, റിയല്‍ എസ്റ്റേറ്റ്‌ മാഫിയ, ഇടമലയാര്‍, പാമോയില്‍, മുന്നാര്‍ വേറെ പേര് അറിയാത്ത പല "സുക്കെടും" ഉണ്ട്.. മൂപരുടെ സൂക്കേടിന്റെ നിജസ്ഥിതി പാര്‍ട്ടിയിലെ മറ്റുള്ളവരെ അറിയിച്ചു, അങ്ങനെ എല്ലാ സൂക്കെടിനും ചികിത്സയുള്ള കോയമ്പത്തൂര്‍ ആര്യ വൈദ്യശാലയിലെക്ക് അയച്ചു, പക്ഷെ ഉള്ള "സൂക്കേടിന്റെ" കാര്യകാരണങ്ങള്‍ അറിയാന്‍ രണ്ടു മുറിവൈദ്യന്മാരെ എല്പികുകയും ചെയ്തു... വൈദ്യശാലയില്‍ വെച്ച്  സഖാവ് ഒരു "കത്ത് പാട്ടിലൂടെ" എത്രയ്ക്കും വഹുമാനപെട്ട എന്റെ പ്രിയ .... അറിയാന്‍ എന്നാ തുടകത്തോടെ "ലാവലിന്‍" സഖാവിന്‍ ഒരു ദുഃഖഭാരത്തോടെ ഒരു ഒരു കത്ത് എഴുതിയത്, അതില്‍ പറയുന്നത് "അച്ചു ഡോക്ടര്‍" ഒരു വ്യാജന്‍ ആണെന്നാണ്, അച്ചു ഡോക്ടര്‍ക്ക് "കല്ലുവാതുക്കല്‍" "സൂക്കേടിന്റെ" ലക്ഷണം കുറെ മുംബ് ഉണ്ടായിട്ടുണ്ടന്നും, പക്ഷെ കത്ത് വായിച്ച ആരും അത് വിശ്വസിച്ചില്ല, പ്രിയ ലാവലിന്‍ സഖാവ് പോലും..  

20 വര്‍ഷമായി പാമോയില്‍ "സൂക്കെടുമായി" തന്നെ വെട്ടിച്ചു നടക്കുന്ന പിള്ളയെ അച്ചു മാമന്‍ കണ്ടത് 2 ദിവസം മുമ്പാണ് .. പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ കൂടെ നാട് ചുറ്റി തനെയും തന്റെ ആശുപത്രിയേയും നാട് നീളെ തെറി പറഞ്ഞു നടക്കുകയായിരുന്നു, അതും പോരണ്ട് തന്‍റെ വൈദ്യശാലക്ക് എതിരെ പ്രചരണം നടത്തി  1 കോടി ആള്‍ക്കാരുടെ ഒപ്പ് ശേഖരിചിട്ട് വന്നതാണ്‌ .. കുഞ്ഞൂഞ്ഞിന്റെ കൂടെ ഇടത് ഭാഗത്ത്  "സൂക്കെടുകാരനെ" കണ്ടപ്പോള്‍ ഡോക്റെര്‍ക്ക് ആകാംക്ഷ .. ഇയാളുടെ "സൂക്കേട്" ഇതുവരെ മാറിയിട്ടില്ലേ ..പിറ്റേ ദിവസം തന്നെ "സുപ്രീം ക്ലിനികിനെ" വിവരം അറിയിച്ച്‌ ഒരു വര്‍ഷത്തെ കിടത്തി തിരുമ്മല്‍ ചികിത്സ കൊടുക്കാന്‍ പറഞ്ഞു... കേട്ട പാതി കേള്‍കാത്ത പാതി ഉടനെ വന്നു ചികിത്സ... 


അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ പഴയ പാമോയില്‍ മുസ്തഫ ഒരു വെളിപ്പാട് നടത്തിയത് ഈ പാമോയില്‍ സൂക്കേട് പുതുപ്പള്ളി കുഞ്ഞൂഞ്ഞിനും ഉണ്ടുപോലും.. പിന്നെ അതായി എല്ലാരുടെയും ചര്‍ച്ച, കുഞ്ഞൂഞ്ഞിന് സൂക്കെടോ, ഉണ്ടെന്നും ഇല്ലെന്നും അങ്ങനെ ചര്‍ച്ച പൊടിപൊടിച്ചു, അങ്ങനെ ഇരിക്കുമ്പോള്‍ അതാ ടീ.എം. ജേക്കബിന്റെ പേരില്‍ വേറൊരു സൂക്കേട്, ഇപ്പോള്‍ അങ്ങനെ നോക്കുമ്പോള്‍ കുഞ്ഞൂഞ്ഞിന്റെ കൂടെ ഉള്ളത് എല്ലാം സൂക്കേട് ഉള്ളവര്‍... കുഞ്ഞൂഞ്ഞിന്റെ കുട്ടികള്‍ ഇന്നലെ ഉറപ്പിച്ചു പറഞ്ഞു ഞരമ്പ്‌ സൂക്കെടുള്ള പീ.ജെ.ജോസഫിനെ ടീമില്‍ എടുത്തത് തീരെ ശരിയായില്ലെന്ന്. ഇതിന്  പുറമെയാണ് ഒറിജിനല്‍ ഡോക്ടറായ എം. കെ.മുനീറിനെതിരെ തൃശൂര്‍ വിജിലന്‍സ് ക്ളിനികില്‍ കുറ്റപത്രം വന്നു, ഡോക്ടര്‍ക്ക് വേറെ ഒരു തരം "സൂക്കേട്" .. 

ഇവരുടെയൊക്കെ "സൂക്കേട്" വലുതായത് കൊണ്ട് ഇവരൊക്കെ ഇലക്ഷനിന്‍ മുമ്പുള്ള "മെഡിക്കല്‍ ചെക്ക് അപ്പ്‌" പാസകുമോ എന്നറിയില്ല, ഇനി അവര്‍ ഡ്യൂപ്ലിക്കേറ്റ്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ട് വന്നാലും, ജനം അവര്‍ക്ക് പോലിസ് ക്ലീയറന്‍സ് കൊടുത്തു നിയമസഭക്ക് കയറ്റി വിടുമെന്ന് തോന്നുന്നില്ല.

ഒന്നാം പകുതിയില്‍ 2-0 നു മുന്നിട്ടു നിനിരുന്ന ഐക്യ മുന്നണി രണ്ടാം പകുതിയില്‍ അച്ചു ഡോക്ടറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ 6 -2 നു പിന്നിലാണ്, അതില്‍ രണ്ടു ഗോളുകള്‍ സെല്‍ഫ് ആകുകയും ചെയ്തു, ഒന് കുഞ്ഞാലിയും മറ്റേത് പിള്ളയും സെല്‍ഫടിച്ചതാണ്.. ശശി ചുവപ്പ് കാര്‍ഡ്‌ കണ്ട് പുറത്തായെങ്കിലും അച്ചു ഡോക്ടര്‍ വീറോടെ കളിച്ചതിന്റെ ഗുണം, പണ്ട് സെല്‍ഫ് ഗോളടിച്ച കൊളംബിയന്‍ ടീം കളിക്കാരനെ അവിടത്തെ നാട്ടുക്കാര്‍ ശരിപെടുത്തിയ കഥ നമ്മള്‍ മറന്നിട്ടില്ല, ഇവിടെയും ചിലപ്പോള്‍ അത് സംഭവിക്കും.