Sep 3, 2011

സ്വാശ്രയം .. 'റബ്ബേ' നീ തന്നെ ആശ്രയം






അബ്ദുറബ്ബ് എന്ന പേര് ഞാന്‍ ആദ്യമായിട്ടും അവസാനമായിട്ടും കണ്ടത്‌ ഒരേ ഒരാള്‍ക്കാണ് ....പുതുമയുള്ള ഒരു പഴയ പേര് ... ഗള്‍ഫിലായതുകൊണ്ട് പല പേരുകളുള്ള ആള്‍ക്കാരെ  കണ്ടിട്ടുണ്ട് അര്‍ഥം അറിയാണ്ട് പേര് വിളിക്കപ്പെട്ട കുറെ ബംഗാളികളേയും ഇറാനികളെയും ഉദാഹരണത്തിന്  അബ്ദു റസൂല്‍, അബ്ദുനബി, അബ്ദു ഈസ, അബ്ദു അലി ഇങ്ങനെ. അബ്ദുറബ്ബ് എന്ന് പറഞ്ഞാല്‍ നാഥന്റെ അടിമ എന്നാണ് വാക്കര്‍ത്ഥം,  ലോകത്തിന്‍റെ നാഥന്‍ അല്ലാഹുവാണ് .. അപ്പോള്‍ അബ്ദുള്ള എന്ന പേരും ഇതും അര്‍ത്ഥ വിത്യാസമില്ല...


ഇത് ഇപ്പോള്‍ ഓര്‍ക്കാനും പറയാനും കാരണം സ്വാശ്രയ പ്രശ്നത്തില്‍ അബ്ദുരബ്ബിന്റെ നിസഹായവസ്ഥ കാണുമ്പോഴാണ്, ഈ അധ്യയന വര്‍ഷാരംഭത്തിലും  സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസം സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുകയും വിവാദത്തില്‍ പെടുകയും ചെയ്തിരിക്കുന്നു,  നാഥന്റെ  അടിമയായ അബ്ദുറബ്ബ് സ്വാശ്രയ മുതലാളിമാരുടെ അടിമയായി തരം താഴ്നിരിക്കുന്നു, വര്‍ഷങ്ങളായി നമ്മള്‍  അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയുമായി സ്വാശ്രയ വിദ്യാഭ്യാസം മാറിത്തീര്‍ന്നിട്ടുണ്ട്. സ്വാശ്രയത്തില്‍ സര്‍കാരിന്റെ നിലപാട് എന്താണ്, ഈ സര്‍ക്കാരിനു എന്തങ്കിലും നിലപടുണ്ടോ?  കോടതി പോലും സര്‍ക്കാരിനോട് ചോദിക്കുന്നു നിങ്ങളുടെ നിലപാട് എന്തെന്, അതി 'രൂപ'താ പാതിരിമാരെയും അമ്മമാരെയും കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന സര്‍ക്കാര്‍ ആരുടെ അവകാശത്തിലാണ് കൈ കടത്തുന്നത്, പണം കൊടുത്തു പണക്കാരന്റെ മക്കള്‍ പഠിച്ചാല്‍ മാത്രം മതിയോ? തുടര്‍ പഠനത്തിനു അര്‍ഹത നേടിയ പവപെട്ടവന്റെ മക്കള്‍ പഠിക്കണ്ടേ?   



സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിച്ചാല്‍ ഇതിന്റെ പേരിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് എല്ലാവര്ക്കും അറിയാം, ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ സര്‍ക്കാരിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നു അവര്‍ സ്വന്തമായി ഫീസ്‌ തീരുമാനിക്കുന്നു, അമൃത നിയമം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പറയുന്നു, സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ക്ക് നേരെ മൌനം പാലിക്കുന്നു, പിന്നെ എന്തിനാണ് ഇവിടെ ഒരു ഭരണകൂടം. പാവപ്പെട്ടവന്‍ എപ്പോഴും ഒരു രൂപ അരി കഴിച്ചു ജീവിച്ചാല്‍ മതിയോ, അവന്റെ മക്കള്‍ ഡോക്ടര്‍, എന്ജീനിയര്‍ ആവാന്‍ പാടില്ലേ? പാവപെട്ട  പോക്കറിന്റെയും  കോരന്റെയും ജോസിന്റെയും മക്കള്‍ ഇതൊന്നും ആവാന്‍ പാടില്ലേ?  സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റിന്റെ  വിദ്യാഭ്യാസ കച്ചവടത്തിന്  സര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ പാവപെട്ടവന്‍ എന്നും പവപെട്ടവനായി തുടരും, അവന്റെ മക്കള്‍ക്ക് തേരാ പാര നടന്നു ജീവിതം പഴാക്കാം.


ഞാന്‍ കുറച്ചൊക്കെ ഇഷ്ട്ടപെട്ടിരുന്ന ഒരാളായിരുന്നു ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ പല വിഷയത്തിലും അദ്ദേഹത്തിന്റെ കുറെ ധീരമായ  നിലപാടുകള്‍ വളരെ സന്തോഷിപ്പിച്ചിരുന്നു പക്ഷെ ഈ വര്‍ഷ സ്വാശ്രയ പ്രശ്നത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എടുത്ത തീരുമാനം പാവപെട്ട വിദ്യാര്‍ത്ഥികളുടെ കടക്കല്‍ കത്തി വെക്കുനതാണ്, മറ്റുള്ളവര്‍ സ്വാശ്രയ മാനധണ്ടം 50 -50 അനുപാതം പാലിച്ചില്ലെങ്കില്‍ ഞങ്ങളും പാലിക്കില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്, അത് ശരിയാണോ മറ്റുള്ളവര്‍ തെറ്റ് ചെയ്താല്‍ നമ്മളും തെറ്റ് ചെയ്യണോ?


പിന്നെ സ്വാശ്രയ പ്രശ്നത്തില്‍ അഞ്ചു സഖാക്കളേ വലിക്കൊടുത്ത പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് "വെറും അച്ഛനായി" മാറിയപ്പോള്‍ ലക്ഷങ്ങള്‍ കൊടുത്ത് സീറ്റ്‌ തരപ്പെടുത്തി, അപ്പോള്‍ നിങ്ങളെന്തിനാ മുംബ് കൂത്തുപ്പരമ്പില്‍ വേറൊരു അച്ഛനായ രാഖവന്‍ സഖാവിനെ വഴി തടയുകയും, പാവപെട്ട കുറെ വെറും അച്ഛന്മാരായ സഖാക്കളേ കൊലക്ക് കൊടുക്കുകയും ചെയ്തതു, കൂടാതെ പറശിനികടവില്‍ നിങ്ങള്‍ എന്തിനാ മിണ്ടാ പ്രാണികളെ തീ വെച്ച് നശിപ്പിച്ചത്, കേരളത്തിലെ പാവപ്പെട്ട എത്രയോ അച്ചന്മാര്‍ വെറും അച്ചന്മാരായി കഞ്ഞി കുടിച്ചു കഴിയുമ്പോള്‍ നിങ്ങള്ക്ക്  എവിടെ നിന്ന് വരുന്നു മക്കള്‍ സ്നേഹം? പരിയാരത്ത് രമേശന്‍ വാങ്ങിയത് എന്‍ ആര്‍ ഐ കോട്ടയിലുള്ള സീറ്റാണ്, അത് ലഭിക്കാന്‍ രമേശന്‍ എന്ത് യോഗ്യതയാനുള്ളത്, അതിന്‍ ജയരാജന്‍ പറഞ്ഞ മറുപടി കേരളത്തിലെ ആര്‍ക്കും മനസിലാവാത്ത ഭാഷയില്‍, മനസിലാകണമെങ്കില്‍ കുതിരവട്ടം പപ്പു വേണ്ടി വരും...




എന്‍ ആര്‍ ഐ കോട്ടയിലുള്ള സീറ്റുകള്‍ ഇങ്ങനെ നാട്ടിലുള്ള മുതലാളി സഖാക്കള്‍ തരപെടുത്തിയാല്‍ നാട് വിട്ടു കഷ്ട്ടപെടുന്ന പ്രവാസികള്‍ എന്ത് ചെയ്യും. അവര്‍ എന്നും ചൂട് സഹിക്കാനും, മറ്റുള്ളവര്‍ കുടിച്ച ചായയുടെ ഗ്ലാസ് കഴുകാനും, ആട് മേയിക്കാനും വിധിക്കപ്പെടവരാണോ? സ്വന്തം മക്കള്‍ക്ക്‌ കാശ് കൊടുത്തു സ്വാശ്രയ മുതലാളിമാരുടെ കോളേജുകളില്‍ പണം കൊടുത്തു അഡ്മിഷന്‍ വാങ്ങുന്ന അബ്ദുരബ്ബിനും അടൂര്‍ പ്രകാശിനും രമേഷിനും ഇതു ചിന്തിക്കാന്‍ എവിടെ സമയം, അവര്‍ സ്വന്തം കാര്യം വരുമ്പോള്‍ വെറും അച്ചന്മാരും ബാപ്പമാരും ആയി മാറുകയാണല്ലോ.



സ്വാശ്രയ കരാര്‍ പ്രകാരം സ്വാശ്രയം+സ്വാശ്രയം=ഒന്ന് (സര്‍ക്കാര്‍)  എന്നാണ് ... പക്ഷെ ഇപ്പോള്‍ അത് സ്വാശ്രയം+സ്വാശ്രയം=എന്ന് എന്നായി മാറിയിരിക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും അമൃത കോളേജുകളിലും  നൂറു ശതമാനം സീറ്റുകളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വന്തം നിലയില്‍ പ്രവേശനം നടത്തിവരുന്നത്, ഭരിക്കുന്ന സര്‍ക്കാരിനെയും കൂടെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ  ആഗ്രഹങ്ങളെയും എതിര്‍ത്തുകൊണ്ട് ഇന്നും ധാര്‍ഷ്ഠ്യത്തോടെ  പ്രവര്‍ത്തിച്ചുവരുകയാണ്  ഇവര്‍..

ഇതൊക്കെ  കാണുമ്പോള്‍ മുകളിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കാം ... സ്വശ്രയം .. 'റബ്ബേ' നീ തന്നെ ആശ്രയം ...

2 comments:

ANSAR NILMBUR said...

എനിക്ക് സമകാലിക കാര്യങ്ങളില്‍ വലിയ പിടിപാടില്ല ചങ്ങാതീ....അബ്ദു റസൂല്‍ അബ്ദു നബി അബ്ദു ഈസാ എന്നീ പേരുകള്‍ ഞാന്‍ വെറുക്കുന്നു..അതെ എനിക്ക് പറയാനുള്ളൂ..നന്നായി എഴുതാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എല്ലാവരും കൂടെ കൈകാര്യം ചെയ്തു ചെയ്തു കുഴഞ്ഞു മറിഞ്ഞ പ്രശ്നമാണ് സ്വാശ്രയ പ്രശ്നം .ഏതായാലും അത് എളുപ്പം പരിഹരിക്കാന്‍ അബ്ദുരബ്ബിനു കഴിയുമെന്ന്നു തോന്നുന്നില്ല ,നമുക്ക് കാത്തിരിക്കാം ...