Aug 30, 2011

ഉമ്മുല്‍ ദുനിയ ... അഥവാ ഈജിപ്ത്


ഉമ്മുല്‍ ദുനിയ ... അഥവാ ഈജിപ്ത്
ഈജിപ്ത് ചരിത്രം ഉറങ്ങിയും ഉറങ്ങാതെയും കിടക്കുന്ന ഭൂമി ..മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള നാടാണ് ഈജിപ്ത്... ഈജിപ്ഷ്യന്‍  സംസ്ക്കാരത്തിന് ഏതാണ്ട് 5000  വര്‍ഷത്തോളം പഴക്കമുണ്ട്, ഇന്ന് ഈജിപ്ത് മദ്ധ്യപൂര്‍വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്. ലിബിയ, സുഡാന്‍, ഗാസ, ഇസ്രായേല്‍ എന്നിവയാണ് ഈ രാജ്യത്തിന്‍റെ  അതിരുകള്‍. ഇതിന്‍റെ  വടക്കേ തീരം മെഡിറ്ററേനിയന്‍ കടലും കിഴക്കേ തീരം ചെങ്കടലുമാണ്, കൂടെ മദ്ധ്യപൂര്‍‌വ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രവുമാണ്. സലാഹുദീന്‍ അയൂബിയാണ്  മസ്റിനെ ആദ്യം ക്രിസ്ത്യാനികളില്‍ നിന്നും മോചിപിച്ചത്, മധ്യപൂര്‍വദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുരിശുയുദ്ധക്കാര്‍ക്കെതിരായി നിരന്തരമായ സമരം ആരംഭിച്ചു. 1187-ല്‍ നടന്ന നിര്‍ണായകമായ ഹത്തീന്‍യുദ്ധത്തില്‍ ജറുസലം (യെറുശലേം) സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന് സലാഹുദ്ദീന്‍ പല വിജയങ്ങളിലൂടെ മറ്റു ക്രൈസ്തവശക്തികേന്ദ്രങ്ങള്‍ കീഴടക്കി. ജറുസലമിന്റെ പതനത്തിനുശേഷം ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് രാജാവിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മൂന്നാം കുരിശുയുദ്ധത്തിലും സുല്‍ത്താന്‍ സലാഹുദ്ദീന്‍ സമരപാടവം പ്രകടിപ്പിക്കുകയും പരാജിതരായ ശത്രുക്കളോട് ഔദാര്യപൂര്‍വം പെരുമാറുകയും ചെയ്തു. 1193-ല്‍ ഒരു ധീരയോദ്ധാവായിരുന്ന സലാഹുദ്ദീന്‍ പണ്ഡിതന്മാരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും വിദ്യാലയങ്ങളും പള്ളികളും നിര്‍മിക്കുകയും ചെയ്തു.


അതിനു ശേഷം ഈജ്പത് കുറെ വര്ഷം തുര്‍കികളുടെയും ഫ്രെന്ച്ചുകാരുടെയും ബ്രിടിഷുകാരുടെയും കോളനി ആയിരുന്നു .. ദൈവമാണെന്ന് സ്വയം അവകാശപ്പെട്ട ഫറോവയില്‍ നിന്നും അതി കഠിനമായ പീഠനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന വിശ്വാസികളെ മൂസ നബി (അ) യുടെ പ്രാര്‍ഥനപ്രകാരം സര്‍വശക്തനായ ജഗന്നിയന്താവ് ചെങ്കടല്‍ പിളര്‍ത്തി രക്ഷിച്ചതും  ഈ നാട്ടില്‍ നിന്ന്... അവര്‍ ഇന്നും പ്രതീക്ഷിച്ച് ഇരിക്കുനതും സലാഹുദീന്‍ അയൂബിയെ പോലെയുള്ള ഒരു നേതാവിനെയാണ്... അക്രമ ഭരണത്തില്‍ നിന്നും ഞങ്ങളെ നയിക്കാന്‍ പ്രാര്തിയുള്ള ഒരു നേതാവിനെ.... 1952- നു ശേഷം നജീബ് ഒരു വര്ഷം പ്രസിഡന്റായി... ജമാല്‍ അബ്ദുല്‍ നാസര്‍, അന്‍വര്‍ സാദത് എന്നിവര്‍ വര്‍ഷങ്ങളോളം പ്രസിഡണ്ട്‌മരായിരുന്ന മസര്‍, ആ സുവര്‍ണ കാലഘട്ടത്തില്‍ ലോകം അവരെ ബഹുമാനിച്ചിരുന്നു, ഇന്ത്യയുമായി ചേര്‍ന്ന്  ചേരി ചേര ഉടലെടുത്തത് പോലും ആ സമയത്താണ്, ഇവര്‍ രണ്ടു പേരും പത്തു വര്ഷം കണക്കെ ഭരണം നടത്തി, അതിനു ശേഷമാണു ഹുസ്നി ഭരന്നതിലെതുന്നത്, ഇന്ന് കഥയാകെ മാറി, 30  വര്‍ഷത്തില്‍ കൂടുതലായി ഒരു സ്വെചാധിപതി ആ രാജ്യത്തെ കൊള്ളയ്യടിക്കുനത്,ആ പേരിനെ അറബിയില്‍ വിളികുന്നത് " مصر  മസ്ര്‍ " എന്നാണ് .. അങ്ങനെ വിളികുന്നതുമാണ് അവര്‍ക്ക് ഇഷ്ടവും .. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 8 കോടിയിലധികം ജനങ്ങളുണ്ട്. ഇന്ത്യക്കാരെ പോലെ തന്നെ സ്വന്തം നാടിനോട് എന്താന്നില്ലാത്ത  ഇഷ്ട്ടം ... മസ്ര്‍ എന്ന് പറഞ്ഞാല്‍ അവര്‍ക്ക് എല്ലാം എല്ലാമാണ്, മസ്ര്‍ അവര്‍ക്ക് ഒരു ആവേശമാണ്, എനിക്ക് അവരെ  ഇഷ്ടമാണ്, അത് പോലെ അവരുടെ നാടിനെയും, എനിക്ക് ഇവരെ ഇഷ്ടപെടാന്‍ കാരണമുണ്ട്, 12 വര്ഷം മുംബ് ഞാന്‍ . ആദ്യമായി ഗള്‍ഫിലേക് പ്രവാസിയായി പോയപ്പോള്‍ ഷാര്‍ജയില്‍ ജോലി ചെയ്തത് ഒരു മസരി സ്ത്രീയുടെ കൂടെ ആയിരുന്നു... അവരുടെ കൂടെ ഞാന്‍ 6 വര്‍ഷത്തില്‍ കുടുതല്‍ ഉണ്ടായിരുന്നു, അവരുടെ പേര് നമ്മുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരായിരുന്നു "ജവഹര്‍" ..., എനിക്ക് ഷാര്‍ജയില്‍ 2 മസ്ര്‍ കൂടുകാര്‍ ഉണ്ടായിരുന്നു ഒരു അഹമദ് പിന്നെ ഒരു മുഹമദ് രണ്ടു പേരും പഠിച്ചത് ഇന്ത്യയിലാണ് ... എന്നെ അവര്‍ക്ക് വലിയ കാര്യമായിരുന്നു...അവരെ രണ്ടു പേരുമായും എനിക്ക് ഇപ്പോള്‍ ബന്ധമില്ല,  ഞാന്‍ ഷാര്‍ജ വിട്ടു വന്നിട്ട് 7 വര്‍ഷമായി, പക്ഷെ അവര്‍ ഇന്നും എന്റെ മനസ്സിലുണ്ട് കാരണം എന്റെ   നല്ല കൂട്ടുകാരായിരുന്നു അവര്‍, ഇപ്പോള്‍ അവര്‍ രണ്ടും അവിടെ ഉണ്ടോ എന്ന് പോലും എനിക്കറിയില്ല, നാട്ടില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയാകും എന്റെ പഴയ കൂട്ടുക്കാര്‍, അവര്‍ മിസ്റിനെ  ഉമ്മുല്‍ ദുനിയ (ലോകത്തിന്റെ മാതാവ്‌) എന്നാണ് പറയുക. ഉമ്മുല്‍ദുനിയ എന്ന് അവര്‍ മ്സരിനെ പറയുമ്പോള്‍ ഞാന്‍ അവരോട് അബുല്‍ ദുനിയ എവിടെയാണെന് അറിയുമോ എന്ന് തിരിച്ച ചോദിക്കാറുണ്ട് .. ഇന്ത്യയാന്നു അബു ദുനിയ (ലോകത്തിന്റെ പിതാവ്) എന്ന് ഞാന്‍ തമാശ രൂപത്തില്‍ പറയാറുണ്ടായിരുന്നു..


ഞാന്‍ ഇപ്പോള്‍ കുവൈറ്റിലാണ് ... എന്റെ കൂടെ ജോലി ചെയ്യുനത് മുഴുവനും മസരികളാണ് .. അതില്  എന്റെ കുവൈറ്റിലെ അടുത്ത കൂട്ടുകാരനാണ് അയ്മന്‍ ... അവന്‍ നാട്ടിലാനുല്ലത്...അവന്‍  രണ്ടു ദിവസം മുംബ് വിളിച്ചു സംസാരിച്ചിരുന്നു, അവന്‍ ഹുസ്നിയുടെ പാര്‍ട്ടിക്കാരന്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹുസ്നിയുടെ പാര്‍ട്ടി ജയിച്ചപോള്‍ നാട്ടിലായിരുന്നു അയ്മന്‍ നാട്ടില്‍ നിന്ന് എനിക്ക് ഫോണ്‍ വിളിച്ചു കമ്പനിയില്‍ ഒരു പാര്‍ട്ടി കൊട്ക്കണമെന്നു എന്നോട് പറഞ്ഞു , പക്ഷെ ഇനലെ ഞാന്‍ അവനു വിളിച്ചിരുന്നു അവന്‍ ഹുസിനിയെ വിട്ടു .. പോരാട്ടത്തിലാണ് (അല്‍ഹംദ് ലില്ലഹ്)...എന്തുകൊണ്ടാണ് ഹുസ്നിയോട് ഇങ്ങനെ അവര്‍ക്ക് രോഷം വരാന്‍ കാരണം .. ഹുസ്നി  തെമ്മാടികളുടെ പ്രതീകമാണ് .. ഇസ്രേല്‍ അമേരികന്‍ ചാരന്റെ പ്രതീകം... ഞാന്‍ ഇത് എഴുതുമ്പോഴും എന്റെ കൂടെ ജോലി ചെയ്യുന്ന മസരികള്‍ ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്നു .. ഹുസ്നി ചാനലില്‍ ഉണ്ട്, നാട്ടുക്കാരോട് ചാനലിലൂടെ സംസാരിക്കുന്നു, കുറച്ചു പഞ്ചാര വാക്കുകള്‍ കൂടെ  മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നു,   പക്ഷെ അതിലൂടെയൊന്നും മസര്‍ തണുക്കില്ലാന്നു  ഹുസ്നിക്കും  നന്നായി അറിയാം .. പക്ഷെ ഇതും ഒരു കെണിയാണ്, അമേരിക്കന്‍-ഇസ്രേല്‍ അച്ചുതണ്ടിന്റെ അവസാന തുരുപ്പുചീട്ട്.

ഇന്നലെയും ഞാന്‍ അയ്മന്‍ ഖലീഫയ്ക് വിളിച്ചു .. എന്തായി എന്ന് ചോദിച്ചു, ഹിമാര്‍ (കഴുത) വിട്ടു പോകുന്ന  ലക്ഷണം ഇല്ലാന്ന് പറഞ്ഞു, അവസാനം ഫോണ്‍ വെക്കുമ്പോള്‍ രോഷത്തോടെ പറഞ്ഞു വിടില്ല  അവനെ ഞങ്ങള്‍ കടല്‍ കടത്തുക തന്നെ ചെയ്യും.ഫിര്‍ഔന്‍  എന്ന ചെകുത്താനില്‍  നിന്നും പ്രവാചകന്‍ മൂസ (അ) തന്‍റെ  സമുധായത്തെ രക്ഷിച്ചത് ചെങ്കടല്‍  പിളര്‍ത്തി കടന്നിട്ടാണ് എന്നാണ് ചരിത്രം,, പക്ഷെ ഇന്ന് അവര്‍ ആഗ്രഹികുന്നത് ഹുസ്നിയെന ചെകുത്താനെ ചെങ്കടല്‍ പിളര്‍ത്താതെ കടത്താനാണ്... കാത്തിരുന്നു കാണാം ..


3 comments:

ANSAR NILMBUR said...

ആഹാ സംഗതി രസമായി. സ്വന്തം അനുഭവങ്ങളും ചരിത്രവും വര്‍ത്തമാനവും കൂട്ടികുഴച്ചുള്ള ഈ ശൈലി തന്നെ രസകരമാണ്. വായിച്ചുപോകുന്നത് അറിയില്ല....ഗുഡ്‌..
please remove word verification when comment..

Shukoor Ahamed said...

മശ്ക്കൂര്‍ ഹബീബി.... എല്ലാ പോസ്റ്റുകളും വായിച്ചിട്ട് അഭിപ്രായം പറയുന്ന നിങ്ങളുടെ നല്ല മനസ്സിന് നന്ദി...

Jefu Jailaf said...

അനുഭവത്തിലൂടെ ആനുകാലികം.. നല്ല അവതരണം..