ഡിസംബര്‍ പത്ത്...
ലോക മനുഷ്യാവകാശ ദിനം ...
നമ്മുക്കും ഈ ദിനത്തില്‍ ..
പങ്കാളിയാവാം....
മനുഷ്യന്റെ അവകാശത്തിനു വേണ്ടി ശബ്ദിക്കാം ...
നീതിക്ക് വേണ്ടി പ്രയത്നിക്കാം ..
അധര്‍മ്മത്തിനെതിരെ പോരാടാം
പിറന്ന മണ്ണില്‍ ജീവിക്കാന്‍ ....
സ്ത്രീക്കും പുരുഷനും ...
വെളുത്തവനും കറുത്തവനും ..
പണക്കാരനും പാവപ്പെട്ടവനും ...
ഭരണാധികാരിക്കും പ്രജക്കും ..
ഒരേ അവകാശം ..
വ്യക്തിയുടെ അന്തസ്സ് ... സുരക്ഷ ..
ഉറപ്പാക്കേണ്ട ദിവസം..
അവന്റെ മതം ..
ജാതി... മതം ..വര്‍ഗ്ഗം .. രാഷ്ട്രീയം ..
അഭിപ്രായം എന്നിവയ്ക്ക് സംരക്ഷണം ..
ഹിന്ദുവിനും ക്രിസ്ത്യാനിക്കും ..
ജൂതനും .. മുസ്ലിമിനും ..
മതമുള്ളവനും ഇല്ലാത്തവനും ..
ജീവിക്കാന്‍ തുല്യ അവകാശം ...
പാര്‍പ്പിടം വസ്ത്രം ഭക്ഷണം ..
കുടുംബം എന്നിവയോട് കൂടി ..
ജീവിതം തുടരാനുള്ള മനുഷ്യന്റെ അവകാശം ..
ശൈശവം .. വാര്‍ദ്ധക്യം... വൈധവ്യം...
മറ്റു ശാരീരിക മാനസ്സിക ബലഹീനതകള്‍..
ഈ അവസ്ഥകളില്‍ ലഭിക്കേണ്ട സംരക്ഷണം..
നിയമത്തിനു മുമ്പില്‍ ...
ഭരണകൂടത്തിന്റെ മുമ്പില്‍..
ഒരാള്‍ക്ക് .. കിട്ടേണ്ട സംരക്ഷണം ..
കുറ്റവാളി എന്ന് തെളിയിക്കും വരെ ..
നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം
ഒരു നിരപരാധിയെയും അന്യായ തടങ്കലില്‍ ....
പാര്‍പ്പിക്കില്ലെന്ന ഉറപ്പ് ....
ഇതാണത്രേ ...
മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടത് ..
അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ...
ഏതെങ്കിലും പ്രത്യക ദിവസങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട്
വകവെച്ചു കിട്ടുന്നതാണോ ഒരാളുടെ അവകാശം..
ഇത്തരം സംരക്ഷണം നില നില്‍ക്കെ തന്നെ..
ലോകത്തിന്റെ പല ഭാഗത്തും ..
വ്യക്തിയുടെ അന്തസ്സ് ....
കൂടെ വ്യക്തിത്വം നശിപിച്ചു കൊണ്ടിരിക്കുകയാണ്..
ലോക നിയമങ്ങള്‍ കാറ്റില്‍പ്പറത്തി...
സാമ്രാജ്യത്വം അവരുടെ വഴിക്ക് ലോകത്തെ നിയന്ത്രിക്കുന്നു ..
അമേരിക്ക നിരപരാധികളുടെ മേല്‍ ...
ഇറാക്കിലും അഫ്ഗാനിലും ...
ആയുധവര്‍ഷം നനടത്തുന്നു ..
കൂടെ,
നമ്മുടെ ഭാരതത്തില്‍ ..
ചിലരുടെ അന്തസ്സ് ഹനിക്കപെടുന്നു ...
നിരപരാധികള്‍ ജയിലില്‍ അടക്കപെടുന്നു
അന്യായ തടങ്കലില്‍ പാര്‍പ്പിക്കപെടുന്നു ..
ഒരു പാട് നിരപരാധികള്‍ .. ...
അതിലെ പ്രമുഖനത്രേ ..
അബ്ദുല്‍ നാസര്‍ മഅദനി...
മത പണ്ഡിതന്‍ ..
രാഷ്ട്രീയ നേതാവ് ...
അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ...
ഹനിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടില്‍ അധികമായി ..
കൂടെ മഅദനിയുടെ ഭാര്യ.... കുട്ടികള്‍ ...
മാതാവ് പിതാവ് ...
ആശ്രയത്തില്‍ കഴിയുന്ന ..
അനാഥ കുട്ടികള്‍ ...
ഇവര്‍ക്കുമില്ലേ ... മറ്റുള്ളവരെ പോലെ
മനുഷ്യാവകാശം..
കുറെ മുമ്പ് ...
ചെയ്യാത്ത കുറ്റത്തിന് ...
അന്യായമായി തടങ്കലില്‍ ..
ജാമ്യമോ പരോളോ ലഭിക്കാതെ ..
അടച്ചു പൂട്ടിയതോ പത്തു വര്‍ഷത്തോളം ..
അവസാനം നിരപരാധിയെന്ന് കോടതി വിധി ...
അപ്പോള്‍ അദ്ദേഹത്തിന് കിട്ടേണ്ട ...
മനുഷ്യാവകാശ സംരക്ഷണമോ..
വീണ്ടും ..
അതേപോലെ ..
ചെയ്യാത്ത കുറ്റത്തിന് തന്നെ..
അന്യായ തടങ്കല്‍ ...
രണ്ടു വര്ഷം കഴിഞ്ഞു ..
മൂന്നാം വര്‍ഷത്തിലേക്ക് ...
അപ്പോള്‍ അദ്ദേഹത്തിന്‍റെ ...
ജീവിക്കാനുള്ള അവകാശമോ ...
അദ്ദേഹവും ...
മജ്ജയും മാംസവും ഉള്ള ...
ഒരു സാധാരണം മനുഷ്യന്‍ ...
അദ്ദേഹത്തിനു ലഭിക്കേണ്ട ....
നീതിയും ... ന്യായവും ... അവകാശ സംരക്ഷണവും ..
എവിടെ നിന്നാണ് ലഭിക്കുക.
അദ്ദേഹത്തിന്റെ കഷ്ടപാടുകള്‍ ..
പേറുന്ന രോഗങ്ങള്‍ ..
ഊതി കെടുത്തിയ കണ്ണിന്റെ കാഴ്ച ....
നഷ്ടപെട്ട യൌവനം ....
ഏതു ദിനത്തിലാണ് സംരക്ഷിക്കുക ...
അധികാരി വര്‍ഗ്ഗമേ ....
നീതി പീഠമേ ...
കണ്ണ് തുറക്കുമോ ... ഈ ദിനത്തിലെങ്കിലും ...
കാത്തിരിക്കാം പ്രതീക്ഷയോടെ ......
ഷുക്കൂര്‍ കിളിയന്തിരിക്കാല്‍