Nov 20, 2012

എന്റെ ഗാസേ... ക്ഷമിക്കുക ഈ പാവങ്ങളോട്..

എന്റെ ഗാസേ...
ക്ഷമിക്കുക ഈ പാവങ്ങളോട്..


എന്റെ ഗാസേ...
നിന്റെ മാറത്തു ഒഴുകിയ രക്തം ...
നിന്റെ മണ്ണില്‍ ഉറക്കെ കരയാനാവാതെ ....
വെന്തു മരിച്ച പിഞ്ചു കുട്ടികള്‍ ...
അമ്മമാരുടെ തേങ്ങലുകള്‍ ...
കഫന്‍ ചെയ്യാന്‍ പോലുമാകാതെ ....
ചുരുണ്ട് കിടക്കുന്ന
നിരപരാധികളുടെ ജനാസകള്‍ ...

ഓ ലോകമേ ....
ഒരു സമൂഹം മുഴുവന്‍ മരിച്ചു കൊണ്ടിരിക്കുന്നത്...
നിങ്ങള്‍ കാണുന്നില്ലേ?
ഉറക്കമാണോ ...
അതോ ഉറക്കം നടിക്കയാണോ?

ഗാസായിലെ പിഞ്ചു കുട്ടികള്‍ ..
വൃദ്ധ ജനങ്ങള്‍ ... സ്ത്രീകള്‍ ....
നിരപരാധികള്‍ ....ഈ ലോകത്ത് നിന്നും ഇല്ലാതാകുന്നത് ..
നിങ്ങളറിയുന്നില്ലേ?
ഒരു പാപവും ചെയ്യാത്ത ലോകത്തിന്റെ കാപട്യം അറിയാത്ത ..
പിഞ്ചു പൈതലിനെ ...
എന്ത്‌ പേരിലാണ്... അവര്‍ കൊലചെയ്യുന്നത്?


ഓ ലോകമേ ...
ഈ ദുരിതം .താങ്ങാന്‍
നമ്മുടെ ഹൃദയം കല്ലാണോ?
കരിങ്കല്ലാണോ?
ഓ ഇസ്രാഈല്‍ ഭരണകൂടമേ ......
പിഞ്ചു കുട്ടികളെയും സ്ത്രീകളേയും ..
ഏതു പാപത്തിന്റെ പേരിലാണ് ശിക്ഷിക്കുന്നത്...


തെമ്മാടി രാഷ്ട്രത്തെ...
പിന്തുണയ്ക്കുന്ന യാങ്കി സാമ്രാജ്യമേ...
നിങ്ങളുടെ മണ്ണിലാണ് ... ഇതെങ്കില്‍
നിങ്ങളുടെ കുട്ടികളാണ് .. ഇവരുടെ ഇരയെങ്കില്‍ ....
എന്തായിരിക്കും പ്രതികരണം ..
മിണ്ടാതിരിക്കുമോ ..........
മാനവികതയെ കുറിച്ച് മേനി നടിക്കുന്ന ..

സ്ത്രീ സ്വാതന്ത്രത്തെ കുറിച്ച് ഉറക്കെ വിളിച്ചു കൂവുന്ന..
മറ്റുള്ള രാഷ്ട്രങ്ങളുടെ കാര്യത്തില്‍ നാവു ചലിപ്പിക്കുന്ന ...
പടിഞ്ഞാറേ ...
എവിടെ പോയി .... മനുഷ്യത്വം.....
ആര്‍ക്കു വേണ്ടിയാണ് ...
നിങ്ങളുടെ മൗനം ..


സ്വന്തം നാട്ടില്‍ .... പ്രവാസിയായി ...
മറു നാട് തേടി പോകേണ്ട വിധിയുമായി ...
നാട് ചുറ്റെണ്ടി വന്ന ഒരു കൂട്ടം പച്ച മനുഷ്യര്‍


അത് കണ്ടു നില്‍ക്കാന്‍ ഒരു കൂട്ടം അറബികളും
സ്വന്തം നില മറന്നു... സംസ്കാരം മറന്നു...
ദൈവം ഭയം ഇല്ലാതെ .... ജീവിക്കുന്നവരെ...
നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത് ...
നൂറ്റാണ്ട് മുമ്പ് .... നിങ്ങളെ വിട്ടേച്ചു പോയ...
നിങ്ങളുടെ മുന്‍ഗാമികളുടെ ധൈര്യം എവിടെ ...


ഉമറിന്റെ ഗര്‍ജ്ജനം...
അലിയുടെ വീര്യം
ഹംസയുടെ ആത്മ ധൈര്യം ...
രണ്ടാം ഉമറിന്റെ ഭരണ നൈപുണ്യം ..
സലാഹുദീന്‍ നല്‍കിയ ഊര്‍ജ്ജം....
എവിടെ പോയി?
 
ഏത്‌ മാളത്തിലാണ് നിങ്ങള്‍ ഒളിച്ചിരിക്കുന്നത്..
അവരുടെ വീര കൃത്യങ്ങള്‍
വെറും പുസ്തക താളുകളില്‍
വായിച്ചു തള്ളാനുള്ള ... ചരിത്രങ്ങള്‍ മാത്രമാണോ?
അവര്‍ നല്‍കിയ ഉശിര് കാണിക്കേണ്ട ...
സമയം അതിക്രമിച്ചില്ലേ?

നിങ്ങളുടെ അധികാരം ...
എണ്ണയുടെ പണം ...
പോരാടാന്‍ തയ്യാറായ സൈന്യം ...
ഇതൊക്കെ ഉണ്ടായിട്ടും .... വെറും ജഡമായി..
നോക്കി നില്‍ക്കയാണോ ...
നിങ്ങളോര്‍ക്കുക... ഇത് നശ്വരമാണെന്ന്
പരീക്ഷണങ്ങള്‍ ഇനിയും വരും...
അന്ന് വിരല്‍ കടിച്ചാല്‍ ....
ഇന്നത്തെ പരാജയം .....
അന്ന് ഓര്‍ക്കേണ്ടി വരും ....
അതാകും !!! അന്നത്തെ വിഷമം .


പല നാടില്‍ ചിതറി കിടന്ന ...
യഹൂദ സമൂഹം ...
അതി ബുദ്ധിയിലൂടെ ഫലമായി ..
അറേബ്യയുടെ ..
എന്തിനേറെ ലോകത്തിന്റെ..
അര്‍ബുദം ആയി ...
പടര്‍ന്നു പന്തലിക്കുന്നത്...
കാണാന്‍ വിധിച്ചവരാണോ ഈ കൂട്ടര്‍...
ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ പോലും ..
ധൈര്യമില്ലാത്ത വെറും ചണ്ടികളായി ...
മാറുകായാണോ. ..


ഒരു മതവും ..
ഒരു രാഷ്ട്രവും ... ചെയ്യാത്ത കൊടും ക്രൂരതയാണ് ...
ഇവിടം നടമാടുന്നത് ..
ലോകമേ ...
ഇത് സഹിക്കാന്‍ .. നമ്മുക്ക് കഴിയുമോ?


വീണ്ടും..
ഒരിക്കല്‍ കൂടി
എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള്‍ മുഴക്കുന്നുണ്ട് ..
പക്ഷെ ചെന്ന് പതിയുന്നത് ...
ബധിര കര്‍ണ്ണങ്ങളിലാണ്...
ഇനി കരയാന്‍ ഞങ്ങളുടെ കണ്ണുകളില്‍ ...
ഒരു തുള്ളി പോലും കണ്ണ് നീര്‍ ബാക്കിയില്ല..
ക്ഷമിക്കുക.... ഈ പാവങ്ങളോട്..
 
 
ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

21 comments:

Shamsheeya said...

എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള്‍ മുഴക്കുന്നുണ്ട് ..
പക്ഷെ ചെന്ന് പതിയുന്നത് ...
ബധിര കര്‍ണ്ണങ്ങളിലാണ്...
ഇനി കരയാന്‍ ഞങ്ങളുടെ കണ്ണുകളില്‍ ...
ഒരു തുള്ളി പോലും കണ്ണ് നീര്‍ ബാക്കിയില്ല..
ക്ഷമിക്കുക.... ഈ പാവങ്ങളോട്..

റംസി... said...

ഗാസയെ .... കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണ് നീര്‍ മാത്രം ..
ലോക രാഷ്ട്രങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു...

കൂടെ, എഴുത്തിലെ താങ്കളുടെ ശൈലി മറ്റുള്ളവരില്‍ നിന്നും വിത്യസ്തമാണ്....
വളരെ നന്നായി എഴുതി, മറ്റുള്ള പോസ്റ്റുകള്‍ പോലെ തന്നെ.

Mathew said...

Good Article

കുമാര്‍ said...

വളരെ നല്ല ലേഖനം.

ഷാജു അത്താണിക്കല്‍ said...

ആശംസകൾ
കൂടെ സമരം വിളിക്കുന്നു

Cv Thankappan said...

എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള്‍ മുഴക്കുന്നുണ്ട് ..
പക്ഷെ ചെന്ന് പതിയുന്നത് ...
ബധിര കര്‍ണ്ണങ്ങളിലാണ്...
ഇനി കരയാന്‍ ഞങ്ങളുടെ കണ്ണുകളില്‍ ...
ഒരു തുള്ളി പോലും കണ്ണ് നീര്‍ ബാക്കിയില്ല..
ക്ഷമിക്കുക.... ഈ പാവങ്ങളോട്..

ഹൃദയസ്പര്‍ശിയായി.......
ആശംസകള്‍

KOYAS KODINHI said...

മാധ്യമങ്ങള്‍ ചിലരെ കുറ്റവാളികളായി മുദ്രകുത്തും പിന്നെ അവരെ ആര്‍ക്കും എന്തും ചെയ്യാം

Jefu Jailaf said...

ഹൃദയത്തെ തൊടുന്നു വാക്കുകളോരോന്നും ..

ajith said...

ചോരചിന്താത്തൊരു ലോകം വേണം

ആചാര്യന്‍ said...

നിങ്ങളുടെ അധികാരം ...
എണ്ണയുടെ പണം ...
പോരാടാന്‍ തയ്യാറായ സൈന്യം ...
ഇതൊക്കെ ഉണ്ടായിട്ടും .... വെറും ജഡമായി..
നോക്കി നില്‍ക്കയാണോ ...
നിങ്ങളോര്‍ക്കുക... ഇത് നശ്വരമാണെന്ന്

പറഞ്ഞു ...ഇത് മുഖത്തേക്ക് വലിച്ചെറിയണം അവന്മാരുടെ

Hamza Vallakkat said...

ലോക രാഷ്ട്രങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു...


നന്നായി എഴുതി, great message to the world to open our eyes

Mohiyudheen MP said...

പ്രചോദനമേകുന്ന വരികൾ

ഇതിനൊരവസാനം വേണമല്ലോ അല്ലേ....

പ്രവീണ്‍ ശേഖര്‍ said...

Save Gaza...No War

സലിം മുലയറചാല്‍ said...

ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും ഉല്‍മൂലനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നവരോട് വേദം ഓതിയിട്ടു ഫലമില്ല, ലോക രാജ്യങ്ങള്‍ ഇതിനെതിരെ ശബ്ദിക്കണം. നന്നായി എഴുതി അനീതിക്കെതിരെ ശബ്ദിക്കുന്ന താങ്കള്‍ക്ക് നേരുന്നു നന്മകള്‍.

ബഷീര്‍ റസാക്ക് said...

എന്റെ ഗാസ്സെ നിന്നെ ഓര്‍ക്കാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല. കരയുവാന്‍ കണ്ണ് നീര്‍ ഒട്ടുമില്ല താനും, ശുകൂര്‍ക്ക നന്നായി എഴുതി.

ചീരാമുളക് said...

അനീതിയുടെ ലോകമാണ് വലിയവരുടെ ഈ ലോകം. അവിടെ നീതി സ്വപ്നം കാണുന്നവർ വിദ്ദികളുടെ സ്വർഗ്ഗത്തിലാണ്. 
കുഞ്ഞുങ്ങളെയെങ്കിലും വെറുതേ വിടണമെന്നാണ് എളിയ ഒരപേക്ഷ. അവരുടെ ജാതിയും മതവുമൊക്കെ ഒന്നാണ്- നിഷ്കളങ്കതയും നിസ്സഹായതയും!

AnuRaj.Ks said...

വളരെ നന്നായിരിക്കുന്നു....ആശംസകള്

Absar Mohamed said...

നല്ല വരികള്‍... ആശംസകള്‍

കാദര്‍ അരിമ്പുരയില്‍ said...

തെരുവില്‍ അലയുന്ന തെരുവ് പട്ടി കടിക്കാന്‍ വന്നാല്‍ അതിനെ കല്ലെടുത്ത് എരിഞാല്പോലും കുറച്ചു ചാടുന്ന കുറെ കപട സഹജീവി സ്നേഹികലുണ്ട് ലോകത്ത് . നൂറ്റി അറുപത്താറു പേരെ ലൈവായി വകവരുത്തുന്നത് കണ്ട നമ്മളോട് ഖസബിനെ കൊല്ലരുതെന്ന് പറയാനും ലോകത്ത് സന്ഖടനകലുണ്ട് . ഗാസയിലെ മനുഷ്യകുഞ്ഞുങ്ങള്‍ പിടഞ്ഞു വീഴുന്നത് കാണുമ്പോള്‍ യുദ്ധമുഖത്ത് കുഞ്ഞുങ്ങളെ അനിനിരത്തിയെന്നു ശത്രുവിന്റെ പക്ഷത്തുനിന്നും വാദിക്കുന്ന മത ജാതികളുടെ കുഷ്ടം പിടിച്ച തലചോരുല്ലാവരും നമുക്കിടയിലുണ്ടെന്ന് വരുമ്പോള്‍ ലജ്ജയോ സഹതാപമോ എന്തൊക്കെയോ തോനുന്നു എനിക്ക് . വാക്കുകള്‍ വരികലാക്കി ആക്രമിക്കാനെ നമുക്ക് കഴിയു അത് താങ്കള്‍ അര്‍ഹമായ ഗൌരവത്തില്‍ നിറവേറ്റിയിരിക്കുന്നു .

Faisal Manjeri said...

Well crafted, shukur

തുമ്പി said...

ഇല്ല,കഴിയില്ല ലയിക്കുവാനീ മൃത്തിന്‍ -
കാഹള മന്ത്ര വിഭൂതിയില്‍ .
കുടിപ്പകകള്‍ കോമരം തുള്ളിയാടുമ്പോള്‍ ,
രണാങ്കണം കുടിച്ചുവീര്‍ക്കുന്നു.