പെണ്ണ് ....
ഒട്ടിപിടിക്കുന്ന ഒന്നില്‍ നിന്നാണത്രേ...
എന്റെ ജീവന്റെ തുടക്കം....
അത്,
പിതാവില്‍ നിന്നും തെറിച്ചു വീണതോ ....
മാതാവിന്റെ ഗര്‍ഭ പാത്രത്തിലേക്ക് ....
ഒരു രാത്രിയില്‍ മാതാവ്....
പിതാവിന്റെ ചെവിയില്‍ മന്ത്രിച്ചു...
നമ്മുക്കൊരു കുട്ടി പിറക്കാന്‍ പോകുന്നു...
അന്ന് രാത്രിയും...
തുടര്‍ന്നുള്ള ദിനരാത്രങ്ങളും
അവര്‍ക്ക് ...
വളരെ സന്തോഷകരമായിരുന്നു..
എനിക്കും അതുപോലെ തന്നെ.
എന്നിലെ ജീവന്റെ തുടിപ്പ് ...
പയ്യെ,
ഞാന്‍ മനസ്സിലാക്കി തുടങ്ങി ...
കൂടെ...
കൈ കാലുകളുടെ വളര്‍ച്ചയും....
ഇപ്പോള്‍ എനിക്കുണ്ട് ...
കണ്ണുകള്‍, മൂക്ക്, ചെവി.... വയറ്,
അങ്ങനെ പലതും.
ഒരു ദിവസം...
മാതാപിതാക്കള്‍ ....
പരസ്പരം സംസാരിക്കുനത് ഞാന്‍ ശ്രദ്ധിച്ചു.
ഏതോ സ്കാനിനെകുറിച്ചാണത്...
അവരെന്നെ..
"അല്ട്ട്ര സ്കാനിന്"
വിധേയരാക്കി.....
പിതാവാണെന്ന് തോന്നുന്നു ...
ഉറക്കെ ചോദിച്ചതായി തോന്നി...
ആണോ അതോ പെണ്ണോ?
മറുപടി തെല്ലു വിഷമത്തോടെ ...
"പെണ്ണ്..."
എവിടെ നിന്നോ
പെട്ടന്നൊരലര്‍ച്ച ...
കൊന്നേക്ക് ...
ഞാന്‍ പെണ്ണാണത്രേ ..
അവര്‍ക്ക് വേണ്ടിയിരുന്നത് ...
അവര്‍ ആഗ്രഹിച്ചത്............
എന്റെ പിറവിയല്ലായിരുന്നു
ഞാന്‍ കൊല്ലപെട്ടു...
എന്നെ കൊന്നതോ....
എന്റെ മാതാ പിതാക്കള്‍ ...
കാരണം .....
ഞാന്‍ പെണ്ണാണ്...
എല്ലാരും പറയുന്നു....
അമ്മയെ സ്നേഹിക്കണം ...
പെങ്ങളെ സ്നേഹിക്കണം ...
ഭാര്യയെ സ്നേഹിക്കണം ....
പെണ്‍ കുട്ടികള്‍ ജനിക്കാത്ത ....
ലോകത്ത് ...
നിങ്ങളാരെ സ്നേഹിക്കും
ഷുക്കൂര്‍ കിളിയന്തിരിക്കാല്‍
15 comments:
എല്ലാരും പറയുന്നു....
അമ്മയെ സ്നേഹിക്കണം ...
പെങ്ങളെ സ്നേഹിക്കണം ...
ഭാര്യയെ സ്നേഹിക്കണം ....
പെണ്‍ കുട്ടികള്‍ ജനിക്കാത്ത ....
ലോകത്ത് ...
നിങ്ങളാരെ സ്നേഹിക്കും
ശുഭാശംസകൾ...
മൂര്‍ച്ചയുള്ള വരികള്‍
ആശംസകള്‍
നല്ല വരികൾ...
Good one
thoughtfully I read my pain; and painfully it must be rendered; but is there a dictionary for pain..............
സുമനസ്സുക്കാരന്റെ സുമനസ്സു വീണ്ടും. ഉയരട്ടെ ശബ്ദം വാനോളം.
നല്ല മൂര്‍ച്ചയുള്ള വരികള്‍, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
good
നല്ല വരികൾ
ആശംസകൾ
GOOD ONE..CONGRATS..
അതൊരു ചോദ്യം തന്നെ.
ചോദികേണ്ട ചോദ്യം തന്നെ
ഇപ്പോഴും നടക്കുന്ന കാര്യം എന്നത് കൊണ്ട് പ്രസക്തി നഷ്ടപ്പെടാത്ത വിഷയം.
നന്നായി
പെണ്‍ കുട്ടികള്‍ ജനിക്കാത്ത ....
ലോകത്ത് ...
നിങ്ങളാരെ സ്നേഹിക്കും? ഇതൊരു ചോദ്യം തന്നെ.പക്ഷെ പെണ്ണിനെ വെറുക്കുന്നവര്‍ ,ഒരായിരം തവണ ആ സാന്നിദ്ധ്യം കൊതിച്ച് , പശ്ചാത്തപിച്ചേ ജീവിതം തീര്‍ക്കൂ.
നല്ല കവിത
സമ കാലിക സത്യം
Post a Comment