Sep 12, 2012

എമെര്‍ജിംഗ്: പാട്ടത്തിനു നല്കാനൊരു സാക്ഷര കേരളം

എമെര്‍ജിംഗ്: പാട്ടത്തിനു നല്കാനൊരു  സാക്ഷര കേരളംനാട്ടില്‍ നല്ലൊരു   കര്‍ഷക കുടുംബം  ഉണ്ടായിരുന്നു കുറെ ഭൂ സ്വത്തിന്റെ ഉടമകള്‍, പിതാവ് മരിച്ചതിനു ശേഷം കുറച്ചു കാലം അവര്‍  കൂട്ടായി കൃഷി നടത്തിയിരുന്നു പിന്നെ  കുറെ കാലം കൃഷിയൊന്നും നടത്താതെയായി പണത്തിനു പഞ്ഞം വന്നപ്പോള്‍ സ്വത്തുക്കള്‍ പണയം വെക്കാനും പാട്ടത്തിനു കൊടുക്കാനും തുടങ്ങി അവസാനം  സ്വത്തുക്കള്‍ തോന്നിയ പോലെ വിറ്റു തുലച്ചു, അവരുടെ ഇപോഴത്തെ അവസ്ഥ വളരെ പരിതാപകരം. വാടക വീടുകളില്‍ താമസിക്കുന്നു.  അതില്‍  കുറച്ചു  പേര്‍ മക്കള്‍ ഗള്‍ഫില്‍ പോയി കഷ്ട്പെട്ടത്‌ കൊണ്ട് പട്ടിണി കൂടാതെ ജീവിക്കുന്നു.  


അത് അങ്ങനെയാണ് സ്വത്തുക്കള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ പണിയൊന്നും ചെയ്യാതെ പാട്ടത്തിനു കൊടുക്കാനും പണയം വെക്കാനും തുടങ്ങിയാല്‍ അവസാനം പട്ടിണിയില്‍ അവസാനിക്കും ജീവിതം. ഇത്  എന്‍റെ   നാട്ടിലെ ഒരു  കുടുംബത്തിന്റെ കഥയാണെങ്കില്‍ ഒരു നാടിന്റെ കഥയാണ്‌ ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്ന എമെര്‍ജിംഗ്. നാടിനെ തന്നെ പാട്ടത്തിനു കൊടുക്കാന്‍ ആ  നാട് ഭരിക്കുന്ന സര്‍ക്കാര്‍ തയ്യാറായി വന്നിരിക്കുന്നു ഇവിടെ ഇപ്പോള്‍.


ഒരു നാടിന്റെ സ്വകാര്യ അഹങ്കാരമാണ് അവിടെത്തെ  ഭൂ പ്രകൃതി, മണ്ണ്, കാട്, ജലം.  ഇതൊക്കെ   ദൈവം വേണ്ടുവോളം തന്നു അനുഗ്രഹിച്ച നാടാണ് നമ്മുടെ കേരളം, നമ്മള്‍ അതിനെ ദൈവത്തിന്റെ സ്വന്തം നാടാണെന്ന് മറ്റുള്ളവരോട്  പൊങ്ങച്ചം   പറയാറുമുണ്ട്.   പുഴകളായും, മരങ്ങളാലും, മലകളാലും,വയലുകളാലും  സ്വര്‍ഗ്ഗ തുല്യമായ  അനു ഗ്രഹിതമായ നമ്മുടെ നാടിനെ നരക തുല്യമാക്കി  മാറ്റാന്‍ ചിലയാളുകള്‍  തുനിഞ്ഞു ഇറങ്ങിയിരിക്കയാണെന്ന് തോന്നി പോകും ഇപ്പോഴത്തെ ചില  രാഷ്ട്രീയക്കാരുടെ   ആഗ്രഹങ്ങള്‍ കാണുമ്പോള്‍ . സ്വര്‍ഗ്ഗ തുല്യമായ ഒരു നാട്ടില്‍ മാലാഖമാരെ പോലെയുള്ളവര്‍ ജീവിക്കേണ്ടിടത്ത്   ചെകുത്താന്റെ മനസ്സുമായി മനുഷ്യര്‍ വസിച്ചാല്‍ സംഗതി എന്താകുമെന്നു നമ്മുക്ക് ഊഹിക്കവുന്നതെയുള്ളൂ .  നമ്മുടെ സംസ്ഥാനത്ത് ഈ വര്‍ഷം മുപ്പതു ശതമാനത്തിലധികം   മഴയുടെ കുറവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപിക്കുനത് അത് എന്തു കൊണ്ട്  സംഭവിച്ചു   എന്ന് നമ്മളാരും ചിന്തിച്ചിട്ടില്ല "മരങ്ങള്‍ ഇല്ലാത്ത കടലില്‍ മഴയുണ്ടല്ലോ" എന്ന്‍ ചോദിച്ച നേതാക്കള്‍ ഉണ്ടായ നാട്ടില്‍ മറു ചിന്തയുടെ പ്രസക്തി ഇല്ലായെന്ന് നമ്മുക്ക് തന്നെ തോന്നികൊണ്ടിരിക്കുന്നു.     


ഏതൊരു നാട്ടിലും വികസനം ആവശ്യമാണ്, അത് പോലെ  തൊഴിലവസരങ്ങള്‍ അത്യാവശ്യമാണ് പക്ഷെ വികസനത്തിന്റെയും മറ്റും പേര് പറഞ്ഞു കൊണ്ട് ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് "സ്വന്തം അവിശ്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നാടിന്റെ സംസ്കാരം പണയപെടുത്തുകയാണ്" ദൈവത്തിന്റെ വരദാനമായ  പ്രകൃതിയെ കൊള്ളയടിക്കുകയും, അത് പോലെ സ്വന്തം സ്വത്തുക്കള്‍ കുത്തകകള്‍ക്ക് പണയം വെച്ചു കൊണ്ടുമാകരുത്  ഒരു നാടിന്റെ വികസനം.


"നമ്മുടെ വികസനം എങ്ങിനെ ആവാമെന്ന് ചിന്തിക്കാനുള്ള അധികാരം സര്‍ക്കാരിനു ഉള്ളത് പോലെ തന്നെ അത് ഇങ്ങിനെ ആവരുത്"  എന്ന് പറയാനുള്ള ധാര്‍മികമായ അവകാശം  ഇവിടത്തെ  നാട്ടുക്കാര്‍ക്കുമുണ്ട് . നാട്ടില്‍ എന്തെങ്കിലും വികസനം കൊണ്ട് വരാന്‍ ഏതെങ്കിലും ഭരണകൂടം ആഗ്രഹിക്കുന്നുവോ ആദ്യപടിയായി ആലോചികേണ്ടത് അവിടത്തെ പാവപെട്ടവന് അതിനെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇല്ലയോ എന്നാണ്, കൂടെ പ്രകൃതിക്ക് വല്ല കോട്ടവും തട്ടുന്നുണ്ടോ എന്നും. പ്രകൃതി സ്നേഹികള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ വികസന വിരോധികള്‍ എന്ന് വിളിച്ചു അക്ഷേപിക്കാതെ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയും വേണം.


നമ്മുടെ നാടിന്റെ മാറ്റത്തിന് വേണ്ടിയുള്ള ഒരു വികസനമാതൃകയെന്നാണ്   ഇതിനെ കേരള സര്‍ക്കാര്‍  പറഞ്ഞു പരത്തി കൊണ്ടിരിക്കുന്നത് പക്ഷെ അതിന്റെ  ലക്ഷ്യമോ അതിന്റെ ഗുണമോ നാട്ടുക്കാര്‍ക്ക് മനസിലാക്കി  കൊടുക്കാന്‍  കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം . എമെര്‍ജിംഗിലൂടെ  പുറത്തു നിന്നും ധാരാളം വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ നിക്ഷേപകരെ  എങ്ങിനെ ഇങ്ങോട്ടേക്കു കൊണ്ട് വരാമെന്ന്   പറയുന്നുമില്ല.  പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ പഴയ ജിം പുതിയ എമെര്‍ജിംഗ് ആണോ എന്ന് മാത്രമേ ഇനി അറിയേണ്ടതുളൂ.  പക്ഷെ "ജിം"ന്  കോണ്‍ഗ്രസിലോ ഭരണമുന്നണിയിലോ അന്ന് അത്ര വലിയ എതിര്‍പ്പ് ഉണ്ടായിരിന്നില്ല പക്ഷെ ഇന്ന് അങ്ങനെയല്ല സ്ഥിതി ശ്രീ.സുധീരന്‍ തുടങ്ങി പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ ഈ നിലയില്‍ കേരളത്തെ "എമെര്‍ജിംഗ്" ചെയ്യുന്നതിനെ  ശക്തമായി എതിര്‍ക്കുന്നു.  യഥാര്‍ത്ഥത്തില്‍   നാട്ടുക്കാരെ മാത്രമല്ല സ്വന്തം പാര്‍ട്ടികളിലെ മുഴുവന്‍ പേരെ പോലും  കാര്യങ്ങള്‍ മനസ്സില്ലാക്കി കൊടുക്കാനും അവരെ വിശ്വാസത്തില്‍ എടുക്കാനും  ശ്രീ. ഉമ്മന്‍ ചാണ്ടിക്കോ ശ്രീ.കുഞ്ഞാലിക്കുട്ടിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.


പക്ഷെ ഇതില്‍ ഇടതു പക്ഷത്തിന്റെ  എതിര്‍പ്പ്  വെറും രാഷ്ട്രീയ പരമാണെന്ന് എല്ലാവര്ക്കും അറിയാം  പ്രതിപക്ഷത്തായിരിക്കുമ്പോള്‍  എതിര്‍ക്കുന്ന പല ജന വിരുദ്ധ പദ്ധതികളും അവര്‍  ഭരണത്തിലിരിക്കുമ്പോള്‍ കൊണ്ടുവരികയും അതിനെതിരെ സമരം ചെയ്യുന്ന പ്രകൃതി സ്നേഹികളെ  ക്രൂരമായി മര്‍ദിച്ചു സമര മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യുന്ന കാഴ്ചകളാണ്  നമ്മള്‍ കാണാറുള്ളത്‌.
നാട്ടിലെ യുവാക്കളുടെ പിന്തുണയ്ക്ക്‌ വേണ്ടിയാണ് തൊഴിലവസരങ്ങള്‍ വേണ്ടുവോളം ഉണ്ടെന്നു    സര്‍ക്കാര്‍ വലിയ വായില്‍  പ്രചരിപ്പിക്കുന്നത്, പക്ഷെ നമ്മുടെ നാടിന്റെ പ്രകൃതിയും, മണ്ണും, വിണ്ണും, പെണ്ണും പാട്ടത്തിനു കോടുത്തു കൊണ്ടുള്ള ഒരു വികസന-തൊഴിലവസരങ്ങളും ഞങ്ങള്‍ക്കിവിടെ വേണ്ടായെന്ന്  പറയാനുള്ള  ആര്‍ജ്ജവം നമ്മുടെ യുവാക്കള്‍  കാണിക്കണം. ഇതിനെതിരെ പ്രതികരിക്കേണ്ടത്  "ഷണ്ഡത്വവും   സംകൂചിതത്വവും"  ബാധിചിട്ടില്ലാത്ത   നമ്മുടെ യുവതലമുറയാണ്. .. കാത്തിരിക്കാം പ്രതീക്ഷയോടെ.

അറിയേണ്ടത്: എമെര്‍ജിംഗ് കേരളക്ക് പഴയ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ വിളിച്ചോ ആവോ ........  ഷുക്കൂര്‍  കിളിയന്തിരിക്കാല്‍

14 comments:

Anonymous said...

ഇതിനെതിരെ പ്രതികരിക്കേണ്ടത് "ഷണ്ഡത്വവും സംകൂചിതത്വവും" ബാധിചിട്ടില്ലാത്ത നമ്മുടെ യുവതലമുറയാണ്. .. കാത്തിരിക്കാം പ്രതീക്ഷയോടെ

സലിം മുലയറചാല്‍ said...

ഈ പോസ്റ്റില്‍ കൊടുത്ത ഗരുഡന്‍ ഫോട്ടോ തന്നെയാണ് ഈ എമെര്‍ജിംഗ് കേരളക്ക് പറ്റിയ ലോഗോ.

ബഷീര്‍ റസാക്ക് said...

എല്ലാവരുടെയും ചിന്തകള്‍ ഒരു പോലെ അല്ലല്ലോ അല്ലെ? ഞാന്‍ വികസനത്തിന്‌ അനുകൂലമാണ് തുടക്കമല്ലേ സര്‍ക്കാരിനു കുറച്ച് സമയം കൊടുക്കുക എന്നിട്ട് പോരെ വിമര്‍ശനം.

Sunil Mathew said...

Valare nalla lekhanam.

Shamsheeya said...

നന്നായി അപതരിപിച്ചു അതിനര്‍ത്ഥം ഷുക്കൂര്‍ പറഞ്ഞതിനോട് ഞാന്‍ മുഴുവന്‍ യോജിക്കുന്നു എന്നല്ല.

റംസി... said...

മനസ്സിലുള്ളത് വിളിച്ചു പറയാന്‍ കഴിയാല്‍ തന്നെ ഒരു കഴിവാണ് ശുകൂര്‍ ബായ്. നന്നായി എഴുതി.

നിസാരന്‍ .. said...

കേരളത്തില്‍ വികസന മാതൃകകള്‍ എന്നും വെല്ലു വിളിയാണ്.. നമുക്ക് മികച്ച ഒരു പരിസ്ഥിതി ഉണ്ട് (വളരെ Sensitive ആയ ) ഒപ്പം വെറുതെ കിടക്കുന്ന സ്ഥലം വളരെ കുറവ്.. മനുഷ്യ വിഭവശേഷി അല്ലാതെ കാര്യമായ വിഭവങ്ങള്‍ ഇല്ല . വലിയൊരു വികസന കുതിച്ചു ചാട്ടം നമുക്ക് ദോഷം ചെയ്യും.. ലളിതമായ ഇടത്തരം വികസനങ്ങളെ പാടുള്ളൂ.. വികസിത രാജ്യങ്ങളെ മാതൃക ആക്കാന്‍ നമുക്കാവില്ല . ഈ ഒരു കാര്യം ആദ്യം നമ്മള്‍ ഉള്‍ക്കൊള്ളണം.. എന്നാണ് എനിക്ക് തോന്നുന്നത്

Raheem said...

കൂടുതല്‍ വാരി വലിച്ചു എഴുതാതെ നമ്മള്‍ ചിന്തിക്കേണ്ട നല്ല കാര്യങ്ങള്‍ പറഞ്ഞു

Cv Thankappan said...

"നമ്മുടെ വികസനം എങ്ങിനെ ആവാമെന്ന് ചിന്തിക്കാനുള്ള അധികാരം സര്‍ക്കാരിനു ഉള്ളത് പോലെ തന്നെ അത് ഇങ്ങിനെ ആവരുത്" എന്ന് പറയാനുള്ള ധാര്‍മികമായ അവകാശം ഇവിടത്തെ നാട്ടുക്കാര്‍ക്കുമുണ്ട് . നാട്ടില്‍ എന്തെങ്കിലും വികസനം കൊണ്ട് വരാന്‍ ഏതെങ്കിലും ഭരണകൂടം ആഗ്രഹിക്കുന്നുവോ ആദ്യപടിയായി ആലോചികേണ്ടത് അവിടത്തെ പാവപെട്ടവന് അതിനെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇല്ലയോ എന്നാണ്, കൂടെ പ്രകൃതിക്ക് വല്ല കോട്ടവും തട്ടുന്നുണ്ടോ എന്നും. പ്രകൃതി സ്നേഹികള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ വികസന വിരോധികള്‍ എന്ന് വിളിച്ചു അക്ഷേപിക്കാതെ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയും വേണം."
വളരെ നന്നായിരിക്കുന്നു ലേഖനം.
തീര്‍ച്ചയായും ആശങ്കകള്‍ അകറ്റേണ്ട
നടപടിക്രമങ്ങള്‍ വേണ്ടതായിരുന്നു.
ആശംസകള്‍

Unknown said...

ആശങ്കകൾ അകറ്റി സുതാര്യമായ രീതിയിൽ വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ...

Mohiyudheen MP said...

നമ്മൂറ്റെ നാടിന്റെ ഭൂ പ്രക്രിതിയാണ് ഇത്തരം വികസനം വരുമ്പോൾ ആദ്യം വെല്ലു വിളി നേരിടുന്നത്. ശ്യാമ സുന്ദര കേരളത്തിന് ഉൾക്കൊള്ളാവുന്നവയാവില്ല അവയിൽ പലതും. എമെർജിംഗ് കേരള എന്നതിലൂടെ കേരളം വെട്ടി മുറിച്ച് വിദേശികൾക്കും വൻ കിട മുതലാളിമാർക്കും വീതിച്ച് കൊടുക്കാതെ ഇൻഫ്രാസ്ട്രചർ മെച്ചപ്പെടുത്തനാണെങ്കിൽ ഈ ഉദ്യമം കൂടുതൽ നന്നായേനെ.

വികസന അത്യന്താപേക്ഷികമാണ് എന്നാൽ അത് മൂല്യങ്ങൾ തകർത്ത് കൊണ്ടാവരുത്. ഇരിക്കും കൊമ്പ് മുറിച്ച് ഒരു വികസനം വേണോ എന്നത് പുനർവിചിന്തനീയം തന്നെ.

ലംബൻ said...

നമ്മുടെ നാടിന്‍റെ പ്രത്യേക പരിസ്ഥിതിയും ജനപെരുപ്പവും കണക്കിലെടുക്കാതെയുള്ള ഒരു വികസന പ്രവര്‍ത്തനങ്ങളും നമ്മുക്ക് ഗുണം ചെയ്യില്ല. വികസനം എന്ന് പറഞ്ഞാല്‍ കുറച്ചു പേര്‍ വികസിക്കുക എന്നല്ല അര്‍ത്ഥം. സമൂഹത്തിനു മുഴുവന്‍ അതില്‍ നിന്നും പ്രയോജനം ഉണ്ടാവണം.

ഷാജു അത്താണിക്കല്‍ said...

വികസനം വേണം, മനുഷ്യനും വേണം , ഭൂമിയും വേണ്ടേ?

Jefu Jailaf said...

വികസനം പാവപ്പെട്ടവന്റെ ബാലികുടീരംആകാതിരുന്നാല്‍ മതി..

ആശംസകള്‍..