Nov 17, 2014

പ്രവാസി

പ്രവാസി



പെറ്റുമ്മയോട്,
പ്രിയതമയോട്,
കണ്ണീർ ഒഴുക്കി നിൽക്കുന്ന..
പൊന്നു മക്കളോട്..
യാത്ര മൊഴി ചൊല്ലി ...
സ്വന്തം  വീട്ടിൽ  നിന്നും  ...
മാനം മുട്ടേ ആശകളുമായി ..
പടിയിറങ്ങിയവൻ പ്രവാസി ...

പിറന്ന നാടിനെ ..
പിച്ച വെച്ച മണ്ണിനെ..
മറന്ന് ..
ആശകളും സ്വപ്നങ്ങളും പേറി ..
മെഴുക് തിരിയായി ജീവിച്ച്..
നിമിഷങ്ങള്‍ പെയ്തൊഴിയുമ്പൊള്‍ ..

അവന്റെ വിയർപ്പിനാൽ ...
വീട്ടിലെ പട്ടിണി മാറിയപ്പോൾ ..
നാടിന്റെ മുഖച്ഛായ മാറിയപ്പോൾ ..

നീണ്ട നഷ്ട ജീവിതത്തിനു ശേഷം..
നാട്ടിലേക്കുള്ള തിരിച്ചു പോക്ക്..

അവിടെ,
തുടക്കത്തിൽ,
സന്തോഷത്തോടെ സ്വീകരിക്കുന്നവരിൽ.
സ്വന്തക്കാർ, കൂട്ടുക്കാർ പിന്നെ നാട്ടുക്കാർ.

കൊണ്ടു വന്ന  പണത്തിന്റെ...
ഭാരം കുറഞ്ഞെന്നറിയുമ്പോള്‍ ....
സ്നേഹത്തോടെ നോക്കിയ മുഖങ്ങൾ ..
പിന്നെ തുറിച്ചു നോക്കാൻ തുടങ്ങി..
അത് സഹതാപത്തിന്റെ നോട്ടമല്ല..

വെറുപ്പിന്റെ.
ചിരിച്ചു സംസാരിച്ചിരുന്നവർ  പലരും ..
അവനെ കാണുമ്പോള്‍ മുഖം തിരിച്ചു തുടങ്ങി.

അവസാനം ..
വീണ്ടും, ജീവിതത്തിന്റെ അവസാന യാമത്തിൽ
അവൻ യാത്ര തുടങ്ങി...
ആഗ്രഹങ്ങളും, സ്വപ്നങ്ങളും കൂടെ  പ്രതീക്ഷകളുമായി ..

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

പ്രവാസ നോവുകൾ..
ബോൾഡ് ചെയ്യാതെ പോസ്റ്റ്‌ ചെയ്യൂ..

Shamsheeya said...

പ്രവാസികളെ ഏറ്റവും ദുഖിപ്പിക്കുന്ന കാര്യമാണ് അവരോട് പണം തീരുമ്പോൾ കാട്ടുന്ന അവഗണന..

റംസി... said...

നന്നായി എഴുതി പ്രവാസിയുടെ വേദന.

വീകെ said...

ഗൾഫ് പ്രവാസിക്ക് ഇതൊന്നും പുത്തിരിയല്ല്ല. ഈ പ്രായമാകുമ്പോഴേക്കും അതിലേറെ അവൻ അനുഭവിച്ചിട്ടുണ്ടായിരിക്കും.

Salim kulukkallur said...

എത്ര പാടിയാലും വേദന ചോരാത്ത പല്ലവി..

രാജേഷ്‌ said...

പ്രവാസം ഒരു പ്രയാസമാണ്പക്ഷെ അവന്റെ ഏറ്റവും വലിയ ദുഃഖംനാട്ടുക്കാരിൽ നിന്നും കിട്ടുന്ന അവഗണനയാണ്.

ajith said...

സാരമില്ലെന്നേ.

കുഞ്ഞൂസ് (Kunjuss) said...

തീരാത്ത വേദനകൾ ...

ഫൈസല്‍ ബാബു said...

പറഞ്ഞാലും, തീരാത്ത പരിഭവങ്ങള്‍ നെഞ്ചിലെറ്റുന്നവന്‍ പ്രവാസി .