Sep 19, 2012

എന്‍റെ പ്രവാചകന്‍...

എന്‍റെ  പ്രവാചകന്‍...





പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ,
ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ  കുടല്‍ മാല  ..
ശത്രുക്കളാല്‍..
കഴുത്തിലേക്ക്‌ എറിയപെട്ടത്രേ ..
ഇതില്‍ ക്ഷുഭിതനാവാതെ..
നമസ്ക്കാരം കഴിഞ്ഞു
ശാന്തനായി ചിരിച്ചു കൊണ്ട് ..
 നടന്നു നീങ്ങിയ ...
എന്‍റെ  പ്രവാചകന്‍...

നടന്നു നീങ്ങുന്ന വഴിയില്‍,
മുള്ളുകളും കല്ലുകളും വിതറി....
തിരു ദൂതരെ കഷ്ടപെടുത്തിയ   ...
കൂടാതെ,
വഴിയിലൂടെ നടന്നു പോകുമ്പോള്‍
ശകാരം ചൊരിഞ്ഞിരുന്ന ..
ജൂത സ്ത്രീ ...
അവരെ ഒരു ദിവസം കാണാതായപ്പോള്‍ ...
പ്രവാചകന്‍ അനുചരന്‍മാരോട് അന്വേഷിച്ചുവെത്രേ  ...
എവിടെ  എന്‍റെ സഹോദരി .. കാണുന്നില്ലല്ലോ ..
അവര്‍ രോഗിയാണ് "റസൂലേ" ...
മറുപടി കേട്ടയുടനെ ...
അവരുടെ വീട്ടിലേക്ക്  ആ തിരുപാദം ചലിച്ചു..
കയറി വന്ന  പ്രവാചകനെ  കണ്ടയുടനെ ...
ആ സ്ത്രീ പൊട്ടി കരഞ്ഞത്രേ  ..
ഉടനെ ഉച്ചത്തില്‍  വിളിച്ചു പറഞ്ഞു ..
അള്ളാഹുവാണെ  സത്യം
ഇപ്പോള്‍,
എന്‍റെ മുമ്പില്‍ നില്‍ക്കുന്നത്..
പ്രവാചകന്‍ അല്ലാതെ മറ്റാരുമല്ല.
ശത്രുക്കളെ  പോലും സ്നേഹിച്ച ..
എന്‍റെ പ്രവാചകന്‍.


മറ്റൊരിക്കല്‍
പ്രായമായ ഒരു സ്ത്രീ ..
മക്കാ തെരുവിലൂടെ
തലയില്‍ വലിയൊരു  ഭാണ്ടവുമായി നടന്നു നീങ്ങുന്നു..
ദൂരെ നിന്നും ഇത് കാണേണ്ട താമസം
ഓടി വന്നു ദൈവ ദൂതന്‍..
അവരുടെ ഭാണ്ടാമെടുത്തു  തിരു തലയില്‍ ..
വഴിയെ സ്ത്രീ സംസാരം തുടങ്ങി ..
നാട്ടിലെ പുതിയ പ്രവാചക കഥകള്‍  ..
മുഹമദ് എന്നൊരാള്‍ നാട്ടില്‍ വന്നിട്ടുണ്ട് ..
കുഴപ്പം ഉണ്ടാക്കാന്‍ ..
അവന്‍റെ വലയിലോന്നും എന്‍റെ പൊന്നു മോന്‍ വീഴരുതെന്ന് ..
ഉപദേശിച്ച സ്ത്രീ ...
അവസാനം ഇതാണ് ഞാന്‍ തെറ്റിദ്ധരിച്ച ...
പ്രവാചകന്‍ എന്നറിഞ്ഞപ്പോള്‍ മനസ്സ് വിങ്ങിയ ..
സ്ത്രീയുടെ കണ്ണുനീര്‍ ..
അതാണത്രേ..
എന്‍റെ പ്രവാചകന്‍.

അതെ,
എന്റെ പ്രവാചകന്‍ ...
കാരുണ്യ കടലാണ് ..
സ്നേഹ നിധിയാണ്...
ക്ഷമിക്കുവാര്‍ മാത്രം  അറിയുന്നയാള്‍ ..
ലോകാനുഗ്രഹി..
അതാണ് ഞാന്‍ പഠിച്ച..
എന്‍റെ  പ്രവാചകന്‍ ...

നന്മ ചെയ്യാന്‍ കല്പിച്ചു...
തിന്മയെ വിരോധിച്ചു...
മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ  ഉണര്‍ത്തി..
സഹ ജീവിയെ സ്നേഹിക്കാന്‍ ..
എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ..
രോഗിയെ  സന്ദര്‍ശിക്കാന്‍ ..
കരാറുകള്‍ പാലിക്കാന്‍...
പഠിപ്പിച്ചു.
എന്‍റെ പ്രവാചകന്‍..

കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്തതാരോ ..
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് ..
വിശ്വാസത്തിന്റെ ഭാഗമണ് അറിയിച്ചതാരോ
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍
വയറു നിറച്ചു തിന്നുന്നവന്‍ എന്നില്‍ പെട്ടവനല്ലായെന്ന്
പറഞ്ഞതാരോ ..
പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്..
ഏഷണി പരദൂഷണം പറയരുതെന്ന് ....
കല്പിച്ചതാരോ..
തൊഴിലാളികള്‍ക്ക്  വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് ..
അവന്‍റെ കൂലി കൊടുക്കണമെന്ന് ...
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്..
ഉണര്ത്തിയതാരോ ...
അതാണത്രേ ..
എന്റെ പ്രവാചകന്‍..  

അറബിക്കും അനറബിക്കും ..
കറുത്തവനും വെളുത്തവനും ...
പണക്കാരനും പാവപ്പെട്ടവനും ...
പണ്ഡിതനും പാമരനും
ഉയര്ന്നവനും താഴ്ന്നവനും...
അടിമക്കും ഉടമയ്ക്കും  കൂടെ സ്വതന്ത്രനും...
ഒരു വിത്യാസവുമില്ലെന്ന്  ലോകത്തിന്  ആദ്യമായി
കാട്ടിതന്ന..
എന്‍റെ പ്രവാചകന്‍ ..

കറുത്തവനായ ബിലാലിനെ ....
വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ ..
അടിമയായ അമ്മാറിനെ  ..
ഉടമയായ അബൂബക്കറിനെ ..
ഒരു  പോലെ സ്നേഹിച്ചതാരോ....
എന്റെ പ്രവാചകന്‍ ..

നാട്ടുക്കാരാല്‍   "വിശ്വസ്തന്‍" എന്നര്‍ത്ഥമുള്ള ..
"അല്‍ അമീന്‍ "  എന്ന പേരില്‍ വിളിക്കപെട്ട ..
എന്‍റെ പ്രവാചകന്‍. 

പെണ്‍ കുഞ്ഞുങ്ങള്‍ അപമാനമായി കരുതി ..
ജനിച്ചയുടന്‍  ജീവനോടെ കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരുന്ന ..
കാലഘട്ടത്തില്‍..
പെണ്‍ കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ ..
സൗകര്യമൊരുക്കി..
മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗ്ഗമെന്ന്..
ഉറക്കെ വിളിച്ചു പറഞ്ഞ..
എന്‍റെ പ്രവാചകന്‍. ..

മക്ക വിജയ ദിവസം
തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് ..
നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് ..
മോചനം കൊടുത്ത...
എന്റെ പ്രവാചകന്‍...  

ഇനി,
ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ  ...
സാം ബാസിലോ  .. ടെറി ജോണ്‍സിനോ
അലെന്‍ റോബര്‍ട്‌സോ
അല്ലെങ്കില്‍,
വേറെ,
ഏതെങ്കിലും ജൂതനോ..
അതുമല്ലെങ്കില്‍ ഒരു രാജ്യമോ...
സിനിമയിലൂടെ ..
കാര്‍ട്ടൂണിലൂടെ... നിന്ദിച്ചാല്‍...
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
തീര്‍ച്ച...
കാരണം ഈ സമുദായത്തിന്റെ
ജീവ വായുവാണ്..
എന്‍റെ  പ്രവാചകന്‍ .


ഷുക്കൂര്‍ കിളിയന്തിരിക്കാല്‍  

42 comments:

Shamsheeya said...

ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ ...
സാം ബാസിലോ .. ടെറി ജോണ്‍സിനോ
അലെന്‍ റോബര്‍ട്‌സോ
അല്ലെങ്കില്‍,
വേറെ,
ഏതെങ്കിലും ജൂതനോ..
അതുമല്ലെങ്കില്‍ ഒരു രാജ്യമോ...
സിനിമയിലൂടെ ..
കാര്‍ട്ടൂണിലൂടെ... നിന്ദിച്ചാല്‍...
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
തീര്‍ച്ച...
കാരണം ഈ സമുദായത്തിന്റെ
ജീവ വായുവാണ്..
എന്‍റെ പ്രവാചകന്‍

സലിം മുലയറചാല്‍ said...

ആരൊക്കെ എത്രെ വിമര്‍ശിച്ചാലും ഈ ലോകാനുഗ്രഹി ആയ പ്രവാചകന്റെ അനുയായികള്‍ ആത്മ സംയമനം പാലികണം... കാരണം നമ്മുടെ പ്രവാചകന്‍ കാരുണ്യ കടലാണ്.

KOYAS KODINHI said...

ലോകത്തിന്റെ പ്രവാചകന്‍.......... സകല മനുഷ്യര്‍ക്കുമുള്ള പ്രവാചകന്‍..........

Saifudheen said...

ഈ പ്രവാചകന്‍ കാരുണ്യ കടലാണ്.

Cv Thankappan said...

അര്‍ത്ഥവത്തായ വരികള്‍
ആശംസകള്‍

ബഷീര്‍ റസാക്ക് said...

പെണ്‍ കുഞ്ഞുങ്ങള്‍ അപമാനമായി കരുതി ..
ജനിച്ചയുടന്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരുന്ന ..
കാലഘട്ടത്തില്‍..
പെണ്‍ കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ ..
സൗകര്യമൊരുക്കി..
മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗ്ഗമെന്ന്..
ഉറക്കെ വിളിച്ചു പറഞ്ഞ..
എന്‍റെ പ്രവാചകന്‍. .

ഷുക്കൂര്‍ക്ക നന്നായി വിവരിച്ചു "പ്രവാചക" ജീവിതം.

റംസി... said...

പതിനാലു നൂറ്റാണ്ട് മുമ്പ് ഈ കാരുണ്യ പ്രവാചകന്റെ കാല്‍ പാടുകള്‍ പതിഞ്ഞ ഭൂമിയില്‍ ഒരു മണല്‍ തരിയായി ജീവിച്ചാല്‍ മതിയായിരുന്നു. നന്നായി എഴുതി, ആശംസകള്‍.

Sabeer said...

Good One

രവീന്ദ്രന്‍ മച്ചിപ്പാട് said...

ഇത്രയും നല്ല ഒരു പ്രവാചകന്റെ അനുയായികള്‍ എന്തിനാ ഒരാള്‍ വെറും ഒരു കാര്‍ട്ടൂണ്‍ വരച്ചത് കൊണ്ട് ഹാലിളകുന്നത്, സമാധാനത്തിന്റെ ദൂതനാണ്‌ ഈ പ്രവാചകന്‍ എന്നറിയുന്നവര്‍ തന്നെ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുത്.

രമ രവീന്ദ്രന്‍ said...

എത്ര പ്രകോപനം എവിടെ നിന്ന് വന്നാലും എന്‍റെ നല്ലവരായ മുസ്ലിം സുഹുര്‍ത്തുകള്‍ സംയമനം പാലിക്കണമെന്നാണ് വിനീതമായ അഭ്യര്‍ത്ഥന . കൂട്ടുക്കാരാ നന്നായി എഴുതി.

Unknown said...

നടന്നു നീങ്ങുന്ന വഴിയില്‍,
മുള്ളുകളും കല്ലുകളും വിതറി....
തിരു ദൂതരെ കഷ്ടപെടുത്തിയ ...
കൂടാതെ,
വഴിയിലൂടെ നടന്നു പോകുമ്പോള്‍
ശകാരം ചൊരിഞ്ഞിരുന്ന ..
ജൂത സ്ത്രീ .ശുക്കൂര്‍, വരികള്‍ ഒക്കെ നന്നായിട്ടുണ്ട്, പക്ഷെ ശഗാരം ചൊരിഞ്ഞ ജൂത സ്ത്രീയുടെ കഥ ചരിത്രത്തില്‍ ഇല്ലാത്തതു ആണ് കാരണം 1, മക്കയില്‍ ജൂതന്മാര്‍ ഉണ്ടായിട്ടില്ല 2),പ്രവാചകന്‍ ദിവസവും എവിടെക്കയിരുന്നു പോയിരുന്നത്, 3, പ്രവാചകന്റെ ഒപ്പം എപ്പോഴും ഉണ്ടായിരുന്ന സഹാബികള്‍ എവിടെ ആയിരുന്നു. അതുകൊണ്ട് ഇത് ചരിത്രം അസാധുവാണ്. പില്‍ക്കാലത്ത് ഇസ്ലമിന്റെ ശത്രുക്കള്‍ ഉണ്ടാക്കിയ കേട്ട് കഥകള്‍ ..

പ്രവീണ്‍ ശേഖര്‍ said...


പ്രവാചകനെ കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞൊരു ലേഖനം ഈ അടുത്ത കാലത്ത് വായിക്കാനിടയായിട്ടില്ല. അര്‍ത്ഥവത്തായ വരികള്‍ മാത്രമല്ല അര്‍ത്ഥവത്തായ ചിന്തയും കൂടി ആണിതെന്നു പറയേണ്ടിയിരിക്കുന്നു. പ്രവാചക നിന്ദക്കെതിരെ അക്രമവുമായി തെരുവിലിറങ്ങിയവര്‍ മനസിലാക്കാതെ പോയി ഇതില്‍ പറയുന്ന പല പ്രവാചക പ്രവര്‍ത്തികളും ചിന്തകളും.

പ്രവാചകനെ അധിക്ഷേപിച്ചവരോടുള്ള പ്രതിഷേധം മുഴക്കുന്ന വരികളില്‍ എവിടെയും ഒരു പോരായ്മ ഇല്ല. ഇവിടെ അധിക ആവേശമോ, അധിക പ്രസംഗമോ ഇല്ലാതെ കാര്യങ്ങളെ സമചിത്തതയോടെയും സഹിഷ്ണുതയോടും കൂടെ പ്രതികരിക്കുന്ന ഇസ്ലാമിന്റെ നന്മയുടെ മുഖമാണ് ലേഖകന്‍ വെളിപ്പെടുത്തുന്നത്. തീര്‍ച്ചയായും അഭിനന്ദനീയമാണ് ഇത്തരം ബ്ലോഗ്‌ പോസ്റ്റുകള്‍ ..

Mathew said...

Shekar paranjathinod njanum yojikkunnu, nannayi ezhuthi oru yadhartha musliminte chinthakal. Samaadhanathinte doothante yadhartha anuyaayi. bhavukangal.

Unknown said...

ellam thirichariyunnavan ''mathethara snehi

Unknown said...

shegar''mathew'' abinanthanarham'' ellavarkkum ethupole chinthikkan kaziyumengil ennu aaagrahichu pogunnu'' OARKKUGA''eaga daiva vishwasamengilum mattu mathasthyare bahumanikkathe oralk vishwasiyagan kaziyilla ennu paranjavan pravajagan''thante ayalwasi pattinikidakkumpol vayaru nirakkunnavan oru vishwasiyalla ennu paranjavan ''pravajagan'' ayalwasi ennu parayumpozum'' avade mathamo jadiyo niramo lingamo paranjittilla pravaajagan

Shamsheeya said...

നന്നായി എഴുതി, നല്ല ചിന്തകള്‍.
ഇതുപോലുള്ള പോസ്റ്റുകള്‍ ബ്ലോഗില്‍ മാത്രം ഒതുക്കാതെ മറ്റു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുക.

mshsemi said...

SHUKKORCHA, GOOD ONE...

Muneer Thuruthi said...

ശുക്കൂര്‍ സാഹിബ് , അടിച്ചു പൊളിച്ചു , നന്നായിട്ടുണ്ട് കേട്ടോ, ലളിതമായ അവതരണം , ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്തഫ ( സ ) യെ അതിക്ഷേപിച്ചാല്‍ ഇത് ശ്രമവും മുസ്ലിം വിശ്വാസികള്‍ക്ക് സഹിക്കാന്‍ കഴിയില്ല . പക്ഷെ എല്ലാവരും പറന്നത്‌ പോലെ ക്ഷമ കൊണ്ട് സമാദാന പൂര്‍വ്വം പ്രതിക്കരിക്കണം . എല്ലാ ഭാവുകങ്ങളും നേരുന്നു

അഷ്‌റഫ്‌ സല്‍വ said...

ശുക്കൂര്‍ജിയുടെ വരികള്‍ വായിച്ചപ്പോള്‍ എനിയ്ക്കു തോന്നിയത് ഇങ്ങിനെയാണ്
കാരുണ്യത്തിന്റെ പ്രവാചകന്റെ യഥാര്‍ത്ഥ അനുയായികളും കാരുണ്യത്തിന്റെ വഴിയില്‍ തന്നെയായിരിക്കും
അഭിപ്രായ പ്രകടനങ്ങള്‍ പോലും അമിതമാകതിരിക്കും

അറേബ്യന്‍ എക്സ്പ്രസ്സ്‌ said...

"ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ ...
സാം ബാസിലോ .. ടെറി ജോണ്‍സിനോ
അലെന്‍ റോബര്‍ട്‌സോ
അല്ലെങ്കില്‍,
വേറെ,
ഏതെങ്കിലും ജൂതനോ..
അതുമല്ലെങ്കില്‍ ഒരു രാജ്യമോ...
സിനിമയിലൂടെ ..
കാര്‍ട്ടൂണിലൂടെ... നിന്ദിച്ചാല്‍...
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
തീര്‍ച്ച...
കാരണം ഈ സമുദായത്തിന്റെ
ജീവ വായുവാണ്..
എന്‍റെ പ്രവാചകന്‍""
************
മുസ്ലിം രാജ്യങ്ങളില്‍ കലാപമുണ്ടാക്കി അവിടെ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള അമേരിക്കന്‍ കുതന്ത്രം എല്ലാവരും മനസ്സിലാക്കുക. ആത്മസംയമനം പാലിക്കുക..എന്റെ നബിയെ വിമര്‍ശിക്കുന്നവരെ ഞാന്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്ന ഖുര്‍ആന്‍ വചനത്തില്‍ വിശ്വസിക്കുക...

ആമി അലവി said...

ഒരാള്‍ക്കും തകര്‍ക്കാനാക്കാത്ത വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചവനെന്‍ പ്രവാചകന്‍ .വികാരം കൊണ്ടല്ല വിവേകം കൊണ്ട് പ്രവര്തിച്ചവ്ന്‍ എന്‍ പ്രവാചകന്‍ .കോപം ബലഹീനതയാണ് എന്ന് പറഞ്ഞവനേന്‍ പ്രവാചകന്‍ ...
ഇഷ്ടമായി ഒരുപാട് ..അതിലുപരി കുറെ സന്തോഷം തോന്നി വായിച്ചിട്ട്

ഐക്കരപ്പടിയന്‍ said...

ശുക്കൂരിനെ പോലുള്ള സുമനസ്സുകള്‍ക്ക് മാത്രമേ 'എന്റെ പ്രവാചകനെ' അറിയാന്‍ കഴിയുന്നുള്ളൂ എന്നതാണ് ഇന്നിന്‍റെ സങ്കടം...

കണ്ണും മനസ്സും നിറഞ്ഞു കേട്ടോ....ആശംസകള്‍..!

എന്‍.പി മുനീര്‍ said...

പ്രവാചകന്റെ മഹത്വം ലളിതമായ ചരിത്ര വിവരണത്തോടെ അവതരിപ്പിച്ചു.പ്രവാചകൻ ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ ഈ ലേഖനം ഉപകരിക്കട്ടെ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ക്ഷമ വിശ്വാസത്തിന്‍റെ പാതിയാണ് .നിന്ദിക്കുന്നവരെ അവഗണിക്കുക .അതാണ്‌ ധര്‍മ്മം .നന്നായി എഴുതി ..

പള്ളിക്കുളം.. said...

നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.

മുസാഫിര്‍ said...

നല്ല എഴുത്ത്...
ആശംസകള്‍ സഹോദരാ...

പ്രിയ പ്രവാചകരെ....
ഞങ്ങളോട് ക്ഷമിക്കൂ...
ഈ ലോകത്തിനോട് മാപ്പാക്കൂ...

Unknown said...

നന്നായി പറഞ്ഞു..
തുടരുക..ഇത്തരം കഴിവുകള്‍ ഉപയോഗിച്ച് കൊണ്ടാണ് പ്രവാചകനെ പ്രതിരോധിക്കേണ്ടത്..

പ്രവാചക നിന്ദ – പഠിക്കണം, പ്രതിഷേധത്തിന്റെ രീതിശാസ്ത്രം
...........................
ഒരിക്കല്‍ ശത്രു സെനാധിപന്റെ തലയറുത്തു തളികയിലാക്കി ആഹ്ലാദത്തോടെ വന്ന ഒരു സേനാധിപനോട് ഒന്നാം ഖലീഫ പറഞ്ഞത് നിങ്ങള്‍ ഒരിക്കലും അവയവങ്ങള്‍ ചേദിക്കരുതെന്നു പ്രവാചകന്‍ പറഞ്ഞത് കേട്ടിട്ടില്ലേ. അപ്പൊ ആ സേനാധിപന്‍ പറഞ്ഞു: - "നമ്മെയും അവര്‍ അങ്ങിനെ തലയറുത്തു അവരുടെ ഭരനാധിപന്മാരുടെ മുന്നില്‍ സമര്‍പ്പിക്കാറുണ്ട്". ഖലീഫ : - "അപ്പൊ നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകന് പകരം ശത്രു ഭരനാധിപന്മാരെയും അവരുടെ ചെയ്തികളെയുമാണോ മാത്രികയാക്കുന്നത്. നമുക്ക് അല്ലാഹുവും അവന്റെ റസൂലും അദ്ധേഹത്തിന്റെ മാത്രികയുമുണ്ട് .. അത് പിന്‍പറ്റുക".
..............................
ഖുര്ആംനിലൂടെ ദൈവത്തെയും വേദഗ്രന്ഥമായ ഖുര്ആ്നിനെയും അവസാന ദൈവദൂതനായ പ്രവാചകന്‍ മുഹമ്മദിനേയും കഅബയെയും മുസ്ലിം സമൂഹത്തെയും എങ്ങിനെയാണ് പരിചയപ്പെടുത്തുന്നതെന്ന് ചുറ്റുപാടുമുള്ളവരിലേക്ക് ഒരിക്കലെങ്കിലും പറഞ്ഞു കൊടുത്തവര്‍ എത്രപേരുണ്ടാകും??? ഇത്തരം വിവാദങ്ങള്‍ അത്തരം ഗൌരവപ്പെട്ട ചര്ച്ചളകള്ക്ക്. വിനിയോഗിക്കാന്‍ സമയം കണ്ടെത്... .
....................................................
പ്രവാചക നിന്ദ – പഠിക്കണം, പ്രതിഷേധത്തിന്റെ രീതിശാസ്ത്രം

http://velichathinenthuvelicham.blogspot.com/

ഷാജു അത്താണിക്കല്‍ said...

അതെ പ്രാവചകനെ സ്നേഹിക്കാതവൻ മനുഷ്യനല്ല

Absar Mohamed said...

മനോഹരമായ അവതരണം.....
കൂടുതല്‍ എന്ത് പറയാന്‍...

പാറക്കണ്ടി said...

പ്രവാചകന്റെ നന്മ നിറഞ്ഞ ചരിത്രം നമുക്ക് മുന്നില്‍ ഉള്ളപ്പോള്‍ നാം എന്തിനു ആശങ്കപ്പെടണം ? നിന്ദിക്കുന്നവര്‍ നമ്മെ പ്രകോപിപ്പിക്കുക എന്നൊരു നീചമായ ഉദ്ദേശം വച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് നാം അവരുടെ ആയുധമാകാതെ പ്രവാചക ജീവിതം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതികരണം ആവട്ടെ നമ്മില്‍ നിന്ന്
നന്നായി എഴിതി സുമനസ്സിനു നന്ദി .

ലംബൻ said...

ഇത്ര മനോഹരമായി പ്രവാചകനെകുറിച്ച് പറഞ്ഞ ലേഖനങ്ങള്‍ കുറവാണ്. കുറച്ചാളുകളുടെ കന്നംതിരിവുകൊണ്ട് ഒരു സമുദായം മുഴുവനും പഴി കേള്‍ക്കാതിരിക്കാന്‍ ഇത്തരം ലേഖനങ്ങള്‍ സഹായിക്കട്ടെ.

bhoomikka said...

really good effort.may god reward u fo this.

Jefu Jailaf said...

മനസ്സില്‍ നിറയുന്നു മദീനാ മുനവ്വറ...
ശുക്കൂര്‍ ഭായ് കണ്ണ് നിറയിക്കുന്ന വരികള്‍....

Unknown said...

അവർക്കാവശ്യം ചില പ്രകാശങ്ങളെ തിരസ്കരിക്കലാണു., പ്രവാചാനുയായികൾ എന്നു സ്വയം മേനി നടിക്കുന്നവർ സംയമനം പാലിച്ചില്ലെങ്കിൽ അതിനർഥം ഇരുട്ടിന്റെ ശക്തികൾ വിജയിച്ചു തുടങ്ങി എന്നു തന്നെയാണു.

Riyas Biyyam said...

അഭിനന്ദനങ്ങള്‍
:'(

Faisal Manjeri said...

വളരെ നന്നായിരിക്കുന്നു. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ !!

Unknown said...

Very simple and lucid. Excellent and exquisite. May Allah reward you for your endeavours.

Mohiyudheen MP said...

ഈ വഴി വരാന്‍ ഞാനല്‍പം വൈകി, ബുക്ക്‌ മാര്‍ക്ക്‌ ചെയ്തവ വായിച്ച്‌ പോകുന്നതിനിടെ ഇവിടെ എത്തി.. ഷുക്കൂറ്‍, പ്രവാചകനെ മനസ്സിലാക്കാന്‍ ഈ വരികള്‍ ധാരാളം. ആരെങ്കിലും അലറിയാലോ, പുലഭ്യം പറഞ്ഞാലോ തകരുന്നതല്ല ആ മഹാന്‌റെ നില നില്‍പും വചനങ്ങളും. ഈ ഓര്‍മ്മപ്പെടുത്തലിന്‌ ആയിരമായിരം അഭിനന്ദനങ്ങള്‍ ആശംസകള്‍

Abduljaleel (A J Farooqi) said...

ഈ നല്ല വരികള്‍ക്ക് ആശംസകള്‍ സുഹൃത്തെ, ഇനിയുമുണ്ടാകട്ടെ ഇത്തരം കവിതകള്‍

Anonymous said...

നബിയുടെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍മാല ഇട്ടവര്‍ക്ക് നബി തിരുമേനി മാപ്പ് കൊടുത്തിട്ടില്ല. സംഭവം നടന്നപ്പോള്‍ തന്നെ അക്രമികള്‍ക്ക് എതിരെ പ്രാര്‍ത്ഥിച്ചു. ഉമ്മയത്ത് ബ്നു അബൂ ഖലഫിന്‍റെ മരണം തന്‍റെ കൈകൊണ്ടായിരിക്കും എന്ന് ഭീഷണി മുഴക്കി. അബു ജഹല്‍, ഉത്ബത്,ശൈബത്‌, ഉമയ്യത്ബ്നു അബു ഖലഫു എന്നിവര്‍ ബദര്‍ യുദ്ധക്കളത്തില്‍ കൊല്ലപെട്ടു. തടവുകാരായി പിടിക്കപെട്ടവരോട് ആറാം നൂറ്റാണ്ടിലെ ഭരണധികാരികള്ക്കിടയില്‍ ചരിത്രത്തില്‍ തുല്യത ഇല്ലാത്ത വിധം ദയാപൂര്‍ണമായ നടപടി ആണ് ഉണ്ടായത്. മുസ്ലിംകള്‍ക്കിടയില്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തുക എന്ന ഉപാധിയില്‍ തടവുകാരെ വിട്ടയച്ചു.



പക്ഷെ, തടവുകാരില്‍ രണ്ടു പേരെ കഠിനമായി ശിക്ഷിച്ചു. ഒന്ന്, കുടല്‍ മാല സംഭവത്തില്‍ കൊല്ലപെടാതെ ബാക്കിയായ ഉഖ്ബത്ത് ബ്നു അബീമുഐത് ആയിരുന്നു. മറ്റോന്നു ((((നബി നിന്ദ)))) നടത്തിയ കവി നള്ര്‍ ബ്നു ഹാരിസ്‌ ആയിരുന്നു. നബി തിരുമേനിയുടെ അവശ്യ പ്രകാരം അലി (റ) രണ്ടു പേരുടെയും തലവെട്ടി.

emaan said...

നബിയുടെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍മാല ഇട്ടവര്‍ക്ക് നബി തിരുമേനി മാപ്പ് കൊടുത്തിട്ടില്ല. സംഭവം നടന്നപ്പോള്‍ തന്നെ അക്രമികള്‍ക്ക് എതിരെ പ്രാര്‍ത്ഥിച്ചു. ഉമ്മയത്ത് ബ്നു അബൂ ഖലഫിന്‍റെ മരണം തന്‍റെ കൈകൊണ്ടായിരിക്കും എന്ന് ഭീഷണി മുഴക്കി. അബു ജഹല്‍, ഉത്ബത്,ശൈബത്‌, ഉമയ്യത്ബ്നു അബു ഖലഫു എന്നിവര്‍ ബദര്‍ യുദ്ധക്കളത്തില്‍ കൊല്ലപെട്ടു. തടവുകാരായി പിടിക്കപെട്ടവരോട് ആറാം നൂറ്റാണ്ടിലെ ഭരണധികാരികള്ക്കിടയില്‍ ചരിത്രത്തില്‍ തുല്യത ഇല്ലാത്ത വിധം ദയാപൂര്‍ണമായ നടപടി ആണ് ഉണ്ടായത്. മുസ്ലിംകള്‍ക്കിടയില്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തുക എന്ന ഉപാധിയില്‍ തടവുകാരെ വിട്ടയച്ചു.



പക്ഷെ, തടവുകാരില്‍ രണ്ടു പേരെ കഠിനമായി ശിക്ഷിച്ചു. ഒന്ന്, കുടല്‍ മാല സംഭവത്തില്‍ കൊല്ലപെടാതെ ബാക്കിയായ ഉഖ്ബത്ത് ബ്നു അബീമുഐത് ആയിരുന്നു. മറ്റോന്നു ((((നബി നിന്ദ)))) നടത്തിയ കവി നള്ര്‍ ബ്നു ഹാരിസ്‌ ആയിരുന്നു. നബി തിരുമേനിയുടെ അവശ്യ പ്രകാരം അലി (റ) രണ്ടു പേരുടെയും തലവെട്ടി.

BADAR said...

swantham wafathinte samayam polum thante ummathinte vedana kurach ath thanik thanneku enn paranja thangale snehikkathirikkan eth viswasik kazhiyum?nabi thangalodulla mahabbath nammude manassil allahu nirachu nalkatte...ameennn