Jan 15, 2012

"ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി
"ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി 


നമ്മള്‍ എന്തു തൊഴില്‍ ചെയ്യുന്നു എന്നതിലല്ല അതില്‍ എത്ര ആത്മാര്‍ത്ഥത പാലിക്കുന്നു എന്നതിലാണ് കാര്യം... തൊഴിലില്‍ നല്ലതും ചീത്തയുമുണ്ടെന്നു ഈയുള്ളവന്‍  കരുതുന്നില്ല, താന്‍ ചെയ്യുന്ന ജോലിയില്‍ എത്ര ആത്മാര്‍ത്ഥത കാണിക്കുന്നു അതിനെ അനുസരിച്ചായിരിക്കും അതിന്‍റെ  മഹത്വം. .. ഇത് ഇപ്പോള്‍ ഇവിടെ എ ഴുതാന്‍ കാരണം, ഇപ്പോഴത്തെ ചില പത്ര-ചാനല്‍ വാര്‍ത്തകള്‍ കാണുമ്പോഴും ... ഈ അടുത്ത കാലത്ത് നടന്ന.. ഇവര്‍ മാസങ്ങളോളം ആഘോഷിച്ച "ലൗ ജിഹാദ്" എന്ന ബലി പെരുന്നാള്‍ ഓര്‍ക്കുമ്പോഴുമാണ് ..


ചില ഹിന്ദു-ക്രിസ്ത്യന്‍ തീവ്ര വിഭാഗങ്ങളും   മുസ്ലിം വിരുദ്ധ  മാധ്യമങ്ങളും പടച്ചുണ്ടാകിയ ഈ  ലൗ ജിഹാദ്’  എന്ന വമ്പന്‍ നുണ ഇങ്ങനെ,  മുസ്ലിം തീവ്രവാദി സംഘടനയുടെ ആള്‍ക്കാര്‍  മൊത്തത്തില്‍ രണ്ടായിരത്തില്‍ മേലെ (അങ്ങ് മേലോട്ട് പോയാല്‍ ലക്ഷത്തിലും മുകളില്‍ വരും)  പെണ്‍കുട്ടികളെ  കേരളത്തിലെ പലഭാഗത്തുനിന്നുമായി തട്ടി കൊണ്ട് പോയി കല്യാണം കഴിക്കുകയും ആ കുട്ടികള്‍ ഇപോള്‍ അവിടെ  നരക തുല്യമായ  ജീവിതം നയിക്കുന്നു എന്നുമാണ്.

ആസൂത്രിതമായി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളുമായി പ്രണയത്തിലാവുകയും അവസാനം  അവരെ മതംമാറ്റുന്നതിനുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും  അതിനു തയ്യാറായി വരുന്ന യുവാക്കള്‍ക്ക് വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍  സഹായം നല്‍കുന്ന ചില ഗ്രൂപ്പുകള്‍ (തീവ്രവാദി) ഉണ്ടെന്നുമൊക്കെയായിരുന്നു അന്നത്തെ വാര്‍ത്തകള്‍. കേരളത്തില്‍ ആസൂത്രിതമായ മതംമാറ്റങ്ങള്‍ ഉണ്ടെന്നു വരുത്തി മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ഈ കുട്ടര്‍, ഈ നാടിനോട്  അതിലെ മതേതര കാഴ്ചപ്പാട് നിലനിര്‍ത്തുന്ന  സമൂഹത്തോട് എന്തു അപരാതമാണ് കാട്ടി കൂട്ടിയതെന്നു നമ്മുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു . മതംമാറ്റത്തിനു സംഘടിത നീക്കം നടക്കുന്നതായി തെളിവു ലഭിച്ചിട്ടുണ്ടെന്ന്  വരുത്തി കേരളത്തില്‍ കലാപത്തിനു കോപ്പ് കൂട്ടിയ ഒരു വിഭാഗത്തിന് ഓശാന പാടികൊണ്ട് മറ്റേ  വിഭാഗത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ഇവര്‍ ചെയ്തത്. അവര്‍ക്ക് കൂട്ടിനു സംഘപരിവാര്‍ സഹയാത്രികരായ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

മുസ്ലിം പ്രണയിക്കുമ്പോള്‍ എങ്ങിനെ മതവും ജാതിയും പ്രണയത്തിന്റെ മാനദണ്ഡങ്ങളാകുന്നു .. പ്രണയിക്കുന്നവര്‍ മതവും ജാതിയും നോക്കിയിട്ടാണോ അതിനു ഇറങ്ങി പുറപെടുന്നത്?  ശരിയായ ഉത്തരം അറിയണമെങ്കില്‍  പ്രണയിച്ചവരോട് ചോദിക്കേണ്ടി വരും. പിഞ്ചു കുട്ടികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോകളില്‍ വരെ പ്രണയത്തിന്റെ വസന്തങ്ങള്‍ വിരിയിക്കുന്ന, പ്രണയ ദിനത്തില്‍ പ്രത്യേക പരിവാടി സംഘടിപ്പിക്കുന്ന  ഇക്കുട്ടര്‍ക്ക് എങ്ങിനെ മേത്തനോട് പ്രണയം തോന്നിയാല്‍ മതം  പ്രശ്നമാണെന്ന് പറയാന്‍ പറ്റുന്നു അതിലെങ്ങിനെ ജിഹാദിന്റെ  അംശം കടന്നു കൂടുന്നു. 


ഒരനുഭവം ഇവിടെ പങ്കുവെക്കട്ടെ  ഇവിടെ എന്‍റെ കൂടെ മുമ്പ് വേറെ ഒരു കമ്പനിയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന ആനി (പേര് സത്യമല്ല)  ആഴ്ചയില്‍  ഒരു പ്രവിശ്യമെങ്കിലും ടെലിഫോണ്‍ ചെയ്യാറുണ്ടായിരുന്നു, ചിലപ്പോള്‍ കുട്ടികള്‍ക്ക് വല്ല അറബി ഭാഷ സംശയങ്ങള്‍ ഉണ്ടെങ്കില്‍  പറഞ്ഞു കൊടുക്കുകയും ചെയ്യും. കുറെ ദിവസമായി ആനിയുടെ ഫോണ്‍ വിളിയൊന്നും കാണുന്നില്ല, ഞാന്‍ കരുതി  ചിലപ്പോള്‍ ലീവിന് നാട്ടില്‍ പോയിട്ടുണ്ടായിരിക്കുമെന്ന് , ഒരു ദിവസം  അവള്‍ക്ക് അങ്ങോട്ട്‌  വിളിച്ചു, ഫോണ്‍ അറ്റന്‍ഡ് ചെയ്തു ഞാനാണെന്നറിഞ്ഞപോള്‍ ഇപോള്‍ തിരക്കാണ് തിരിച്ചു  വിളിക്കാമെന്ന് പറഞ്ഞ്‌ ഫോണ്‍  വെച്ചു കളഞ്ഞു. അവള്‍ തിരിച്ചു വിളിച്ചില്ല കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപോള്‍ വീണ്ടും ഞാന്‍ അങ്ങോട്ട്‌ വിളിച്ചു  പഴയ അനുഭവം തന്നെ, വിളിക്കാമെന്ന് പറഞ്ഞ്‌ ഫോണ്‍ വെച്ചു കളഞ്ഞു. അങ്ങനെയിരിക്കെ ഒരു പ്രാവിശ്യം  വഴിയില്‍ വെച്ചു കണ്ടപ്പോള്‍ പരിചയ ഭാവം പോലും കാണിച്ചില്ല. എന്തോ പ്രശ്നം ഉണ്ടാകുമെന്ന് ഞാനും കരുതി, ഈ അടുത്ത ദിവസം എന്നെ വിളിച്ച ആനി ആദ്യം തന്നെ പറഞ്ഞു സോറി .. എന്താ പ്രശ്നം അപോള്‍  അവള്‍ കാര്യം പറഞ്ഞു  പ്രശ്നം "ലൗ ജിഹാദ്" എല്ലാവരെയും സംശയിക്കാന്‍ ഇടയാക്കിയ കാര്യം. എന്‍റെ തമ്പുരാനേ മൂന്ന് കുട്ടികളുടെ പിതാവായ എന്നെയും സംശയമോ? അവള്‍ ചിരിച്ചു .. പിന്നെ അവള്‍ കാര്യങ്ങള്‍ വിശദീകരിച്ചു അവരുടെ കുടുംബത്തിലെ കുറച്ചു മാസങ്ങളായുള്ള ചര്‍ച്ചാ  വിഷയം ഈ നുണ ബോംബ്‌ തന്നെ ..   ഇവിടെ എന്‍റെ തനതു ശൈലിയില്‍ ഒരു ചിരി പാസാക്കിയിട്ട്  ആനിയോട് ഞാന്‍ പറഞ്ഞു   മുസ്ലിംകള്‍ക്ക്  ഇപ്പോള്‍ തന്നെ ഇഷ്ടംപോലെ മെമ്പര്‍മാര്‍ ഉണ്ട് ഇന്ന് കേരളത്തിലും അതേപോലെ ഇന്ത്യയിലും അതില്‍ അരപട്ടിണിയും മുഴുപട്ടിണിയുമായി എണ്‍പത് ശതമാനത്തില്‍ അധികം  പേര്‍ ഉണ്ടെന്ന  കാര്യവും, അതിനെ സംരക്ഷിക്കാന്‍ പറ്റാത്ത  ഈ ഗ്രൂപ്പുകള്‍ എന്തിനാ കാനേഷുമാരിയില്‍ എണ്ണം കൂട്ടാന്‍ കുറെ പാവങ്ങളെ മതം മാറ്റി കൊണ്ടുവരുന്നു... അവള്‍ ചിരിച്ചു..  മനസ്സിലാക്കിയോ എന്തോ!!!.       

കാര്യങ്ങള്‍ ഇപ്പോള്‍ എല്ലാവരും  തിരിച്ചറിഞ്ഞു  "ലൗ ജിഹാദ്"  എന്ന ഉണ്ടായില്ല വെടിക്ക് പിന്നില്‍ ഹിന്ദു ജനജാഗ്രത സമിതി എന്ന സംഘടനയും അവരുടെ പേരിലുള്ള വെബ്സൈറ്റാണെന്നും  പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി . അവര്‍ക്കെതിരെ പോലീസ് കേസ് കേസ് ചാര്ജ്ജ് ചെയ്തു, ഈ വാര്‍ത്തകള്‍  മനോരമ, കേരള കൌമുദി, മാതൃഭൂമി  തുടങ്ങി ഏഷ്യാനെറ്റ്‌, ഇന്ത്യവിഷന്‍ അടക്കമുള്ള  കേരളത്തിലെ എല്ലാ പത്രങ്ങളും-ചാനലുകളും  ചെറുതും വലുതുമായ വിവരിക്കുകയും ചെയ്തു..  എന്നാല്‍  ഈ സൈറ്റില് ലൗ ജിഹാദിലൂടെ കാണാതായ ഹിന്ദു-ക്രിസ്ത്യന്‍ പെണ്കുട്ടികളുടെ വിവരങ്ങള്‍  ചേര്‍ത്തിരിക്കുന്നതും മുമ്പ് മനോരമയടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും വിളിച്ചു പറഞ്ഞതും  ഒന്ന് തന്നെയാണ്,  അന്ന് ഇതേ മാധ്യമങ്ങള്‍ ആധികാരികമായ റിപോര്‍ടെന്നു പറഞ്ഞു മലയാളികളില്‍ സംശയത്തിന്റെ കൊടുംകാറ്റു ഉയര്‍ത്തി വിട്ടത് എന്തിനായിരുന്നു.  മലയാളത്തിന്റെ സുപ്രഭാദം നമ്മുക്ക് നല്‍കുന്നത് കട്ടന്‍ ചായക്ക് പകരം വിഷമാണ്, രാവിലെ തന്നെ ഈ വക വിഷ  വാര്‍ത്തകള്‍ വായിക്കപെടുന്ന ഒരു സാധാരണക്കാരന്‍ എങ്ങിനെ തങ്ങളുടെ മക്കളെ ധൈര്യത്തോടെ അയല്‍വാസിയായ മുസ്ലിം കൂട്ടുക്കാരന്‍റെ  കൂടെ പറഞ്ഞയക്കും എങ്ങിനെ അവന്‍റെ കൂടെ ഒരേ ക്ലാസ്സില്‍ ഇരുത്തി പഠിപ്പിക്കും. 


പ്രണയത്തിന്‍റെ പേരും പറഞ്ഞ്‌ മതത്തിലേക്ക് ആളെ കൂട്ടുന്നു എന്ന്  വലിയ വായില്‍ വിളിച്ചു കൂവിയവര്‍ക്ക് ഇപ്പോള്‍ അങ്ങനെയൊന്നില്ല എന്നറിഞ്ഞപോള്‍  ചെയ്ത തെറ്റില്‍  ദുഃഖം തോന്നേണ്ടതല്ലേ?  തെറ്റിന് ക്ഷമ ചോദിക്കേണടതല്ലേ? അതല്ല ഇരകള്‍ മുസ്ലികള്‍ ആയാല്‍ പ്രശ്നമില്ല എന്നാണോ?

നമ്മുടെ തൂലിക ചലിപിക്കേണ്ടത് സമൂഹ നന്മയ്ക്ക് വേണ്ടിയായിരിക്കണം. ഒരു കൂട്ടര്‍ക്ക് നേരെ സംശയത്തിന്റെ വേരുകള്‍ പറിച്ചു നടരുത്... സന്തോഷത്തിലും സ്നേഹത്തിലും കഴിഞ്ഞിരുന്ന സമുദായങ്ങളെ "തമ്മിലടുപിക്കുന്നതിനു പകരം തമ്മിലടിപ്പിക്കരുത്".. 

ഞാനറിഞ്ഞ  ജിഹാദ്:   ജിഹാദ് ഒരു ത്യാഗമാണ്, സ്വന്തം ദേഹം ശരിയില്‍ നിന്നും തെറ്റിലേക്ക് തിരിയുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തുകയാണ് ഏറ്റവും വലിയ ജിഹാദ് .. (വ്യഭിചാരം, മദ്യപാനം, പലിശ, പരദൂഷണം, കളവ്, കൊല, അനീതി, ഇതുപോലുള്ള തെറ്റുകള്‍ ..  ഈ തെറ്റില്‍ തന്നെ പെടുന്ന ഒന്നാണ് മാധ്യമങ്ങള്‍ വര്‍ഷങ്ങളോളം ആഘോഷിച്ച പെണ്‍കുട്ടികളെ വല വീശി പിടിക്കുന്ന ഏര്‍പ്പാട്),  കൂടെ വേണമെങ്കില്‍ ജിഹാദ് എന്ന  പദത്തിന് സമരമെന്ന് പറയാം , തന്‍റെ വിശ്വാസം സംരക്ഷിക്കാനുള്ള സമരം, ജിഹാദ് ഒരു ത്യാഗമാണ് തന്‍റെ ദേഹച്ചയ്ക്കെതിരെ, തന്‍റെ മനസ്സിന്റെ ആഗ്രഹങ്ങള്‍ക്കെതിരെയുള്ള ഒരു പോരാട്ടം.  ജിഹാദിന്  വിശുദ്ധ യുദ്ധം എന്ന അര്‍ഥം ആരങ്കിലും കൊടുത്തിറ്റുണ്ടെങ്കില്‍ അത് തെറ്റാണ്‌ എന്നാണ്‌ ഈയുള്ളവന്റെ  അഭിപ്രായം, യുദ്ധത്തിനു അറബിയില്‍ "ഹര്‍ബ്" എന്നാണ് പറയുക.

പിന്‍കുറി: ഇതിനിടയില്‍ ഒരു മാധ്യമ ചര്‍ച്ചയില്‍ ഒരു വ്യക്തിയുടെ പരാമര്‍ശം കേള്‍ക്കാന്‍ ഇടയായി, കള്ള ന്യൂസ്‌ കൊടുത്തു പണം ഉണ്ടാക്കുന്നതിനെക്കാള്‍  മാധ്യമ മുതലാളിമാര്‍  ചെരിപ് കച്ചവടത്തിന് പോകുന്നതാണ്  നല്ലതെന്ന് ... എന്തിനാ ചെരിപ്പ് കച്ചവടക്കാരുടെ വില കളയുന്നത് ഇവര്‍ക്ക് തെണ്ടാന്‍ പോകുന്നതാണ് നല്ലതെന്ന് പറയാമായിരുന്നു.

33 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പ്രണയം ഇസ്ലാം അനുവദിച്ചതാണോ?പണ്ഡിതന്മാര്‍ ഉത്തരം പറയട്ടെ ,ഈ പോസ്റ്റില്‍ വിവരിച്ചത് പോലെയുള്ള ചില കുബുദ്ധികള്‍ ദുഷ്പ്രചാരണങ്ങള്‍ സ്ഥിരമായി നടത്തി വരുന്നുണ്ട് ,ആ പുകമറ സത്യത്തിന്റെ വെള്ളിവെളിച്ചം വീഴുമ്പോള്‍ താനേ ഇല്ലാതായിക്കൊള്ളും.മുസ്ലിം സമുദായത്തിലെ ചിലര്‍ മുസ്ലിം സമൂഹത്തിനു കളംകമാകുന്ന ചില പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് അന്ഗീകരിക്കുംപോള്‍ തന്നെ ഇസ്ലാം അത്തരം പ്രവര്‍ത്തനങ്ങളെ ഒരിക്കലും അനുവദിക്കുന്നില്ല എന്നതും പറയാതെ വയ്യ ...

Shukoor Ahamed said...

ഇസ്ലാമില്‍ കല്യാണത്തിന് ശേഷമുള്ള പ്രണയതിനാണ് പ്രസക്തി, ഒരു സ്ത്രീയെ തെറ്റായ കണ്ണുകൊണ്ട് നോക്കുനത് പോലും തെറ്റാണ്.

Shamsheeya said...

സത്യം വിളിച്ചു പറയാനുള്ള കഴിവ് അപാരം. എഴുത്തും നന്നായി, നിങ്ങളുടെ ബ്ലോഗ് എല്ലാം നന്നാവുന്നുണ്ട്, പിന്നെ ഈ പ്രശ്നത്തില്‍ സംഘ്പരിവാര്‍ ശക്തികളെക്കാള്‍ ഏതിനെ കൊഴുപ്പിച്ചത് മനോരമ അടക്കമുള്ള ചില മാധ്യമങ്ങളാണ് അത് പറയാതെ വയ്യ. അവര്ക്കു വേറെ എന്തോ അജണ്ട ഉണ്ടായിരുന്നു ഇതിന് പിന്നില്‍.. ഭാവുകങ്ങള്‍

റംസി... said...

ശുകൂര്‍, നന്നായിട്ടുണ്ട്. ലൌ ജിഹാദ് ഉണ്ടയില്ല തോക്കാണെന്ന് മനസിലായല്ലോ, അത് തന്നെ ധാരാളം.

ജയന്‍ said...

ഹിന്ദുവായ എനിക്ക് പറയാന്‍ പറ്റും, ലൌ ജിഹാദ് ഒരു മാധ്യമ സൃഷ്ടി ആയിരുന്നു, വെറുതെ മുസ്ലിം കൂട്ടുക്കാരെ ഞങ്ങളില്‍ നിനും അകറ്റാനുള്ള ഒരു തന്ത്രം, എന്നെ പോലുള്ള ആള്‍ക്കാരെ അതില്‍ പെടുത്തല്ലേ .. പ്ലീസ്

Ambika said...

Hindukkalum Muslimkalum parasparam kalahikkendavaralla, ellatha oru kadhayum kondu vannu naadine kuttichorakkan shramikkunna kure madhyamangalum athpole kure aalkkarum.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി said...

മലയാളത്തിന്റെ സുപ്രഭാദം നമ്മുക്ക് നല്‍കുന്നത് കട്ടന്‍ ചായക്ക് പകരം വിഷമാണ്, രാവിലെ തന്നെ ഈ വക വിഷ വാര്‍ത്തകള്‍ വായിക്കപെടുന്ന ഒരു സാധാരണക്കാരന്‍ എങ്ങിനെ തങ്ങളുടെ മക്കളെ ധൈര്യത്തോടെ അയല്‍വാസിയായ മുസ്ലിം കൂട്ടുക്കാരന്‍റെ കൂടെ പറഞ്ഞയക്കും എങ്ങിനെ അവന്‍റെ കൂടെ ഒരേ ക്ലാസ്സില്‍ ഇരുത്തി പഠിപ്പിക്കും........Great.....

Arif Zain said...

സത്യം എഴുന്നേറ്റ്‌ വസ്ത്രമണിയുമ്പോഴേക്ക് നുണ ഭൂമിയെ ചുറ്റിയുള്ള അതിന്‍റെ പാതി വഴി പിന്നിട്ടിട്ടുണ്ടാവുമെന്ന് പറഞ്ഞത്‌ ചര്‍ച്ചിലാണെന്നു തോന്നുന്നു.
കഥകള്‍ കാതുകളില്‍ നിന്ന് കാതുകളിലെക്കും ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലെക്കും ഒഴുകി കാര്യമാകാന്‍ സമയം ഒട്ടും വേണ്ടി വന്നില്ല.പത്രങ്ങള്‍ അവ അക്ഷരങ്ങളിലാക്കി.

വല്ലാത്ത ദിനങ്ങളായിരുന്നു അവ. എല്ലാവരും ഒരു സമുദായത്തിലെ മുഴുവന്‍ അംഗങ്ങളെയും അവിശ്വസിച്ച കറുത്ത നാളുകള്‍., സംശയങ്ങള്‍ സമൂഹത്തിലെ പരസ്പര വിശ്വാസത്തിന്‍റെ എല്ലുകളെ തുളച്ചു കയറിയപ്പോഴാണ് പോലിസ്‌ പറയുന്നത് ഇത് നുണയായിരുന്നതെന്ന് അപ്പോഴേക്കും മാംസഭാഗങ്ങളെ മുഴുവന്‍ സംശയത്തിന്‍റെ പുഴുക്കള്‍ കാര്‍ന്നു തിന്നിരുന്നു.

ഈ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഒരു കാര്യം മനസ്സിലാക്കെണ്ടാതായിരുന്നു. മുസ്‌ലിം ചെറുപ്പക്കാര്‍ക്കും വീടും മാതാപിതാക്കളും ബന്ധുക്കളുമുണ്ട്. തങ്ങളുടെ ഇഷ്ടമില്ലാതെ മകന്‍ കൂടെ കൊണ്ട് വരുന്ന പെണ്‍കുട്ടിയെ, അവള്‍ സമുദായവും സാമ്പത്തിക സ്ഥിതിയും എല്ലാം യോജിച്ച ഫാമിലിയില്‍ നിന്നുള്ളവളാണെങ്കില്‍ പോലും സാധാരണ മുസ്‌ലിം രക്ഷിതാക്കളും ബന്ധുക്കളും അവരെ സ്വീകരിക്കുകയില്ല. പിന്നെയല്ലേ സമുദായം മാറിയാലാത്തെ സ്ഥിതി.

അങ്ങനെ ഒരു ശക്തി പ്രയോഗിച്ചുള്ള ബലാല്‍ വിവാഹത്തിന് ഭക്തരായ ഒരു ചെറുപ്പക്കാരനും തയ്യാറാവുകയുമില്ല. വഞ്ചിക്കാനായി പെണ്ണിനെ തട്ടിക്കൊണ്ട് വരുന്നത് ഇസ്ലാമിന്‍റെ മൂല്യ സംഹിതക്ക് നേരെയുള്ള കടുത്ത കടന്നാക്രമണവുമാണ്. അങ്ങനെ ചെയ്‌താല്‍ ആ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ ആദ്യം വിവരമറിയിക്കുക ഈ മുസ്‌ലിം പയ്യന്‍റെ രക്ഷിതാക്കളും ബന്ധുക്കളുമായിരിക്കും. സാമൂഹത്തിന്‍റെ സൈക് മനസ്സിലാക്കാന്‍ ഇത്ര കാലം പത്ര പ്രവര്‍ത്തനം നടത്തിയവര്‍ക്കൊന്നും സാധിച്ചില്ലല്ലോ.

ബുദ്ധിജീവികള്‍ മിണ്ടാതിരുന്ന് നുണക്ക് കടന്നു പോകാന്‍ വഴിയുണ്ടാക്കിക്കൊടുത്തു, പല സുഹൃത്തുക്കളും സാധാരണ കാണിക്കാറുള്ള സൗഹൃദം കാണിക്കുന്നില്ലെ എന്ന് ഞാന്‍ അങ്ങോട്ടും സംശയത്തിന്‍റെ ആയുധം പ്രയോഗിച്ചു.

ചൂടുള്ള ഐസ്ക്രീം എന്ന് പറയുന്നത് പോലെയുള്ള വിചിത്രവും തമ്മില്‍ ചേരാത്തത്താതുമായ പദ സങ്കലനം(oxymoron)കൊണ്ടുണ്ടായ അപകടം ചില്ലറയല്ല.

നന്നായി എഴുതി ശുക്കൂര്‍. താങ്കളുടെ തൂലികയില്‍ നിന്ന് ഇനിയും ഇത് പോലെയുള്ള വാക്കുകളുടെ പൊള്ളുന്ന ലാവാപ്രവാഹം ഉണ്ടാകട്ടെ.

നാമൂസ് said...

പ്രണയിച്ചു മതം മാറ്റുക.
എന്ന് പറയുന്നത് സ്ത്രീ വിരുദ്ധതയാണ്.
അങ്ങനെ മാറ്റുന്നതും... അങ്ങനെ മാറുന്നതും ശുദ്ധ തെമ്മാടിത്തമാണ്. ഇതാണ് എന്റെ അഭിപ്രായം.

പാറക്കണ്ടി said...

അന്ന്
ലൌ ജിഹാദികള്‍ കാമ്പസുകളില്‍
പ്രണയാമ്പുകളെയ്തു വീഴ്ത്തിയത് നേരില്‍ കണ്ടിരുന്നു
സഭകളും കരയോഗവും പരിവാരവും ലേഖകന്മാരും
ആ കാഴ്ച കണ്ടു ഞെട്ടി വിറച്ചു .
നടുക്കുന്ന റിപ്പോര്‍ട്ടുകള്‍ ചാര്‍ട്ടുകള്‍
ചാനലുകള്‍ ചര്‍ദ്ദിച്ചു കൂട്ടി
പിന്നീടത്‌ ചര്‍ച്ച ചെയ്തുറപ്പിച്ചു
പത്രങ്ങള്‍ അക്ഷരങ്ങള്‍ക്ക് തീകൊടുത്തു .

ഇന്ന്
വലിയൊരു നുണ ബോംബിനെ ആഘോഷമാക്കിയവര്‍
റിപ്പോര്‍ട്ടുകളും കണക്കു നിരത്തിയ ചാര്‍ട്ടുകളും
കൊണ്ട് ഒരു സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തിയവര്‍
ഏതു മാളത്തിലാണ്.?
അവര്‍ക്ക് ഒരു ബാധ്യത ഇല്ലേ ?
തെറ്റും ശരിയും അന്വേഷിക്കാനുള്ള മാധ്യമ ധര്‍മം നശിപ്പിച്ചതിന്
കേരളത്തോട് മാപ്പ് പറയാന്‍ .

munir kuniya said...

"ലൗ ജിഹാദ്" എന്ന നുണയിലൂടെ ഹിന്ദു ജനജാഗ്രത സമിതി അതിന്റെ ലക്‌ഷ്യം കണ്ടു കഴിഞ്ഞു !!!

ഇതിന്റെ പേരില്‍ ഒരാളുടെ മനസ്സിലെങ്കിലും വര്‍ഗീയ വിഷം കുത്തിവെച്ചു അവരുടെ ഇന്ഗിതത്തിനു വഴങ്ങി പ്രവര്‍ത്തിക്കാന്‍ എത്രയോ പേരെ കിട്ടി ക്കനില്ലേ ?

സത്യത്തില്‍ ഇത് അവരുടെ സംഗടനയില്‍ ആളെ ചേര്‍ക്കാന്‍ കളിച്ച കളിയയിരിക്കില്ലേ ?
IBN Live ചാനലില്‍ ലൈവ് ആയി സംസാരിച്ച Rahul Iswar എന്തു പറയുന്നു ?

Jefu Jailaf said...

ഒഴിഞ്ഞു കിടക്കുന്ന വഴിയിലൂടെ ഒരു പോത്തെങ്ങാനും പോയാൽ അതിന്റെ ചാണകത്തിന്റെ മണം പിടിച്ചു അതു മുങ്ങിക്കിടക്കുന്ന തോടു വരെ എത്തും, പോരാതെ അതിന്റെ മുതലാളിയുടെ രണ്ടാം ഭാര്യ കാരണമാണ്‌ പോത്ത് കയറഴിഞ്ഞു പോയത് എന്നു വരെ കണ്ടെത്തുന്ന മാധ്യമങ്ങൾ, ലൗ ജിഹാദിന്നു പിന്നിലെ ദുഷ്പ്രവണതകളെ കാണാൻ കഴിയാതെ പോയത് അവരും അതിനു തുനിഞ്ഞിറങ്ങിയതാണ്‌ എന്നതിനുള്ള ഉദാഹരണം തന്നെയാണ്‌.

ഇനി തെറ്റു പറ്റിയതാണെങ്കിൽ തിരുത്തുവാൻ, ഒരു സമുദായത്തോട് മാപ്പു പറയുവാനുള്ള സാമാന്യമര്യാദയെങ്കിലും ഈ മുത്തശ്ശി പത്രങ്ങൾ, മാധ്യമങ്ങൾ കാണിച്ചിരുന്നുവെങ്കിൽ പത്രധർമ്മം എന്നതിനോടു നിങ്ങൾ നീതികാണിക്കുന്നു എന്നു വിശ്വസിക്കാമായിരുന്നു. ഇതിപ്പോൽ വിഷം കലക്കി കാശുണ്ടാക്കുക എന്നു പറയാനേ കഴിയൂ. ഇനി ആരെ വിശ്വസിക്കും.. സത്യത്തിന്റെ ജിഹ്വകൾ വിഷം തുപ്പി തുടങ്ങിയിരിക്കുന്നു..

നിസാര്‍ സീയെല്‍ said...
This comment has been removed by the author.
നിസാര്‍ സീയെല്‍ said...

സ്ത്രീ വിരുദ്ധത, സവര്‍ണ്ണ രാഷ്ട്രീയം, മുതലാളിത്തം - ഇവ ഒത്തു ചേര്‍ന്ന് സംഘടിപ്പിച്ച ഒരു നുണ ബോംബായിരുന്നു 'ലവ് ജിഹാദ്‌' എന്ന കുപ്രചാരണ ക്യാമ്പയിന്‍. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന വ്യക്തമായ അജണ്ട അതിനു പിന്നിലുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ സ്രോതസ്സ് പുറത്ത്‌ വന്നിരിക്കുന്നു. എന്നിട്ടും തീപ്പൊരി ഊതിക്കത്തിച്ച മുത്തശ്ശി പത്രങ്ങളും ചാനല്‍ വീരന്മാരും ഒരു ക്ഷമ ചോദിക്കാനുള്ള മാന്യത പോലും കാട്ടിയില്ലല്ലോ! സുഹൃത്തെ താങ്കളുടെ എഴുത്തിനു അഭിനന്ദനങ്ങള്‍!

Shukoor Ahamed said...

വായിച്ചു അഭിപ്രായം പറഞ്ഞ ഏല്ലാവര്‍ക്കും നന്ദി , കൂടെ ഒരാളെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണം ഒരു ത്യാഗം ആ അര്‍ത്തത്തില്‍ ലൌ ഒരു ജിഹാദ് തന്നെയാണ് .. വെറുക്കാന്‍ അതേപോലെ വെറുക്കപ്പെടാന്‍ എളുപ്പമാണല്ലോ..

khaadu.. said...

ചര്‍ദിച്ചവര്‍ തന്നെ അത് ഭക്ഷിക്കട്ടെ...

മാഷേ നല്ല പോസ്റ്റ്‌..പറയാനുള്ളത് എല്ലാവരും മുകളില്‍ പറഞ്ഞു..

സ്നേഹാശംസകളോടെ..

പടന്നക്കാരൻ said...

letter bomb,love jihad, iinithaaa email chorthal....
ellam thala vidhui!!!!!!!
nannayittund!!!

mshsemi said...

Shukkoorhca, good article..bhavukangal...

ചീരാമുളക് said...

വാര്‍ത്തകള്‍ നമ്മള്‍ കൊണ്ടാടുകയാണ്. മാധ്യമപ്രവര്‍ത്തനം വെറുമൊരു തൊഴിലായി മാറുകയും ചാനല്‍ചര്‍ച്ചകള്‍ തങ്ങളുടെ മുഖ്യജീവിതോപാധിയുമാക്കി മാറ്റിയവര്‍ പെരുകുകയും ചെയ്തതോടെ ഏതു പടക്കവും ആറ്റം ബോംബായി മാറാന്‍ നിമിഷങ്ങള്‍ പോലും വേണ്ട. ലൗ ജിഹാദ് എന്ന പേരുപോലും മാധ്യമങ്ങള്‍ സംഭാവന ചെയ്തതാണല്ലോ! എന്തെല്ലാം കഥകളും കണക്കുകളൂമായിരുന്നു പ്രചരിപ്പിച്ചിരുന്നത്! പണ്ട് ലെറ്റര്‍ബോംബിന്റെ പേരില്‍ ഒരു പാവം പയ്യനെയും കുടുംബത്തെയും കണ്ണീര്‍ കുടിപ്പിച്ചിട്ട് അവസാനം സ്വാഭാവികമൗനത്തിലേക്ക് മടങ്ങും വഴി യഥാര്‍ത്ഥപ്രതിയുടെ മനോനിലതെറ്റിയതിനെക്കുറിച്ച് (!!!???) സങ്കടപ്പെട്ടവരാണ് തിമിരം ബാധിച്ച മാധ്യമമുത്തശ്ശിയും മക്കളും.

ചീരാമുളക് said...

വാര്‍ത്തകള്‍ നമ്മള്‍ കൊണ്ടാടുകയാണ്. മാധ്യമപ്രവര്‍ത്തനം വെറുമൊരു തൊഴിലായി മാറുകയും ചാനല്‍ചര്‍ച്ചകള്‍ തങ്ങളുടെ മുഖ്യജീവിതോപാധിയുമാക്കി മാറ്റിയവര്‍ പെരുകുകയും ചെയ്തതോടെ ഏതു പടക്കവും ആറ്റം ബോംബായി മാറാന്‍ നിമിഷങ്ങള്‍ പോലും വേണ്ട. ലൗ ജിഹാദ് എന്ന പേരുപോലും മാധ്യമങ്ങള്‍ സംഭാവന ചെയ്തതാണല്ലോ! എന്തെല്ലാം കഥകളും കണക്കുകളൂമായിരുന്നു പ്രചരിപ്പിച്ചിരുന്നത്! പണ്ട് ലെറ്റര്‍ബോംബിന്റെ പേരില്‍ ഒരു പാവം പയ്യനെയും കുടുംബത്തെയും കണ്ണീര്‍ കുടിപ്പിച്ചിട്ട് അവസാനം സ്വാഭാവികമൗനത്തിലേക്ക് മടങ്ങും വഴി യഥാര്‍ത്ഥപ്രതിയുടെ മനോനിലതെറ്റിയതിനെക്കുറിച്ച് (!!!???) സങ്കടപ്പെട്ടവരാണ് തിമിരം ബാധിച്ച മാധ്യമമുത്തശ്ശിയും മക്കളും.

ANSAR NILMBUR said...

എനക്ക് ഹിന്ദു, ക്രിസ്ത്യന്‍ സഹോദരി സഹോദരന്മാരോട് മാത്രേ പറയാനുള്ളൂ. ങ്ങള് എന്തിനാ ജിഹാദ്‌ എന്ന പദത്തെ പേടിക്കുന്നത് ...? പിശാചിനും സ്വന്തം മനസിന്‍റെ ദുഷ്പ്രേരണകല്‍ക്കുമെതിരെ ഒരു മുസല്‍മാന്‍ നടത്തുന്ന ത്യാഗമാണപ്പാ അത് പ്രധാനമായി. ങ്ങള് ഉദ്ദേശിക്കുന്നത് ഖിതാല്‍ ആണ്. അതാണ്‌ കൊല അല്ലെങ്കില്‍ ഒറിജിനല്‍ യുദ്ധം.

ശുക്കൂര്‍ ബായ്‌ പറഞ്ഞപോലെ ഞമ്മളെ സമുദായത്തില്‍ തന്നെ നല്ല ചേലുള്ള ഹൂറികള്‍ പുത്യാപ്ലയെ കിട്ടാതെ പൊര നിറഞ്ഞു നിക്കുന്നു. കാരണം സ്ത്രീധനം തന്നെ. ഹി ഹി ഭൂരിഭാഗം മുസ്ലിം ചെറുപ്പക്കാരും സ്ത്രീധനം കിട്ടാത്ത ഏര്‍പ്പാടായ ങ്ങളെ കുട്ട്യോളെ തട്ടിയെടുത്തു കെട്ടാന്‍ വരുമോ...?തമാശ പറയല്ലേ...ചിരിക്കാന്‍ വയ്യ. പിന്നെ സ്ത്രീധനം വേണ്ടാത്ത നല്ല മുസ്ലിം ആണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ ഒരിക്കലും ങ്ങളെ കുട്ട്യോളെ കെട്ടൂല. പേടിക്കണ്ട.

ശുക്കൂര്‍ ബായ്‌ സുമനസില്‍ കേരീട്ടു കുറച്ചായി. ക്ഷമിക്കുമല്ലോ. എഴുത്തു തുടരട്ടെ. പിന്നാലെയുണ്ട്. പ്രാര്‍ഥനകളോടെ.

മെഹദ്‌ മഖ്‌ബൂല്‍ said...

കാര്യങ്ങളെ കാര്യമായി തന്നെ പറഞ്ഞു..
.........................
ഓരോ വ്യക്തിയും ജേണലിസ്റ്റ് ആകുന്ന പുതിയ കാലത്ത് മീഡിയകള്‍ക്കിനിയും അസത്യം എക്കാലത്തേക്കും നിലനിര്‍ത്താനൊക്കില്ല.. ഭാവുകങ്ങള്‍

ബെഞ്ചാലി said...

ചൂടുള്ള ഐസ്ക്രീം പോലെയാണ് ലൌ ജിഹാദ്...

Joselet Joseph said...

എല്ലാ മതക്കാരും പുറമേ സൗഹാര്‍ദം പ്രസങ്ങിക്കുമ്പോഴും തങ്ങളുടെ തലയെണ്ണം കൂട്ടാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ലഖുലേഖയായോ, ഇടയലേഖനമായോ, മദ്രസ വഴിയോ അവര്‍ അത് അരക്കിട്ടുറപ്പിക്കാന്‍ പാടുപെടുകയും ചെയ്യുന്നു. മത മേലധ്യക്ഷന്മാര്‍ അവര്‍ക്കറിയാവുന്ന രീതിയിലൊക്കെ അവരുടെ പണി ചെയ്യുന്നു. വിവരവും വിദ്യഭ്യാസവുമുള്ളവര്‍ ഉള്ളത് മനസിലാക്കി മൈന്‍ഡ്‌ ചെയ്യാതെ വിടുന്നു. സാധാരണക്കാരനെ സ്വജനപക്ഷപാതികളായ പത്രങ്ങള്‍ വിഷം കുത്തിവച്ച് വൃണപ്പെടുത്തുന്നു, ഇതൊക്കെ സര്വ്വസാധാരനമാനെന്കിലും പിണറായി വിജയന്‍ പണ്ട്പറഞ്ഞ " മാധ്യമ സിണ്ടിക്കേറ്റ്" പോലെ വ്യക്തമായ ആസൂത്രണത്തോടെ ഇന്ചെക്റ്റ്‌ ചെയ്യാന്‍ നോക്കിയ ചില വൃണപ്പെടുത്തല്‍ മാരക വിഷങ്ങളില്‍ ഒന്ന് തന്നെയാണ് "ലവ് ജിഹാദും". എന്തെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുന്ന മുകല്പറഞ്ഞ മതാചാര്യന്‍മ്മാര്‍ അത് തങ്ങളുടെ ആളുകള്കിടയില്‍ ഊതിപ്പെരുപ്പിച്ച് സമൂഹത്തില്‍ വലിയ സ്പര്‍ധയുണ്ടാക്കുന്നു.ജന്മം നല്‍കിയവന്‍ തന്നെ അന്തകനാകുന്നു. സമാധാനം പ്രസങ്ങിക്കുന്നവര്‍ തന്നെ മത വിദ്വേഷത്തിന്‍റെ വിത്തുപാകുന്നു. ഒന്നും അന്ധമായി വിശ്വസിക്കാതിരിക്കാന്‍, നന്മയും തിന്മയും തിരിച്ചറിയാന്‍ ദൈവം തന്നെ തുണയാകട്ടെ.

ഇസ്മയില്‍ അത്തോളി said...

ഇത് വഴി ആദ്യം.........നന്നായി പോസ്റ്റ്‌ ........
മനോരമ കുടം തുറന്നു വിട്ട ഭൂതം ലവ് ജിഹാദ് ......താന്‍ കുഴിച്ച കുഴിയില്‍ മനോരമ തന്നെ വീഴുന്ന കാലം വിദൂരമല്ല....

Cv Thankappan said...

ഐക്യത്തോടെയും,സ്നേഹത്തോടെയും
കഴിയുന്നവരെ തല്ലിപ്പിരിയിച്ച്
ബദ്ധവൈരികളാക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം എന്നുമുണ്ടാകും.അവരില്‍
സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാണ് മുന്നിട്ടു
നില്ക്കുന്നത്.സൌഹാര്‍ദ്ദം കാണുമ്പോഴുണ്ടാകുന്ന അസൂയയും.
തന്ത്രം പരാജയപ്പെടുമ്പോള്‍ പത്തി
മടക്കിക്കോളും.നാം നമ്മളാകുക.
എല്ലാറ്റിലുമുണ്ടല്ലോ നല്ലതും ചീത്തയും.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Shaleer Ali said...

പരസ്പര സഹോദര്യത്തോടെ കഴിഞ്ഞു വന്നിരുന്ന സമുദായങ്ങള്‍ക്കിടയില്‍ വളമിടെണ്ടവര്‍ തന്നെ വിഷം തളിച്ചപ്പോള്‍ അതില്‍ തളര്‍ന്നു പോയ ഒരു പാട് സൌഹൃദങ്ങളുണ്ടായിരുന്നു.. എല്ലാം കഴുകന്‍ കണ്ണുകളുള്ള മാധ്യമങ്ങള്‍ പറഞ്ഞു പടര്‍ത്തിയ നുണ പ്രചാരണങ്ങളായിരുന്നു എന്നും അതിനു പിന്നില്‍ ഗൂഡമായ ഉധേഷങ്ങലുള്ള
കുറച്ചു ആളുകളായിരുന്നു എനും തിരിച്ചറിയുമ്പോഴേക്കും ..ഒത്തിരി മനസ്സുകളിവിടെ തകര്‍ന്നു കഴിഞ്ഞിരുന്നു .....
ശുക്കൂര്‍ ജീ .... തുറന്നെഴുതാനും ..വിഷയം നന്നായി അവതരിപ്പിക്കാനുമുള്ള ഈ കഴിവിന് ആയിരം അഭിനന്ദനങ്ങള്‍ ...ഇനിയും എഴുതുക ...ആശംസകള്‍ ...:)))

കൊമ്പന്‍ said...

സത്യം കാലം തെളിയിച്ചു പക്ഷെ തെറ്റ് തിരുത്താന്‍ ഒരിക്കലും അപവാദം പറഞ്ഞവര്‍ തയ്യാര്‍ ആവില്ല

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

വളരെ നന്നായി കുറിച്ചിരിക്കുന്നു
ചിന്തിക്കാന്‍ വക നല്‍കുന്നു
മതത്തിന്റെ പേരില്‍ ഇനി
എന്തെല്ലാം കാണാനും
കേള്‍ക്കാനുമിരിക്കുന്നു
ഈശ്വരോ രക്ഷതു!
ഇവിടെ ഇതാദ്യം
പിന്നെക്കാണാം
എഴുതുക
അറിയിക്കുക

ചന്തു നായർ said...

മതം, മനുഷ്യനെ മയക്കുന്ന മയക്കു മരുന്നാണു.അതു വിഷമാണു...എന്ന് എപ്പോൾ ലോകം തിരിച്ചറിയുമ്പോഴേ...നമ്മൾ നന്നാകൂ.... അല്ലാ...ആരാ...ഹിന്ദു...അരാ ക്രിസ്റ്റ്യൻ...ആരാ മുസ്ശീം....എനിക്കവരെ അറിഞ്ഞുകൂടാ..ബഷീറും,ദേവസ്യയും,ഭാർഗ്ഗവനും എന്റെ കൂട്ടുകാരാ.....എനിക്ക് അവരെയേ അറിയൂ............

Mohiyudheen MP said...

നന്നായി പറഞ്ഞു. പ്രണയം ഇസ്ലാം അനുവദിച്ചിട്ടില്ല. മുസ്ലിം സമുദായം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങങൾക്കും മൂല ഹേതു അവൻ തന്നെയാണ്, മുസ്ലിം നാമ ധാരികൾ

ആശംസകൾ ഭായ്..

Anonymous said...

why this kolavali kolavili????

ജയരാജ്‌മുരുക്കുംപുഴ said...

charcha cheyyappedenda vishayam thanneyanu...... bhavukangal........ pinne blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY......... vayikkane..........