May 21, 2012

എത്രയും ബഹുമാനപെട്ട എന്റെ ..പ്രിയ കാരാട്ട് വായിക്കുവാന്‍ .......

എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍ .......





എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍
സ്വന്തം മാമന്‍  എഴുതുന്നതെന്തന്നാല്‍ ഏറെ പിരിഷത്തില്‍
ചൊല്ലിടുന്നു ലാല്‍ സലാം ......................

ഞങ്ങള്‍ക്കെല്ലാം സുഖമാണിവിടെ ..
എന്നു ഞാന്‍  എഴുതീടട്ടെ
ഡല്‍ഹിയില്‍ നിങ്ങള്‍ക്കും അതിലേറെ
സുഖമാണെന്ന് കരുതി... സന്തോഷിക്കട്ടെ.....


കൂലം കുത്തി  അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട് ..
എഴുതുകയല്ലാതെ വേറെന്ത് വഴി ഉണ്ട് ...

കൈരളി കണ്ടിട്ടു മോനെന്നും ചോദിക്കും
അച്ചന്റെ ഫോട്ടോയെന്താ ചാനലില്‍ കാണാത്തെ.. ..
എങ്ങിനെ ഞാന്‍ പറയും
എല്ലാം ഓര്‍ത്തു എന്നും ഞാന്‍ ചിരിക്കും .. പൊട്ടി പൊട്ടി ചിരിക്കും 

ഈ കത്തിനു ഉടനടി ഒരു മറുപടി നല്കി
വിജയന്റെ സന്തോഷം തീര്‍ത്തീടണെ
ഇടയ്ക്കിടെ പാര്‍ടീയെ ഓര്‍ത്തീടണെ...

എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍
സ്വന്തം മാമന്‍  എഴുതുന്നതെന്തന്നാല്‍ ഏറെ പിരിഷത്തില്‍
ചൊല്ലിടുന്നു ലാല്‍ സലാം ......................

നാട് ഭരിച്ച നാളുകള്‍ ...  മനസ്സില്‍ കഴിയുന്നു
ആയിരം പാരകള്  ഓര്‍മയില്‍ തങ്ങുന്നു ..
സമ്മേളന ദിവസങ്ങള്‍ ഞരമ്പു മുറുക്കുന്നു.. 
വിജയന്റെ മുഖം കണ്ടു ചോര തിളക്കുന്നു ..

എങ്ങിനെ ഞാന്‍ മറക്കും .. ഞാന്‍ മറന്നാലും 
എന്റെ മൊനെങ്ങിനെ  പൊറുക്കാന്‍ പറ്റും ..

കത്ത് ഞാന്‍ ചുരുക്കീടട്ടെ...
ഇനിയും ഞാന്‍ കൂലം കുത്ത് തുടര്‍ന്നീടട്ടെ..
എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍
സ്വന്തം മാമന്‍  എഴുതുന്നതെന്തന്നാല്‍ ഏറെ പിരിഷത്തില്‍
ചൊല്ലിടുന്നു ലാല്‍ സലാം ......................

16 comments:

Jefu Jailaf said...

ദിപ്പ വരും മറുപടി.. :)

HIFSUL said...

ഇന്നു കണ്ട ഒരു പോസ്റ്റിനു കമെന്ടായ് ഞാന്‍ എഴുതിയ വരികള്‍ 'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ കാരാട്ട് വായിക്കുവാന്‍, എന്തെന്നാല്‍' എന്നായിരുന്നു, അതിന്റെ തുടര്‍ച്ച എന്നോണം താങ്കള്‍ എഴുതിയ ഈ വരികള്‍ വളരെ മനോഹരം, അഭിനന്ദനങ്ങള്‍.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

കത്ത് വായിച്ചു. എല്ലാ മലയാളികളും വായിക്കട്ടെ.വേണം നമുക്കൊരു മാറ്റം.

ആചാര്യന്‍ said...

കൊലകള്‍ നാട്ടില്‍ എമ്പാടും നടമുണ്ട്...ഈ കൊലയില്‍ പാര്‍ട്ടിയുടെ കാലാളും കൂട്ടുണ്ട്..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഉം ,,നടക്കട്ടെ ,,പ്രതികരിച്ചേ അടങ്ങൂ അല്ലെ ..നടക്കട്ടെ ,,ആശംസകള്‍

Mohiyudheen MP said...

കത്ത് പാട്ട് ഈ സമയം തന്നെ വേണം.. :)

Joselet Joseph said...

മുല്ലപ്പെരിയാറിനെ പറ്റി ഇതേ ഈണത്തില്‍ പാടിയ പെങ്കൊച്ചിനെ തലൈവി ദത്തെടുത്തു എന്നാ കേള്‍വി? ഷുക്കൂരിനെ കാരോട്ടോ പിണറായിയോ "എടുത്തോളും" :)

Cv Thankappan said...

കത്ത് പാട്ട് വായിച്ചപ്പോള്‍ ഓര്‍മ്മ
1979-80ലേക്ക് പോയി...........
ഗള്‍ഫ് ഓര്‍മ്മകള്‍.........
ആശംസകളോടെ

Shukoor Ahamed said...

വായിച്ചു അഭിപ്രായിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി...

Shamsheeya said...

ഇതാണ് പാട്ട്... വെരി ഗുഡ് ശുകൂര്‍ ബായ്

Unknown said...

ഹഹ ... രസകരം

നിസാര്‍ സീയെല്‍ said...

ആക്ഷേപ ഹാസ്യത്തിലൂടെ ആനുകാലിക സംഭവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സുഹൃത്ത്‌ ശുക്കൂര്‍ കാണിക്കുന്ന വൈഭവം അഭിനന്ദനീയം തന്നെ. ഭാവുകങ്ങള്‍

Unknown said...

കുത്ത് പാട്ട് :)

പ്രവീണ്‍ ശേഖര്‍ said...

തുറന്ന കത്തെഴുത്തിന് ആശംസകള്‍

ഷാജി പരപ്പനാടൻ said...

ദല്‍ഹീയിലുള്ളോരെഴുത്തുപെട്ടീ...
പെട്ടി തുറന്നപ്പോ...പീ ബീ ഞെട്ടീ...


മറുപടി കത്തിനായി കാത്തിരിക്കുന്നു

ഷാജി പരപ്പനാടൻ said...
This comment has been removed by the author.