Nov 14, 2011

സമ്പൂര്‍ണ സാക്ഷരത അഥവ വിവരമില്ലായ്മ


സമ്പൂര്‍ണ സാക്ഷരത അഥവ വിവരമില്ലായ്മ 

വെയ് രാജാ വെയ് ... വെയ് രാജാ വെയ് ... 
ഒന്ന് വെച്ചാല്‍ രണ്ട് .. രണ്ട് വെച്ചാല്‍ നാല് ...
വര്‍ഷങ്ങള്‍ക്ക് മുമ്പ്  ..
ഉത്സവ പറമ്പുകളിലും .. 
നാലാള്‍ കൂടുന്ന കവലകളിലും ...
ആര്‍പു വിളികള്‍ക്കിടയിലും....
കേള്‍ക്കാറുള്ള സ്ഥിരം പല്ലവി...
തട്ടിപ്പിന്റെ പഴയ രൂപം... 
അന്നവര്‍ക്ക് പരസ്യങ്ങള്‍ ഇല്ല.. 
ഉച്ചത്തിലുള്ള കൂവി വിളി മാത്രം ...
വെയ് രാജാ വെയ്... വെയ് രാജാ വെയ്...

 
തിലോ ?
പഴമക്കാരുടെ ..
പണം പോയികിട്ടിയത് മിച്ചം... 


പിന്നീട്   വന്നു.....  
പഴയ  കൂട്ടര്‍... 
പുതിയ  കറക്കുമായി ...
ആട് ... തേക്ക്... മാഞ്ചിയം .....
അതും ഇരട്ടിക്കല്‍ തന്നെ....
ആയിരം കൊടുത്താല്‍ ... രണ്ടായിരം ....
രണ്ടായിരം കൊടുത്താല്‍ ... നാലായിരം .... 
അങ്ങനെ നീണ്ടു പോകുന്ന കണക്കുകള്‍ ... 
പക്ഷെ വാങ്ങുന്ന, ആടിന്റെ, തേക്കിന്റെ, മാഞ്ചിയത്തിന്റെ 
കണക്കോ... സ്ഥലമോ അവരാര്‍ക്കും കാണിച്ചില്ല.....
അതിലും പോയി കുറെ വിയര്‍പിന്‍റെ  വിലകള്‍ ... 
പക്ഷെ .. കാലം മാറിയതല്ലേ  ...കഥയും മാറി...
ഒരു മാറ്റം - പത്ര പരസ്യങ്ങള്‍ വേണ്ടുവോളം....
തട്ടിപ്പിന്  മാന്യത ചാര്‍ത്താന്‍ ... മാധ്യമ തമ്പ്രാക്കന്മാര്‍  ... 
ഇവര്‍ കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാമല്ലോ ...

അവര്‍ ഉള്‍വലിഞ്ഞപ്പോള്‍  ..
കോട്ടും സൂട്ടും ധരിച്ച വേറൊരു കൂട്ടര്‍ വന്നു....
ടോട്ടല്‍ ഫോര്‍ യു....ആമ്പേ.... കൂമ്പേ .... ഇങ്ങനെ പുത്തന്‍ പേരില്‍... 
ടൈ കെട്ടിയവന്റെ ആംഗലേയ ഉച്ചാരണത്തിന്റെ മാസ്മരികതയില്‍ .... 

അതിലും നിക്ഷേപ്പിച്ചു ... ഇക്കൂട്ടര്‍ ... 
ലക്ഷങ്ങള്‍ , കോടികള്‍ .... അവരും കൊണ്ടുപോയി.... 


അവര്‍...  യവനികയ്ക്ക് പിന്നിലായപ്പോള്‍ അതാ വരുന്നു ..
വേറൊരു കൂട്ടര്‍....
ആപ്പിള്‍ .. മാപ്പിള്‍....
സൌധങ്ങള്‍ പണിയുന്നവര്‍ ....
അവരില്‍ പണം നിക്ഷേപിച്ചാല്‍ .. ലക്ഷങ്ങള്‍ കൊയ്യാം ...
അവര്‍ ലക്ഷങ്ങള്‍ കൊയ്തു... നിക്ഷേപിച്ചവര്‍ പാപരായി...
കൂടുതലും പ്രവാസികള്‍...
ഇവരുടെ പരസ്യങ്ങള്‍ ... പത്രങ്ങളില്‍.. ചാനലുകളില്‍... ആഗോള വെബുകളില്‍ .... 
അവര്‍ പല ചാനല്‍ പരിപാടികളുടെയും  സ്പോന്സര്‍മാര്‍  ആയിരുന്നു...
സമ്മാനങ്ങള്‍ കോടികള്‍......

ആരും  ചോദിചില്ല .... 

ഇതൊക്കെ ആരുടെ പണം...

അതിനിടയിലും ... വന്നു....
ആത്മീയ കച്ചവടക്കാര്‍..
സന്തോഷ മാധവ, തോക്ക് സ്വാമിമാര്‍ ...
മന്ത്ര -തന്ത്ര കള്ള സിദ്ധന്മാര്‍ .... 
മതത്തെ വിറ്റു കാശാക്കുന്നവര്‍ .. 
സ്ത്രീത്വത്തെ അപമാനിച്ചവര്‍.. ആഭാസത്തരങ്ങളുടെ പുതിയ കളരികള്‍...
അവരും പറ്റിച്ചു ... കോടികള്‍ ..

അവസാനം..
തട്ടിപ്പ് പുതിയ രൂപത്തില്‍ .... 
ചാനലുകാര്‍  സ്വന്തമായി തുടങ്ങി... 
സ്റ്റാര്‍ സിങ്ങര്‍.... മൂണ്‍ സിങ്ങര്‍... സണ്‍ സിങ്ങര്‍...
തട്ടിപ്പിന്റെ പുതിയ രീതി...
കൈ നീട്ടി വരുന്ന യാചകര്‍ക്ക്... അഞ്ചു പൈസ കൊടുക്കാത്ത നമമള്‍ ...
എസ്‌ എം എസ്‌ യാചിക്കുമ്പോള്‍....
തങ്ങളുടെ സ്റ്റാറി നു വേണ്ടി... ഒറ്റയടിക്ക്... 
എത്രയോ മെസ്സേജുകള്‍.... അയച്ചു കൊടുക്കുന്നു  . 
ചാനലുകാര്‍  ... മുന്‍ നിശ്ചയപ്രകാരം സമ്മാനം കൊടുക്കുമ്പോള്‍... 
തങ്ങളുടെ മണ്ടത്തരമോര്‍ക്കുന്ന... മലയാളി... 
അവസാനം പരിതപിക്കുന്നു  ..
അയ്യോ കഷ്ട്ടം ...!!!

സമ്പൂര്‍ണ സാക്ഷരത ... ഇതിന്‍റെ പേരാണോ... വിവരമില്ലായ്മ

47 comments:

faisu madeena said...

വിവരമില്ലായ്മ ..!

Leena said...

ആട്, തേക്ക്, മാഞ്ചിയം, ടോട്ടല്‍ ഫോര്‍ യു പോലുള്ള കള്ളന്മാരേക്കാള്‍ വലിയ കള്ളന്മാരാണ് ചാനലുകാര്‍ ..

Shamsheeya said...

നന്നായി കൂട്ടുക്കാര നിങ്ങളുടെ ബ്ലോഗ്, പ്രതികരിക്കുന്ന മനസ്സിന് നന്ദി... ഭാവുകങ്ങള്‍

ഷാജു അത്താണിക്കല്‍ said...

ഹഹ്ഹാഹ
സമ്പവം മൊത്തം പറഞ്ഞല്ലൊ

ശ്രീക്കുട്ടന്‍ said...

ചാനലുകള്‍ വഴിയുള്ള മണീ ചെയിന്‍ പരിപാടിയും കുറി നറുക്കെടുപ്പുമെല്ലാം ഉടനാരംഭിക്കുന്നതായിരിക്കും

Jaya Manoj said...

എല്ലാം ഒറ്റയടിക്ക് എഴുതാന്‍ കഴിഞ്ഞു അല്ലെ? ഇനിയും പ്രതീക്ഷിക്കുന്നു ...

റംസി... said...

ചാനലുകാര്‍ എന്ത് ചെയ്താലും അതിനെതിരെ ശബ്ദിക്കാന്‍ ആരും ഉണ്ടാകാറില്ല... പല തട്ടിപ്പ് വീരന്മാരും ഇന്ന് ചാനല്‍ മുതലാളിമാരോ അതുമല്ലങ്കില്‍ അവതാരകാരോ ആണ്...

Raveendran.C said...

Good One

Biju said...

നാടകം പോലെ തന്നെ ... സൂപ്പര്‍ ...

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

പുരകത്തുപോള്‍ അതില്‍ നിന്നും തീ എടുത്തു ബീഡി കത്തിക്കുന്നവര്‍

സന്ധ്യ said...

വളരെ തന്മയത്തോടെ സത്യം സത്യമായി അവതരിപിച്ചു, ഭാവുകങ്ങള്‍

Anonymous said...

ha hA HA Ha Romba chennaguthe...

Ambika said...

അതെ വിവരമില്ലായ്മ തന്നെ

Nandini said...

എഴുത്തിലെ പ്രത്യക രീതി അഭിനന്ദനീയം തന്നെ. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

munir kuniya said...

ലോട്ടറി നടത്തി സര്‍ക്കാര്‍ തന്നെ പാവങ്ങളെ പറ്റിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാട് !!!

മെഹദ്‌ മഖ്‌ബൂല്‍ said...

എത്ര തവണ പറ്റിക്കപ്പെട്ടാലും പിന്നെയും കെണികളില്‍ വീണ് കൊടുക്കും...
അവര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല...

ആര്‍ത്തി സകല ദുരന്തങ്ങളും വരുത്തി വെക്കുന്നു..

നന്നായി അവതരിപ്പിച്ചു..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആര്‍ത്തിയും തീരാത്തിടത്തോളം ഇത്തരം കബളിപ്പിക്കലുകളും തുടരും .ചാനലുകാര്‍ അവരുടെ രീതിയില്‍ നമ്മെ പറ്റിക്കുന്നു ,എന്നിട്ട് വല്യ മാന്യന്മാര്‍ ചമയുന്നു ,അത്രമാത്രം ..

Shukoor Ahamed said...

തട്ടിപ്പ് ഇരന്നു വാങ്ങുന്ന ഒരു സമുധായം.... അതാണ്‌ മലയാളി.

സലിം മുലയറചാല്‍ said...

അതെ ഇതു തട്ടിപ്പും വെട്ടിപ്പും ഇരന്നു വാങ്ങുന്ന ഒരു കൂട്ടര്‍ തന്നെ.. ആര് രക്ഷിക്കാന്‍ അല്ലെ?

Unknown said...

ഹും...

ശ്രീ said...

ഈശ്വരോ രക്ഷ

Salu AbdulSalam said...

കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു വിഭാഗമുണ്ടെങ്കില്‍ അത് മലയാളികളെന്ന് ഇതുപോലുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുന്നു..മേലനങ്ങാതെ ജീവിക്കാനുള്ള മലയാളിയുടെ ആര്‍ത്തിയാണ് ഇത്തിരിപ്പോന്ന കേരളത്തിലെ ടി വി ചാനലുകളുടെയും ലോട്ടറികളുടെയും ബ്ലേഡ്‌ കമ്പനികളുടെയും വളര്‍ച്ചാ നിരക്കിലൂടെ നാം കണ്ടാസ്വതിക്കുന്നത്. ആനന്ദിക്കാന്‍ നമുക്കിനിയെന്ത്‌ വേണം..?

നിസാര്‍ സീയെല്‍ said...

പണമെന്നു കേള്‍ക്കുമ്പോള്‍ മലയാളി എല്ലാം മറന്നു വീണ്ടും വീണ്ടും അബദ്ധത്തില്‍ ചാടുന്നു. ചാനലുകളും പത്രങ്ങളും ഉത്സവങ്ങളുമെല്ലാം 'ബിസിനസ്' മാത്രമായ ഈ കാലത്ത്‌ ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍! എഴുത്തിലൂടെ സാധ്യമാവുന്ന രീതിയില്‍ പ്രതികരിക്കുന്ന സുഹൃത്തിന് അഭിനന്ദനങ്ങള്‍!

ഷമീര്‍ അലി said...

ജനപക്ഷത്തു നിന്നുള്ള നിങ്ങളുടെ അഭിപ്രായത്തിനു ആയിരം നാവ്, പക്ഷെ കൂടുതലും നെഗറ്റിവായി ചിന്തിക്കുന്നോ എന്നൊരു സംശയം ഇല്ലാതില്ല.

ബഷീര്‍ റസാക്ക് said...

ശുകൂര്‍ക്ക ... ഒന്നിനെയും വിട്ടില്ലല്ലോ, എല്ലാത്തിനും കൊടുത്തു ഒരു കൊട്ട് അല്ലെ? നന്നായിട്ടുണ്ട് ...

Jefu Jailaf said...

എല്ലാരെയും വളഞ്ഞിട്ട് കൊട്ടിയല്ലൊ. ഉസ്സാറായി...:)

Shukoor Ahamed said...

അനീതിക്കെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.. .

Anonymous said...

good one....thnx 4 gvng infrmtion....

BADARUDHEEN said...

thnkzzz...4 giving information...

ബിന്‍സൈന്‍ said...

സാമൂഹ്യ പ്രതിബദ്ധതയില്ലാതെ എന്തെങ്കിലും വാരിവലിച്ചെഴുതി കമന്റുകള്‍ പ്രതീക്ഷിക്കുന്ന ബ്ലോഗ് പോസ്റ്റ്കള്‍ക്കിടയില്‍ ഒരു വ്യത്യസ്തതായി തോന്നുന്നു ഐ പോസ്റ്റ്. രചനകള്‍ ലേഖനരൂപത്തിലഅകുന്നതാണ്‌ ഇത്തരം വിഷയങ്ങള്‍ കൂടുതള്‍ ശ്രദ്ധിക്കപ്പെടാന്‍ നല്ലത് എന്ന് തോന്നുന്നു.......

ബിന്‍സൈന്‍ said...

സാമൂഹ്യ പ്രതിബദ്ധതയില്ലാതെ എന്തെങ്കിലും വാരിവലിച്ചെഴുതി കമന്റുകള്‍ പ്രതീക്ഷിക്കുന്ന ബ്ലോഗ് പോസ്റ്റ്കള്‍ക്കിടയില്‍ ഒരു വ്യത്യസ്തതായി തോന്നുന്നു ഐ പോസ്റ്റ്. രചനകള്‍ ലേഖനരൂപത്തിലഅകുന്നതാണ്‌ ഇത്തരം വിഷയങ്ങള്‍ കൂടുതള്‍ ശ്രദ്ധിക്കപ്പെടാന്‍ നല്ലത് എന്ന് തോന്നുന്നു.......

ബമ്പന്‍ said...

അസ്സലായി ... ബഹു ജോര്‍ ... "കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍... "- നേരാ, ഇതൊക്കെ കേക്കുമ്പോ ചോരയും, മജ്ജയും തിളച്ചു പോകും...

D'souza said...

ഷുക്കൂര്‍.. തുടക്കം ഗംഭീരം... അതെ ഒഴുക്ക് ഒടുക്കം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു... എഴുത്തിലൂടെ വായനക്കാരെ പിടിച്ചിരുത്തുന്നതിലാണ് എഴുത്തുകാരന്റെ കഴിവ്... എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍, എന്നാല്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു... പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍.... നിത്യ സംഭവങ്ങളെ ലളിത സുന്ദരമായ ഭാഷയില്‍ കേടു കൂടാതെ ഭംഗിയായി അവതരിപ്പിച്ചു... മലയാളികള്‍ മലയാളികളാല്‍ കബളിപ്പിക്കപ്പെടുന്നു... പുതിയ രീതിയില്‍ ... പുത്തന്‍ ആശയങ്ങളാല്‍... പ്രതികരിക്കുക.... ഇനിയും...

സലിം പച്കോ said...

ശുകൂര്‍ ഭായ് അഭിനന്ദനങ്ങള്‍, നന്നായി വിവരിച്ചു ഒരു നാടിന്‍റെ വര്‍ത്തമാനം.
നിങ്ങളുടെ ആര്‍ട്ടിക്കിള്‍ വായിച്ചപോള്‍ ഒരു പഴയ കഥ ഓര്മ വന്നു. രണ്ട് കൂടുക്കാര്‍ കണ്ടുമുട്ടിയപോള്‍ ഒരാളുടെ ചെവിയില്‍ ബാന്‍ഡാജ് കണ്ട മറ്റേ കൂട്ടുക്കാരന്‍ എന്ത് പറ്റി? ഇസ്ത്തിരിയിടുമ്പോള്‍ ഫോണ്‍ വന്നു, ഫോണിനു പകരം ചെവിക്കു വെച്ചത് ഇസ്ത്തിരി ആയിപോയി. അപ്പോള്‍ മറ്റേ ചെവിയിലോ? വീണ്ടും ഫോണ്‍ വന്നു.. ഹ ഹ !!!
അതാണ്‌ മലയാളി എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു കൂട്ടര്‍, സമ്പൂര്ണ സാക്ഷരത ഉണ്ടെന്നു സ്വയം അഹങ്കരിക്കുന്ന വര്‍ഗം.

നന്ദിയുണ്ട് കൂട്ടുക്കാരാ ... നിങ്ങളുടെ എളിയ പ്രവര്‍ത്തനത്തിന് , ഇനിയും നല്ല നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
ആശംസയോടെ,
സലിം പച്കോ

khaadu.. said...

കേരളം ഭ്രാന്താലയം.. ഇവിടെ ആര്‍ക്കും എന്തും ആകാം..

ഇനിയും എഴുതുക... ആശംസകള്‍..

ബ്ലോഗ്ഗില്‍ വന്ന ലിങ്ക് വഴി എത്തി ഇവിടെ... നന്ദി..

വിന്നി വിനീത said...

ഇങ്ങനെ എഴുത്തിലൂടെയെങ്കിലും വര്‍ത്തമാന വിഷയത്തെ വിമര്‍ശിക്കാന്‍ ചങ്കൂറ്റം കാണിച്ച എഴ്ത്തുക്കാരന് നല്ല നമസ്ക്കാരം, ഇനിയും പ്രതീക്ഷിക്കുന്നു.

Vp Ahmed said...

പണത്തോടുള്ള ആസക്തി മനുഷ്യന് ഉള്ള കാലത്തോളം ഇത് തുടരും.
http://surumah.blogspot.com

രജനി said...

സുമനസ്സുക്കാര നിങ്ങളുടെ സുമനസ്സിനു നന്ദി ഇനിയും പ്രതീക്ഷയോടെ നിങ്ങളുടെ നല്ല ബ്ലോഗുകള്‍ക്ക് കാത്തിരിക്കുന്നു...

അമ്പിളി said...

ഏറ്റവും നല്ല ഒരു വിഷയമാണ് നിങ്ങള്‍ ചര്‍ച്ചക്ക് വെച്ചത്, ആരും ചര്‍ച്ച ചെയ്യാത്ത ഒരു വിഷയം, കൊള്ളാം വളരെ നന്നായി.

വിഷവിത്ത് VISHAVITHU said...

ഷുക്കൂര്‍ക്ക പോസ്റ്റ്‌ കിടിലം. പത്തു വെച്ചാല്‍ നൂറ് കിട്ടുമെന്ന് കേട്ടാല്‍ മിക്ക മലയാളികളും അതിന്‍റെ പിന്നാലെ പോകും. എന്തു ചെയ്യാം വിവരവും ആര്‍ത്തിയും ആക്രാന്തവും കൂടിയതിന്റെ കുഴപ്പം.

kj faisal said...

പ്രതികരിക്കുന്ന മനസ്സിന് നന്ദി... ഭാവുകങ്ങള്‍.........

kj faisal said...

പ്രതികരിക്കുന്ന മനസ്സിന് നന്ദി... ഭാവുകങ്ങള്‍......

പാറക്കണ്ടി said...

വന്‍കിട യാചക കമ്പനികള്‍ ചുളുവില്‍ പാട്ടുകാരെ ക്കൊണ്ട് യാചിച്ചു കോടികള്‍ സമ്പാദിക്കുമ്പോള്‍ . വയറ്റത്തടിച്ചു പാടുന്ന പാവപ്പെട്ടവന് തുട്ടു പോലും കിട്ടുന്നില്ല ..

Shibu Neelambra said...

പ്രതികരിക്കുന്ന മനസ്സിന് നന്ദി...

പടന്നക്കാരൻ said...

nice.....

mshsemi said...

good one ,shukoorcha.

Vijayalakshmi said...

ഇതു മലയാളി