Aug 5, 2012

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... മഅദനിയുടെ മകന്‍

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... 
മഅദനിയുടെ മകന്‍...

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.
കുരിശു യുദ്ധക്കാരെ വിറപ്പിച്ച..
സലാഹുദ്ധീന്‍ അയ്യൂബ്ബിയുടെ അതെ പേരുകാരന്‍ ...
കീഴാളനും പാവപ്പെട്ടവര്‍ക്കും വേണ്ടി
ശബ്ദമില്ലാത്തവരുടെ  ശബ്ദമായപ്പോള്‍
അധികാരി വര്‍ഗങ്ങള്‍ക്ക് ....
ശത്രുവായി  മാറിയ
മഅദനിയുടെ മകന്‍...

ഒരു കൂട്ടര്‍ എന്‍റെ പിതാവിനെ തീവ്രവാദി എന്ന് വിളിച്ചു ..
എന്നെ തീവ്രവാദിയുടെ മകനെന്നും ..
എനിക്കറിയില്ല എന്താണ് തീവ്രവാദം ... ആരാണ് തീവ്രവാദി  എന്നും 

അക്രമത്തിനെതിരെ .. അനീതിക്കെതിരെ ... സ്വജന പക്ഷപാതത്തിനെതിരെ ...
ശബ്ദിക്കുന്നത്‌ ... പ്രതികരിക്കുന്നത് ... തീവ്രവാദമെങ്കില്‍..
അത് ചെയ്യുന്നവരെ ... 
നമ്മള്‍ എന്തു പേരിട്ടു വിളിക്കും ??

ഗര്‍ഭ പാത്രത്തിലെ ...   ചോരപുരണ്ട ഭ്രൂണം   ...ശൂലത്തില്‍ കുത്തി പുറത്തെടുത്ത്‌.
കത്തിയെരിയുന തീക്കുണ്ടത്തിലേക്ക് .. വലിച്ചെറിഞ്ഞവര്‍ ...
സര്‍ക്കാരുകള്‍ നോക്കിനില്‍ക്കെ ...
നൂറ്റാണ്ടുകളോളം ഒരു വിഭാഗം പ്രാര്‍ത്ഥന നടത്തിയ ..
മസ്ജിദ് തകര്‍ത്തവര്‍ ...
നിരപരാധിയെങ്കില്‍ ..
അതിനെതിരെ ശബ്ദിച്ചവന്‍ കുറ്റക്കാരനാവുമോ..
തീവ്രവാദിയാകുമോ?...

വര്‍ഷങ്ങള്‍ക്കു മുമ്പ്,
ഞാന്‍ കുഞ്ഞായിരിക്കെ... 
ഒരു രാത്രിയില്‍, 
കാക്കിധാരികള്‍ വീട്ടിലേക്കു കയറി വന്നു..
അവര്‍, 
ഭക്ഷണത്തിനു മുമ്പിലിരുന്ന .. 
എന്‍റെ പിതാവിനെ .. 
ഞങ്ങളുടെ കണ്‍ മുമ്പില്‍ വെച്ചു പിടിചോണ്ട്‌ പോയി .. 
അതും  ഏതോ പ്രസംഗത്തിന്റെ പേരും പറഞ്ഞ്‌ ..
അവസാനം ഞാനറിഞ്ഞു .... 
ചെയ്യാത്ത ഏതോ കുറ്റത്തിനാണ് ...അവര്‍ അദ്ദേഹത്തെ വലിച്ചിറക്കി കൊണ്ട്  പോയത് ...
ആരോ നടത്തിയ  ബോംബ്‌ സ്ഫോടനം ... 
ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ .. 
കത്തിച്ചവനെ കിട്ടിയില്ലെങ്കിലും ... 
സത്യം വിളിച്ചു പറയുന്നവനെ കുടുക്കാമല്ലോ ... 
അതായിരിക്കണം അവരുടെ ചിന്ത.. 
കാരണം സത്യം വിളിച്ചു പറയുന്നവനെ ... 
മേലാളന്മാര്‍ എന്നും ഭയക്കുമല്ലോ? 

പത്തു വര്‍ഷത്തോളം ജയിലിനകത്ത് .... 
താന്‍ ചെയ്ത കുറ്റം എന്തന്നറിയാതെ.... 

അവസാനം .... 
ജയില്‍ മോചിതനായി .... നിരപരാധിയെത്രെ   ... 
അപ്പോള്‍ ഞങ്ങള്‍ക്ക്  നഷ്ടപെട്ട  പത്തു വര്‍ഷമോ? 
എന്‍റെ മാതാവിന്റെ കണ്ണ് നീര്‍.. 
ഞങ്ങള്‍ അനുഭവിച്ച വേദന.. 
ഒറ്റപെടല്‍... കുത്തുവാക്കുകള്‍... 
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിച്ച ..
ഞങ്ങള്‍ക്ക് നിഷേധിച്ച പിതൃ സ്നേഹം..  
എനിക്ക് നഷ്ടപെട്ട പിതാവിന്റെ ലാളന.. 
പിതാവിന് നഷ്ട പെട്ട യൌവനം
ഏതു നീതി പീഠം   ഞങ്ങള്‍ക്ക് തിരിച്ചു തരും ...
അല്ലങ്കില്‍ ഏത് ഭരണകൂടം..

പിന്നെയും  ... 
പൊതു തല്പരനായ പിതാവ് .. 
വീണ്ടും ഗോദയില്‍ .. 
പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍..
അവന്‍റെ   കഷ്ടപാടുകള്‍ .. 
മുസ്ലിമിന്റെ അവസ്ഥ .. 
അപര്ണന്റെ  അസ്ഥിത്വം...
ഭരണകൂട ഭീരുത്വം  .. സാമ്രാജ്യത സേവ... 
വീറോടെ വിളിച്ചു പറയാന്‍ തുടങ്ങി..

അതോടെ ...  
അദ്ദേഹം വീണ്ടും ഭരണകൂടത്തിന്റെ  നോട്ട പുള്ളിയായി ..  
പഴയ ശത്രുക്കള്‍.. വീണ്ടും...
ഒരുമിക്കാന്‍ തുടങ്ങി .  കള്ള കേസ്സുകള്‍ പടച്ചുണ്ടാക്കാന്‍ ശ്രമം, 
പിതാവിനെ കുടുക്കാന്‍ പറ്റാതായപ്പോള്‍ ..
മാതാവിനെ അവര്‍ കുരുക്കുന്നു.. 
വര്‍ഷങ്ങള്‍ക്കു മുമ്പ്..  
കളമശേരിയില്‍ ...
ഏതോ ഒരു ബസ്‌ കത്തിയെത്രേ....
ഇന്ത്യയില്‍ ആദ്യമായി കത്തി ചാമ്പലായ  വാഹനം....എന്നത് പോലെ ചാനലുകളില്‍.. 
ഫ്ലാഷുകള്‍ മിന്നി   .. 
"പതിയെ   കുരുക്കിയതില്‍   പത്നിക്കുള്ള  ദുഃഖം ..
പാണ്ടി വണ്ടി  കത്തിച്ചാല്‍  തീരുമോ"? 
അതാരും അന്വേഷിച്ചില്ല ...  
അവര്‍ക്ക് വേണ്ടത് .. മഅദനിയുടെ പതനം..  

ആ കുരുക്കില്‍ മാതാവ് സൂഫിയ....
ദിവസങ്ങളോളം തടവില്‍ ...  
ചോദ്യങ്ങള്‍ ...  
പുറത്തു മാധ്യമ വിചാരണകള്‍ .. 
അവസാനം കോടതി ജാമ്യം... 
വീട് വിട്ടു പുറത്തു പോകാന്‍ പാടില്ലത്രേ.. 
ആരോടും സംസാരിക്കാനും ... 
അങ്ങനെ  വീട്ടു തടങ്കല്‍ ... 

അവസാനം..
അതാ വരുന്നു...  ശത്രുക്കള്‍ പുതിയ സൂത്രവുമായി ..
ബാംഗ്ലൂരില്‍ സ്ഫോടനം നടത്തിയെത്രേ..
ഒരു തടിയനും കൂട്ടരും .. 
അതില്‍ ബാപ്പചിയെ കുടുക്കാന്‍ പുതിയ തന്ത്രം .. 
പഴയ ഒരു മണിയെ കുളിപിച്ചു കൊണ്ട് വന്നു.. 
കള്ള കഥകള്‍ വിളമ്പി.. 

പിന്നെ... 
കുടകിലെ ഇഞ്ചി കാട്ടില്‍ കൃഷിക്കാര്‍ക്ക് 
ക്ലാസ് എടുത്തത്രേ...
അതും ചുറ്റിലും നാല് പോലിസുക്കാര്‍ കാവലുള്ള സമയത്ത്.. 
"ആരാലും തിരിച്ചറിയുന്ന ആള്‍ ..
ആരും കാണാതെ അവിടെ പോയത്രേ!!!!!!
വിരോധാഭാസം ... ഈ കള്ള കളി "... 
വിശ്വാസിപ്പിക്കാന്‍ കുറെ പേര്‍ ... അതുപോലെ   വിശ്വാസിക്കാനും  ..
പക്ഷെ  ശത്രുക്കള്‍ ശക്തരാണ് ..
പണമുണ്ട് കൂടെ  അധികാരവും .. 
പിന്നില്‍ ഓശാന പാടാന്‍ മാധ്യമങ്ങളും   

ഒരു പ്രാവിശ്യം കുറ്റക്കാരന്‍ അല്ലാത്തത് കൊണ്ട് ..
ശിക്ഷയൊന്നും നല്‍കാതെ  കോടതി വെറുതെ വിട്ട അദ്ദേഹത്തെ...
ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്ന വാശി.. 
കേസ്സുകള്‍ കെട്ടി ചമച്ചു ... സാക്ഷികളെ സൃഷ്ട്ടിച്ചു..
പേരറിഞ്ഞതും അറിയാത്തതുമായ .. നാലഞ്ചു പേര്‍..
അവര്‍ പോലും അറിഞ്ഞില്ലത്രേ  ...
താന്‍  മൊഴി കൊടുത്ത വിവരം. 

കഷ്ടം... 
എന്തൊക്കെ കള്ള കളികള്‍.
ഒരു നിരപരാധിയെ കുടുക്കാന്‍. 

ഒടുവില്‍ ...
അവരെത്തി .. 
യെദ്യുരപ്പയുടെ പോലിസുക്കാര്‍ ...
ഇവിടെ കൂട്ടിന്‌ അവരുടെ നാട്ടുക്കാരി...
അട്ടല്ലൂരിയുടെ തട്ടകത്തില്‍..  
അന്‍വാര്‍ശേരിയിലെ  യതീം മക്കളുടെ അത്താണിയായ..
അവരുടെയും പിതാവായ എന്‍റെ ബാപ്പചിയെ തേടി ..
അതെ..
റംസാന്‍ മാസം..
എണ്ണി പറഞ്ഞാല്‍ റംസാന്‍ ഏഴ്‌..
സുപ്രീം കോടതിയില്‍  മുന്‍‌കൂര്‍ ജാമ്യം പരിഗണിക്കാന്‍
നിമിഷങ്ങള്‍  ബാക്കി നില്‍ക്കെ ...
അറസ്റ്റ് ചെയ്തു .. പരുന്ത് കോഴി കിടാങ്ങളെ പിടിക്കും പോലെ..
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം
ഒരു തിരക്കഥ പോലെ ..
എന്തിനായിരുന്നു ഈ ക്രൂരത ..
ആരെ ബോധിപ്പിക്കാന്‍ .... ആരെ രക്ഷിക്കാന്‍.
ദിവസങ്ങള്‍ മാസങ്ങളായി...
വര്‍ഷങ്ങള്‍ കഴിഞ്ഞു,,
വീണ്ടും ഞാന്‍ അനാഥനായി .. ബാപ ജീവിച്ചിരിക്കെ
എന്‍റെ സഹോദരനും ,,,,  അന്‍വാര്‍ശേരിയിലെ അനാഥ കുട്ടികളും.
ഉമ്മയോ വിധവ...
എന്തിനീ ക്രൂരത .. ഒരു പച്ച മനുഷ്യനോട്?
സഹ ജീവിയോട്‌?
ഇപ്പോള്‍ ഞാനറിയുന്നു .. എന്‍റെ പിതാവിന്റെ കാഴ്ച നശിച്ചു പോലും ..
"ഇനി ഈ പൊന്നുമോന്‍ സലാഹുദ്ദീനെ കണ്ടാല്‍ തിരിച്ചറിയാത്ത പിതാവോ.
ഓര്‍ക്കാന്‍ വയ്യ..."
കണ്ണടച്ച് ഇരുട്ടാക്കാന്‍ എളുപ്പമാണ് ..
പക്ഷെ കാഴ്ചയുള്ളവന്റെ  കണ്ണ്  മനസ്സറിഞ്ഞു നശിപിച്ചാല്‍...
അത് നശിക്കുമ്പോള്‍ ..
നമ്മള്‍  കാഴ്ചക്കാരായി നോക്കിയിരുന്നാല്‍...
നിയമം നിയമത്തിന്റെ വഴിക്കുപോയാല്‍ ശരി ..
നിയമത്തിനെ  ചിലര്‍ അവരുടെ  ഇഷ്ടത്തിന് തിരിച്ചു വിട്ടാല്‍ ..

നീതി ദേവതയെ കുടിയിരുത്തിയ നാട്ടില്‍
അപരാധം ചെയ്യാത്തവര്‍ കുടുക്കപെടുമ്പോള്‍...
നീതിയും .. ന്യായവും .. നിയമവും എല്ലാര്ക്കും സമമാകണം..
ഒരാള്‍ക്ക് ഒരു നീതി .. മറ്റൊരാള്‍ക്ക് വേറൊന്ന്‌..
ഒരാളുടെ മതം, ജാതി, വംശം.. നോക്കി ..
നിയമത്തെ വേര്‍ തിരിക്കാമോ?

അപ്പോള്‍,
എന്തു നീതിയെ കുറിച്ചാണ് നാം വാ തോരാതെ വിളിച്ചു  കൂവുന്നത്....
ഈ നീതി പീഠം എന്‍റെ നിരപരാധിയായ പിതാവിനോട് നീതി കാണിച്ചില്ലെങ്കില്‍
സര്‍ക്കാരുകള്‍ .. അധികാരി വര്‍ഗ്ഗങ്ങള്‍ കണ്ണടച്ചാല്‍.
പിന്നെ ഏത് നീതി പീഠമാണ്‌ ഇവരോട് പൊറുക്കുക.

മുകളിലും ഉണ്ടൊരു   നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം....

74 comments:

റംസി... said...

ആയിരം കുറ്റവാളികള്‍ രക്ഷ പെട്ടാലും ഒറു നിരപരാധി പോലും ശിക്ഷിക്ക പെടരുത് എഴുതി വെക്കാന്‍ എളുപ്പമാണ് .. ലക്ഷ കണക്കിന് കുറ്റവാളികളെ രക്ഷിക്കുന്നു. പക്ഷെ നിരപരാധികള്‍ ശിക്ഷിക്കപെടുകയാണ് ഇപ്പോഴും.... താങ്കള്‍ എഴുതിയത് പോലെ "തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം...."

നൗഷാദ് അകമ്പാടം said...

സത്യം ഒരു നാള്‍ വിജയിക്കുക തന്നെ ചെയ്യും!

Shamsheeya said...

ഒരു നിരപരാധിയെ അദ്ദേഹത്തിന്‍റെ മതവും, ജാതിയും കൂടെ രാഷ്ട്രീയവും നോക്കി പീഡിപ്പിക്കുന്നത് കാണുമ്പോള്‍ നമ്മുടെ നീതിന്യായത്തെ കുറിച്ചോര്‍ത്തു ലജ്ജ തോന്നുന്നു. മുകളിലുള്ള കോടതിയില്‍ നിന്നും നീതി പുലരുക തന്നെ ചെയ്യും ഒരു നാള്‍. അന്ന് ഇവരെല്ലാം താങ്കളുടെ തെറ്റുകള്‍ ഓര്‍ത്ത്‌ പശ്ചാതപിക്കേണ്ടി വരും തീര്‍ച്ച.

ഷാജു അത്താണിക്കല്‍ said...

നല്ല എഴുത്ത്
തീപ്പന്തമാണിത്

സത്യം ജയിക്കും

ബൈജു പാലാരിവട്ടം said...

സത്യം പുലരും ഒരു നാള്‍, കാത്തിരിക്കാം ആ ദിവസത്തിനു വേണ്ടി.

Salam valanchery said...

നന്നായി സുഹുര്‍ത്തെ, ആരെങ്കിലും ഒരാള്‍ ഇങ്ങനെ എഴുതാന്‍ കൊതിച്ചതാണ്. ഭാവുകങ്ങള്‍.

Jefu Jailaf said...

നീതി പാലകരുടെ പോരായ്മയോ അതോ സ്വാര്‍ത്ഥ താല്പര്യത്തിന്റെ വിജയമാണോ പ്രകടമാകുന്ന ഈ ഇരട്ട നീതി. സത്യം പുലരുമ്പോഴേക്കും, നിഷേധിക്കപ്പെട്ട ജീവിതത്തിനു ഉത്തരവാദി ആരായിരിക്കും.
നന്നായി എഴുതി..

Anonymous said...

Eyal niraparaadhiyaanennu shukoorodu aara paranjathu?? chytha kuttam maayichal pokumo?

സലിം മുലയറചാല്‍ said...

നമ്മെ കട്ട് മുടിച്ച രാജാ, കനിമൊഴി, ബാലാ കൃഷ്ണ പിള്ള തുടങ്ങി വലിയ കൊമ്പന്‍മാര്‍ പുറത്തും ഒരു നിരപരാധി അകത്തും. ഇതാണോ നീതി? "മണ്ണാങ്കട്ട" .

Unknown said...

മുകളിലും ഉണ്ടൊരു നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം....

Unknown said...
This comment has been removed by the author.
അഷ്‌റഫ്‌ സല്‍വ said...

ജയില്‍ മോചിതനായി .... നിരപരാധിയെത്രെ ...
അപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപെട്ട പത്തു വര്‍ഷമോ?
എന്‍റെ മാതാവിന്റെ കണ്ണ് നീര്‍..
ഞങ്ങള്‍ അനുഭവിച്ച വേദന..
ഒറ്റപെടല്‍... കുത്തുവാക്കുകള്‍...
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിച്ച ..
ഞങ്ങള്‍ക്ക് നിഷേധിച്ച പിതൃ സ്നേഹം..
എനിക്ക് നഷ്ടപെട്ട പിതാവിന്റെ ലാളന..
പിതാവിന് നഷ്ട പെട്ട യൌവനം
ഏതു നീതി പീഠം ഞങ്ങള്‍ക്ക് തിരിച്ചു തരും ...
.............................(

Pheonix said...

ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

Anonymous said...

chekuthan vedam oothunnu!!

AHMED HARIS RAHMANI said...

illa ma'dani parajayapititilla. jayilile ma'adaniyude oro shwasathinum kalam kanakku theerkkum. kathirunnu kanam.

Anonymous said...

പഠിക്കേണ്ട ഈ സമയത്ത് സ്കൂളില്‍ പോയി വല്ലതും ഒക്കെ പഠിക്കാന്‍ നോക്കുക . സലാഹുദ്ധീന്‍ അയ്യൂബ്ബിയുടെ അതെ പേരുകാരന്‍ ... എന്നൊക്കെ പുകഴ്ത്തി ആ പയ്യനെ വടക്കാക്കി തനിക്കക്കല്ലേ . തന്തയെ പ്പോലെ തീവ്രവാദം പറയാതെ നല്ല നിലയില്‍ ജീവിച്ചോട്ടെ ആ മക്കള്‍ . സലാഹുദ്ധീന്‍ അയ്യൂബ്ബി ആയി കുരിശു യുദ്ധത്തിനു പോയാല്‍ തന്തയുടെ അതെ ഗതി തന്നെ ആയിരിക്കും .

തിര said...

നാം പറയുന്നു കുറെ കാലമായിട്ടു ...സത്യം ജയിക്കും എന്ന്...എന്നിട്ട് എന്തേ പത്ത്‌ പന്ത്രണ്ടു വര്‍ഷമായിട്ടും സത്യം ജയിക്കത്തത് ....തിരയുടെ പ്രയാസം നിങ്ങളുമായി പങ്കുവയ്ക്കുന്നു ...

Anonymous said...

ബ്ലോഗ്ഗ് എഴുത്തുകാരന് അതെഴുതി വീട്ടില്‍ ഇരുന്നാല്‍ മതി . അനുഭവിക്കെണ്ടതു ആ മക്കള്‍ ആയിരിക്കും . ഇത് പോലെ അന്ന് മാധ്യമം പത്രം നല്‍കിയ ആവേശത്തിലാണ് മദനി എല്ലാ തീവ്രവാദവും പ്രസങ്ങിച്ചത് . അന്ന് ആവേശം നല്‍കിയ മാധ്യമത്തിലെ പെനയുന്തികള്‍ ഇപ്പോഴും അവിടെ മറ്റു പലര്‍ക്കും പെനയുന്തുന്നു മദനി ഗദിയില്ലാതെ ജയിലിലും കിടക്കുന്നു . അപ്പോള്‍ ആവേശം ആവശ്യത്തിനു വേണ്ടിടത്ത് വേണ്ട പോലെ ഉപയോഗിക്കാന്‍ ശീലിക്കുക . ഭാഷ കസര്‍ത്തുകള്‍ ഒഴിവാകി യാഥാര്‍ത്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുക .

ശ്രദ്ധേയന്‍ | shradheyan said...

മഅദനി ഭരണകൂടഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാണ്...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

തീവ്രവാദം മുസ്ലിം ചെയ്താലും , ഹിന്ദു ചെയ്താലും , ക്രിസ്ത്യന്‍ ചെയ്താലും തെറ്റ് തന്നെയാണ് . ആ തെറ്റില്‍ തകരുന്നത് കുറെയേറെ പാവങ്ങളുടെ , നിരപരാധികളുടെ ജീവിതമാണ്‌ , ജീവനാണ് .
ശ്രീ മദനി , തെറ്റ് ചെയ്തിട്ടില്ല എന്ന് കാലം തെളിയിക്കട്ടെ . ഒരു നാണയത്തിന് രണ്ട് വശങ്ങള്‍ ഉണ്ട് പ്രിയ സുഹൃത്തേ .
ശ്രീ മദനി തെറ്റ് ചെയ്തിട്ടില്ലേല്‍ പടച്ച തമ്പുരാന്‍ അവനു സ്വര്‍ഗം നല്‍കും
മറിച് ആണെങ്കില്‍ .......

Shukoor Ahamed said...

"Anonymous" സ്വന്തം പേരില്‍ കമന്റ് എഴുതിയാല്‍ മറുപടി തരാമായിരുന്നു.

Abdul Jaleel said...

സത്യമേവ ജയതേ...
ان الله مع الصابرين

മാനത്ത് കണ്ണി //maanathukanni said...

മദനി ആദ്യം ജയില്‍ മോചിതനയപ്പോള്‍ പറഞ്ഞത് ഒര്മയുണ്ടാകുമല്ലോ ?ഞാന്‍ മനസന്ദരപ്പെട്ടു.ഇനി നല്ലപിള്ളയായി ..ദൈവവഴിയില്‍ ജീവിക്കും എന്നെല്ലാം ..
എന്താ സ്നേഹിതാ അതിനര്‍ത്ഥം ?പഴയ ന്യുസ്ക്ലിപ്പിങ്ങുകള്‍ കിട്ടുമെങ്ങില്‍ ഒന്ന് കാണുക . മദനിയുടെ പഴയ കാസറ്റുകള്‍ പലയിടത്തും കിട്ടനുണ്ടാകും .അവയും വാങ്ങി കേള്‍ക്കു .മദനിയുടെ നിരപരദിതംമനസ്സിലാകും .അദ്ദേഹത്തെ ഈശ്വരന്‍ കൈ വിടില്ല .എല്ലാം അറിയുന്നവന്‍ അവന്‍ !

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് ഇന്ത്യയാണ്
ഇവിടെ ഭരണകൂടഭീകരതയുണ്ട്
ഷണ്ഡന്‍മാരായ സമുദായനേത്രുത്വങ്ങളുണ്ട്‌
നിയമം നിയമത്തിന്റെ വഴിക്ക്പോകും എന്ന് പറഞ്ഞുനടക്കുന്ന ഇത്തിള്‍കണ്ണികള്‍ ഉണ്ട്
വിരല്‍ചൂണ്ടുന്നവന്റെ ചോര കൊതിക്കുന്ന ശവംതീനികളുണ്ട്
പ്രതികര്കരിക്കാന്‍ ആവാത്ത പെടിതോണ്ടാന്മാരായ സമൂഹമുണ്ട്

ഇവിടെ പിന്നെ ഇതൊക്കെയല്ലേ നടക്കൂ

Shukoor Ahamed said...

സഹോദരന്‍ മാനത്ത് കണ്ണി, ഞാന്‍ അദ്ദേഹത്തിന്‍റെ കുറെ പ്രസംഗങ്ങള്‍ കേട്ട ഒരാളാണ്, അതില്‍ ഒരിടത്തും അന്യ മതസ്ഥരെ അല്ലെങ്കില്‍ അവരുടെ ആരാധാനാലയങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല, ആയിരം പള്ളികള്‍ തകര്‍ക്ക പെട്ടാലും ഒരു ക്ഷേത്ത്രത്തിന്റെയും മുറ്റത്ത് നിന്നും ഒരു തരി മണ്ണ് പോലും എടുക്കരുത് എന്ന് പറയുന്ന കുറെ നല്ല ഭാഗങ്ങള്‍ അതിലുണ്ട്...
പിന്നെ അദ്ദേഹം മാനസാന്തര പെട്ടു എന്ന് പ്രസംഗങ്ങളില്‍ പറഞ്ഞത് ചെയ്ത കുറ്റങ്ങളെ പറ്റി അല്ല "പ്രതികരിക്കുമ്പോള്‍ നല്ല കടുപ്പത്തില്‍ മറ്റുള്ളവരെ പറഞ്ഞു പോയിട്ടുണ്ട് അത് കുറച്ച മയപെടുത്തി മാത്രമേ ഇനി പറയുകയുള്ളൂ എന്നാണ്"

ഇന്ത്യന്‍ നാഷണല്‍ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി said...

മഅദനി ഭരണകൂടഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാണ്..

ഇന്ത്യന്‍ നാഷണല്‍ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി said...

മഅദനി ഭരണകൂടഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാണ്..

അസി ഹസീബ് said...

പതി നഷ്ട്ടപ്പെട്ടവളുടെ ദുഃഖം ബസ്‌ കത്തിച്ചാല്‍ തീരുമോ..

ചെറുശ്ശോല said...

ഒരു വര്‍ഷം കഴിഞ്ഞു , ഇനി എത്ര വര്‍ഷം , എങ്കിലും പ്രതീക്ഷ ബാക്കി കിടപ്പുണ്ട് , അടിച്ചമര്‍ത്ത പെട്ടവന്റെ പ്രാര്‍ത്ഥന , അത് പേടിക്കേണ്ട ഒരു വിഷയമാണ് , നമുക്ക് നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കാം , ഈ സമയത്തും സൊന്തം സമുദായ നേതാക്കള്‍ അദേഹത്തിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കാതിരിക്കുംപോയും സെബാസ്റ്റ്യന്‍ പോള്‍ , ബാസുരേന്ത്ര ബാബു എന്നിവരെ പോലുള്ളവര്‍ അദ്ധേഹത്തിന്റെ മോചനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നത് ഇവിടെ സ്മരിക്കുന്നു .

ഷിജു ഷിഹാബുദീന്‍ said...

പ്രിയ സുഹ്രത്തെ ഞങ്ങള്‍ എല്ലാവരും മദനി എന്ന നിരപരാധിയുടെ മോചനത്തിനായീ പ്രാര്‍ത്ഥിക്കുന്നവരാണ് തീര്‍ച്ചയായും അദ്ദേഹം തീരീച്ചു വരുകതന്നെ ചെയും സത്യം ഒരു നാള്‍ വിജയിക്കുക തന്നെ ചെയ്യും!

ബഷീര്‍ കെ പി said...

മഅദനി ഭരണകൂടഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാണ്..

C.H Mohamed Haneefa said...
This comment has been removed by the author.
കുമ്മാട്ടി said...

വലതു പക്ഷ ജനാധി പത്യ വിരോധികള്‍ അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു നിങ്ങളുടെ ഉപ്പയെ .നീതി അര്‍ഹിക്കുന്നു നിങ്ങളുടെ കുടുംബം ..

C.H Mohamed Haneefa said...

51 വെട്ടു വെട്ടി നടു രോട്ടിലിട്ടു ഒരു പച്ച മനുഷ്യനെ വെട്ടിക്കൊന്നവര്‍ക്ക് 2 മാസം കൊണ്ട് ജാമ്യം! തെറ്റ് ചെയ്തിട്ടില്ലെന്ന് മാലോകര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന മഅദനിക്ക് കാരാഗ്രഹവും. എന്നെക്കൊണ്ട് കൂടുതല്‍ ഒന്നും പറയിക്കല്ലേ...

നിഷ്താര്‍ കെ കെ ചേലേരി said...

മദനി മനസ്സിന്റെ വേദന

Mohiyudheen MP said...

സത്യം അസത്യത്തിന്റെ തോട് പൊളിച്ച് പുറത്ത് വരും. ഇ അ...

ബാപ്പുട്ടി എടത്തിരുത്തി said...

ellam kannunnavan allahu nammuku a ilahinod manamuruki prarthikkam

സിയാഫ് അബ്ദുള്‍ഖാദര്‍ said...

മഅദനി നിയമവ്യവസ്ഥക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ ,അല്ലെങ്കില്‍ തീര്‍ച്ച അദ്ദേഹത്തിനു നീതി ലഭിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും .പക്ഷെ വൈകാരികമായി ഇതിനെ കാണുന്നതിനോട് എനിക്ക് യോജിപ്പില്ല .നീതി വൈകിക്കിട്ടുന്നതും നീതി നിഷേധിക്കപ്പെടുന്നതും തുല്യമാണ് .എങ്കിലും അനോണി പറഞ്ഞ കാര്യം പ്രസക്തമാണ് എന്ന് പറയാതെ വയ്യ .മഅദനിയെ പോലെ പലരും ഒരു ആവേശത്തിന്‍റെ പുറത്തു പലതും പറയുകയും ചെയ്യുകയും ചെയ്തിട്ടുണ്ട് .അവക്ക് ചില പ്രസ്ഥാനങ്ങളും മാധ്യമങ്ങളും കൂട്ട് നില്‍ക്കുകയും ചെയ്തിട്ടുണ്ട് .അത് കൂടെ നാം പരിഗണിക്കേണ്ടതുണ്ട് .

KOYAS KODINHI said...

സത്യം ജെയിക്കും എന്നാലും നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ തെമ്മാടിത്തരമോര്‍ക്കുമ്പോള്‍......

KOYAS KODINHI said...
This comment has been removed by the author.
KOYAS KODINHI said...

http://koyascartoons.blogspot.com/

Anonymous said...

ആ പാവം ജീവിച്ചു പോയ്കോട്ടെ!!

Noufal said...

Try to find out that anonymous person. Then, you can reach to the truth easily....

Anonymous said...

Insha Allah, satyam jayikkum.

basheermulivayal said...

ഇന്ത്യന്‍ നീതി പീടതോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപെടുന്ന തരത്തിലാണ് മഅദനി യോടുള്ള കോടതിയുടെ സമീപനം ഇതിനെതിരെ എല്ലാ മനുഷ്യ സ്നേഹികളും ഒന്നിക്കാന്‍ സമയം വൈകിയിരിക്കുന്നു സലാഹുദീന്‍ നിന്‍റെദുഃഖം വളരെ വലുതാണ്‌ അത് അനുഭവിച്ചവര്‍ക്കെ മനസ്സിലാകൂ എല്ലാം അറിയുന്ന അല്ലാഹു നിങ്ങള്ക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

ABID PATHAS said...

save madhani,,,,, salahudheen ningeludey anubavem oru kudumbethinum varathirikkeattey,,, I M REPEAT UR WRDS.. THAMBURAANEY ATHILAANU YENTEY THEATTEM!!!!!!!!!!!!!

Unknown said...

കേരള മുസ്ലിംകളുടെ മനസ്സിന്‍റെ നോവാണു മഅദനി. ഹേ, മഅദനിയുടെ കുടുംബമേ ക്ഷമിക്കിന്‍... അല്ലാഹുവില്‍ പ്രതീക്ഷ വെച്ചാലും... നമുക്കു നേടാനുള്ളത് സ്വര്‍ഗമാണ്...
إنالله مع ألصابرين

Anonymous said...

.....judsry paishajikathatharathin munbl oritt kannunèer thuvunnu....

നിസാര്‍ സീയെല്‍ said...

കെട്ടിച്ചമച്ച വ്യാജ തെളിവുകളുമായി കോടതികളെ സമീപിക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ ദേശ ദ്രോഹികള്‍. ..
സ്ഫോടനങ്ങള്‍ നടത്തി രാജ്യവാസികളെ കൊല്ലുകയും സമുദായങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വതന്ത്രമായി വിഹരിക്കുമ്പോള്‍ വിചാരണ ത്തടവുകാരനായി 9 വര്‍ഷത്തിലധികം ജയിലിലടച്ച് കുറ്റം ചെയ്തിട്ടില്ല എന്ന് പറഞ്ഞു വിട്ടയച്ച മദനിയെ വീണ്ടും അതെ 'തിരക്കഥ' ഉപയോഗിച്ച് തന്നെ ജയിലിലടക്കുന്നു.
ലജ്ജാവഹം! വേദനാജനകം!
പരിഷ്കൃത സമൂഹമെന്ന നമ്മുടെ കപട ആവരണങ്ങള്‍ അഴിഞ്ഞു വീഴുന്നു.
മദനിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന നിശ്വാസങ്ങള്‍ക്ക് ആര് സമാധാനം പറയും. അവരുടെ കുടുംബത്തിന്റെ നഷ്ടത്തിന് എന്ത് പരിഹാരം നല്‍കും.

KAMARUDHEEN said...

ALLAHU MADANI SAHIBINU SWARGAM NALKI ANUGRAHIKKUMBOL THETTUKAL KANDITTUM PRATHIKARIKKATHE SHANDANMARAYIKAZIJAL ALLAHU NAMME VERETHEVIDUMENNU THONUNNUNDO MADANIYUDE MOJANATHINU VENDI SHABDIKKUKA THADIKONDUM SAMBATHUKONDUM MATTULLAVAR ENTHUPARAYUNNU ENNALLA NOKENDATHU ENIKKUM NINGALKUM ENTHUCHEYYAN PATTUM ENNATHINE KURICHU NAMUKKU CHINDIKKAM

haskar ali Kottakkal said...

ഒരു പച്ച മനുഷ്യനെ വെട്ടിക്കൊന്നവര്‍ക്ക് 2 മാസം കൊണ്ട് ജാമ്യം! തെറ്റ് ചെയ്തിട്ടില്ലെന്ന് മാലോകര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന മഅദനിക്ക് കാരാഗ്രഹവും.

USHIJU said...

നീതിയും,നീതികേടും.......
ജയരാജിനെ അറസ്സ്റ്റ്‌ ചെയ്തപ്പോള്‍ നാട്ടില്‍ കലാപം ഉണ്ട്ധാക്കിയവര്‍ ഈ മനുഷ്യനെ ഓര്‍ക്കുക്ക,
ഇന്ത്യന്‍ നീതി പീഠം തലകുനിച്ചു നാണം കേട്ടുനില്‍ക്കുന്നത് മദനി എന്ന ഇ വികലാംഗനോടാണ് ,ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശം നിഷേധിക്കപെട്ട മനുഷ്യന്‍ ,,
ഇവര്‍ ഇങ്ങനെ കലാപം ഉണ്ടാക്കിയിരുന്നെങ്കില്‍ അതിന്റെ പേരോ ..?തീവ്രവാദം ....

പാറക്കണ്ടി said...

മദനി അതി ക്രൂരമായ നീതി നിഷേധത്തിന്റെ ഇര മദനി വിഷയത്തില്‍ ഇടപെടാതെ പുറം തിരിഞ്ഞു നീല്ക്കുന്ന എല്ലാവരും ഭരണകൂട ഫാഷിസത്തിന്റെ ഭാഗമാണെന്നു നാളെ ചരിത്രം വിലയിരുത്തും തീര്‍ച്ച ..
സത്യം പുലരാന്‍ നീതി ലഭിക്കാന്‍ നാം ഗര്‍ജിച്ചു കൊണ്ടിരിക്കുക നീതീമാനായ ദൈവത്തിന്റെ നീതി ലഭിക്കുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ് ..

Absar Mohamed said...

തീര്‍ച്ചയായും മദനി നേരിടുന്ന ഈ നീതി നിഷേധത്തോദ് പ്രതികരിക്കുകതന്നെ വേണം...

മദനീ.. ഞങ്ങള്‍ക്ക്‌ ഭയമാണ്...

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌...

Cv Thankappan said...

"മുകളിലും ഉണ്ടൊരു നീതി പീഠം, എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ നോട്ടം".

പ്രവീണ്‍ ശേഖര്‍ said...

ഷുക്കൂര്‍ ..എന്താണ് പറയേണ്ടത് എന്നറിയില്ല. അത്രക്കും വേദന നിറഞ്ഞ വാക്കുകളില്‍ കൂടിയാണ് താങ്കളുടെ പ്രതികരണങ്ങള്‍.,. മദനിയുടെ ഭൂതകാലത്തെ കുറിച്ച് ഞാന്‍ വാചാലനാകുന്നില്ല. പക്ഷെ അദ്ദേഹം ചെയ്ത തെറ്റ് എന്തായിരുന്നു ? എന്തിനാണ് ഇത്രയും നീണ്ട ജയില്‍ വാസം അനുഭവിച്ചത് എന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല. ഇപ്പോള്‍ ഈ പോസ്റ്റുകളില്‍ കൂടി വീണ്ടും ഓര്‍മപ്പെടുത്തലുകള്‍ സംഭവിക്കുന്നു.

സത്യം എന്നായാലും തെളിയിക്കപെടാം , പക്ഷെ അദ്ദേഹം നിരപരാധിയാണെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടാല്‍ , അദ്ദേഹത്തിനു നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ആരും നല്‍കും ?

ഈ നല്ല എഴുത്തിനു , ഈ ഓര്‍മ പ്പെടുത്തലുകള്‍ക്കും ..അഭിനന്ദനങ്ങള്‍ ..ആശംസകള്‍ ..
വൈകിയ വേളയില്‍ മദനിയിലേക്ക് ഒരു എത്തിച്ചു നോട്ടം

zakir said...

Maadaniye jailil adackkunnathinu thirakkatha undakkiyavareyum athinu kootu ninnavarudeyum manassikanila thakarkkane allahuveeeeeeeeeeeeeee ,avarude colam nee mattallaaaaa,avare franthanmarakki nee njangalkku kanichu thaa Rabbeeeeeeeeeeeeee AMEEN AMEEEN Ameeeeeeeeeeeeen

ZAKIR said...

MADANIYE SNEHIKKUNNAVR EE PRARTHANA VARUM DIVASANGALIL NAMASKARA SESAM PRARTHIKKUKA ARTHA RATHRIYILUM, ARAFA DINATHILUM MARAKKARUTH

കൊമ്പന്‍ said...

ഇന്ത്യന്‍ ഭരണ കൂടം ചെയ്യുന്ന ഏറ്റവും നെറികെട്ട സംഗതി ആണ് മദനി വിഷയം ഇതില്‍ ഭരണത്തില്‍ പങ്കാളിത്തം ഉള്ള മുസ്ലിം വിഭാഗങ്ങള്‍ക്കും നല്ല പങ്കു ഉണ്ട് എന്നത് പരമമായ സത്യമാണ്
നീതി നിഷേദത്തിന് എതിരെ ഉയര്‍ന്ന തൂലികക്ക് അഭിവാദ്യങ്ങള്‍

Joselet Joseph said...

വിചാരണയും, തെളിവുകളും ഇല്ല എന്നതാണ് ഇവിടുത്തെ പ്രശ്നം.
യഥാര്‍ത്ഥ്യം പൊതു ജനങ്ങള്‍ക്ക്‌ മുന്‍പില്‍ ബോധിപ്പിക്കേണ്ട ബാധ്യത നീതി വ്യവസ്ഥിതിക്കും സര്‍ക്കാരുകള്‍ക്കുമുണ്ട്.,.
കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.

ഏതായാലും മകന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബിക്ക് പിതാവിന്റെ അവസ്ഥ വരാതിരിക്കട്ടെ!

BCP - ബാസില്‍ .സി.പി said...

കുറ്റവാളിയാണോ എന്നറിയാന്‍ വര്‍ഷങ്ങള്‍.. എന്നിട്ടാണ് കുറ്റവാളി അല്ല എന്ന് കണ്ടെത്തിയത്‌"" ....

ഇനി വീണ്ടും.... ഇന്ത്യക്ക്‌ തന്നെ നാണക്കേട്...

Anonymous said...

Salahuddin, what you can say about the torture committed by your father towards innocent christian believers around your loclity in the name of Islam?

സ്വപ്ന ജീവി said...

അപ്പോള്‍,
എന്തു നീതിയെ കുറിച്ചാണ് നാം വാ തോരാതെ വിളിച്ചു കൂവുന്നത്....
ഈ നീതി പീഠം എന്‍റെ നിരപരാധിയായ പിതാവിനോട് നീതി കാണിച്ചില്ലെങ്കില്‍
സര്‍ക്കാരുകള്‍ .. അധികാരി വര്‍ഗ്ഗങ്ങള്‍ കണ്ണടച്ചാല്‍.
പിന്നെ ഏത് നീതി പീഠമാണ്‌ ഇവരോട് പൊറുക്കുക.


മുകളിലും ഉണ്ടൊരു നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം....

Anonymous said...

"മഹ്ദ നീ തികച്ചും നീതിക്ക് അര്‍ഹന്‍ തന്നെ .പക്ഷെ ചില വീഴ്ചകള്‍ അല്ല അഭധങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ച്‌ ..രാഷ്ട്രീയത്തില്‍ കാഴ്ചപ്പാടുള്ളവര്‍ അദ്ധേഹത്തെ ഉപദേശിച്ചു നൂകിയെങ്കിലും ഫലം ഉണ്ടായില്ല ..ഞാനോര്കുന്നു അദ്ദേഹം കോയമ്പത്തൂര്‍ ജയില്‍ മോചിതനായി വന്നപ്പോഴും അദ്ദേഹം അബ ദ്ധം ആവര്‍ത്തിച്ച്‌ .മുസ്ലിം വിസ്വസതിണോ പണ്ടിതനോ ചേരാത്ത വാക്കുകള്‍ പ്രയോഗിച്ചു കണ്ടു ..അത് എല്ലാവരെയും അമ്പരപ്പിച്ചു .ആവേശ കൊണ്ട് പറഞ്ഞതായിരിക്കാം ..പക്ഷെ വലിയ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു അതിനു .ആവേശമല്ല മറിച്ചു ആദര്‍ശ മാന് വേണ്ടത് .ഇത് തന്നെ യാണ് അയ്യൂബിയോടും പറയാനുള്ളത് ..കേവലം ആള്കൂട്ടങ്ങളെ കണ്ടു അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാതിരിക്കുക ..

മുഹമ്മദ്‌ സാലിം.നെല്ലികുത്ത് said...

സത്യം അത് ജയികുക തനെ ചെയ്യും തീര്‍ച്ച.....അയ്യൂബി, വികാരത്തിനു അടിമപെടതിരിക്കുക . റബ്ബിന്‍റെ തീരുമാനം അത് തടുക്കാന്‍ ഒരാള്‍ക്കും കഴിയില്ല , റബ്ബ് തടുത്ത ഒരുകാര്യം ആര് കരുതിയാലും നടക്കുകയും ഇല്ല ...ദുആ ആണ് ഒരു വിശ്വാസിയുടെ ആയുധം , ക്ഷമയാണ് വിശ്വാസിയുടെ പരിച ...ക്ഷമയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം.....നീതിക്കുവേണ്ടി ...

bhoomikka said...

സത്യം പറഞ്ഞുകൊണ്ടേയിരിക്കുക.. പിതാവിനെക്കാള്‍ ഉച്ചത്തില്‍....അഭിനന്ദനങ്ങള്‍.....

Shukoor Ahamed said...

ഷെയിം യുവര്‍ ഓണര്‍ ........ഷെയിം...
ഒരു മനുഷ്യന്‍ നീതി തേടി വന്നപ്പോള്‍ ....
കൊട്ടിയടച്ച വാതിലിനെ നോക്കി .....ലജ്ജിക്കാം ...
ഒരു ജനാധിപത്യ-മതേതര രാഷ്ട്രത്തിലെ ...
നീതിന്യായ വ്യവസ്ഥ ....
നീതിയും ന്യായവും നോക്കാതെ ......
ആളുടെ മുഖം നോക്കി ... നിയമം കയ്യാളുമ്പോള്‍ ...
ഒരു മനുഷ്യനോട് കാട്ടുന്ന അ നീതിയെ ഓര്‍ത്ത്‌ .......
വീണ്ടും നമ്മുക്ക് ലജ്ജിക്കാം .....
വിചാരണ തടവ്‌ തന്നെ പ്രഹസനം ......
അപ്പോള്‍ ഒരു നിരപരാധിയെ .....
തടവില്‍ അടച്ചു പീഡിപ്പിക്കുന്നത് ..
അതിനേക്കാള്‍ ഗുരുതരം ...
അവസാനം രോഗിയായി ..
കണ്ണിന്റെ കാഴ്ച നശിച്ചു ..
ചികിത്സ തേടി...
നീതിക്ക് വേണ്ടി അപേക്ഷിച്ചാല്‍ ...
അതിനെ തള്ളി കളയാന്‍ ...
മനസ്സിന് കാന്‍സര്‍ ബാധിച്ചവര്‍ക്ക്‌ ..
മാത്രമേ കഴിയുകയുള്ളൂ....
വീണ്ടും പറയട്ടെ .... ഷെയിം യുവര്‍ ഓണര്‍ ... ഷെയിം ...

Anonymous said...

സത്യം എല്ലാവര്‍ക്കും അറിയാം.. പക്ഷെ ആരാണ് താങ്കളെ സഹായിക്കുക? റോഡരികില്‍ അപകടത്തില്‍ പെട്ട് രക്തം വാര്‍ന്നു കിടക്കുന്നവനെ സഹായിക്കുനതിനു പകരം വീഡിയോ എടുത്തു youtube ലും facebook ലും പോസ്റ്റ്‌ ചെയ്തു അതില്‍ പാവം , കഷ്ടം എന്നൊക്കെ കമന്റ്‌ ചെയ്തു സഹതപിക്കുന്ന ഈ സമൂഹത്തില്‍ നിന്നോ...? jaleelmt@yahoo.com

Mohammed Razik Thajudheen said...


God almighty Said: So whoever does an atom's weight of good will see it,And whoever does an atom's weight of evil will see it. (Quran 99:7,99:8)

Sakkariya said...

Dhalidharkum newnapakashangalkum vendi anethikkethire shabdhichathaannu madani cheytha kuttam ennu madani usthadine ariyunnavarku ariyaam. manorama polulla pathrangal vaayikkunnavarude kannil usthad theevravaadhiyaayirikkaam..sathyathinte marachupidichu asathyam shariyaavatte ennu dharichaal sathyam orikkalum asathyamaavillaa..usthadhine vimarshikkunnavar usthadhine ariyan shramichittilla ennu manassilaakum..ariyaan shramikkaathathu enthaannu ennu swayam vilayiruthuka. fasist sank parivarinte nigooda lakshyamaannu madaniye jayililaakiyathode avar cheythathu. dhalildhare munnirthi avare aayudhamaakkunnathu madani undenkil avarku kazhiyillaa..so avar madhaniye theevravaadhi aaki ethu vidhenayum jayilaakuka enna avarude lakshyam vijayippikkkaan avar sfodanangal aasoothranam cheythu athinu saakshikalaaki kure perum...angane avarude nadakam avar gampeeramaakki..but kaalam orikkal thirinju kothum..ellaam kaanunnavar allaahu..Usthadhinte aarogyavum eemaanum vardhippikkename adhehathinte kudumbathinu sahan shakthi nalakanam allaah..

Esahaque Eswaramangalam said...

വളരെ ക്രൂരവും മൃഗീയവുമാണ് ഇന്ന് മദനി അനുഭവിക്കുന്ന പീഡനങ്ങള്‍!!!, ചെയ്ത തെറ്റുകള്‍ക്കുള്ള എല്ലാ ശിക്ഷയും അതിന്‍റെ പത്തിരട്ടിയും ഈ മനുഷ്യന്‍ അനുഭവിച്ചു കഴിഞ്ഞു!!!

വളരെ വ്യക്തമായി പറഞ്ഞാല്‍ ;

തീവ്ര വാദം ശക്തിപ്പെടുത്താന്‍ !!
ഇന്ത്യയില്‍ വര്‍ഗീയ വാദവും -
-വര്‍ഗീയ രാഷ്ട്രീയവും വളര്‍ത്തി കൊണ്ട് വരാന്‍ !!
ഓരോ മുസല്‍മാന്‍റെയും മനസ്സില്‍ നിഷേധിക്കപ്പെട്ട നീതിയുടെ കനലായി!!
മുസല്‍മാന്‍ ആയതിന്‍റെ പേരില്‍ മാത്രം ക്രൂരമായി വേദനിക്കപ്പെട്ട -ചരിത്രത്തിലെ ഇരയായി - കനലായി - മുറിവായി...... ആ കനല്‍ ഊതി ഊതി പിന്നീട് ഈ രാജ്യം മുഴുവന്‍ അഗ്നി-വിഴുങ്ങുന്ന അവസ്ഥയില്‍ എത്തിക്കാന്‍ ഒരു ഇര വേണമായിരുന്നു!!!

ദേശീയ തലത്തില്‍ - ആഗോള തലത്തില്‍ നിഷേധിക്കപ്പെട്ട നീതിയുടെ,കാലത്തിനു മായ്ക്കാന്‍ കഴിയാത്ത പ്രതീകം വേണമായിരുന്നു!!!അത് അന്ത രാഷ്ട്ര ചാര സംഘടനകള്‍ വളരെ വ്യക്തമായി മദനിയിലൂടെ സാധിച്ചു!!!

ഈ മനുഷ്യന്‍ അനുഭവിച്ച വേദനകള്‍- -
നാളെകളില്‍ ഉണ്ടാക്കാന്‍ പോകുന്ന
പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമാണ്!!!

ഇതൊന്നും തിരിച്ചറിയാനും, ഇന്ത്യയില്‍ ചാര സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനും - അതനുസരിച്ച് പ്രവര്‍ത്തിക്കാനും-കഴിയുന്ന ഭരണ കൂടം - പോലീസ് സംവിധാനം നമുക്കില്ലാതെ പോകുന്നു!!!

തീര്‍ച്ചയായും ; ഈ അറിവ് കേടിനു കാലം നല്‍കേണ്ട വില വളരെ - വളരെ- വളരെ വലുതായിരിക്കും....

Esahaque Eswaramangalam
Chairman, Indian Blood Bank Society
Ernakulam,Kerala, India 682021

The News said...

സ്വലാഹുദ്ധീന്‍ അയ്യൂബിമാരെ കാലം കാതോര്‍ക്കുന്നു

Saheer Majdal said...

സലാഹുദ്ധീന്‍ അയ്യൂബ്ബിക്ക് പിതാവിന്റെ അവസ്ഥ വരാതിരിക്കട്ടെ!

K@nn(())raan*خلي ولي said...

ലോകത്ത് ഒരാള്‍ക്കും മഅദനിയുടെ ഗതികേട് വരാതിരിക്കട്ടെ!