Aug 29, 2011

ഞാന്‍ സൌമ്യ .. രണ്ടുനാള്‍ മുമ്പ് ഒരു മനുഷ്യ പിശാചിനാല്‍ കൊല്ല പെട്ടവള്‍....

                           

                           ഞാന്‍ സൌമ്യ ..  രണ്ടുനാള്‍ മുമ്പ്
               
                 ഒരു മനുഷ്യ പിശാചിനാല്‍ കൊല്ല പെട്ടവള്‍...




ഞാന്‍ സൌമ്യ .. 
രണ്ടുനാള്‍ മുമ്പ്  ഒരു മനുഷ്യ പിശാചിനാല്‍ കൊല്ല പെട്ടവള്‍.. 
അവന്‍റെ കാമഭ്രാന്തിന് ഇരയായവള്‍... 


ആരോ തട്ടി ഉണര്ത്തിയതായി തോന്നി ..
ഉണര്‍ന്നപ്പോള്‍ മുമ്പില്‍ മാലാഖമാര്‍ ...

അവര്‍ ചോദ്യം ആരംഭിച്ചു ...
എന്തേ  നേരത്തെ സമയമായില്ലലോ ...

അറിയില്ല എന്‍റെ ഉത്തരം...

ഞാന്‍ ചോദിച്ചു ഇവിടെയും പീഡനം ഉണ്ടോ...
നിരംബലരായ സ്ത്രീകള്‍ക്ക് നേരെ ...

അവര്‍ പരസ്പരം നോക്കി ..

പീഡനത്തെ കുറിച്ച് അവര്‍ കേട്ടിട്ടില്ല ..
അവിടെ മനുഷ്യ പിശാചുകള്‍ ഇല്ലല്ലോ .


അവര്‍ എന്നോട് താഴെ ഭൂമിയിലേക്ക് നോക്കാന്‍ പറഞ്ഞു ...

അവിടെ എനിക്ക് വേണ്ടി പരസ്പരം പഴി ചാരുന്നവരെ ഞാന്‍ കാണുന്നു ..
ഇവരുടെ കൊടിയുടെ നിറം നോക്കി ഓരോരുത്തരെ ഞാന്‍ അവര്‍ക്ക് പരിചയപെടുത്തി...


താമര വിരിഞ്ഞു നില്‍കുന്നതു ഗുജറാത്തില്‍ ആയിരകണക്കിന്
മുസ്ലിം സ്ത്രീകളെ പീഡിപിച്ച നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടി...


തന്തൂരി അടുപ്പില്‍ ഒരു സ്ത്രീയെ ദഹിപിച്ച നേതാവിന്റെ പാര്‍ട്ടിയാണ്
ത്രിവര്‍ണ കൊടി പിടിച്ചിരിക്കുന്നത് .. .

സ്വന്തം പാര്‍ട്ടി വനിതാ  നേതാക്കള്‍ക്ക് പോലും രക്ഷ കൊടുക്കാത്ത ജില്ലാ സെക്രട്ടറി ഉണ്ടായിരുന്ന പാര്ട്ടിക്കാരാണ് ചെങ്കോടിയെന്തിയിരിക്കുനത്..

അപ്പോള്‍ പച്ചയോ? 
അവരുടെ മത ഗ്രന്ഥത്തില്‍  വന്‍ പാപങ്ങളില്‍ എഴുതപെട്ട വ്യഭിചാരാരോപണം നേരിടുന്ന ഒരു നേതാവിനാല്‍ നയിക്കപെടുന്ന പാര്‍ട്ടിക്കാര്‍... 

മറ്റേത് ആകാശ യാത്രയില്‍  പോലും സ്ത്രീകള്‍ക്ക് മാന്യത കൊടുക്കാത്ത നേതാവിന്‍റെ പാര്‍ട്ടിക്കാര്‍ ...

പിന്നെ ചാനലുകാര്‍ എന്റെ പേരില്‍ നടത്തുന്ന നാടകം.. ഇവര്‍ ചര്‍ച്ചയില്‍ വിളിച്ചിരിക്കുന്നതും ഇവരുടെ ആള്‍ക്കാരെ തന്നെ .. 



"ഗോവിന്ദസ്വാമിക്ക് പാര്‍ട്ടി ഉണ്ടായിരുന്നങ്കില്‍ ഈ ചര്‍ച്ചയില്‍ ശീതികരിച്ച റൂമില്‍ അവന്‍റെ നേതാവ് മുനിചാമിയും"  ഉണ്ടാകുമായിരുന്നു എന്ന കാര്യവും .. അവരുടെ ഭാഗം ന്യായികരിക്കാന്‍ ..

സംസ്ഥാനമാണോ കേന്ദ്രമാണോ കുറ്റക്കാര്‍ എന്ന കാര്യത്തിലുള്ള തര്‍ക്കം അവര്‍ പരിഹരിക്കും .. 

അവസാനം ഞാനായിരിക്കും തെറ്റുക്കാരി എന്നവര്‍ വിധിക്കും ...
ഒരു പെണ്‍കുട്ടി... ഒറ്റക്ക് യാത്ര ചെയ്തതിനെ അവര്‍ പഴിക്കും ...

എന്തിനാ ഇവള്‍ ഇത്ര ദൂരത്തു പോയി  ജോലി ചെയ്യുന്നത് എന്നാകും അവസാന ചോദ്യം...

എന്റെ വാക്കുകള്‍ കേട്ട് അവര്‍ മാലാഖമാര്‍ പരസ്പരം നോക്കി... ..