Dec 23, 2013

പിതാവിന്റെ വേദനകൾ

പിതാവിന്റെ വേദനകൾ



ഒരു പിതാവിന്റെ വേദന ..
പിതാവിന് മാത്രമേ അറിയുകയുളൂ ..

ഒരു പിതാവ് കുടുംബത്തെ  ചുമക്കാൻ ..
ചുമട് തലയിലേറ്റി കഷ്ടപെടുന്നു ..

ഒരു പിതാവ് ..
കുടുംബത്തിനു വേണ്ടി ..
മീൻ  കുട്ടയുമായി ..
നാടാകെ സൈക്കിളിൽ...
വീട് വീടാന്തരം ..
കയറി ഇറങ്ങി നടക്കുന്നു..

ഒരു പിതാവ് ..
കഷ്ടപാടുകൾ ..
തന്റെ മക്കൾക്ക് ..
ആര്ക്ക് മുമ്പിലും ...
തുറന്നു പറയാതെ ..
ചിരിക്കുന്ന മുഖവുമായി...
വീട്ടിലേക്കു കടന്നു വരുന്നു...

ഒരു പിതാവ് ..
മക്കളുടെ ...
പഠനത്തിന് ..
കല്യാണത്തിന് ...
അതുമല്ലെങ്കിൽ ..
നല്ലൊരു ജീവിതത്തിനു വേണ്ടി...
പലിശ പണത്തിനായി ..
കടം ചോദിച്ചു കൊണ്ട് ...
തെരുവിലൂടെ തെണ്ടി തിരിയുന്നു..

ഒരു പിതാവ് ..
കുടുംബത്തെ  ...
തുണികടകളിലും..
സ്വർണ കടകളിലും ...
കയറാൻ പറഞ്ഞിട്ട് ...
ചില്ലി കാശിനു വേണ്ടി ..
വണ്ടിക്കാരനോട്  തർക്കിക്കുന്നു...

ഒരു പിതാവ് ..
കടക്കാരെ പേടിച്ചു ...
തെരുവ് ചുറ്റി...
സമയം തെറ്റി ..
വിശപ്പോടെ ...
വീട്ടിലേക്കു തിരിച്ചു വരുന്നു...

ഒരു പിതാവ് ..
കുടുംബത്തെ പോറ്റാൻ ..
നാട് വിട്ട് ..
കുടുംബത്തെ വിട്ടു ..
മക്കളെ തനിച്ചാക്കി ..
വികാരം അടക്കി വെച്ച്,,,
വിരഹ വേദനയാൽ ..
പ്രവാസിയാകുന്നു...

ദു:ഖത്തിൽ കരയാതെ  ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക്കാത്ത ജീവിത യാത്രയിൽ...
എല്ലാം മറക്കുന്നവരാണ്..
പിതാക്കൾ ...

വെറും പാവങ്ങളാണ് പിതാക്കൾ ..

ഒരു പിതാവിന്റെ വേദന ...
പിതാവിന് മാത്രമേ തിരിച്ചറിയൂ ..


ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ


24 comments:

Shamsheeya said...

ദു:ഖത്തിൽ കരയാതെ ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക്കാത്ത ജീവിത യാത്രയിൽ...
എല്ലാം മറക്കുന്നവരാണ്..
പിതാക്കൾ ...

വെറും പാവങ്ങളാണ് പിതാക്കൾ ..

ഒരു പിതാവിന്റെ വേദന ...
പിതാവിന് മാത്രമേ തിരിച്ചറിയൂ ..

Rafeek said...

Good One.

റംസി... said...

ഒരു പിതാവിന്റെ വേദന ..
പിതാവിന് മാത്രമേ അറിയുകയുളൂ ..

നന്നായി എഴുതി.. ഭാവുകങ്ങൾ.

Unknown said...

നല്ല കവിത... പിതാവായാൽ അറിയാം അതിന്റെ വേദന.

Ravi Kumar said...

വളരെ നന്നായി എഴുതി.

നീര്‍വിളാകന്‍ said...

ഷുക്കൂര്‍ ഈ എഴുത്തിലെ ആശയത്തെ ഞാന്‍ ഉള്‍ക്കൊള്ളുന്നു.... ഒരു മറുചിന്തയില്‍ ഒരുപക്ഷെ പിതാവ്‌ അനുഭവിക്കുന്ന അത്ര വേദനകള്‍/കഷ്ടപ്പാടുകള്‍ മാതാവ്‌ അനുഭവിക്കുന്നുണ്ടാവില്ല.... എങ്കിലും ഗര്‍ഭാവസ്ഥയില്‍ ഉള്ള ഒന്‍പത് മാസമാണ് എന്നും വാഴ്ത്തപ്പെടുന്നത്.... ആശയത്തോട് പൂര്‍ണമായും യോജിക്കുന്നു....

തോന്നുന്ന ഒരാശയങ്ങളെ/കഥകളെ/ലേഖനങ്ങളെ നിരത്തി ഒരു പേപ്പറില്‍ എഴുതി വച്ച് അതിനെ വീണ്ടും പിരിച്ച് എഴുതിയാല്‍ കവിതയാകും എന്ന് പുതുതലമുറയിലെ പലരും വിശ്വസിക്കും പോലെ ഷുക്കൂറും വിശ്വസിക്കുന്നു... ആശയങ്ങളെ മനസ്സില്‍ ആവാഹിച്ച് കവിതയാക്കുന്നതില്‍ ഒരുപാട് ഹോംവര്‍ക്ക് ആവിശ്യമാണ്.... അതിനായി മഹാരഥന്മാരുടെ കവിതകള്‍ വായിച്ച് അറിവ് നേടിയെടുക്കുകയെ രക്ഷയുള്ളൂ.... ഇതിലെ ആശയത്തോട് യോജിക്കുമ്പോഴും കവിത എന്ന നിലയില്‍ യോജിക്കാന്‍ കഴിയില്ല എന്ന് ഖേദപൂര്‍വ്വം രേഖപ്പെടുത്തട്ടെ.....

Shukoor Ahamed said...

"നീര്‍വിളാകന്‍" ...കവിതയായി എഴുതിയത് അല്ല... മനസ്സിൽ ഉള്ളത് എഴുതി, കവിതാ രൂപത്തിൽ ആയിപോയി എന്നെ ഉള്ളൂ....

ബഷീര്‍ റസാക്ക് said...

ദു:ഖത്തിൽ കരയാതെ ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക്കാത്ത ജീവിത യാത്രയിൽ...
എല്ലാം മറക്കുന്നവരാണ്..
പിതാക്കൾ ...
വെറും പാവങ്ങളാണ് പിതാക്കൾ ..

നന്നായി എഴുതി ശുകൂര്ക്കാ.

സലിം മുലയറചാല്‍ said...

ശുകൂർ ഭായ് പ്രവാസത്തിന്റെ വേദന ഇതിലും കാണുന്നല്ലോ, അതില്ലാതെ എന്ത് അല്ലെ? എഴുത്തിനു ഭാവുകങ്ങൾ.

SEEDINDIA said...

വളരെ നന്നായിട്ടുണ്ട്

SEEDINDIA said...

വളരെ നന്നായിട്ടുണ്ട്

Ajesh Krishnan said...

നീയൊരു അച്ഛനാകുമ്പൊഴേ നിനക്കൊരച്ഛന്റെ വേദന മനസ്സിലാകൂ എന്ന് കൌമാര പ്രായത്തില്‍ അച്ഛന്‍ എന്നോട് പറഞ്ഞത് ഓര്‍ത്തുപോകുന്നു, അതെത്രയോ വലിയ ശരിയാണ്.
വളരെ ലളിതമായ കവിത !
ആശംസകള്‍

ajith said...

വേദനകളും ആകുലതകളും!

ഫൈസല്‍ ബാബു said...

ഇതൊക്കെയാണ് പിതാവ് ............)

Unknown said...

ഹൃദയ സ്പര്‍ശി..

Jefu Jailaf said...

ചില നിത്യ കാഴ്ചകൾ ആകുന്ന പിതാവ്. നന്നായി ഈ ആശയം

Anonymous said...

Good One.

അഷ്‌റഫ്‌ സല്‍വ said...

പിതാവ്

Cv Thankappan said...

കുടുംബസ്നേഹിയായ പിതാവിന്‍റെ യാതനകളും,വേദനകളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.
ആശംസകള്‍

vijin manjeri said...

ഒരു പിതാവ് ..
കുടുംബത്തെ പോറ്റാൻ ..
നാട് വിട്ട് ..
കുടുംബത്തെ വിട്ടു ..
മക്കളെ തനിച്ചാക്കി ..
വികാരം അടക്കി വെച്ച്,,,
വിരഹ വേദനയാൽ ..
പ്രവാസിയാകുന്നു...
നല്ല വരികള്‍ ...

സൗഗന്ധികം said...

പിതാക്കന്മാർക്കും വേണ്ടി വേണമല്ലോ കവിതകൾ

നല്ല കവിത




സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



ശുഭാശം സകൾ....



സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഞാനും ഒരു പിതാവാണ് .

Vishnulal Uc said...

വരികൾ വളരെ ലളിതം.. നന്നായി
എല്ലാവിധ ആശംസകളും..

Vijayalakshmi said...

kavithanannayi