May 30, 2013

പെട്ടികൾ എല്ലാം പൂട്ടി .. വിമാനം എന്നെയും കയറ്റി .....

 പെട്ടികൾ എല്ലാം പൂട്ടി ..  വിമാനം എന്നെയും കയറ്റി...

 

പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കയറ്റി ...
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന  യാത്രാ.. ... (2)

പാസ്പോർട്ടിൻ  താളുകൾ നോക്കി..
മുമ്പത്തെ യാത്രകൾ ഓർത്ത് ... .... (2)

നാട്ടിലേക്കുള്ളോരു പോക്ക്..
മനസ്സിൽ ഞാൻ  ഓര്‍ത്തൊന്ന് നോക്കി
അത്തറ് പൂശിയ  നാട്ടിൽ....
ഇനി ഞാനെന്ത് തേച്ചു നടക്കും..
നാട്ടാരെ മടുപ്പിച്ച ഞാന് ...
എങ്ങനെ ജീവിക്കും റബ്ബേ .....(2)

ഞാനും  ഒരുന്നാള്‍ മടങ്ങും ..
ഞാനന്ന് ഓര്ത്തില്ല സത്യം .. .
ഗൾഫിൽ സഹിച്ചൊരു കഷ്ടം
വീട്ടാർക്ക് അറിഞ്ഞില്ല നഷ്ടം  ..
നാട്ടീലെ കാര്യങ്ങൾ ഓർത്ത്‌ ..
കുബൂസ് വെള്ളത്തിൽ മുക്കീ .... (2)

മന്ത്രി മാരൊക്കെ എവിടെ
എന്റെ നേതാക്കളൊക്കെ എവിടെ ..
സന്തോഷ കാലത്ത് വന്നു
പിരിവൊക്കെ നടത്തി ഇവര്
പണിയൊന്നും ഇല്ലെങ്കിൽ പിന്നെ ..
ആരുണ്ട് കൂട്ടിന് ഇവിടെ.... (2)

ശുർത്തയും  മുതവ്വ  വന്നു
വൈനക്ക് ബത്താക്ക എന്ന്... 
ഇക്കാമയില്ലെങ്കില്‍ പിന്നേ...
ഇർക്കവ്വ്  സയ്യാറ എന്ന്....

പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കയറ്റി ....
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന  യാത്രാ.. (2)


ഷുക്കൂർ  കിളിയന്തിരിക്കാൽ 

19 comments:

Shamsheeya said...

ശുർത്തയും മുതവ്വ വന്നു
വൈനക്ക് ബത്താക്ക എന്ന്...
ഇക്കാമയില്ലെങ്കില്‍ പിന്നേ...
ഇർക്കവ്വ് സയ്യാറ എന്ന്....

ഗുഡ് ... വളരെ നന്നായി

റംസി... said...

കുറെയായല്ലോ ആക്ഷേപ ഹാസ്യം ഇല്ലാത്തതു എന്ന് കരുതിയപ്പോൾ ഇതാ വീണ്ടും ചിന്തിക്കേണ്ട വിഷയവും കൊണ്ട് വന്നിരിക്കുന്നു പഹയൻ ...

പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കേറ്റി..
ഉടനെ യുണ്ടൊരു യാത്രാ....

എന്റെയും യാത്രാ...

Anonymous said...

Nitaqat in Kuwait too? Nice Shukoorcha...

ajith said...

ഒരു വാതില്‍ അടയുമ്പോള്‍ വേറൊരു വാതില്‍ തുറക്കുമെന്നേ...!

Cv Thankappan said...

അതന്നെ.....
എത്രയോ വാതിലുകള്‍.....
മുട്ടുവിന്‍ തുറക്കപ്പെടും.
ആശംസകള്‍

Najeem said...

Ikkama Illa Alle? Shurtha VArathe sookshicho.....

Noushad Koodaranhi said...

Good lines and thoughts..congrats...

Andorkonam noushad said...

നന്നായിട്ടുണ്ട് വീണ്ടും എഴുതുക

കാദര്‍ അരിമ്പുരയില്‍ said...

മൂസാക്കയുടെ പാട്ടിന്റെ താളം
പരലോക ചിന്തയുണ്ടാക്കുമ്പോള്‍
ഈ വരികള്‍ ഒരു തിരിച്ചു പോക്കിനെ ഓര്‍മിപ്പിക്കുന്നു
മനോഹരം

ഫൈസല്‍ ബാബു said...

നന്നായിരിക്കുന്നു. പിന്നെ ജയിലിലേക്ക് ഒന്നും അല്ലല്ലോ പോണത് ,നാട്ടിലേക്ക് അല്ലെ , മുതവയും ഇക്കാമയും ഒന്നും ഇല്ലാത്ത സ്ഥലത്തേക്ക് . അപ്പോള്‍ ഹാപ്പിയായി പോട്ടെ ,

Reshmi said...

Nannayittund.

Anonymous said...

but ithu keralam aanu..aarum aareyumkondu onnum cheyyan sammathikkatha keralam........

navodila said...

നന്നായി പറഞ്ഞു.. ആശംസകള്‍...

അഷ്‌റഫ്‌ സല്‍വ said...

ഞാനൊന്ന് പാടി നോക്കി ... ഡോണ്ട് വറി

നിസാര്‍ സീയെല്‍ said...

nannayirikkunnu suhruthe.. Pravasiyude vishamam ennum thoratha kannil ninnum thazhe veenudayatha kanneeralle? nashtaswapnangale thalolikkunna anekayiram pravasikalude kshobham parihasathiloodeyallathe engane prathilippikkum alle?!

mujeeb said...

നന്നായി ശുകൂർ, ആശംസകൾ..
@ ഹസൻ: പറയാതെ, പബ്ലിസിറ്റിയില്ലാതെ, തലങ്ങും വിലങ്ങും പിടികൂടുകയാണ്...

Unknown said...

വല്ലാത്തൊരു യാത്ര തന്നെ....
എന്നവസാനിക്കുമീ യാത്ര..

Jefu Jailaf said...

Nannaayi ezhuthiyittundu. :) pokendi vannal pokuka thanne allathe enthu cheyyum alle.

നീര്‍വിളാകന്‍ said...

കവിത എന്ന നിലയില്‍ ഇതിനെ കാണാതെ ചില സത്യങ്ങള്‍ എന്ന നിലയില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.... പക്ഷെ കവിതയിലേക്ക് എത്തി എന്ന് എനിക്ക് അഭിപ്രായം ഇല്ല... അഭിനന്ദനങ്ങള്‍....