Dec 10, 2011

അമ്മാ ... കാളി ... കാപ്പാത്ത് ... அம்மா ... காளி... காப்பாத்து ..

അമ്മാ ... കാളി ... കാപ്പാത്ത് ...
அம்மா ... காளி... காப்பாத்து ..



വര്‍ഷങ്ങള്‍ക്കു മുമ്പ്  കുറച്ചു മാസങ്ങള്‍  ഞാന്‍  മദ്രാസില്‍   ജോലി ചെയ്തിരുന്നു   അവിടത്തെ   ഇടലി-സാമ്പാര്‍-വട  പോലെ തന്നെ  തമിഴരെയും  എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു ,  അതുകൊണ്ടാകാം അവരുടെ  ഭാഷ  പെട്ടന്ന് പഠിക്കാന്‍ സാധിച്ചു .. അതിന്റെ ഉപയോഗം  ഇതുവരെ വെറും സിനിമാ  പേരുകള്‍ വായിക്കാനായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു നല്ല കാര്യത്തിനായി ഉപയോഗിക്കുന്നു ..... നമ്മുടെ മുല്ല പെരിയാറിന് വേണ്ടി തമിഴില്‍ ഒരു ബ്ലോഗ്‌... കൂടെ അതിന്റെ "തമിയാള" വും

அம்மா  தாயே ...
புரட்சி தலைவி ....
நான் சில சந்தேகம் கொண்டிருக்கின்றேன்..
உங்களே அப்படி  விளிக்கருத்துக்கு   முடியுமா  ?
நீங்கள்  ஒரு தலைவியா ?    ....
ஆமா  ..என் கேள்வி இது உள்ளது . ...
நீங்கள் ஒரு தலைவியா?...
அனால்  உங்களை   வணங்குமவர்  சொல்கிறார்கள்   ..
ஜெயலலிதா ஒரு தலைவி ...
நீங்கள்  ஒரு  தலைவர்...
அனால்  நான்  சொல்கிறேன் ...
நீங்கள்  ஒரு  காளி அம்மா ...

உங்களி டம் ..
இந்த அப்பாவி மக்கள் ..
ஏழை மக்கள் ...
சொல்கிறார்கள் ...
அந்த முல்லை பெரியார் அணை ...
இப்போது மிகவும் பழமையானது உள்ளது ....
நாம் உருவாக்க புதிய அணை....
உங்கள் ஆதரவு பார்க்க விரும்புகிறேன்...

அனைத்து கேரளா   மக்களையும்   தெரியும் ...
மற்றும் நான் நம்புகிறேன் ....
முல்லை பெரியார் அணை எவ்வோருக்கும்  சொந்தம்  ...
ஆனால் ... நம் நல்ல இதயம் .. நம்பிக்கை ... அன்பு   ...
கடந்த ஆண்டுகளில் .. நாம் தண்ணீர் கொடுக்கிறோம் ..
இருக்க கூடும் ... நீங்கள் சந்தேகப்படுவீர் ..
ஏன் இந்த சாதாரண மக்கள் ..  கட்டுரை எழுதுகின்றார்கள்...

அதே போல் ... நமது அனைத்து சினிமா நடிகை ...
என்று எங்களுக்கு தெரியாது. .
அவர்கள் உங்களுடன் இருக்கிறார்கள் ..
அல்லது அவர்கள் எங்களுடன் வருகிறார்கள்

அவர்கள் மட்டுமே ஆதரவாளர்கள் வேண்டும் .. பணம்  ..
மற்றும் கோடம்பாக்கம்  ஒரு வீடு...

காவேரி ஆற்றின் பிரச்சினை நேரம் ...
நம் சினிமா நடிகை நீங்கள் துணைபுரிகிறது ..
ஆனால் .. அந்த நட்சத்திரங்கள் ...
முல்லை பெரியார் அணை பிரச்சினையில் எங்கள் ஆதரவு இல்லை
அவரது வாயை திறக்க  வேண்டும்


நமது அனைத்து அரசியல்வாதிகளும்  ..
இப்போது அமைதியாக இருக்கின்றார்கள்...
அதுக்கு பேரு மௌன பீரதம்  ..

அவர்கள் புதிய அணை கட்ட நினைக்கவில்லை ..
அவர்கள்  பழைய அணை சரிவு பற்றி நினைக்கவில்லை ..
அவர்கள்  அணை அருகில் மக்கள் இருப்பதை  பற்றி நினைக்கவில்லை ...
நமது அரசியல் வாதிகளின்  சிந்தனை ... .
எங்கள் கட்சி ... எங்கள் கட்சி .
அது மட்டும் தான் ...

காங்கிரஸ் எதிராக கம்யூனிஸ்ட்  சொல்கிரோம் .. .
கம்யூனிஸ்ட் எதிராக காங்கிரஸ்  சொல்கிரோம் ...
அதுவும் யார்க்காகே .. தெரியவில்லை..

அவர்கள் உங்கள் தக்காளி, வெங்காயம், காய்கறிகள், கோழி வேண்டும் ...
அவர்கள் நம் வாழ்க்கை வேண்டாம் ...
அவர்கலுக்கு  தேர்தல் நேரத்தில் மட்டும் நம் வாக்களிக்க வேண்டும்
மற்றும் பாராளுமன்றத்தில் உங்கள் ஆதரவு செய்ய ...

அதனால் தான் ...
சாதாரண கேரளா மக்கள் தமிழ்நாடு எதிராகே ..
பிரச்சினை செய்கின்றன...  

நாம் ஏதாவது தெரிவிக்க வேண்டும் ...
அணையை கெடுத்தால் ...
மேல் 35 லட்சம் பேர்  சாவார்கள் ...

நாம் விரும்புகிறோம் ...
விரைவில் புதிய அணை செய்யவும் ...
இந்த அப்பாவி மக்களுக்கு உதவி செய்யவும் .....

முல்லை பெரியார் அணையை  புதிதாக  கட்டினால் ..
அணை அருகில் வசிக்கும் இரு மானிலத்து மக்களும் ...
சந்தோசப் படுவார்கள் ...
எப்போதும் அணையேப் பற்றி பயமின்றி வாழ்ப்பார்கள் ..

பின்னர் நாங்கள் உங்களை அழைப்போம் ...
அம்மா .... புரட்சி தலைவி ....


  (തമിയാളം):

അമ്മാ തായേ..
പുരട്ചി തലൈവി..

നാന്‍ ചില സന്ദേഹം കൊണ്ടുരിക്കിന്റേന്‍ ..
ഉങ്കളെ അപ്പടി വിളിക്കരുതുക്ക് മുടിയുമാ?
നീങ്കള്‍ ഒരു തലൈവിയാ ?
ആമാ... എന്‍ കേള്‍വി ഇത് ഉള്ളത്...
നീങ്കള്‍ ഒരു തലൈവിയ?
ആനാല്‍ ഉങ്കളൈ  വണകുമവര്‍ ശൊല്‍കിരാര്കള്‍..
ജയലളിത ഒരു തലൈവി..
നീങ്കള്‍ ഒരു തലൈവി..
ആനാല്‍ നാന്‍ ശൊല്കിരേന്‍...
നീങ്കള്‍ ഒരു കാളി  അമ്മ ...

ഉന്‍കളിടം..
ഇന്ത അപ്പാവി മക്കള്‍ ..
എഴൈ മക്കള്‍ ..
ശൊല്‍കിരാര്കള്‍..
അന്ത മുല്ല പെരിയാര്‍ അനൈ ഇപ്പോത് മികവും പഴമയാണത് ഉള്ളത് ...
നാം ഊരുവാക്ക പുതിയ അന്നൈ...

അനൈത് കേരള മക്കളെയും തെരിയും..
മറ്റ്രും നാന്‍ നംവുകിരേന്‍..
മുല്ല പെരിയാര്‍ അനൈ എവ്വോരുക്കും സ്വന്തം ..
ആനാല്‍ നം നല്ല ഇതയം.. നമ്ബിക്കൈ .. അന്‍പ്..
കടന്ത ആണ്ടുകളില്‍ .. നാം തണ്ണീര്‍ കൊടുക്കിരോം..
ഇരുക്ക കൂടം നീങ്കള്‍ സന്ദേകപ്പടുവീര്‍..
എന്‍ ഇന്ത സാധാരണ മക്കള്‍ .. കട്ടുരൈ എഴുതികിരാര്കള്‍..

അതേ പോല്‍.. നമതു ആനൈത് സിനിമ നടികൈ .
എന്റ് എങ്ങളുക്ക് തെറിയാത് ..
അവര്‍കള്‍ ഉങ്കലുടന്‍ ഇറുക്കിരാര്‍കള്‍ ..
അല്ലത്  അവര്‍ എങ്കലുടം വരുകിരാര്‍കള്‍ ..

അവര്‍കള്‍ മട്ടുമെ ആതറവാലര്‍കള്‍ വേണ്ടും .. പണം ..
മറ്റ്റും കോടമ്പാക്കം ഒരു വീട്..

കാവേരി അറ്റ് റിന്‍ പിറച്ചിന്നൈ നേരം..
നാം സിനിമ നടികൈ നീങ്കള്‍ തുന്നൈപൂരികിരത്...
ആനാല്‍ .. അന്ത നക്ഷത്രങ്ങള്‍ ..
മുല്ല പെരിയാര്‍ അണൈ പിരചിനയില്‍ എങ്കള്‍ ആതരവു ഇല്ലൈ ...
അവരത് വായൈ തീരക്ക വേണ്ടും...
നമതു ആനൈത് അരശിയല്‍ വാദികള്‍...
ഇപ്പൊതു അമൈത്തിയാകെ ഇരുക്കിനാര്‍കള്‍..
അതുക്ക് പേര് മൌന വ്രതം ..
അവര്‍കള്‍ പുതിയ അണൈ പറ്റി നിനൈക്കവില്ലൈ ...
അവര്‍കള്‍ പഴയ അണൈ ശരിവ് പറ്റി നിനൈക്കവില്ലൈ ..
അവര്‍കള്‍ അണൈ അരുകില്‍ മക്കള്‍ പറ്റി നിനൈക്കവില്ലൈ ..
നമതു അരശിയാല്‍ ശിന്തനൈ .. എങ്കള്‍ കക്ഷി ..    എങ്കള്‍ കക്ഷി..
അത് മട്ടും താന്‍...

കോണ്‍ഗ്രസ്സ് എതിരാകേ കമ്യൂണിസ്റ്റ്  ശൊല്‍കിരോം ..
കമ്യൂണിസ്റ്റ് എതിരാകേ  കോണ്‍ഗ്രസ്സ് ശൊല്‍കിരോം ..
അതും യാര്‍ക്കാകെ തെരിയവില്ലൈ...

അവര്‍കള്‍ ഉങ്കള്‍ തക്കാളി, വെങ്കായ് , കായ്ക്കറി, കോളി വേണ്ടും ..
അവര്‍കള്‍ നം വഴ്ക്കൈ വേണ്ടാം..
അവര്‍കള്‍ തേര്‍തല്‍ നേരത്തില്‍ മട്ടും നം വാക്കളിക്ക വേണ്ടും...
മറ്റ്റും പാരാള്മണ്‍രത്തില്‍ ഉങ്കള്‍ ആതരവു ശെയ്യ..

നാം ഏതാവത് തെരിവിക്ക വേണ്ടും ..
അണൈ കേടുത്താല്‍...
മേല്‍ 35 ലക്ഷം മക്കള്‍ ശാവര്‍കള്‍... 
നം വിരുംപികിറോം ...
വിരൈവില്‍ പുതിയ അണൈ ശെയ്യവും...
ഇന്ത അപ്പാവി മക്കളുക്ക് ഉതവി ശെയ്യവും...


മൂല്ലൈ പെരിയാര്‍ അണൈയെ പുതിതാകെ കട്ടീനാല്‍
അണൈ അരുകില്‍ വസിക്കും ഏര് മാനിലത്ത് മക്കളും ..
സന്തോഷ പടുവാര്‍കള്‍...
എപ്പോതും അണൈയെ പറ്റ്രി പയമിനറി വാഴ്പ്പാര്‍കള്‍... 

പിന്നര്‍ നാങ്കള്‍ ഉങ്കളൈ അഴൈപ്പോം ..
അമ്മാ ... പുരട്ചി തലൈവി..

Nov 14, 2011

സമ്പൂര്‍ണ സാക്ഷരത അഥവ വിവരമില്ലായ്മ


സമ്പൂര്‍ണ സാക്ഷരത അഥവ വിവരമില്ലായ്മ 

വെയ് രാജാ വെയ് ... വെയ് രാജാ വെയ് ... 
ഒന്ന് വെച്ചാല്‍ രണ്ട് .. രണ്ട് വെച്ചാല്‍ നാല് ...
വര്‍ഷങ്ങള്‍ക്ക് മുമ്പ്  ..
ഉത്സവ പറമ്പുകളിലും .. 
നാലാള്‍ കൂടുന്ന കവലകളിലും ...
ആര്‍പു വിളികള്‍ക്കിടയിലും....
കേള്‍ക്കാറുള്ള സ്ഥിരം പല്ലവി...
തട്ടിപ്പിന്റെ പഴയ രൂപം... 
അന്നവര്‍ക്ക് പരസ്യങ്ങള്‍ ഇല്ല.. 
ഉച്ചത്തിലുള്ള കൂവി വിളി മാത്രം ...
വെയ് രാജാ വെയ്... വെയ് രാജാ വെയ്...

 
തിലോ ?
പഴമക്കാരുടെ ..
പണം പോയികിട്ടിയത് മിച്ചം... 


പിന്നീട്   വന്നു.....  
പഴയ  കൂട്ടര്‍... 
പുതിയ  കറക്കുമായി ...
ആട് ... തേക്ക്... മാഞ്ചിയം .....
അതും ഇരട്ടിക്കല്‍ തന്നെ....
ആയിരം കൊടുത്താല്‍ ... രണ്ടായിരം ....
രണ്ടായിരം കൊടുത്താല്‍ ... നാലായിരം .... 
അങ്ങനെ നീണ്ടു പോകുന്ന കണക്കുകള്‍ ... 
പക്ഷെ വാങ്ങുന്ന, ആടിന്റെ, തേക്കിന്റെ, മാഞ്ചിയത്തിന്റെ 
കണക്കോ... സ്ഥലമോ അവരാര്‍ക്കും കാണിച്ചില്ല.....
അതിലും പോയി കുറെ വിയര്‍പിന്‍റെ  വിലകള്‍ ... 
പക്ഷെ .. കാലം മാറിയതല്ലേ  ...കഥയും മാറി...
ഒരു മാറ്റം - പത്ര പരസ്യങ്ങള്‍ വേണ്ടുവോളം....
തട്ടിപ്പിന്  മാന്യത ചാര്‍ത്താന്‍ ... മാധ്യമ തമ്പ്രാക്കന്മാര്‍  ... 
ഇവര്‍ കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാമല്ലോ ...

അവര്‍ ഉള്‍വലിഞ്ഞപ്പോള്‍  ..
കോട്ടും സൂട്ടും ധരിച്ച വേറൊരു കൂട്ടര്‍ വന്നു....
ടോട്ടല്‍ ഫോര്‍ യു....ആമ്പേ.... കൂമ്പേ .... ഇങ്ങനെ പുത്തന്‍ പേരില്‍... 
ടൈ കെട്ടിയവന്റെ ആംഗലേയ ഉച്ചാരണത്തിന്റെ മാസ്മരികതയില്‍ .... 

അതിലും നിക്ഷേപ്പിച്ചു ... ഇക്കൂട്ടര്‍ ... 
ലക്ഷങ്ങള്‍ , കോടികള്‍ .... അവരും കൊണ്ടുപോയി.... 


അവര്‍...  യവനികയ്ക്ക് പിന്നിലായപ്പോള്‍ അതാ വരുന്നു ..
വേറൊരു കൂട്ടര്‍....
ആപ്പിള്‍ .. മാപ്പിള്‍....
സൌധങ്ങള്‍ പണിയുന്നവര്‍ ....
അവരില്‍ പണം നിക്ഷേപിച്ചാല്‍ .. ലക്ഷങ്ങള്‍ കൊയ്യാം ...
അവര്‍ ലക്ഷങ്ങള്‍ കൊയ്തു... നിക്ഷേപിച്ചവര്‍ പാപരായി...
കൂടുതലും പ്രവാസികള്‍...
ഇവരുടെ പരസ്യങ്ങള്‍ ... പത്രങ്ങളില്‍.. ചാനലുകളില്‍... ആഗോള വെബുകളില്‍ .... 
അവര്‍ പല ചാനല്‍ പരിപാടികളുടെയും  സ്പോന്സര്‍മാര്‍  ആയിരുന്നു...
സമ്മാനങ്ങള്‍ കോടികള്‍......

ആരും  ചോദിചില്ല .... 

ഇതൊക്കെ ആരുടെ പണം...

അതിനിടയിലും ... വന്നു....
ആത്മീയ കച്ചവടക്കാര്‍..
സന്തോഷ മാധവ, തോക്ക് സ്വാമിമാര്‍ ...
മന്ത്ര -തന്ത്ര കള്ള സിദ്ധന്മാര്‍ .... 
മതത്തെ വിറ്റു കാശാക്കുന്നവര്‍ .. 
സ്ത്രീത്വത്തെ അപമാനിച്ചവര്‍.. ആഭാസത്തരങ്ങളുടെ പുതിയ കളരികള്‍...
അവരും പറ്റിച്ചു ... കോടികള്‍ ..

അവസാനം..
തട്ടിപ്പ് പുതിയ രൂപത്തില്‍ .... 
ചാനലുകാര്‍  സ്വന്തമായി തുടങ്ങി... 
സ്റ്റാര്‍ സിങ്ങര്‍.... മൂണ്‍ സിങ്ങര്‍... സണ്‍ സിങ്ങര്‍...
തട്ടിപ്പിന്റെ പുതിയ രീതി...
കൈ നീട്ടി വരുന്ന യാചകര്‍ക്ക്... അഞ്ചു പൈസ കൊടുക്കാത്ത നമമള്‍ ...
എസ്‌ എം എസ്‌ യാചിക്കുമ്പോള്‍....
തങ്ങളുടെ സ്റ്റാറി നു വേണ്ടി... ഒറ്റയടിക്ക്... 
എത്രയോ മെസ്സേജുകള്‍.... അയച്ചു കൊടുക്കുന്നു  . 
ചാനലുകാര്‍  ... മുന്‍ നിശ്ചയപ്രകാരം സമ്മാനം കൊടുക്കുമ്പോള്‍... 
തങ്ങളുടെ മണ്ടത്തരമോര്‍ക്കുന്ന... മലയാളി... 
അവസാനം പരിതപിക്കുന്നു  ..
അയ്യോ കഷ്ട്ടം ...!!!

സമ്പൂര്‍ണ സാക്ഷരത ... ഇതിന്‍റെ പേരാണോ... വിവരമില്ലായ്മ

Oct 19, 2011

നാടകം തുടരുന്നു ... "കള്ളമേവജയതേ"



നാടകം തുടരുന്നു ... "കള്ളമേവജയതേ"

 
വെള്ളിയാഴ്ച . . . യൌമുല്‍ ജുമുഅ:  . . . ഗള്‍ഫ്‌ പ്രവാസികളുടെ യൌമുല്‍ നൌം ... (കിടന്നുറങ്ങാനുള്ള ദിവസം)...  ക്ലീനിംഗ്, വാഷിംഗ്‌ അങ്ങിനെ പലതും നടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രഭാതം; 9 മണി!!! - ഞാനും ഉറങ്ങി എണീറ്റു. അയ്യോ, ഉപ്പുമാവ് ഉണ്ടാക്കണം, ഞങ്ങളുടെ റൂമില്‍ ഫുഡ്‌ ഉണ്ടാക്കുന്നതില്‍ എന്‍റെ റോള്  വെള്ളിയാഴ്ച ഉപ്പുമാവിന് ഉള്ളി, പച്ചമുളക് മുറിച്ചു കൊടുക്കുക എന്നതാണ് ... അത് മുറിക്കുന്ന ഇടയിലാണ് സഹ മുറിയന്‍ (മെയിന്‍ കുക്ക്) ശരീഫ് ഹാളില്‍ നിന്നും വിളിച്ചു പറയുന്നത്-
" ശുകൂര്‍ക്ക.." (പ്രായം കൂടുതലാണെലും  വയസ്സ് കുറക്കാനുള്ള അവന്റെ തത്രപ്പാട്.).
 " എന്താടോ?".  
" നിയമസഭയില്‍ കയ്യാങ്കളി,
നമ്മുടെ രാജേഷിനും, ലതികക്കും, തോമസ്‌ മാത്യുവിനും അടി കിട്ടി"  (ഓന്‍ ഇടതുപക്ഷകാരനാണ് .. പറയുമ്പോള്‍ നല്ല ചൂടിലായിരുന്നു..)  .. കത്തിക്കു വിശ്രമവും, കണ്ണിന് ആശ്വാസവും നല്‍കിക്കൊണ്ട്  ഞാനും ടെലിവിഷന്റെ മുമ്പിലിരുന്നു ....

പച്ച കള്ളം : രംഗം ഒന്ന്:
അരങ്ങില്‍ രാജേഷ്‌, ലതിക, ജെയിംസ് മാത്യു . . . 

രാജേഷ്‌: അവര്‍ എന്നെ അടിക്കുകയും വാക്കി ടോക്കി  കൊണ്ട് കുത്തുകയും ചെയ്തു, (മാന്തിയ ഭാഗം ഷര്‍ട്ടിന്റെ കൈ  പൊക്കി കാണിക്കുന്നു) .. കൂടെ ലതികയ്ക്കും മൂക്കിനും വയറിനും അടി കിട്ടിയതായി പറയുന്നു...

*** കഴിഞ്ഞ പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ മകനും മകളും ഭയങ്കര അടി .. രണ്ടുപേരുടെയും പരാതി ഒന്ന് തന്നെ അടിച്ചു, ഇടിച്ചു, മാന്തി ... എന്റെ പോന്നു രാജേഷേ ഇപ്പോള്‍ താങ്കളും  ...


ജെയിംസ് മാത്യു: അവര്‍ ഞങ്ങളെ ആക്രമിച്ചു.. നന്നായി പെരുമാറി..
.
ലതിക: അവര്‍ എന്നെ മൂക്കിനു  ഇടിക്കുകയും വയറിനു കുത്തുകയും ചെയ്തു.... (ഭാഗ്യത്തിന് കുത്തിയ ഭാഗം കാണിച്ചില്ല.. )
(ഇതൊക്കെ ചെയ്തത് വാച്ച്  ആന്‍ഡ്‌ വാര്ഡാണ് ... )
ഇത്രയും കണ്ടിട്ടെങ്ങിനെയാ അടുക്കളയില്‍ പോകുക , മനസ്സ് വന്നില്ല ... ബാക്കി കൂടി കണ്ടു കളയാം...

പച്ച കള്ളം : രംഗം രണ്ട്:
അരങ്ങില്‍ പീ.സീ.ജോര്‍ജ്, കെ സീ ജോസഫ്‌ .. ശുഭ്ര വസ്ത്ര ധാരികള്‍ ...
പീ.സീ.ജോര്‍ജ്: പ്രതിപക്ഷ എം.എല്‍.എ മാര്‍ വനിതാ വാച് ആന്‍ഡ്‌ വാര്ഡിനെ  ആക്രമിച്ചു.. രാജേഷ്‌,  ജെയിംസ് മാത്യു ഇവരാണ് ആക്രമിച്ചത്, കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്‌, അവര്‍ സ്ത്രീയെ അപമാനിച്ചു... കടന്നു പിടിച്ചു ഇവരില്‍ ഒരാള്‍ സ്വഭാവ ദൂശ്യമുള്ള ഒരാളാണ് (ചെവി കൂര്‍പ്പിച്ചു നോക്കി ഛെ ..ആരാന്നു  പറഞ്ഞില്ലല്ലോ ഹോ കഷ്ട്ടം)... അവരെ നിയമസഭയില്‍ നിന്നും പുറത്താക്കണം.

*** പണ്ട് ഞങ്ങളുടെ നാട്ടില്‍ ഉടമസ്ഥന്‍ ഇല്ലാത്ത ഒരു ആട് വരുമായിരുന്നു  (മൂസകുട്ടന്‍) ,  ഇതിനെ  ചിലയാളുകള്‍ ഉള്ളാളം ദര്‍ഗയ്ക്ക് നേര്ച്ചയാക്കി വിടുന്നതാണ്, ഈ ആട്  മറ്റു ആടുകളെ ആക്രമിക്കുകയും, കുട്ടികളെ കൊംബ് കുലുക്കി ഭീഷണി പെടുത്തുകയും ചെയ്യും, പക്ഷെ ആരും അതിനെ കെട്ടിയിടുകയോ മറ്റോ ചെയ്യില്ല..  എനിക്ക് ഈ ജോര്‍ജിനെ  കാണുമ്പോള്‍ ഈ ആടിനെ ഇടക്കിടക്ക്  ഓര്മ വരും.. .. ഇങ്ങനെയുമുണ്ടോ നേതാക്കള്‍ ...

കെ.സീ.ജോസഫ്‌: പ്രതിപക്ഷ എം.എല്‍.എ മാര്‍ വനിതാ വാച് ആന്‍ഡ്‌ വാര്‍ഡിനെ ആക്രമിച്ചു.. രാജേഷ്‌, ജെയിംസ് മാത്യു ഇവരാണ് ആക്രമിച്ചത്... അവരെ നിയമസഭയില്‍ നിന്നും പുറത്താക്കണം.

മറ്റൊരു സഹമുറിയന്‍ സലീമ്ക്ക എന്തോ അടുക്കളയില്‍ നിന്നും പിറുപിറുക്കുന്നുണ്ട് ...ശ്രദ്ധിക്കാന്‍ പോയില്ല... സോറി , ശ്രദ്ധിക്കാന്‍ പറ്റിയില്ല ..  "concentration"  തെറ്റരുതല്ലോ.

പച്ച കള്ളം : രംഗം മൂന്ന്:
അരങ്ങില്‍ വാച്ച്  ആന്‍ഡ്‌ വാര്‍ഡ്‌ രജനി കുമാരി (രംഗം ആശുപത്രി) .... ആദ്യം ഡോക്ടറെ കാണുമ്പോള്‍ മുഖത്ത് ക്ഷീണമില്ല, ചാനലുകാര്‍ ചോദിക്കുന്നു അവര്‍ താങ്കളെ അക്രമിച്ചോ? ഇല്ല.. ഉത്തരം അത്ര മാത്രം..

രംഗം മൂന്ന് കഴിഞ്ഞപോഴേക്കും സലീമ്ക്ക എന്നെ ചീത്ത പറഞ്ഞോണ്ട് ഉപ്പുമാവുമായി വന്നു, എനിക്ക് ആ കഥ മറന്നുപോയിരുന്നു... അങ്ങനെ ഞങ്ങള്‍ മൂന്നുപേരും ഉപ്പുമാവു തിന്നുന്ന തിരക്കിലായി... കട്ടന്‍ ചായക്ക് ഉപ്പുമാവ് നല്ല കൂട്ടാണ്...

തീറ്റ തിരക്കിനിടയില്‍ കൊടിയേരിയുടെ പ്രസ്താവന കണ്ടില്ല... അതുകൊണ്ട് ആ രംഗം വിവരിക്കാന്‍ നിര്‍വ്വാഹമില്ല..  ക്ഷമിക്കുക ...
പക്ഷെ കോടിയേരി പറഞ്ഞതായി പിന്നീട് അറിഞ്ഞു , രാജേഷും , ജെയിംസ് മാത്യുവും തെറ്റ് ചെയ്തിട്ടില്ല; വാച് ആന്‍ഡ്‌ വാര്‍ഡ്‌ അവരെ ആക്രമിക്കുകയായിരുന്നു...

തീറ്റ കഴിഞ്ഞു ഇവിടെ ഒരു പത്തു മണി കഴിഞ്ഞു.. നാട്ടില്‍ പന്ത്രണ്ടര ആയിക്കാണും... അവിടെ വെള്ളിയാഴ്ച നട്ടുച്ച ...

പച്ച കള്ളം : രംഗം നാല്:
മുഖ്യന്‍  ഉമ്മന്‍ ചാണ്ടിയുടെ പത്ര സമ്മേളനം: ഇടത്തും വലത്തും കുഞ്ഞാലിക്കയും, മാണിചായനും 
ഉമ്മന്‍ ചാണ്ടി: നമ്മുടെ നിയമസഭ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്‌, ഞാനും കുഞ്ഞാലി കുട്ടിയും, മാണിയും എത്രയോ വര്‍ഷമായി നിയമ സഭ സമാജികരാണ് ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല... 

ചാനലുകാര്‍: ആരൊക്കെയാണ് ആക്രമിച്ചത്.. ഉമ്മന്‍: ചാണ്ടി : പേര് ഞാന്‍ പറയുന്നില്ല, അത് നിങ്ങള്ക്ക് പിന്നീട് നേരില്‍ കാണാം ..  പേര് പറയുന്നതില്‍ നിന്നും കുഞ്ഞുഞ്ഞ്  ഒഴിഞ്ഞു മാറി.... തന്ത്രപരമായ ഒഴിഞ്ഞു മാറ്റം. 

മാണി: സഭക്ക് നാണക്കേട്‌, കേരളത്തിനു നാണക്കേട്‌.. സ്ത്രീയെ അപമാനിച്ചു..... എല്ലാം ഞങ്ങള്‍ കണ്ടതാണ്.. 

കുഞ്ഞാലിക്കുട്ടി: ഞാന്‍ എന്‍റെ കണ്ണ് കൊണ്ട് കണ്ടതാണ്, അതും കൂടാതെ  അടിയുടെ ശബ്ദം കേട്ടതാണ്...  അവര്‍ സ്ത്രീയെ ആക്രമിക്കുന്നത്, ഞാന്‍ അപ്പോള്‍ തന്നെ സീ.എമ്മിനോട് പറഞ്ഞു, ഇത് വല്ലാത്ത പ്രശ്നമാകുമല്ലോ, എന്താണ് അവര്‍ ചെയ്തത്, ഒരു സ്ത്രീയെ തല്ലുകയോ? നമ്മുടെ നാടിനു തന്നെ നാണക്കേട്‌...
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു ... (കോറസ്)
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
-  (പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

ഞാന്‍ ചെറുപ്പത്തില്‍  വെള്ളിയാഴ്ച എന്തെങ്കിലും തെറ്റ് ചെയ്താല്‍  ഉമ്മ പറയുമായിരുന്നു ഈ വെള്ളിയാഴ്ച നട്ടുച്ചക്ക് ... ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

ടെലിവിഷന്‍ ഓഫ്‌ ചെയ്തു.. ഇനി കുളിക്കണം പള്ളിക്ക് പോകണം ..

കുവൈത്തില്‍  ഉച്ച കഴിഞ്ഞു ‍..  നാട്ടില്‍ വൈകുന്നേരം.... ഇനി ചാനലുകാരുടെ മത്സര സമയമാണ്.. അവര്‍ കണ്ടതും കേട്ടതും .. നാളത്തെ വാര്‍ത്ത ഇന്നു തന്നെ മസാല പുരട്ടി നമ്മുക്ക് എത്തിച്ചു തരും ...


പച്ച കള്ളം : രംഗം അഞ്ച് :
ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്നു റെക്കോര്‍ഡ്‌ ചെയ്ത സീഡീ കണ്ടു, കണ്ടവര്‍ക്കറിയാം എന്താണ്  അവിടെ  നടന്നതെന്നും, എന്ത് നടന്നിട്ടില്ലന്നും... പക്ഷെ പുറത്തിറങ്ങിയ നേതാക്കള്‍ വിഴുപ്പലക്കല്‍ വീണ്ടും തുടങ്ങി... .
.
ചാനല്‍ ചര്‍ച്ചകള്‍ പീ സീ ജോര്‍ജ് വീണ്ടും തന്റെ വാദം ആവര്‍ത്തിക്കുന്നു, ഭരണ-പ്രതിപക്ഷ നേതാക്കള്‍ പരസ്പ്പരം  വെല്ലു വിളിക്കുന്നു.. അങ്ങോട്ടും ഇങ്ങോട്ടും വെല്ലു വിളി തന്നെ.. രംഗം മാറി എന്നല്ലാതെ ഒരു മാറ്റവുമില്ല...   കഥയ്ക്ക്  ആവര്‍ത്തന വിരസത .... കാണികള്‍  കൂകിവിളി  തുടങ്ങി...


പച്ച കള്ളം : രംഗം ആറ്  :
അരങ്ങില്‍ വീണ്ടും രാജേഷ്‌, ജെയിംസ് മാത്യു . ശോകമൂകമായ അന്തരീക്ഷം... (പിന്നണിയില്‍ മാനസമൈനെ വരൂ )
ജെയിംസ് മാത്യു: ഞങ്ങള്‍ (ഞാനും രാജേഷും) വനിതാ ജീവനക്കാരിയെ മര്‍ദ്ദിചിട്ടില്ല, അങ്ങനെ തെളിയിച്ചാല്‍  ഞാന്‍ രാജിവെക്കും (അത് ഏതായാലും എനിക്ക് ഇഷ്ട്ടപെട്ടു), ഇനി അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചവര്‍ മാപ്പ് പറയണം ...

രാജേഷ്‌: എന്തോ സംസാരിക്കാന്‍ തുടങ്ങുന്നു, പീ സീ ജോര്‍ജിന്റെ ഏതോ പരാമര്‍ശം ടിയാനെ വിഷമിപ്പിച്ചിട്ടുണ്ടെന്ന ഭാവം,  "എനിക്ക് അച്ഛനുണ്ട്‌, അമ്മയുണ്ട്, ഭാര്യയുണ്ട്...." (ഗദ്ഗദം!!?)  ഗ്ലിസറിന്‍ പ്രയോഗം ... (ഞാന്‍ ശരീഫിനോദ് പറഞ്ഞു ഇവനെന്താ ജഗതീഷിനു പഠിക്കുകയാണോ) .. പിന്നെ ഒന്നും വ്യക്തമല്ല... കുറെ നേതാക്കള്‍ വന്ന് വിളിച്ചു കൊണ്ട് പോകുന്നു... (ഒന്നെനിക്ക് മനസ്സിലായി ഈ രാജേഷ്‌ അപ്പുക്കുട്ടന്‍  മാത്രമല്ല  ശിക്കാരി ശംബുവുമാണ് .. .. അണികളെ ലാത്തിക്കും തോക്കിനും മുന്നിലേക്ക് പറഞ്ഞു വിടുന്ന ഇവര്‍ ഇത്രയ്ക്കും ഭീരുക്കളോ?). 

ഇരുവരും  ഒരേ സ്വരത്തില്‍ പറഞ്ഞു ... (കോറസ്)
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
 * സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
    (പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

പച്ച കള്ളം : രംഗം ഏഴ്  :

ചര്‍ച്ച വഴിമാറി.. വിഷയം  രാജേഷിന്റെ കരച്ചില്‍,

    * അഭിനയമാണെന്ന് പീ സീ ജോര്‍ജ് ഇവരില്‍ രണ്ട് പേരില്‍ ഒരാള്‍ സ്വഭാവ ദൂശ്യമഉള്ളയാളാണ് ..  വീണ്ടും ആരോപണം,
    * തെറ്റ് ചെയ്യാത്തത് കൊണ്ടാണെന്ന് ഇടതു പക്ഷക്കാര്‍,
    * കരഞ്ഞത് നല്ല സ്വഭാവമാണെന്ന് സണ്ണി കുട്ടി എബ്രഹാം (മാധ്യമ പ്രവര്‍ത്തകന്‍) ...

സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക് കൊടുക്കണമെന്ന് (ആരോപണ പ്രത്യാരോപണങ്ങളുടെ അകമ്പടിയോടെ) എല്ലാവര്ക്കും ഒരേ അഭിപ്രായം ..പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍.. നിര്‍ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്ന് ഞാനും കരുതി ...

അപ്പോഴാണ് ശ്രദ്ധിച്ചത് .. മൊബൈലില്‍ കുറെ മിസ്ഡ് കാള്‍ .. നോക്കിയപ്പോള്‍ ഭാര്യ, സാധാരണ കുവൈത്തിലേക്ക്  നാട്ടില്‍ നിന്നും ഫോണ്‍ വന്നാല്‍ നമ്പര്‍ കാണാറില്ല, ഇന്ന് ഭാഗ്യത്തിന് നമ്പര്‍ കാണുന്നു, ചില ദിവസങ്ങളില്‍ കുറെ മിസ്ഡ് കാള്‍ കാണും, നമ്പര്‍ കാണാത്തത് കൊണ്ട് നമ്മളുടെ പരിചയത്തിലുള്ള രണ്ട് മൂന്നു പേര്‍ക്ക് വിളിച്ചു ചോദിക്കും അവരാണോ വിളിച്ചതെന്ന്, ചിലപ്പോള്‍ അവരൊന്നും ആയിരിക്കില്ല... നാട്ടില്‍ നിന്നും അങ്ങനെയാണ് അവിടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ പോലും  ഗള്‍ഫിലേക്ക്  മിസ്‌ കാള്‍ മാത്രമേ ചെയ്യൂ,  കല്യാണം ക്ഷണിക്കാന്‍ വരെ  മിസ്ഡ് കാള്‍ ചെയ്ത വിരുതന്മാരെ എനിക്കറിയാം , ഇവിടെ ഈന്തപനയില്‍ പണം കായ്ക്കുന്നു എന്നാണ് അവരുടെ വിചാരം...

അങ്ങനെ ആ ദിവസം തീര്‍ന്നു  കിട്ടി....

ശനിയാഴ്ച .....
വീണ്ടും പഴയ കഥ.. അവര്‍ത്തന വിരസത....
എന്നാലും രംഗം കാന്സലാക്കാന്‍ പറ്റില്ലല്ലോ...   

പച്ച കള്ളം : രംഗം എട്ട്  :
അരങ്ങില്‍ കെ സീ ജോസഫ്‌:  ...പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഒരു മാറ്റവും ഇല്ല, ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ രാജി വെക്കും... (ഓ ഒരു തമാശ... കൊതിപിക്കല്ലേ)...
(സോറി രംഗം ചെറുതാണ്, ഏകാഭിനയം, പക്ഷെ, പരാമര്‍ശിക്കാതെ വയ്യ..)

പച്ച കള്ളം : രംഗം ഒമ്പത് :
അരങ്ങില്‍:
പിണറായി വിജയന്‍ : വനിതാ വാച് ആന്‍ഡ്‌ വാര്‍ഡിനെ അവിടെ നിയമിച്ചതില്‍ എന്തോ സംശയമുണ്ട്, അപമാനിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ ചെയ്ത ഗൂഢാലോചന (ഇതിയാന്‍ ഇത്രയും സമയം എവിടെയായിരുന്നു... സാധാരണ പ്രസ്താവന ഇറക്കാന്‍ ഇത്ര വൈകാറില്ലല്ലോ ) ..


വീ എസ് അച്ചുതാനന്തന്‍:  രാജേഷും , ജെയിംസ് മാത്യുവും തെറ്റ് ചെയ്തിട്ടില്ല വാച് ആന്‍ഡ്‌ വാര്‍ഡ്‌ അവരെ ആക്രമിക്കുകയായിരുന്നു...  (സോറി മാമന്‍ നീട്ടി വലിച്ചങ്കിലും രംഗം ചെറുതാണ്, കാണികള്‍ ക്ഷമിക്കുക)

മാമനും പറഞ്ഞു... സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക് കൊടുക്കണമെന്ന്...  - പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

(കോറസ്)  
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
 * സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം

അങ്ങനെ ശനിയാഴ്ചയും തീര്‍ന്നു....
ഇനി ഞായറാഴ്ച .. അവര്‍ത്തന വിരസത!! .. ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല... എനിക്കുമില്ലേ എന്റെതായ  പണിയും തിരക്കും...അങ്ങനെ പരസ്പ്പരം കൊണ്ടും കൊടുത്തും ആ ദിവസവും കഴിഞ്ഞു...

പച്ച കള്ളം : രംഗം പത്ത്‌ :
രംഗ സജ്ജീകരനങ്ങള്‍ക്ക് പതിവിലും ഭംഗി..
അങ്ങനെ ആ ദിവസം പുലര്‍ന്നു... തിങ്കള്‍... നമ്മള്‍ കാത്തിരുന്ന ദിവസം, ഇന്ന് എന്താണാവോ നടക്കുക, അച്ചു മാമനും ഉണ്ട് ഗാലറിയില്‍.. എല്ലാരും കുളിച്ചൊരുങ്ങി, ദൈവ വിശ്വസമുള്ളവര്‍ പ്രാര്‍ത്ഥിച്ചും, അല്ലാത്തവര്‍ ദൃഡപ്രതിഞ്ഞയെടുത്തും...

ചര്‍ച്ച തുടങ്ങി, വെറും ചര്‍ച്ചയല്ല മാരത്തോണ്‍ ചര്‍ച്ച, രാജേഷും, ജെയിംസ് മാത്യുവും മാപ്പ് പറയണമെന്ന് ഭരണപക്ഷം, തെറ്റ് ചെയ്യാത്ത അവര്‍ മാപ്പ് പറയില്ലന്ന് പ്രതിപക്ഷം..

സ്പീക്കര്‍ പഴയ റെക്കോര്‍ഡ്‌ കണ്ടു, രണ്ട് പക്ഷത്തെയും നേതാക്കളും ഉണ്ടായിരുന്നു കൂടെ, അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം രണ്ടുപേരോടും  ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാന്‍ പറയുക എന്ന തീരുമാനമുണ്ടായി (സ്പീക്കരുടെ ചേമ്പറിലേക്ക് ഇടിച്ചു കയറിയ തെറ്റിന്).. സ്വാഭാവികമായും നമ്മള്‍ കാണികള്‍ക്ക് (ആസ്വാദകര്‍ക്ക്)  സംശയം വരാം,

    *  എം എല്‍ എ മാരെ ആക്രമിച്ചതിന് ശിക്ഷയില്ലേ?
    *  അവര്‍ വനിതാ ജീവനക്കാരിയെ ആക്രമിച്ചതിന് ശിക്ഷയില്ലേ?
    *  അങ്ങനെയൊരു സംഭവം നടന്നിട്ടില്ലേ?

ഓക്കേ കാത്തിരിക്കാം.... അല്ലെ?
ഇനിയുമുണ്ടല്ലോ രംഗങ്ങള്‍ ...

പച്ച കള്ളം : രംഗം പതിനൊന്ന്‌:
സ്പീക്കര്‍ക്ക് അവര്‍ ക്ഷമാപണം എഴുതി കോടുത്തു.. ചേംബറില്‍ എത്തി ക്ഷമാപണം നടത്തുകയും ചെയ്തു,..  സ്പീക്കര്‍ റൂളിംഗ് നല്കാന്‍ തുടങ്ങി .. അതിനിടയില്‍ ജയിംസ് മാത്യു എഴുനേറ്റു എന്തോ പറഞ്ഞു പോലും ... സ്പീക്കറുടെ റൂളിംഗ് വര്രുമ്പോള്‍ എഴുനേറ്റുനിന്ന് സംസാരിക്കാന്‍ പാടില്ല, നിയമസഭയുടെ മാന്യതക്ക്  (അവിടെയും മാന്യതയോ... വീണ്ടും തമാശ..) കളങ്കമാണ്, ഉമ്മന്‍ ചാണ്ടി അവരെ പുറത്താക്കാനുള്ള തങ്ങളുടെ പ്രമേയം വായിക്കുന്നു (ഇത്ര പെട്ടന്ന് എവിടുന്ന് കിട്ടി എഴുതി തയ്യാറാക്കിയ  പ്രമേയം) , ശബ്ദ വോട്ടോടെ അവരെ സസ്പെന്റ് ചെയ്യുന്നു...


പച്ച കള്ളം : രംഗം പന്ത്രണ്ട് ‌:
കൊയ്തു പാട്ടിന്റെ പിന്നണി ഗീതം...
ചാനലുക്കാര്‍ക്ക് ചാകര, പ്രശ്നങ്ങളുടെ റെക്കോര്‍ഡ്‌ ചെയ്ത സീ ഡീ ലഭിക്കുന്നു, അവര്‍ പ്രക്ഷേപണം ചെയ്തു, എനിക്കും കാണേണ്ടേ ആ രംഗം, ഞാന്‍ ഓടിപോയി ടെലിവിഷന്‍ ഓണ്‍ ചെയ്തു.. ഇന്നു  നടന്ന കലാ പരിപാടികളും ഉണ്ട് കൂട്ടത്തില്‍ ...
 
രാജേഷിനെയും, മാത്യുവിനെയും, ലതികയെയും ആരെങ്കിലും അക്രമിച്ചോ?  വനിതാ ജീവനക്കാരിയെ ഇവര്‍ കടന്നു പിടിച്ചോ? അവരുടെ തൊപ്പി തട്ടി തെറിപ്പിച്ചോ?  ഒന്നും കാണാനില്ല... അപ്പോള്‍ അത് പച്ചക്കള്ളമായിരുന്നോ?

തോമസ്‌ മാത്യു സ്പീക്കറോട് താങ്കള്‍ കള്ളം പറയരുത് ഞാന്‍ ക്ഷമ ചോദിച്ചിട്ടില്ല എന്നുറക്കെ വിളിച്ചു പറയുന്നത് ശരിക്കും കേള്‍ക്കാം, പിന്നെ ഇന്നത്തെ കലാപരിവാടികള്‍ മുഴുവനുമുണ്ട്, സ്പീക്കറ്ടെ റൂളിംഗ്, ഉമ്മന്‍ ചാണ്ടിയുടെ പ്രമേയം ഭരണ പക്ഷത്തിന്റെ കയ്യടി, അച്ചുമാമന്റെ എതിര്‍ പ്രസ്താവന എല്ലാം .. അവസാനം രാജേഷ്‌, തോമസ്‌ മാത്യു വെല്ലുവിളിക്കുന്നതും മന്ത്രി മോഹനന്‍ മേശപ്പുറത്തു കാല്‍ കയറ്റി വെക്കുന്നതും എല്ലാം .. (എന്തൊക്കെ കാണണം എന്‍റെ തമ്പുരാനേ) ...


പക്ഷെ ഇതൊക്കെ നേരില്‍ കണ്ട ജനങ്ങളോട് നേതാക്കള്‍   വീണ്ടും പച്ചക്കള്ളം  ആവര്‍ത്തിക്കുന്നു- (നിങ്ങള്‍ കണ്ടതൊന്നും ശെരിയല്ല, ഞങ്ങള്‍ പറയുന്നതാണ് സത്യം!!)

(പിന്നണിയില്‍ അന്നൌന്സ്മെന്റ്)   ഇനിയൊരു രംഗത്തോട് കൂടി നാടകം അവസാനിക്കുന്നു... സോറി, ഇന്നത്തെ നാടകം അവസാനിക്കുന്നു... കാണികള്‍ ദയവു ചെയ്തു എണീറ്റു പോകരുത്... കാരണം ഇതൊരു നാടകമല്ല... നമ്മുടെ നാടിന്റെ ശാപമാണ്..

പച്ച കള്ളം : രംഗം പതിമൂന്ന്  : (അവസാന ഭാഗം)
വളരെ വിശാലമായ രംഗ വിതാനം... അരങ്ങിനു വിസ്തൃതി കൂടിയത് പോലെ...
ഉമ്മന്‍ ചാണ്ടി: തോമസ്‌ മാത്യു സ്പീക്കരോദ് പറയാന്‍ പറ്റാത്ത വാക്കുകള്‍ ഉപയോകിച്ച് സംസാരിച്ചു ..  (ഹ ഹ വീണ്ടും തമാശിച്ചു... )

പീ സീ ജോര്‍ജ്: നീ എവിടത്തെ സ്പീക്കരാടായെന്ന് തോമസ്‌ മാത്യു ചോദിച്ചുപോലും, കൂടെ  കുറെ പച്ച തെറിയും...(ഈ ജോര്‍ജിന് സ്പീക്കറോട് എന്തോ മുന്‍ വൈരാഗ്യമുണ്ടെന്നു തോന്നുന്നു അത് തോമസ്‌ മാത്യുവിന്റെ വരവില്‍ വെച്ച് കളഞ്ഞു  ...കാരണം നമ്മളാരും കേട്ടില്ല അങ്ങനെ പറയുന്നത്) ...

അച്ചു മാമന്‍: മന്ത്രി കെ.പി. മോഹനന്‍ മുണ്ട് പൊക്കി കാണിച്ചു... (ഒന്ന് കണ്ടു കളയാമെന്നു വിചാരിച്ചു ഞാന്‍ വീണ്ടും വീണ്ടും നോക്കി ഫലം തഥൈവ ... നോ രക്ഷ.. മുണ്ട് പോക്കിയില്ല .. കാല്‍ പൊക്കി മേശപുറത്ത്‌ വെച്ചു... ) ..

മാണിയും കുഞ്ഞാലികുട്ടിയും വീണ്ടും:
മാണി: അവര്‍ സ്പീക്കറെ തെറി വിളിച്ചു ..
കുഞ്ഞാലിക്കുട്ടി : നീ എവിടത്തെ സ്പീക്കരാടാ   എന്ന് ചോദിച്ചു...
 (ഈ കുഞ്ഞാപ്പാന്റെയും  മാണിച്ചന്റെയും  ഒരു കാര്യം)

"കര്‍ട്ടന്‍ താഴാന്‍ തുടങ്ങി............" 

അരങ്ങത്ത് പ്രതിപക്ഷ  സാമാജികര്‍ നിയമസഭയില്‍ സത്യഗ്രഹത്തിലാണ്, ഭരണപക്ഷക്കാര്‍  കൂടിയാലോചനയിലാണ്...  നാട്ടുക്കാര്‍ സംശയത്തിലുമാണ് ... അവര്‍ക്കൊന്നും മനസ്സിലായില്ല നാടകാന്ത്യം, എന്തോ നാടക സംയോചനം തീരെ ശരിയായില്ല എന്ന തോന്നല്‍.... വീണ്ടും കൂകി വിളി...

കലാശക്കൊട്ട് :
അതെ, ജനങ്ങളെ കഴുതകള്‍ മാത്രമല്ല,  കോവര്‍ കഴുതകള്‍വരെയാക്കുന്ന   പ്രവര്‍ത്തികളാണ് ഇവര്‍ ഇവിടെ കാട്ടി കൂട്ടിയത് ... ഞങ്ങള്‍ എന്ത് ചെയ്താലും ഈ പമ്പര വിഡ്ഢികള്‍ ക്ഷമിക്കുമെന്നുള്ള  അഹങ്കാരം ..

ഇനി  രണ്ട് പക്ഷക്കാരും  ചര്‍ച്ച ചെയ്തു അവിടെ നടന്ന കാര്യങ്ങള്‍ മുഴുവന്‍ ചാനലുകളില്‍ കാണിക്കേണ്ട എന്നു  തീരുമാനിച്ചതാണോ? സത്യത്തില്‍ അവിടെ നടന്നെത് എന്താണ്, ഇത് ജനങ്ങള്‍ക്ക്‌ അറിയേണ്ടതില്ലേ? അത് അറിയിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കും ഇല്ലെ? സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നാണ് നിയമം, രാഷ്ട്രീയം കളിക്കാത്തവര്‍ക്ക് സ്പീക്കറാകാന്‍ പറ്റുമോ? ജയിച്ചു വന്ന ഒരാള്‍ക്ക് മാത്രമേ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയുള്ളൂ.... അപ്പോള്‍ രാഷ്ട്രീയം ഉണ്ടാവുക സ്വാഭാവികം.

ചെറിയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ നിസാഹായവസ്ഥ നന്നായി  അറിയാം എന്നാലും ഇങ്ങനെയുണ്ടോ, സത്യത്തില്‍ പി.സീ.ജോര്‍ജിനെ പോലുള്ളവര്‍  വലതുപക്ഷത്തിനു കീറാമുട്ടി തന്നെയാണ്, മുസ്ലിം ലീഗ് അഞ്ചാം മന്ത്രിക്കു കാത്തിരിക്കുന്നതിനു പകരം ചീഫ് വിപ് സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍  കുറെ കള്ള പ്രസ്താവനകളില്‍ നിന്നും നാട്ടുക്കാര്‍ക്ക് രക്ഷപെടാമായിരുന്നു, മുമ്പൊക്കെ ടെലിവിഷനിലെ  ഗാന രംഗങ്ങള്‍, ചുംബന രംഗങ്ങള്‍ ഇതൊക്കെയായിരുന്നു പ്രശ്നങ്ങള്‍ അത് കുട്ടികളുടെ കൂടെ ഇരുന്നു കാണാന്‍ പറ്റാത്തത് കൊണ്ട് ചിലയാളുകള്‍ ആ സീന്‍ വരുമ്പോള്‍ മാറി നില്‍ക്കാറായിരുന്നു പതിവ്,  ഇനി വാര്‍ത്തകളും കാണാന്‍ പറ്റാത്ത അവസ്ഥ വരും,  സത്യം മാത്രം പറഞ്ഞിരുന്ന മക്കള്‍ കള്ളം പറയാന്‍ പഠിക്കും, സഭ്യമായ വാക്കുകള്‍ പറഞ്ഞിരുന്ന മക്കള്‍ അസഭ്യം പറയാന്‍ തുടങ്ങും, അതുമല്ലാതെ ഇതൊക്കെ ആരാണെന്ന് അവര്‍ നമ്മോട് ചോദിച്ചാല്‍ എങ്ങിനെ അവരോടു പറഞ്ഞു കൊടുക്കാന്‍ പറ്റും  ഇതൊക്കെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരാണെന്ന് ..

ഹണ്ണാ ഹസാരെ ഒരാഴ്ച മൗന വ്രതത്തിലാണെന്ന്  ഒരു വാര്‍ത്ത‍ കണ്ടിരുന്നു, നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തേക്കെങ്കിലും മൗനം  ആചരിച്ചാല്‍ വളരെ നന്നായിരുന്നു, ഇനി അവര്‍ കാലാകാലം മിണ്ടിയില്ലെങ്കിലും ഈ പാവപെട്ട പോതുജനമെന്ന കഴുതകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവുകയില്ല...  

ചാനലുക്കരോട് ഒരു അഭ്യര്‍ത്ഥന, നിങ്ങള്‍ വൈകുന്നേരവും മറ്റു ഇടവിട്ടുള്ള സമയങ്ങളിലും നടത്തുന്ന ചര്‍ച്ചകള്‍ കഴിയുമെങ്കില്‍ മാറ്റി വെക്കുക. അതിനു പറ്റിയില്ലെങ്കില്‍ സംസാരത്തിലെങ്കിലും കുറച്ചു മാന്യത പുലര്‍ത്തുന്ന നേതാക്കളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുക.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. അവനൊരു മകനുണ്ട് . എവിടെ വെച്ച് കണ്ടാലും  അങ്കിള്‍ എന്നു വിളിച്ചു ഓടി വരുന്ന നല്ല കുട്ടി. എന്തോ ചീത്ത വാക്ക് പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചു ഇവന്  എവിടുന്ന് കിട്ടി ഈ പദപ്രയോഗം?.അന്നേരം സുഹൃത്ത്  പറഞ്ഞു- " കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ് പറഞ്ഞതാണ്‌ . എന്ത് ചെയ്യാം, അത് കേട്ട് മോനും പറയാന്‍ തുടങ്ങി."

വാര്‍ത്താ ചാനലുകളുടെ അതിപ്രസരം മലയാള മണ്ണിനെ മലീമസമാക്കുന്നു... വിഷയ ദാരിദ്ര്യം "ക്രിയേറ്റീവ് ജേര്‍ണലിസ്സം" - ത്തിന്റെ ദിശ മാറ്റുന്നുവോ?  ... കെട്ടു കഥകളും , നുണകഥകളും നെയ്തെടുക്കപെടുന്നു ... ചാനലുകള്‍ അധികരിച്ച് കൊണ്ടേയിരിക്കും... പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടും... അനന്തമായി... 

ആണിയടി‍:
(ഫ്ലാഷ് ന്യൂസ്‌ ...) നാട്ടില്‍ ചേര്‍ന്ന നേഴ്സറി  കുട്ടികളുടെ അടിയന്തിര സമ്മേളനത്തില്‍ ഒരു പ്രമേയം പാസാക്കിയെത്രേ ... മാന്തല്‍, പിച്ചല്‍, വയറിനു കുത്തല്‍, പിന്നില്‍ നിന്നും തള്ളല്‍, തോണ്ടല്‍ തുടങ്ങിയ   തങ്ങളുടെ പ്രയോഗങ്ങള്‍ നിയമസഭ സാമാജികര്‍ അനുകരിക്കരുത് ... തങ്ങളുടെ മാനവും അന്തസ്സും  കളയരുത് അഥവാ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ നിയമസഭയിലേക്ക്  മത്സരിക്കാനുള്ള പ്രായപരിധി  മൂന്ന് വയസാക്കി  തങ്ങളെയും മത്സര യോഗ്യരായി പ്രഖ്യാപിക്കുക....ജയ് കേരള ..  ജയ് ഹിന്ദ്‌ ....

****  സംഭവാമി യുഗേ യുഗേ ... *****  സന്മനസ്സുള്ളവര്‍ക്ക് സമാധാനം *****


Oct 5, 2011

ആട് ജീവിതം: മനുഷ്യ ജന്തുക്കള്‍

ആട് ജീവിതം: മനുഷ്യ ജന്തുക്കള്‍


ആടുകള്‍  പോലും ഈ ജീവിതം കണ്ടു സഹതാപം കാണിചിട്ടുണ്ടാവണം അവരുടെ പിറവിയോര്‍ത്തു സന്തോഷിചിട്ടുമുണ്ടാവും മനുഷ്യനായി പിറക്കാഞ്ഞിട്ട്‌.. സമയത്തിന് ഭക്ഷണം പിന്നെ സവാരിയും.. കാവലിന് മനുഷ്യ ജന്തുവും ..  "ഷകൂര്‍ .. യാ അള്ളാ.. ലെയിഷ്   മാ ഇന്സില്‍ ... ഷുനു നോം ഇന്ത്ത....",  കൂട്ടുകാരന്‍ ഈജിപ്ത്തുകാരനായ മുഹമ്മദിന്റെ ചോദ്യം കേട്ടാണ് എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയെന്ന് അറിഞ്ഞത് ... ദിവസവും ജോലി കഴിഞ്ഞു ശുവൈഖില്‍ നിന്നും അബ്ബാസിയയിലെക്ക് വരുമ്പോള്‍ ഫര്‍വാനിയ വരെ അവന്റെ കൂടെയാണ് യാത്ര .. നാട്ടു വര്‍ത്താനങ്ങള്‍ പറഞ്ഞോണ്ട് വരും.. ആട് ജീവിതം  എന്ന നോവല്‍ ഇന്നാണ് വായിച്ചതു. കാറില്‍ കയറിയത് മാത്രം ഓര്മ ...  ഞാന്‍ മരുഭൂമിയില്‍ നജീബായി യാത്രയിലായിരുന്നു.. റോഡിന്റെ അരികിലുള്ള സ്ഥാപനങ്ങള്‍ ഒന്നും ഞാന്‍ കണ്ടില്ല, ഉച്ച സമയത്തുള്ള ട്രാഫിക്‌ ബ്ലോക്ക്‌ ഞാന്‍ അറിഞ്ഞില്ല,. തൊട്ടടുത്ത വണ്ടിയില്‍  യാത്ര ചെയ്യുന്നവരെയൊന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല ...ഞാന്‍ മരുഭൂമിയിലായിരുന്നു.... ഒരു നെട്ടോട്ടത്തില്‍..... മൂന്ന് വര്‍ഷം നാലു മാസം ഒമ്പത് ദിവസം ശമ്പളം പറ്റാതെ മരുഭൂമിയില്‍ ഒരാടായി ജീവിച്ച നജീബിന്റെ കഥ, മൂന്ന് മൂന്നര   മണിക്കൂര്‍ കമ്പനിയുടെ ശമ്പളവും വാങ്ങി ശീതികരിച്ച റൂമില്‍ ഇരുന്നു വായിച്ചു തീര്‍ത്തിട്ടാണ് വരുന്നത്.. 

ഈ നോവല്‍ വായിക്കണമെന്ന് കുറെ മാസങ്ങളായുള്ള മനസ്സിലെ ഒരു ആഗ്രഹമായിരുന്നു,  ചില കൂട്ടുകാരോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു, അങ്ങനെ ഇരിക്കെ "ബുക്ക് ടോക്" എന്ന ഗ്രൂപ്പില്‍ വെച്ച് അതിന്റെ PDF ലഭിച്ചു, വില കൂടിയ അത്തറും പൂശി വിലകൂടിയ വസ്ത്രം ധരിച്ചു വിലയേറിയ കാറില്‍ മറ്റുള്ളവരെ കൊതിപ്പിച്ചു നടക്കുമ്പോള്‍, വയറു നിറയെ ബിരിയാണിയും, കെന്റക്കിയും, ബ്രോസ്റെടും, മജ്ബൂസും കഴിച്ചു ഏമ്പക്കം വിടുമ്പോള്‍  നമ്മള്‍ ഓര്‍ക്കുന്നില്ലല്ലോ ആയിരങ്ങള്‍ മരുഭൂമിയില്‍  വെള്ളത്തില്‍ മുക്കിയ ഖുബ്ബൂസും കഴിച്ചു ജീവിക്കുന്ന കാര്യം....മരിച്ചു ജീവിക്കുന്ന യാഥാര്‍ത്യങ്ങള്‍...

ഞാന്‍ കുറച്ചു വര്‍ഷം ഷാര്‍ജയിലായിരുന്നു, അവിടം വിട്ടു നാട്ടിലേക്ക് തിരിച്ചു പോയി, കുറച്ചു  കാലം തേരാ പാര നടന്നപോഴാണ്  അറിയുന്നത്, എനിക്ക് പറ്റിയ സ്ഥലം ഗള്‍ഫ് തന്നെയാണെന്ന്, അങ്ങനെ ഒരു കൂട്ടുക്കാരന്‍ മുഖേന വിസ ശരിയായി, വീണ്ടും ഗള്‍ഫിലേക്ക് ...കുവൈത്തിലേക്ക്.. 

യാത്രയാവുന്നതിന്റെ തലേ ദിവസം യാത്ര പറയാന്‍  വരുന്നവരുടെ കൂട്ടത്തില്‍  അമീറിന്റെ  ഉമ്മ, അവന്‍റെ മൂത്തമ്മ എന്നിവര്‍  എന്‍റെ വീട്ടില്‍ വന്നിരുന്നു, അവര്‍ അമീറിന്റെ (ശരിയായ പേരല്ല)  കാര്യം എന്നോട് കണ്ണീര്‍ തുടച്ചു കൊണ്ട്, വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു.

അമീര്‍ എന്‍റെ നാട്ടിലെ ചുറു ചുറുക്കുള്ള നല്ലൊരു പയ്യന്‍, അവന്‍റെ ഉമ്മയുടെ ഏക സന്തതി, പട്ടിണി  കുടുംബത്തില്‍ വളര്‍ന്നവന്‍, നാട്ടിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവന്‍, എന്‍റെ അനുജന്റെ കൂടെ പഠിച്ചവന്‍, കൂടാതെ എന്‍റെ ഭാര്യയുടെ ബന്ധുവുമാണ്..  അവന്‍ കുവൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. "ആട് ഫാം"  എന്ന് കരുതി നാട്ടില്‍ നിന്നു വന്ന്  എത്തിപെട്ടത് ആട് "മസരയിലേക്ക്".   അവനും നമ്മളെ പോലെ നാട്ടില്‍ വെച്ച് പല ഗള്‍ഫ്‌ക്കാരെ അഹങ്കരിച്ചു നടക്കുന്നത് കണ്ടിട്ടുണ്ടാവണം, അങ്ങനെ തോന്നിയതാവണം ഇവിടത്തെക്ക് വരാന്‍, പാവം വളരെ കഷ്ട്ടപെട്ടു, ആട് മേയിക്കണം, അതിന്റെ തീറ്റണം, കറക്കണം, നജീവിന്‍റെ  കഥ പോലെ തന്നെ വീട്ടില്‍ "ആട്" പോയിട്ട് ഒരു "കോഴി" പോലും വളര്‍ത്തിയ പരിചയം ഇല്ലാതിരുന്ന അമീര്‍... കഷ്ട്ടപെട്ടു ജോലി ചെയ്തു.. വെറും മുപ്പത്തിയഞ്ച് ദീനാര്‍ ശമ്പളത്തിന്, നജീവിനെ പോലെയല്ല ശമ്പളം കിട്ടിയിരുന്നു, ഭക്ഷണവും  സമയാസമയം കിട്ടിയിരുന്നു.  അവന്‍റെ കുവൈത്തി (അവന്‍റെ അര്‍ബാബ്-ഇവിടെ അങ്ങനെ വിളിക്കാറില്ല) നല്ലവനായിരുന്നെനു തോന്നുന്നു... വല്ലപ്പോഴും രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കല്‍ അമീര്‍  നാട്ടിലേക്കു വിളിക്കുമായിരുന്നു അപ്പോഴാണ്‌ അവന് എന്താണ് ജോലി, അവന്‍റെ  കഷ്ടപ്പാട്‌  എന്നിവയെ കുറിച്ച് വീടുകാരോട് പറഞ്ഞത്. അതിനെ കുറിച്ച് അന്ന്വഷിക്കാന്‍ അവനെ നാട്ടിലേക്കു തിരിച്ചയക്കാന്‍ ഇതിനൊക്കെ വേണ്ടിയായിരുന്നു അവര്‍ എന്നെ കാണാന്‍ വന്നത്.... 

കുവൈത്തില്‍ ഞാന്‍ ആദ്യമായി വരുകയാണ്, പുതിയ നാട്, ആകെ കൂട്ട്  എന്‍റെ കൂട്ടുക്കാരന്‍ സിദ്ദീക്ക് മാത്രം, ഇവിടെയെത്തി  കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സിദ്ദീക്കും ഞാനും അവന്‍റെ  സ്പോന്സറെ വിളിച്ചു കാര്യങ്ങള്‍ സംസാരിച്ചു, അയാള്‍ക്ക്‌ അവനെ നാട്ടിലേക്ക് തിരിച്ചു അയക്കാന്‍ തീരെ സമ്മതമല്ല, കാരണം നന്നായി ജോലി ചെയ്യും,  വല്ല ബംഗാളികളെയോ മറ്റോ നിര്‍ത്തിയാല്‍ ആടിന്റെ ആര്‍ക്കെങ്കിലും  വിറ്റതിന് ശേഷം ചത്തുപോയി എന്ന് പറയും... പിന്നെ വേറെ ജോലിക്കാരെ കിട്ടാന്‍ പ്രയാസവുമാണ്, ഇതൊക്കെ കാരണം ആയിരിക്കണം അയക്കാന്‍ പറ്റില്ലാന് പറഞ്ഞു, ഞങ്ങളുടെ വിളിക്ക്  കുറെ പ്രാവിശ്യം അയാള്‍ മറുപടി വരെ തന്നില്ല... പക്ഷെ പലപ്രാവശ്യം വിളിക്കുമ്പോള്‍ ഒരു പ്രാവശ്യം എടുക്കുമല്ലോ നമ്മളെ ചീത്ത പറയാനെങ്കിലും, അങ്ങനെ അവന്‍റെ നാട്ടിലെ പ്രശ്നങ്ങള്‍ എല്ലാം ഞാന്‍ അവതരിപിച്ചു (ഷാര്‍ജയില്‍ വെച്ച് തട്ടി മുട്ടി അറബി സംസാരിക്കാന്‍ പഠിച്ചിരുന്നു)... അങ്ങനെ മൂപ്പര്‍ സംഗതിയുടെ നേരായ വശം മനസിലാക്കി, ഒരു മാസത്തിനുള്ളില്‍ കബ്ജിയില്‍ (സൌദിയ)  നിന്നും തിരിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞു...

അങ്ങനെ ഒരു മാസം കഴിഞ്ഞു ഒരു ദിവസം രാത്രി സമദ് (കുവൈത്തിയുടെ കൂട്ടുക്കാരന്‍ - കാസറഗോഡ് ജില്ലക്കാരന്‍ ) വിളിച്ചു പറഞ്ഞു അമീര്‍  മങ്കഫില്‍   വന്നിട്ടുണ്ട് , കുവൈത്തിയുടെ വീടിന്റെ തൊട്ടടുത്തുള്ള ഒരു മലയാളി ഗ്രോസ്സറി ഉടമയുടെ റൂമില്‍ ഉണ്ടെന്ന്,  അതിരാവിലെ ഞാനും കൂട്ടുക്കാരന്‍ സിദീക്കും അബ്ബാസിയയില്‍ നിന്നും മങ്കഫിലേക്ക് പോയി, അവരുടെ റൂം കണ്ടു പിടിച്ചു, കാള്ളിംഗ് ബെല്ലടിച്ചു വാതില്‍ തുറന്നത് ഒരു കോഴിക്കോട്ടുകാരനാണ് അവനോടു സലാം പറഞ്ഞു അകത്തു കയറി അമീറിനെ കാണാന്‍ വന്നതാണെന്ന്  പറഞ്ഞു, അവന്‍ ഞങ്ങളെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി തറയില്‍ ഒരാള്‍ കിടക്കുന്നുണ്ട്, അവനെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു, താടി വളര്‍ത്തി മുടി വളര്‍ത്തി ഒരു മനുഷ്യന്‍ (ആണോ?), എനിക്ക് ആളെ വേറെ എവിടേ വെച്ചങ്കിലും കണ്ടിരിന്നുവെങ്കില്‍ ആളെ മനസ്സിലാകുമായിരുനില്ല , അതെ ഞങ്ങളുടെ അമീര്‍, വെളുത്ത് നല്ല സുന്ദരനായിരുന്ന അമീര്‍, അവന്‍റെ കോലം  കണ്ടിട്ട്  ഞങ്ങള്‍ ആകെ  ബേജാറിലായി, അവന്‍ ബാത്‌റൂമില്‍ പോയപ്പോള്‍ ഞാന്‍ സിദ്ദീക്കിനോദ് ചോദിച്ച ചോദ്യം  ഇന്നും  മറക്കാതെ എന്‍റെ മനസ്സിലുണ്ട് ചിലപ്പോള്‍ സിദ്ദീക്കും മറന്നിട്ടുണ്ടാവില്ല   ഇവനും അവിടെ ആട്ടിന്‍ കൂട്ടിലാണോ താമസ്സിച്ചതെന്ന്... സത്യം പറഞ്ഞാല്‍ ഒരു ആട് മനുഷ്യന്‍... അവനെ ആദ്യം കൊണ്ടുപോയത് ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക്, അവിടത്തെ മലയാളി അറപ്പോടെ അവനോടു ചോദിച്ചു പോലും നീ എവിടേ ഉണ്ടായതെന്നും നിനക്ക് എന്താണ് ജോലിയെന്നും, ആകെ മണല്‍, മുഖത്തും കഴുത്തിലും ചെവിയിലും, തലയിലും മണ്ണ് പിടിച്ചു കിടക്കുന്നു പിന്നെ എങ്ങിനെ ചോദിക്കാതിരിക്കും .. മരുഭൂമിയില്‍ ആകാശത്തിന്റെ തണലില്‍ ചൂടും തണുപ്പും പൊടിക്കാറ്റും തന്റെ ശരീരത്തില്‍ തട്ടി ജീവിച്ചവന്റെ കോലം അതിനെക്കാള്‍ ഭംഗിയില്‍ ഉണ്ടാവില്ലല്ലോ...

ഏതായാലും ഞങ്ങള്‍ അവനെ കൂട്ടികൊണ്ട് പോന്നു, ഞങ്ങളുടെ റൂമില്‍ പുറത്തിറക്കാതെ ഒരു മാസം താമസിപ്പിച്ചു അവന്‍റെ പഴയ കളറും, പ്രസരിപ്പും വന്നപ്പോള്‍ നാട്ടിലേക്കു തിരിച്ചയച്ചു... ഇപ്പോല്‍ നാട്ടില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു, കഴിഞ്ഞ പ്രാവിശ്യം നാട്ടിലേക്ക് പോയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു കുവൈത്തില്‍ വല്ല ജോലിയും നോക്കണോ എന്ന്, ഉടനെ വന്നു നല്ല നിഷ്കളങ്കമായ മറുപടി ഞാന്‍ "വരിന്നില്ലപ്പ....."

അതെ ഒരു പ്രാവിശ്യം ഇവിടെ ഗള്‍ഫില്‍  വന്നു  ആടായി ജീവിച്ചവന് ... ഗള്‍ഫെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പേടിയും  പുച്ചവും... ....

ആട് വീവിതം വായിച്ചപ്പോള്‍ എനിക്കുണ്ടായ ചില സംശയങ്ങള്‍ ഇവിടെ പങ്കു വെക്കട്ടെ... സംശയിക്കാനും ബ്ലോഗ്‌ എഴുതാനും നമ്മുക്ക് കമ്പനി ശമ്പളം തരുന്നുണ്ടല്ലോ....

ഒന്ന്: രണ്ടു മൃത ദേഹങ്ങളോട് (ഹക്കീം പിന്നെ ഭീകര ജീവി) നജീബും കൂടെ ബിന്യാമിനും നീതി കാട്ടിയില്ല, മദ്രസ്സയില്‍ പഠിച്ചതിന്റെ ഗുണം ജീവിതത്തില്‍ ആകെ കിട്ടിയത് കയ്യില്‍ നമ്പര്‍ പച്ച കുത്തിയപ്പോള്‍ വായിക്കാന്‍ മാത്രമാണെന്ന് പറഞ്ഞ നജീബിന് മൃത ദേഹം എന്ത് ചെയ്യണമെന്നു അതിനോട് എങ്ങനെ പെരുമാറണമെന്ന് അറിയാതിരിക്കാന്‍ തരമില്ല.... പിന്നെ അവിടെ നിന്നും രക്ഷപെടാനുള്ള വെപ്രാളത്തില്‍ ആയിരുന്നുവെങ്കില്‍, കുഞ്ഞിക്കാനോട് സൂചിപ്പിച്ചു രണ്ടാമത് ഒരിക്കല്‍ വരാമായിരുന്നു, കുഞ്ഞിക്ക ഒരു പൊതു പ്രവര്‍ത്തകനല്ലേ അദ്ദേഹത്തിന് കണ്ടു പിടിക്കാന്‍ കഴിയുമായിരുനല്ലോ അല്ലെ? ഒന്ന് നാട്ടുകാരന്‍ മറ്റേതു ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഒരു ബംഗാളി (രണ്ടായാലും മനുഷ്യ ജീവന്‍), എവിടേ നജീബ് സ്വാര്‍ത്തനായി പോയി എന്ന് തോന്നി, ബിന്യാമിന്‍ ഈ കഥയുടെ സത്യാവസ്ഥ അറിഞ്ഞിട്ടുണ്ടാങ്കില്‍ ഹക്കീമിന്റെ വീട്ടില്‍ പോയി അന്വേഷിക്കാമായിരുന്നു .   

രണ്ട്: ഞാന്‍ ആദ്യമായിട്ട് അറിയുകയാണ് പോലീസ് സ്റ്റേഷനില്‍ ഇല്ലെങ്കില്‍ ജയിലില്‍ വന്നു ഒരാളെ അദ്ദേഹത്തിന്റെ സ്പോന്സര്‍ക്ക് തിരിച്ചു  കൊണ്ട് പോകാന്‍ കഴിയുമെന്ന്.. .. പിന്നെ ഇനി ജയിലിലേക്ക് വരാന്‍ പറ്റുമെങ്കിലും തന്റെ  കീഴിലല്ലാത്ത ഒരാളെ കാണാന്‍ അര്‍ബാബ് എന്തിനാണ് വന്നത്.. തനിക്കു കൊണ്ട്പോകാന്‍ പറ്റില്ലായെന്ന്  അറിവുണ്ടായിട്ടും? സംശയങ്ങള്‍ അങ്ങിനെ കിടക്കുന്നു....

മൂന്ന്: എയര്‍പ്പോര്‍ട്ടില്‍ കമ്പനിയുടെ തൊഴിലാളികള്‍ വരുമ്പോള്‍ ആരും എടുക്കാന്‍  വരാത്തത് എന്‍റെ സംശയമാണ്. .. വിസ അയച്ചു കൊടുത്ത കൂട്ടുക്കാരന്റെ അളിയനെ പോലും നാട്ടില്‍ നിന്നും വരുമ്പോള്‍ അറിയിക്കാത്തത്,  അവിടെയും കിടക്കട്ടെ ഒരു സംശയം.. ആരും അങ്ങിനെ വന്നില്ലങ്കിലും വേറെ ഒരാള്‍ക്ക്‌ തട്ടി കൊണ്ട് പോകാന്‍ പറ്റുമോ?

നാല്: മരുഭൂമിയില്‍ പാമ്പ് ഉണ്ടാകുമെന്ന് പറഞ്ഞു കെട്ടിട്ടുണ്ട്..  പക്ഷെ പാമ്പിന്റെ സംസ്ഥാന സമ്മേളനം വേണ്ടായിരുന്നു...

എന്നെ ഇരുത്തി ചിന്തിപ്പിച്ച  ഭാഗം:  ഖാദരി... "വിശ്വസിച്ചാലും ഇല്ലെങ്കിലും" ഇയാളുടെ റോള്‍ വളരെ നന്നായി.. പോലീസ് സ്റ്റേഷനിലെ ഫോട്ടോയും നോക്കി നജീബ് കുറെ നേരം നിന്നതും, "ചെവിന്റെ കുറ്റിക്ക്" കിട്ടിയതും മറന്നു പോയിരുന്നു,  ഖാദരിയുടെ തീരോധാനം വന്നപ്പോഴാണ് അത് വീണ്ടും ഓര്‍മ്മ വന്നത് ... അങ്ങനെ അത് തമ്മില്‍ യോജിപ്പിച്ചു നോക്കി രണ്ടും ഒരാളാണെന്ന് എനിക്ക് തോന്നി, ഏതായാലും ഖാദരി ഒരു വിമോചകനാണ്, ഒരു പ്രതീകമാണ് അഭിനവ അടിമത്തത്തില്‍ നിന്നും പാവപെട്ട ആട് ജീവിതം നയിക്കുന്ന "ആട് മനുഷരെ" സ്വാതന്ത്രത്തിലേക്ക് കൈ പിടിച്ചു കയറ്റി കൊണ്ടുപോകുന്ന പാവപ്പെട്ടവന്‍റെ കാവലാള്‍, എങ്ങനെ പല ആളുകളെയും അദ്ദേഹം രക്ഷിച്ചിരിക്കും, ചിലപ്പോള്‍ നജീബ് ഖാദരി രക്ഷിച്ച  ആദ്യത്തെയോ- അവസാനത്തെയോ ആളായിരിക്കാന്‍ തരമില്ല,  അങ്ങനെ നോക്കിയാല്‍  വിമോചകര്‍ എവിടെയും പോലിസുക്കാരന്റെ, ഭരണാധികാരികളുടെ കണ്ണിലെ കരടായിരിക്കും.... അത് കൊണ്ടായിരിക്കാം അയാളുടെ ഫോട്ടോ പോലീസ് സ്റ്റേഷനില്‍ ഒട്ടിച്ചു വെച്ചത്.. 

എന്ത് സംശയങ്ങള്‍ ഉണ്ടെങ്കിലും ... ഇത് വളരെ നല്ല നോവലാണ് ‍.. എല്ലാ പ്രവാസികളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം...കഥ പറഞ്ഞ നജീബിനും എഴുതിയ ബിന്യാമീനും എന്‍റെ ഭാവുകങ്ങള്‍ .... 

വാല്‍ കഷ്ണം: ഇവിടെ കുവൈത്തില്‍ "കബദ്" എന്നൊരു സ്ഥലമുണ്ട് രണ്ട് വര്ഷം മുമ്പ് അങ്ങോട്ട്‌ എന്‍റെ ഒരു കൂട്ടുക്കാരന്റെ കൂടെ പോകാന്‍ അവസരം ഉണ്ടായി, അവിടെ കുവൈത്തികള്‍ വാരാന്ത്യത്തില്‍ അല്ലെങ്കില്‍ മറ്റു അവധി  ദിവസങ്ങളില്‍ താമസിക്കാന്‍ ഉല്ലസ്സിക്കാന്‍ വരുന്ന സ്ഥലമാണ്, അവിടെയുമുണ്ട്  ഇങ്ങനെയുള്ള കുറെ മനുഷ്യര്‍, നല്ല ഭക്ഷണമില്ലാതെ താമസ സൗകര്യമില്ലാതെ, ആടായിട്ടും പക്ഷിയായിട്ടും ജീവിക്കുന്നു... കുറെ ആള്‍ക്കാര്‍  ആടിന്റെയും, താറാവിന്റെയും മറ്റു പക്ഷി മൃഗങ്ങളുടെയും കൂടെയാണെങ്കില്‍ .. മറ്റു കുറച്ചുപേര്‍ മരുഭൂമിയില്‍ പക്ഷി പറപ്പിക്കല്‍ ജോലിയിലും.. ഉടുമ്പ് വേട്ടയിലും.... അല്ലാഹുവേ നിന്റെ കാവല്‍ ...

Sep 19, 2011

അണ്ണാ ഹസാരെ .. വന്ദേമാതരം.... കൂടെ ഞങ്ങളുടെ ആശാരി കരിയനും ....

അണ്ണാ ഹസാരെ .. വന്ദേമാതരം.... 

കൂടെ ഞങ്ങളുടെ ആശാരി കരിയനും ....


ഞങ്ങളുടെ നാട്ടില്‍ ഒരു "ആശാരി കരിയന്‍ ‍"  ഉണ്ടായിരുന്നു, മരിച്ചിട്ട് വര്‍ഷങ്ങളായി, മുഴു കുടിയന്‍, കുടിയന്മാര്‍ക്ക് അവാര്‍ഡ്‌ കൊടുക്കുന്ന ഒരു പരിവാടി ഉണ്ടായിരുന്നെങ്കില്‍ കരിയനു  ഒരു ഓസ്കാര്‍ അവാര്‍ഡിന്‍ ചാന്‍സ് ഉണ്ടായിരുന്നു, മുഴുവന്‍ സമയവും നല്ല ഫിറ്റ് ... നാലു കാലിലോ അല്ലെങ്കില്‍ ഇഴ ജന്തുക്കളെ പോലെ ആയിരിക്കും എപ്പോഴും...   ഞങ്ങള്‍  പഠിച്ചിരുന്നത് പരവനടുക്കം ആലിയ അറബിക് കോളേജിന്റെ കീഴിലുള്ള മദ്രസയില്‍ ആയിരുന്നു, അന്ന് മദ്രസാ പ്രവര്‍ത്തിച്ചിരുന്നത്  വൈകുന്നേരമായിരുന്നു , ഇയാള്‍ എന്നും  വൈകുന്നേരമാകുമ്പോള്‍ കുടിച്ചു നല്ല ഫിറ്റായി  ആലിയയുടെ ഗേറ്റിന്   അടുത്ത് വന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുമായിരുന്നു, കൂടെ ബാങ്കും വിളിക്കും.. പിന്നെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു അവിടെ നിന്നും പോകും, ചില ആളുകള്‍ക്ക് അങ്ങനെയാണ് മറ്റുള്ളവരെ ചീത്ത പറയാനും മറ്റും ഒന്ന് കുടിച്ചാല്‍ മതി... ആരും ഒന്നും പറയില്ലല്ലോ , പിന്നെ കുടിക്കാതെയും പിച്ചും പേയും  പറയുന്നവരും  ഉണ്ടാകാം....


ഈ കരിയന്‍ കഥ എഴുതാന്‍ കാരണം എന്നും മുസ്ലിംകള്‍ക്ക് എതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കുപ്രചരണം കണ്ടിട്ടാണ്, മുസ്ലിംകള്‍ വന്ദേമാതരം ആലപികുന്നില്ല അവര്‍ക്ക് ദേശ സ്നേഹം ഇല്ലാ യെന്നാണ് അവരുടെ പ്രചരണം, എന്താണ് വന്ദേ മാതരം എന്നറിയുന്ന ഒരു ഇസ്ലാം മത വിശ്വസിക്കും അത് ഉച്ചത്തിലോ അല്ലാതെയോ ഉച്ചരിക്കാന്‍ കഴിയില്ല, അത് മുസ്ലിം മതവിശ്വാസത്തിനു എതിരാണ്. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു മുസ്ലിമിന് ഭൂമിയെയോ മറ്റുള്ള വസ്തുക്കളെയോ വന്ദിക്കാന്‍ കഴിയില്ല, സംഘപരിവാര്‍ സംഘടനകളുടെ കൂടെ ചില കപട മതേതരവാദികളും കൂടുമ്പോള്‍ കാര്യം ഉഷാറായി, കാര്യത്തിന്റെ നിജ സ്ഥിതി അറിയാതെ ആശാരി കരിയനെ പോലെ ഉച്ചത്തില്‍ വിളിച്ചു പറയുന്നവര്‍. അവരെന്താണ്  പറയുന്നത് എന്ന് ആഴത്തില്‍ ചിന്തിച്ചു നോക്കുന്നത് നല്ലതായിരിക്കും...


ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേ മാതരം ഇന്ത്യയുടെ ദേശിയ ഗാനമല്ല. അത് സ്വതന്ത്ര സമരത്തില്‍ എല്ലാരും ഉപയോഗിച്ച ഗാനവുമല്ല  ചിലയാളുകള്‍ അത് ഉപയോഗിച്ചിരിക്കാം, പക്ഷെ ആലപിക്കാത്തവര്‍ മുഴുവനും ഇന്ത്യയെ അപമാനിക്കുന്നു എന്ന് പറയുമ്പോഴാണ് അവര്‍ക്ക് ഇന്ത്യന്‍ സ്വതന്ത്ര സമരത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറയേണ്ടി വരുന്നത്, അവരിത്  പറയണമെങ്കില്‍ മുസ്ലിംകളുടെ ത്യാഗ സ്മരണകള്‍ കണ്ടില്ലെന്ന് നടിക്കേണ്ടി  വരും, മൌലാന മുഹമ്മദ്‌ അലി, മൌലാന ഷൌകത്തലി, റഹമത്തുള്ള  സായാനി,  മൌലാന അബുല്‍ കലാം ആസാദ്, ടിപ്പു സുല്‍ത്താന്‍, ഹാകിം അജ്മല്‍ ഖാന്‍, സയ്യദ് ഹസന്‍  ഇമാം, മുഖ്താര്‍  അഹമദ്  അന്‍സാരി, നവാബ്  സയദ്  ബഹദൂര്‍, സര്‍ സയദ്  അഹമദ് ഖാന്‍,  ഖാന്‍  അബ്ദുല്‍  ഗഫാര്‍  ഖാന്‍ അതുപോലെ എന്തങ്കിലും കേട്ടാല്‍ അങ്ങ് വാളെടുക്കുന്ന കേരളത്തിലെ പിന്തിരിപ്പന്മാര്‍ ഓര്‍മ്മിക്കാന്‍  ഉമര്‍ ഖാളി, ആലി മുസ്ലിയാര്‍, വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി ,  കുഞ്ഞാലി മരക്കാര്‍, മമ്പുറം തങ്ങള്‍, മൊയിതു മൌലവി, വക്കം മൌലവി, അബ്ദുറഹിമാന്‍ സാഹിബ്‌, ചെറുപ്പത്തിലെ രക്ത സാക്ഷിയായ വക്കം ഖാദര്‍ .... ഇവരാരും വന്ദേ മാതരം വിളിച്ച മുസ്ലിംകള്‍ അല്ല, അത് വിളികുന്നവരോടപ്പം ഒന്നിച്ചു സമരത്തില്‍ പ്രവര്‍ത്തിച്ചവര്‍ അവരോടൊപ്പം മുമ്പിലും പിന്നിലും എന്നും കൂടെ നിന്ന്  സ്വാതന്ത്രത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്ട ധീര ദേശാഭിമാനികള്‍ ‍. .. ഇവരുടെ ചരിത്രം അറിയണമെങ്കില്‍ ബ്രിട്ടീഷ്‌ കൂലി എഴുത്തുക്കാരുടെയും മുസ്ലിം വിരുദ്ധരുടെയും പുസ്തകങ്ങള്‍ വായിച്ചത്‌ കൊണ്ട് പ്രയോജനം ഉണ്ടാവുകയുമില്ല.. സത്യത്തോട് കൂറ് കാട്ടിയ  യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രക്കാരന്മാരുടെ രചനകള്‍ വായിച്ചു മനസിലാക്കുക...


ഇനി ഇന്ത്യ വിഭജനമാണ്  വിഷയമെങ്കില്‍ അതില്‍ ജിന്നയപോലെ തന്നെ ഹിന്ദു തീവ്ര സംഘടനകള്‍ക്കും തുല്യ പങ്കുണ്ട്, ഗാന്ധിജിയും  മൌലാന അബുല്‍ കലാം ആസാദ് പോലുള്ള മുസ്ലിം നേതാകളും എന്നും വിഭജനത്തിനു  എതിരായിരുന്നു, എന്തിനേറെ സ്വതന്ത്രം കിട്ടിയ 1947 കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  പ്രസിഡന്റ്‌ തന്നെ അബുല്‍ കലാം ആസാദ് ആയിരുന്നു... ഇതൊക്കെ യഥാര്‍ത്ഥ ചരിത്രത്തില്‍  കാണുമ്പോള്‍ വിഭജനത്തെ അനുകൂലിച്ച,  വന്ദേമാതരം   ഒരു സമുധായത്തെ  കൊണ്ട് ഉച്ചരിപിക്കാന്‍ നോമ്പ് നോറ്റിരിക്കുന്നവര്‍ക്കും ബ്രിട്ടീഷ്‌ കാരോടോപ്പംചേര്‍ന്ന് സ്വതന്ത്ര സമരത്തെ ഒറ്റി പള്ളിയും  പള്ളി കൂടങ്ങളും ഉയര്‍ത്തിയവര്‍ക്കും അവര്‍ പോയപ്പോള്‍ ചെയ്യാത്ത സ്വതന്ത്ര സമര പെന്‍ഷന്‍ വാങ്ങാന്‍ ക്യു നിന്നവര്‍ക്കും ഈ സമുധായത്തോട്  അസൂയ ഉണ്ടാവുക സ്വാഭാവികം... പണ്ട്  ചെയ്ത ഉപകാരത്തിന്റെ നന്ദിയായി പാകിസ്ഥാനില്‍  പോയപ്പോള്‍ ശ്രീ അദ്വാനി ജിന്നയെ പുകഴ്ത്തി പറഞ്ഞതും നമ്മള്‍ കേട്ടതാണ്. ഇന്ത്യ കീറി മുറിച്ചതുകൊണ്ട് ഏറ്റവും നഷ്ടം ഉണ്ടായതും മുസ്ലിം സമുധായത്തിനാണെന്ന് നേരായി ചിന്തിക്കുന്നവര്‍ക്കറിയാം




അണ്ണാ ഹസാരയുടെ സമരത്തെ ഇന്ത്യയിലെ കുറെയാളുകളെ പോലെ ഞാനും പിന്തുണച്ചിരുന്നു  കാരണം അത് അഴിമതിക്കെതിരെയുള്ള ഒരു നല്ല മുന്നേറ്റമായിരുന്നു, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നടന്ന ഒരു നല്ലൊരു കാല്‍വെയ്പ്പ്, ഇന്ത്യയില്‍ നിന്നും അഴിമതി  ഇല്ലാതാക്കണം അത് എല്ലാവരുടെയും ആവിശ്യമാണ്. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ഒരു ഇന്ത്യന്‍ പൌരന്റെ അവകാശം തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപെടുത്തി വിരലില്‍ മഷി പുരട്ടുന്നത് മാത്രമാണെന് ഞാന്‍ കരുതുന്നുമില്ല  വിശ്വസികുന്നുമില്ല.. അതോടെ തീരുന്നതുമല്ല അവന്‍റെ ഉത്തരവാദിത്തം...വേറെയും കുറെ നല്ല കാര്യങ്ങള്‍ നമ്മുക്ക് ചെയ്യാന്‍ പറ്റും. 



പക്ഷെ ഈ അണ്ണാ ഹസാരെ അഴിമതിക്ക് വേണ്ടി മാത്രം സമരയം ചെയ്യുന്നത് കാണുമ്പോഴാണ് അതില്‍ ഒരു "ഇത്" നമ്മുക്ക് കാണുന്നത്, ഗുജറാത്തില്‍ മുസ്ലിംകളെ ഭരണകൂട ഭീകരത വംശ ഹത്യ നടത്തിയപ്പോള്‍, ബോംബയില്‍ ഒരു സമൂഹത്തിനെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടപ്പോള്‍, ആയിരങ്ങള്‍ മരിച്ചു വീണപ്പോള്‍, നന്ദി ഗ്രാമത്തില്‍ അര പട്ടിണിയും മുഴു പട്ടിണിയുമായി  കിടക്കുന്ന പാവപ്പെട്ട  ജനങ്ങളെ കുടി ഒഴിപ്പിച്ചപ്പോള്‍, ഒരിസയില്‍ പാവപ്പെട്ട ആദിവാസികളെ നിഷ്ടൂരം ആട്ടി ഓടിച്ചപ്പോള്‍ എവിടെ പോയി ഒളിക്കുകയായിരുന്നു ഇദ്ദേഹം?   



ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അറിയാവുന്നവര്‍ക്ക് അറിയാം വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ലന്നും  അവ തീര്‍ത്തും ഹിന്ദു ദൈവങ്ങലാണെന്നും ‍,  അവ ആരാധിക്കുന്നവര്‍ ആരാധിക്കട്ടെ. വന്ദേ മാതരം അവരുടെ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചത്തില്‍  മുഴങ്ങട്ടെ. അതില്‍ യാതൊരും തര്‍ക്കത്തിന്റെയും ആവിശ്യമില്ല.

ഈ വിവാദം ഇന്നോ ഇന്നലയോ  തുടാങ്ങിയതല്ല. സഘപരിവാറിന്റെ ആവേശം വര്‍ഗീയത തന്നെയാണ്. ഇതേ വന്ദേ മാതരം ഉറക്കെ വിളിച്ചു കൊണ്ടാണ് ഇവര്‍  മുസ്ലിംകള്‍ 500  വര്‍ഷത്തോളം ആരാധനകള്‍ നടത്തി പോന്നിരുന്ന ബാബറി മസ്ജിദ്  തകര്‍ത്തത്‌‌, ഇന്ത്യ മാതാവെന്ന്‌ കരുതുന്ന ഈ മാതാവ്‌ വിളിക്കാര്‍ തന്നെയല്ലെ 'വന്ദേമാതരം' വിളിച്ച്‌ ഒരിസ്സയില്‍ പാവപ്പെട്ട കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തതും, ഒരു സാമൂഹിക പ്രവര്‍ത്തകനെ കുടുംബസഹിതം (പിഞ്ചു കുട്ടികളടക്കം) കാറിലിട്ട്  ചുട്ടരിച്ചതും,.. അവര്‍ തന്നെയല്ലെ ഗുജറാത്തില്‍ മുസ്ലിംകളെ അരിഞ്ഞു തള്ളിയ്യതും ഗര്‍ഭസ്തഭ്രൂണം ത്രിശൂലത്തില്‍ കൊരുത്തതും .. ബോംബയുടെ തെരുവോരങ്ങളില്‍ രക്തം കൊണ്ട് ആറാട്ട് നടത്തിയതും...

ഒരു  ഇന്ത്യന്‍ മുസ്ലിമിന് താനൊരു ഇന്ത്യക്കാരന്‍ ആണെന്ന് കാണിക്കാന്‍ ത്രിവര്‍ണ പതാക പൊക്കി കാണിക്കണമെന്നും  വന്ദേ മാതരം ഉറക്കെ ചൊല്ലണമെന്നും പറയുന്ന പിന്തിരിപ്പന്‍ ആശയക്കരോട്, ഇന്ത്യ ഒരു മതേതര ജനാതിപത്യ രാഷ്ട്രമാണ് അതില്‍ ഹിന്ദുവിനും മുസ്ലിമിനും ഒരേ സ്വാതന്ത്ര്യമാണുള്ളത്‌ അതിലെ വായുവും വെള്ളവും തുല്യമാണ്...

‌വന്ദേ മാതരം  വിളിക്കുന്നവര്‍ വിളിക്കട്ടെ,  വിളിക്കാത്തവര്‍ വിളിക്കതിരിക്കട്ടെ അത് അവരവരുടെ ഇഷ്ട്ടം ..

Sep 3, 2011

ഞങ്ങളെ സ്നേഹിച്ച ... ഞങ്ങള്‍ സ്നേഹിച്ച... ലേസിയത്തിന്റെ സ്വന്തം അബ്ദുച്ച.....



അബ്ദുച്ച എന്ന വ്യക്തിയെ  കുറിച്ച്  എഴുതാന്‍  ശ്രമിച്ചപ്പോഴാണ് ഓര്‍മ്മ എന്നത് ഒരു വലിയ അനുഭവമാണെന്നു തിരിച്ചറിവുണ്ടാകുന്നത്,  ലേസിയത്ത് പള്ളിയുടെയും നാടിന്‍റെയും വിഷയം എഴുതുമ്പോള്‍ അതില്‍ 'അബ്ദുച്ചാ' എന്നത്  വിട്ടു കളയാന്‍ പറ്റാത്ത ഒരു പേരാണ്.  അബ്ദുച്ചാനെ  ഞാന്‍ എപ്പോഴാണ് കാണാന്‍ തുടങ്ങിയത്, എപ്പോഴാണ് പുള്ളതോട്ടി കാരനായ അബ്ദുല്ല ലേസിയത്തുകാരനായത് .... പണ്ടെങ്ങോ ഉപ്പ ഇമാമായ പള്ളിയുമായി തനിക്കുള്ള ബന്ധം ഊട്ടി ഉറപിച്ചതായിരിക്കും ചിലപ്പോള്‍ അബ്ദുച്ച... എഴുത്തില്‍ ആദ്യം അബ്ദുല്ല പുള്ളത്തോട്ടി എന്ന പേരില്‍ അറിയപെട്ട അബ്ദുച്ച ... കുറച്ചു കഴിഞ്ഞാണ് അബ്ദുല്ല ലേസിയത്ത്  എന്ന പേര് സ്വീകരിക്കുന്നത്‌ ..


പകല്‍ വെളിച്ചം പോലും അന്യമായിരുന്ന ചെമ്മനാട് ഗ്രാമത്തെ മറ്റു അയല്‍പക്ക സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരുന്നത് ലേസിയത്ത്  ഭാഗത്ത്‌ കൂടെയുള്ള " നട" വഴിയായിരുന്നു, അക്കാലത്താണ് ലേസിയത്ത്  മുസ്ലിം യുവജന വേദി  സ്ഥാപിക്കുന്നത്  .... അത്  1984-ലാണ് എന്നാണ് എന്‍റെ ഓര്‍മ ..  ഇതേ അബ്ദുച്ച എന്ന് ഞങ്ങള്‍  വിളിക്കുന്ന അബ്ദുല്ല ലേസിയത്താണ്  അതിന്റെ സ്ഥാപകന്‍. നാട്ടുക്കാരെ  ബോധവല്‍ക്കരിക്കാന്‍, യുവാക്കളെ പള്ളിയുമായി അടുപ്പിക്കാന്‍, മഹലിലെ പാവങ്ങളെ സഹായിക്കാന്‍ തുടങ്ങിയ നല്ല കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് അത് തുടങ്ങിയത്...  തനിക്കു മാതാ പിതാക്കളില്‍ നിന്നും കിട്ടിയ  നേരായ  ആശയങ്ങളും ഇസ്ലാമിന്റെ സ്വാധീനവും വേദി ആരംഭിക്കുന്നതിനു പ്രചോദനമായി കണ്ടിരിക്കണം അബ്ദുച്ച.. അത് അങ്ങനെ ആവനെ തരമുള്ളൂ .. കാരണം നാടിനെ സ്നേഹിച്ച നാട്ടുക്കാര്‍ക്ക്‌ വേണ്ടി ജീവിച്ച രാമന്തള്ളി ഉസ്താദിന്‍റെ മകന്‍ അങ്ങനെയല്ലേ ആവുകയുള്ളൂ . ജാതി-മതം നോക്കാതെ   ... അതേപോലെ  ജമാഅത്, സുന്നി, മുജാഹിദ് സംഘടന പക്ഷപാതിത്വം നോക്കാതെ  നാട്ടുക്കാര്‍ സ്നേഹിച്ച ഉസ്താദിന്‍റെ മകന്‍ അങ്ങനെ തന്നെ ആയിരിക്കണം.  നാട്ടില്‍ സംഘടനകള്‍ തമ്മില്‍ പോരടിക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണല്ലോ. വേദി  സ്ഥാപിക്കനായി തിരഞ്ഞെടുത്ത സ്ഥലം ലേസിയത്തിന്റെ ഹൃദയ ഭാഗമായ പള്ളി തന്നെ ആയിരുന്നു, അന്നും ഇന്നും  എന്നും ഞങ്ങള്‍ ലേസിയക്കാര്‍ക്ക്   ഇരിക്കാന്‍ നാട്ടു വര്‍ത്താനം പറയാന്‍ ആകെയുള്ള ഇടം പള്ളി തന്നെയാണ്, വേദിയുടെ പ്രഥമ പ്രസിഡന്റ്‌ സീ.എല്‍.അബ്ദുച്ചയും സെക്രട്ടറി സീ.എല്‍.മുനീര്ച്ചയും ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ, കൂടെ ഭാരവാഹികളായി ശരീഫ്, സാജു, സാമു, മായിച്ച, കായിഞ്ഞി, മാഹിന്‍ ഇവരൊക്കെ ഉണ്ടായിരുന്നു.  ഇതില്‍  ഞാനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞയാള്‍..   പ്രായം കുറഞ്ഞ എന്നെയും അതില്‍ ഉള്‍കൊള്ളിക്കാന്‍ സന്‍മനസ്സ് കാണിച്ചു അബ്ദുച്ച.. അന്ന് പ്രായത്തില്‍ മുതിര്‍ന്നവര്‍ അബ്ദുച്ചാനെ 'വേദി അബ്ദു' എന്ന് തമാശ രൂപത്തില്‍  വിളിച്ചിരുന്നത്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. ഞങ്ങളുടെ  ചെര്‍ച്ച (യാസരിന്റെ ഉപ്പ) മുതല്‍ .. ഇഹലോകം വിട്ടുപിരിഞ്ഞ മൊയിച്ച, ആമുച്ച, എന്‍റെ മൂത്ത, എന്‍റെ ഉപ്പ ഇവരൊക്കെ ഇതില്‍ പെടും,  അന്ന് ഈ പള്ളിക്ക് ഒരു നല്ല കക്കൂസ് പോലും  ഉണ്ടായിരുന്നില്ല... കല്ലും ,മണ്ണും ഉപയോഗിച്ച് ഭിത്തി നിര്‍മിച്ച കക്കൂസില്‍ നിന്നും താഴെ  കവുങ്ങിന്‍ തോപ്പിലേക്ക് മൂത്രമൊഴിക്കും.. അത് പുതുക്കി നിര്‍മിക്കാന്‍ അബ്ദുച്ചയാണ് പരിശ്രമിച്ചത് .. കൂടെ പള്ളിയില്‍ ഉസ്താദിനു താമസിക്കാനുള്ള മുറി  കെട്ടാനും അബ്ദുച്ച തന്നെയായിരുന്നു മുന്നില്‍, ചെമ്മനാട് ജമാഅതിന്റെ കീഴിലുള്ള  പാവപ്പെട്ട  കുട്ടികള്‍ക്ക് കുട, സ്കൂള്‍ ബുക്ക്‌ വിതരണം നടത്താന്‍ മുമ്പില്‍ നിന്നതും ഈ അബ്ദുച്ചയാണ്, ഒരു പ്രാവിശ്യം കുട വിതരണം നടത്തുന്ന ദിവസം  സ്വന്തമായി കുടയില്ലാതെ അബ്ദുച്ച മഴ നനഞ്ഞു വന്നതും എന്റെ മനസ്സില്‍ മറക്കാതെ കിടക്കുന്നു.

അങ്ങനെ യഥാര്‍ത്ഥ ജീവിത കഥയില്‍ അന്നം തേടിയുള്ള അലച്ചിലില്‍  ഞങ്ങള്‍ ഓരോര്‍ത്തര്‍  ഓരോ വഴിക്കായി അതിനിടയില്‍ അബ്ദുച്ച ഞങ്ങളുടെ ലേസിയത്തിനെ  വിട്ടു എവിടെ പോയെന്നു അന്വോഷിക്കാന്‍ എനിക്ക് പറ്റിയില്ല, അത് പോലെ തന്നെ ആയിരിക്കാം  മറ്റുള്ളവരുടെയും  അവസ്ഥ.    ഇതിനിടയില്‍ അബ്ദുച്ച എഴുതിയ കുറെ പാട്ടുകള്‍ കേട്ടിരുന്നു... മാലിക് ദീനാര്‍ ഉറൂസ്, ഉപ്പാപ്പ  ഉറൂസ് ഇതിന്റെയൊക്കെ പാട്ടുകള്‍, ആ സമയത്ത് ചിലപ്പോള്‍ ഓര്‍ക്കും ഞങ്ങളുടെ അബ്ദുച്ചയെ ...

കുറച്ചു വര്ഷം മുംബ് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കുറെ സാധനങ്ങള്‍ പെറുക്കി കളയുന്നതിനിടയില്‍ ഒരു ബുക്ക്‌ കയ്യില്‍ കിട്ടി.. എന്തും കയ്യില്‍ കിട്ടിയാല്‍ വായിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടാവാം അതും വായിച്ചു, യുവജന വേദിയുടെ  വര്‍ഷങ്ങള്‍ പഴക്കമുള്ള  മുമ്പുള്ള ഒരു പുസ്തകം ആയിരുന്നു അത്,  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഞങ്ങള്‍ യോഗം ചേര്‍ന്ന് എഴുതിയ കാര്യങ്ങള്‍, ഒരു ഓര്‍മ കുറിപ്പായത് കൊണ്ട് അത് എടുത്തു അലമാരയില്‍ വെച്ചു, അത് അവിടെ ഇരിക്കട്ടെയെന്നു ഭാര്യയോട് പറഞ്ഞു.  അങ്ങനെ ഞാന്‍ കുറെ പ്രാവിശ്യം നാട്ടില്‍ പോവുകയും വരികയും ചെയ്തു. രണ്ടു വര്ഷം മുംബ് അപ്രതീക്ഷിതമായി ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അബ്ദുച്ചനെ ലേസിയത്ത് പള്ളിയില്‍ നിസ്കരിക്കുനത് കാണുന്നത്, എന്തോ അത്ഭുത ഭാവത്തില്‍ എന്നെ കുറെ നേരം നോക്കി നിന്ന അബ്ദുച്ച, പഴയ കാര്യങ്ങള്‍ ഓര്‍മിക്കുന്ന തിരക്കിലായി, എല്ലാരേയും അന്വഷിച്ചു, ഞാന്‍ അബ്ദുച്ചനെ വീട്ടിലേക്ക്  കൂട്ടി കൊണ്ട്പോയി കൂറെ നേരം സംസാരിച്ചു, എനിക്ക് ലഭിച്ച ആ പഴയ ബുക്ക്‌ കയ്യില്‍ കൊടുത്തപ്പോള്‍ ആ മുഖത്ത് കണ്ട ഭാവം എനിക്ക് എഴുതാന്‍ പറ്റുന്നതിലും കൂടുതലായിരുന്നു, അത് എന്നോട് ചോദിച്ചു വാങ്ങി പോയ അബ്ദുച്ചാനെ  പിന്നെ ഞാന്‍ കണ്ടിട്ടില്ല...   

പണ്ട് ലേസിയത്ത്  പള്ളിയുടെ മുമ്പിലൂടെ നടന്നു പോകുന്ന മുസ്ലിം സ്ത്രീകളെ കുറിച്ചു അബ്ദുച്ച പാടാറുള്ള ഒരു രണ്ടു വരിയുണ്ട് അവര്‍ ഉസ്താദിനെ കാണുമ്പോള്‍ തല മറക്കുന്നതിനെ കുറിച്ച്   "ഈ മുക്രിച്ചാനെ കാണുമ്പോള്‍ മക്കന തലക്കിടുന്നു .. മുക്രിച്ച നീങ്ങിടുമ്പോള്‍ മക്കന എടുത്തിടുന്നു"  വളരെ അര്‍ത്ഥവത്തായ വരികള്‍.. ഒരു വരിയില്‍ ഒരു സമുദായത്തിന്റെ സ്ത്രീകളുടെ അവസ്ഥ വിവരിച്ച കവി ... അബ്ദുച്ചാക്ക്  അല്ലാതെ മറ്റാര്‍ക്ക് ഇതെഴുതാന്‍ കഴിയും... .

ആരെയും കുറ്റം പറയാത്ത അറിഞ്ഞ്  കൊണ്ട് ഒരു കുറ്റവും ചെയ്യാത്ത നിഷ്കളങ്കനായ ഒരു വ്യക്തിയാണ് അബ്ദുച്ച ...  ഒരു നല്ല മനുഷ്യന്റെ എല്ലാ ഗുണങ്ങളും ഉള്ള ഒരാള്‍ ... നമ്മുക്ക് ജീവിതത്തില്‍ അനുകരിക്കാന്‍ പറ്റിയ ഒരാള്‍ ..പല ആള്‍ക്കാരിലും നല്ലതും ചീത്തയും ഉണ്ടാകാറുണ്ട് പക്ഷെ നല്ലത് മാത്രം എല്ലാര്ക്കും കാണാന്‍ കഴിയുന്ന -പറയാന്‍ കഴിയുന്ന ഒരാള്‍ അതാണ് അബ്ദുച്ച... അല്ലാഹുവേ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കേണമേ .....ആമീന്‍ യാ റബ് അല്‍ ആലമീന്‍...

സ്വാശ്രയം .. 'റബ്ബേ' നീ തന്നെ ആശ്രയം






അബ്ദുറബ്ബ് എന്ന പേര് ഞാന്‍ ആദ്യമായിട്ടും അവസാനമായിട്ടും കണ്ടത്‌ ഒരേ ഒരാള്‍ക്കാണ് ....പുതുമയുള്ള ഒരു പഴയ പേര് ... ഗള്‍ഫിലായതുകൊണ്ട് പല പേരുകളുള്ള ആള്‍ക്കാരെ  കണ്ടിട്ടുണ്ട് അര്‍ഥം അറിയാണ്ട് പേര് വിളിക്കപ്പെട്ട കുറെ ബംഗാളികളേയും ഇറാനികളെയും ഉദാഹരണത്തിന്  അബ്ദു റസൂല്‍, അബ്ദുനബി, അബ്ദു ഈസ, അബ്ദു അലി ഇങ്ങനെ. അബ്ദുറബ്ബ് എന്ന് പറഞ്ഞാല്‍ നാഥന്റെ അടിമ എന്നാണ് വാക്കര്‍ത്ഥം,  ലോകത്തിന്‍റെ നാഥന്‍ അല്ലാഹുവാണ് .. അപ്പോള്‍ അബ്ദുള്ള എന്ന പേരും ഇതും അര്‍ത്ഥ വിത്യാസമില്ല...


ഇത് ഇപ്പോള്‍ ഓര്‍ക്കാനും പറയാനും കാരണം സ്വാശ്രയ പ്രശ്നത്തില്‍ അബ്ദുരബ്ബിന്റെ നിസഹായവസ്ഥ കാണുമ്പോഴാണ്, ഈ അധ്യയന വര്‍ഷാരംഭത്തിലും  സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസം സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുകയും വിവാദത്തില്‍ പെടുകയും ചെയ്തിരിക്കുന്നു,  നാഥന്റെ  അടിമയായ അബ്ദുറബ്ബ് സ്വാശ്രയ മുതലാളിമാരുടെ അടിമയായി തരം താഴ്നിരിക്കുന്നു, വര്‍ഷങ്ങളായി നമ്മള്‍  അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയുമായി സ്വാശ്രയ വിദ്യാഭ്യാസം മാറിത്തീര്‍ന്നിട്ടുണ്ട്. സ്വാശ്രയത്തില്‍ സര്‍കാരിന്റെ നിലപാട് എന്താണ്, ഈ സര്‍ക്കാരിനു എന്തങ്കിലും നിലപടുണ്ടോ?  കോടതി പോലും സര്‍ക്കാരിനോട് ചോദിക്കുന്നു നിങ്ങളുടെ നിലപാട് എന്തെന്, അതി 'രൂപ'താ പാതിരിമാരെയും അമ്മമാരെയും കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന സര്‍ക്കാര്‍ ആരുടെ അവകാശത്തിലാണ് കൈ കടത്തുന്നത്, പണം കൊടുത്തു പണക്കാരന്റെ മക്കള്‍ പഠിച്ചാല്‍ മാത്രം മതിയോ? തുടര്‍ പഠനത്തിനു അര്‍ഹത നേടിയ പവപെട്ടവന്റെ മക്കള്‍ പഠിക്കണ്ടേ?   



സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിച്ചാല്‍ ഇതിന്റെ പേരിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് എല്ലാവര്ക്കും അറിയാം, ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ സര്‍ക്കാരിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നു അവര്‍ സ്വന്തമായി ഫീസ്‌ തീരുമാനിക്കുന്നു, അമൃത നിയമം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പറയുന്നു, സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ക്ക് നേരെ മൌനം പാലിക്കുന്നു, പിന്നെ എന്തിനാണ് ഇവിടെ ഒരു ഭരണകൂടം. പാവപ്പെട്ടവന്‍ എപ്പോഴും ഒരു രൂപ അരി കഴിച്ചു ജീവിച്ചാല്‍ മതിയോ, അവന്റെ മക്കള്‍ ഡോക്ടര്‍, എന്ജീനിയര്‍ ആവാന്‍ പാടില്ലേ? പാവപെട്ട  പോക്കറിന്റെയും  കോരന്റെയും ജോസിന്റെയും മക്കള്‍ ഇതൊന്നും ആവാന്‍ പാടില്ലേ?  സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റിന്റെ  വിദ്യാഭ്യാസ കച്ചവടത്തിന്  സര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ പാവപെട്ടവന്‍ എന്നും പവപെട്ടവനായി തുടരും, അവന്റെ മക്കള്‍ക്ക് തേരാ പാര നടന്നു ജീവിതം പഴാക്കാം.


ഞാന്‍ കുറച്ചൊക്കെ ഇഷ്ട്ടപെട്ടിരുന്ന ഒരാളായിരുന്നു ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ പല വിഷയത്തിലും അദ്ദേഹത്തിന്റെ കുറെ ധീരമായ  നിലപാടുകള്‍ വളരെ സന്തോഷിപ്പിച്ചിരുന്നു പക്ഷെ ഈ വര്‍ഷ സ്വാശ്രയ പ്രശ്നത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എടുത്ത തീരുമാനം പാവപെട്ട വിദ്യാര്‍ത്ഥികളുടെ കടക്കല്‍ കത്തി വെക്കുനതാണ്, മറ്റുള്ളവര്‍ സ്വാശ്രയ മാനധണ്ടം 50 -50 അനുപാതം പാലിച്ചില്ലെങ്കില്‍ ഞങ്ങളും പാലിക്കില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്, അത് ശരിയാണോ മറ്റുള്ളവര്‍ തെറ്റ് ചെയ്താല്‍ നമ്മളും തെറ്റ് ചെയ്യണോ?


പിന്നെ സ്വാശ്രയ പ്രശ്നത്തില്‍ അഞ്ചു സഖാക്കളേ വലിക്കൊടുത്ത പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് "വെറും അച്ഛനായി" മാറിയപ്പോള്‍ ലക്ഷങ്ങള്‍ കൊടുത്ത് സീറ്റ്‌ തരപ്പെടുത്തി, അപ്പോള്‍ നിങ്ങളെന്തിനാ മുംബ് കൂത്തുപ്പരമ്പില്‍ വേറൊരു അച്ഛനായ രാഖവന്‍ സഖാവിനെ വഴി തടയുകയും, പാവപെട്ട കുറെ വെറും അച്ഛന്മാരായ സഖാക്കളേ കൊലക്ക് കൊടുക്കുകയും ചെയ്തതു, കൂടാതെ പറശിനികടവില്‍ നിങ്ങള്‍ എന്തിനാ മിണ്ടാ പ്രാണികളെ തീ വെച്ച് നശിപ്പിച്ചത്, കേരളത്തിലെ പാവപ്പെട്ട എത്രയോ അച്ചന്മാര്‍ വെറും അച്ചന്മാരായി കഞ്ഞി കുടിച്ചു കഴിയുമ്പോള്‍ നിങ്ങള്ക്ക്  എവിടെ നിന്ന് വരുന്നു മക്കള്‍ സ്നേഹം? പരിയാരത്ത് രമേശന്‍ വാങ്ങിയത് എന്‍ ആര്‍ ഐ കോട്ടയിലുള്ള സീറ്റാണ്, അത് ലഭിക്കാന്‍ രമേശന്‍ എന്ത് യോഗ്യതയാനുള്ളത്, അതിന്‍ ജയരാജന്‍ പറഞ്ഞ മറുപടി കേരളത്തിലെ ആര്‍ക്കും മനസിലാവാത്ത ഭാഷയില്‍, മനസിലാകണമെങ്കില്‍ കുതിരവട്ടം പപ്പു വേണ്ടി വരും...




എന്‍ ആര്‍ ഐ കോട്ടയിലുള്ള സീറ്റുകള്‍ ഇങ്ങനെ നാട്ടിലുള്ള മുതലാളി സഖാക്കള്‍ തരപെടുത്തിയാല്‍ നാട് വിട്ടു കഷ്ട്ടപെടുന്ന പ്രവാസികള്‍ എന്ത് ചെയ്യും. അവര്‍ എന്നും ചൂട് സഹിക്കാനും, മറ്റുള്ളവര്‍ കുടിച്ച ചായയുടെ ഗ്ലാസ് കഴുകാനും, ആട് മേയിക്കാനും വിധിക്കപ്പെടവരാണോ? സ്വന്തം മക്കള്‍ക്ക്‌ കാശ് കൊടുത്തു സ്വാശ്രയ മുതലാളിമാരുടെ കോളേജുകളില്‍ പണം കൊടുത്തു അഡ്മിഷന്‍ വാങ്ങുന്ന അബ്ദുരബ്ബിനും അടൂര്‍ പ്രകാശിനും രമേഷിനും ഇതു ചിന്തിക്കാന്‍ എവിടെ സമയം, അവര്‍ സ്വന്തം കാര്യം വരുമ്പോള്‍ വെറും അച്ചന്മാരും ബാപ്പമാരും ആയി മാറുകയാണല്ലോ.



സ്വാശ്രയ കരാര്‍ പ്രകാരം സ്വാശ്രയം+സ്വാശ്രയം=ഒന്ന് (സര്‍ക്കാര്‍)  എന്നാണ് ... പക്ഷെ ഇപ്പോള്‍ അത് സ്വാശ്രയം+സ്വാശ്രയം=എന്ന് എന്നായി മാറിയിരിക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും അമൃത കോളേജുകളിലും  നൂറു ശതമാനം സീറ്റുകളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വന്തം നിലയില്‍ പ്രവേശനം നടത്തിവരുന്നത്, ഭരിക്കുന്ന സര്‍ക്കാരിനെയും കൂടെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ  ആഗ്രഹങ്ങളെയും എതിര്‍ത്തുകൊണ്ട് ഇന്നും ധാര്‍ഷ്ഠ്യത്തോടെ  പ്രവര്‍ത്തിച്ചുവരുകയാണ്  ഇവര്‍..

ഇതൊക്കെ  കാണുമ്പോള്‍ മുകളിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കാം ... സ്വശ്രയം .. 'റബ്ബേ' നീ തന്നെ ആശ്രയം ...

അച്ചുമാമന്‍ എം ബി ബി എസ്...."സൂക്കേട്" സ്പെഷ്യലിസ്റ്റ് .....

അച്ചുമാമന്‍ എം ബി ബി എസ്...."സൂക്കേട്" സ്പെഷ്യലിസ്റ്റ് .....

 



ഞങ്ങളുടെ നാട്ടിലെ പഴയ ബഷീര്‍ ഡോക്ടറെ അറിയാത്തവരായി എന്റെ പ്രായവും അതില്‍ കൂടുതലുമുള്ള നാട്ടിലെ ആരും ഉണ്ടാവില്ല, കാരണം ഞങ്ങളുടെ നാട്ടിലെ ഒരേ ഒരു ആശ്രയമായിരുന്നു "ഡോക്ടര്‍" അല്ലാത്ത ഡോക്ടര്‍ ബഷീര്‍, പല്ല് വേദന മുതല്‍ പ്രസവ ചികത്സ വരെ ഡോക്ടര്‍ നടത്തും.. പക്ഷെ ഈ ഡോക്ടര്‍ ഏത് യുനിവേര്സിറ്റിയില്‍   നിന്നും പഠിച്ചു വന്നെന്നു ഇതുവരെ ആരും ചോദിച്ചിട്ടില്ല , കാരണം അദ്ദേഹത്തിന്റെ മരുന്നു കെങ്കേമമായിരുന്നു,  ഞങ്ങളുടെ നാട്ടില്‍ രോഗത്തിന് "സുക്കെട്" എന്ന് പറയും..അതുള്ളവര്‍ ഡോക്ടറുടെ അടുത്ത് പോകും.. പക്ഷെ "സൂക്കേട്" എന്ന് പറയുനത് രോഗത്തിന്‍ അല്ലെന്ന് ഈ അടുത്ത കാലത്താണ് ഞാന്‍ അറിഞ്ഞത്.. അത് വേറെ പലതിനുമാണ് ... അങ്ങ് തെക്കോട്ട്‌ പോയാല്‍ ഇവന് എന്തിന്റെ "സൂക്കെടാന്നെന്നു" സാധാരണ ചോദികാറുണ്ട് ... "സൂക്കെടില്‍"  രോഗങ്ങളെ പോലെ തന്നെ പലതരത്തിലുള്ള മരുന്നുള്ളതും  ഇല്ലാത്തതും പേരറിഞ്ഞതും അറിയാത്തതുമായ പല തരമുണ്ട്.  അതില്‍  ഞരമ്പ്‌ രോഗം, പീഡനം, പെണ്‍ വാണിഭം,  അഴിമതി, ഐസ് ക്രീം, ലാവലിന്‍, റിയല്‍ എസ്റ്റേറ്റ്‌ മാഫിയ, ഇടമലയാര്‍, പാമോയില്‍, മുന്നാര്‍  ഇതൊക്കെ പേര് അറിയപെടുന്ന "സൂക്കെടില്‍" പെടും.. "സൂക്കേടിന്റെ" റിസര്‍ച്ച് ചെയ്ത  സ്പെഷ്യലിസ്റ്റ് ആകുന്നു ഡോക്ടര്‍ അച്ചുമാമന്‍ (എം ബി ബി എസ്)..ഞാന്‍ രോഗവും സൂക്കേടും തമ്മിലുള്ള വിത്യാസം തന്നെ അറിഞ്ഞത് ഡോക്ടര്‍ അച്ചു മാമന്‍ പറയുനത് കേട്ടിട്ടാണ്. കേരളത്തില്‍ ഈ രോഗവും കൊണ്ട് നടക്കുന്ന കുറെയാളുകള്‍  ഉണ്ടുപോലും  ... അവര്‍ ഡോക്ടര്‍ അച്ചു മാമന്റെ മുമ്പില്‍ പെടാതെ ഒളിച്ച് കഴിയുകയായിരുന്നു.. എങ്ങാനും ഇയാളുടെ മുമ്പില്‍ പെട്ട് പോയാല്‍ പിടിച്ചു കൊണ്ട്പോയി മരുന്നു കൊടുക്കുക തന്നെ ചെയ്യും .. തനിക്ക്‌ പിടി കിട്ടാത്തത്ര മൂര്‍ച്ചിച് പോയിട്ടുണ്ടകില്‍ "ഹൈ ക്ലിനികിലെകോ" അവിടെ നിന്നും ശരിയായില്ലെങ്കില്‍ "സുപ്രീം ക്ലിനികിലെകോ" പറഞ്ഞയക്കും ഈ അച്ചു ഡോക്ടര്‍ ..പക്ഷെ ഇതുവരെ ഈ ഡോക്ടര്‍ക്ക് ഒരു ഡോക്ടറേറ്റ്‌ കൊടക്കാന്‍ ഒരു യുനിവേര്സിറ്റിയും തയ്യാറായിട്ടില്ല, പല സിനിമ നടന്മാര്‍ക്കും, പണക്കാര്‍ക്കും അവര്‍ ഇടക്കിടക്ക് അത്  കൊട്ക്കുന്നുണ്ട്, പക്ഷെ ഇങ്ങേര്‍ക്ക് കൊടുത്തിട്ടില്ല,  അച്ചു ഡോക്ടര്‍ക്ക് അറിയാം അതൊക്കെ കിട്ടമെങ്കില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും "സൂക്കേട്" വേണ്ടി വരുമെന്ന്, അത് ഇല്ലാത്തതു കൊണ്ട് ശ്രമിച്ചിട്ടില്ല, കിട്ടിയിട്ടില്ല, അച്ചു മാമന്‍ ഡോക്ടര്‍ പോയിട്ട് ഒരു മുറി വൈദ്യന്‍ അല്ലെങ്കില്‍ പോലും "സൂക്കേട്" ചികിത്സ ശരിക്കും നടക്കുന്നുണ്ട്.     



അങ്ങനെ  ഇരിക്കുമ്പോഴാണ് 15 വര്‍ഷമായി ഐസ് ക്രീം "സൂക്കേടുള്ള" കുഞ്ഞാലിയെ കാണുന്നത് .. മുമ്പ് തന്റെ അടുത്ത് ചികിത്സയ്ക്ക് "സൂക്കേടാണ്" ഇത് ... പക്ഷെ തനിക്ക്‌ വയ്യാത്തത് കൊണ്ട് "ഹൈ.-സുപ്രീം ക്ലിനികിലേക്ക് അയച്ചതാണ്.. പക്ഷെ അവിടെന്നു "കാണേണ്ടവരെ"യൊക്കെ ശരിക്കും കണ്ടിട്ട് തനിക്ക്‌ ഈ "സൂക്കേട്" ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വന്നതാണ്‌...പക്ഷെ അച്ചു ഡോക്ടര്‍ അങ്ങനെ വിടുമോ... വീണ്ടും പിടിച്ചു... കൂടെ ഡോക്ടറുടെ അടുത്ത് പോയ റൌഫ് പറയുനത് എന്തോ തരികിടം ഒപിച്ചു "സൂക്കേട്" ഇല്ലാന്ന് പറയാന്‍ എന്നാണ് .. "സുക്കെട്" ഉണ്ടന്ന് കൂടെ ഉണ്ടായിരുന്ന കുറച്ചു ആളുകള്‍ വിളിച്ചു പറയാനും തുടങ്ങി...അവര്‍ കള്ള സര്ടിഫികറ്റിന്റെ കോപികള്‍ വ്യാജ  ഡോക്ടര്‍ ബഷീറിനെ ഏല്പിച്ചു അങ്ങനെ ബഷീറിന്റെ "വിഷന്‍ ക്ലിനിക്‌" ലോകത്തോട് പാട്ടാക്കി... പക്ഷെ വിഷന്‍ ക്ലിനിക്‌ പുറത്ത് നാട്ടാരെ അറിയിച്ചത് മുതലാളി ഒറിജിനല്‍ ഡോക്ടര്‍ മുനീറിന് അറിഞ്ഞിട്ടില്ല എന്നാണ് പറയുനത്.. പക്ഷെ കുഞ്ഞാലി അത് "നമ്പിയിട്ടില്ല" എന്നാണ് ഇത് എഴുതുമ്പോഴും എനിക്ക് കിട്ടിയ  വിവരം...


അപ്പോഴാണ്‌ മുകളില്‍ പറഞ്ഞ എല്ലാ "സുക്കെടും" ഉള്ള "സൂക്കേടിന്റെ" സംസ്ഥാന സമ്മേളനവുമായി നടക്കുന്ന "ശശി സഖാവിനെ" ഓര്മ വരുന്നത്,, മൂപര്‍ക്ക് മുകളില്‍ പറഞ്ഞ ഞരമ്പ്‌ രോഗം,പീഡനം, പെണ്‍ ഭാണിവം, അഴിമതി, ഐസ് ക്രീം, ലാവലിന്‍, റിയല്‍ എസ്റ്റേറ്റ്‌ മാഫിയ, ഇടമലയാര്‍, പാമോയില്‍, മുന്നാര്‍ വേറെ പേര് അറിയാത്ത പല "സുക്കെടും" ഉണ്ട്.. മൂപരുടെ സൂക്കേടിന്റെ നിജസ്ഥിതി പാര്‍ട്ടിയിലെ മറ്റുള്ളവരെ അറിയിച്ചു, അങ്ങനെ എല്ലാ സൂക്കെടിനും ചികിത്സയുള്ള കോയമ്പത്തൂര്‍ ആര്യ വൈദ്യശാലയിലെക്ക് അയച്ചു, പക്ഷെ ഉള്ള "സൂക്കേടിന്റെ" കാര്യകാരണങ്ങള്‍ അറിയാന്‍ രണ്ടു മുറിവൈദ്യന്മാരെ എല്പികുകയും ചെയ്തു... വൈദ്യശാലയില്‍ വെച്ച്  സഖാവ് ഒരു "കത്ത് പാട്ടിലൂടെ" എത്രയ്ക്കും വഹുമാനപെട്ട എന്റെ പ്രിയ .... അറിയാന്‍ എന്നാ തുടകത്തോടെ "ലാവലിന്‍" സഖാവിന്‍ ഒരു ദുഃഖഭാരത്തോടെ ഒരു ഒരു കത്ത് എഴുതിയത്, അതില്‍ പറയുന്നത് "അച്ചു ഡോക്ടര്‍" ഒരു വ്യാജന്‍ ആണെന്നാണ്, അച്ചു ഡോക്ടര്‍ക്ക് "കല്ലുവാതുക്കല്‍" "സൂക്കേടിന്റെ" ലക്ഷണം കുറെ മുംബ് ഉണ്ടായിട്ടുണ്ടന്നും, പക്ഷെ കത്ത് വായിച്ച ആരും അത് വിശ്വസിച്ചില്ല, പ്രിയ ലാവലിന്‍ സഖാവ് പോലും..  

20 വര്‍ഷമായി പാമോയില്‍ "സൂക്കെടുമായി" തന്നെ വെട്ടിച്ചു നടക്കുന്ന പിള്ളയെ അച്ചു മാമന്‍ കണ്ടത് 2 ദിവസം മുമ്പാണ് .. പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ കൂടെ നാട് ചുറ്റി തനെയും തന്റെ ആശുപത്രിയേയും നാട് നീളെ തെറി പറഞ്ഞു നടക്കുകയായിരുന്നു, അതും പോരണ്ട് തന്‍റെ വൈദ്യശാലക്ക് എതിരെ പ്രചരണം നടത്തി  1 കോടി ആള്‍ക്കാരുടെ ഒപ്പ് ശേഖരിചിട്ട് വന്നതാണ്‌ .. കുഞ്ഞൂഞ്ഞിന്റെ കൂടെ ഇടത് ഭാഗത്ത്  "സൂക്കെടുകാരനെ" കണ്ടപ്പോള്‍ ഡോക്റെര്‍ക്ക് ആകാംക്ഷ .. ഇയാളുടെ "സൂക്കേട്" ഇതുവരെ മാറിയിട്ടില്ലേ ..പിറ്റേ ദിവസം തന്നെ "സുപ്രീം ക്ലിനികിനെ" വിവരം അറിയിച്ച്‌ ഒരു വര്‍ഷത്തെ കിടത്തി തിരുമ്മല്‍ ചികിത്സ കൊടുക്കാന്‍ പറഞ്ഞു... കേട്ട പാതി കേള്‍കാത്ത പാതി ഉടനെ വന്നു ചികിത്സ... 


അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ പഴയ പാമോയില്‍ മുസ്തഫ ഒരു വെളിപ്പാട് നടത്തിയത് ഈ പാമോയില്‍ സൂക്കേട് പുതുപ്പള്ളി കുഞ്ഞൂഞ്ഞിനും ഉണ്ടുപോലും.. പിന്നെ അതായി എല്ലാരുടെയും ചര്‍ച്ച, കുഞ്ഞൂഞ്ഞിന് സൂക്കെടോ, ഉണ്ടെന്നും ഇല്ലെന്നും അങ്ങനെ ചര്‍ച്ച പൊടിപൊടിച്ചു, അങ്ങനെ ഇരിക്കുമ്പോള്‍ അതാ ടീ.എം. ജേക്കബിന്റെ പേരില്‍ വേറൊരു സൂക്കേട്, ഇപ്പോള്‍ അങ്ങനെ നോക്കുമ്പോള്‍ കുഞ്ഞൂഞ്ഞിന്റെ കൂടെ ഉള്ളത് എല്ലാം സൂക്കേട് ഉള്ളവര്‍... കുഞ്ഞൂഞ്ഞിന്റെ കുട്ടികള്‍ ഇന്നലെ ഉറപ്പിച്ചു പറഞ്ഞു ഞരമ്പ്‌ സൂക്കെടുള്ള പീ.ജെ.ജോസഫിനെ ടീമില്‍ എടുത്തത് തീരെ ശരിയായില്ലെന്ന്. ഇതിന്  പുറമെയാണ് ഒറിജിനല്‍ ഡോക്ടറായ എം. കെ.മുനീറിനെതിരെ തൃശൂര്‍ വിജിലന്‍സ് ക്ളിനികില്‍ കുറ്റപത്രം വന്നു, ഡോക്ടര്‍ക്ക് വേറെ ഒരു തരം "സൂക്കേട്" .. 

ഇവരുടെയൊക്കെ "സൂക്കേട്" വലുതായത് കൊണ്ട് ഇവരൊക്കെ ഇലക്ഷനിന്‍ മുമ്പുള്ള "മെഡിക്കല്‍ ചെക്ക് അപ്പ്‌" പാസകുമോ എന്നറിയില്ല, ഇനി അവര്‍ ഡ്യൂപ്ലിക്കേറ്റ്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ട് വന്നാലും, ജനം അവര്‍ക്ക് പോലിസ് ക്ലീയറന്‍സ് കൊടുത്തു നിയമസഭക്ക് കയറ്റി വിടുമെന്ന് തോന്നുന്നില്ല.

ഒന്നാം പകുതിയില്‍ 2-0 നു മുന്നിട്ടു നിനിരുന്ന ഐക്യ മുന്നണി രണ്ടാം പകുതിയില്‍ അച്ചു ഡോക്ടറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ 6 -2 നു പിന്നിലാണ്, അതില്‍ രണ്ടു ഗോളുകള്‍ സെല്‍ഫ് ആകുകയും ചെയ്തു, ഒന് കുഞ്ഞാലിയും മറ്റേത് പിള്ളയും സെല്‍ഫടിച്ചതാണ്.. ശശി ചുവപ്പ് കാര്‍ഡ്‌ കണ്ട് പുറത്തായെങ്കിലും അച്ചു ഡോക്ടര്‍ വീറോടെ കളിച്ചതിന്റെ ഗുണം, പണ്ട് സെല്‍ഫ് ഗോളടിച്ച കൊളംബിയന്‍ ടീം കളിക്കാരനെ അവിടത്തെ നാട്ടുക്കാര്‍ ശരിപെടുത്തിയ കഥ നമ്മള്‍ മറന്നിട്ടില്ല, ഇവിടെയും ചിലപ്പോള്‍ അത് സംഭവിക്കും.

Aug 30, 2011

ഉമ്മുല്‍ ദുനിയ ... അഥവാ ഈജിപ്ത്


ഉമ്മുല്‍ ദുനിയ ... അഥവാ ഈജിപ്ത്




ഈജിപ്ത് ചരിത്രം ഉറങ്ങിയും ഉറങ്ങാതെയും കിടക്കുന്ന ഭൂമി ..മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള നാടാണ് ഈജിപ്ത്... ഈജിപ്ഷ്യന്‍  സംസ്ക്കാരത്തിന് ഏതാണ്ട് 5000  വര്‍ഷത്തോളം പഴക്കമുണ്ട്, ഇന്ന് ഈജിപ്ത് മദ്ധ്യപൂര്‍വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്. ലിബിയ, സുഡാന്‍, ഗാസ, ഇസ്രായേല്‍ എന്നിവയാണ് ഈ രാജ്യത്തിന്‍റെ  അതിരുകള്‍. ഇതിന്‍റെ  വടക്കേ തീരം മെഡിറ്ററേനിയന്‍ കടലും കിഴക്കേ തീരം ചെങ്കടലുമാണ്, കൂടെ മദ്ധ്യപൂര്‍‌വ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രവുമാണ്. സലാഹുദീന്‍ അയൂബിയാണ്  മസ്റിനെ ആദ്യം ക്രിസ്ത്യാനികളില്‍ നിന്നും മോചിപിച്ചത്, മധ്യപൂര്‍വദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുരിശുയുദ്ധക്കാര്‍ക്കെതിരായി നിരന്തരമായ സമരം ആരംഭിച്ചു. 1187-ല്‍ നടന്ന നിര്‍ണായകമായ ഹത്തീന്‍യുദ്ധത്തില്‍ ജറുസലം (യെറുശലേം) സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന് സലാഹുദ്ദീന്‍ പല വിജയങ്ങളിലൂടെ മറ്റു ക്രൈസ്തവശക്തികേന്ദ്രങ്ങള്‍ കീഴടക്കി. ജറുസലമിന്റെ പതനത്തിനുശേഷം ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് രാജാവിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മൂന്നാം കുരിശുയുദ്ധത്തിലും സുല്‍ത്താന്‍ സലാഹുദ്ദീന്‍ സമരപാടവം പ്രകടിപ്പിക്കുകയും പരാജിതരായ ശത്രുക്കളോട് ഔദാര്യപൂര്‍വം പെരുമാറുകയും ചെയ്തു. 1193-ല്‍ ഒരു ധീരയോദ്ധാവായിരുന്ന സലാഹുദ്ദീന്‍ പണ്ഡിതന്മാരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും വിദ്യാലയങ്ങളും പള്ളികളും നിര്‍മിക്കുകയും ചെയ്തു.


അതിനു ശേഷം ഈജ്പത് കുറെ വര്ഷം തുര്‍കികളുടെയും ഫ്രെന്ച്ചുകാരുടെയും ബ്രിടിഷുകാരുടെയും കോളനി ആയിരുന്നു .. ദൈവമാണെന്ന് സ്വയം അവകാശപ്പെട്ട ഫറോവയില്‍ നിന്നും അതി കഠിനമായ പീഠനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന വിശ്വാസികളെ മൂസ നബി (അ) യുടെ പ്രാര്‍ഥനപ്രകാരം സര്‍വശക്തനായ ജഗന്നിയന്താവ് ചെങ്കടല്‍ പിളര്‍ത്തി രക്ഷിച്ചതും  ഈ നാട്ടില്‍ നിന്ന്... അവര്‍ ഇന്നും പ്രതീക്ഷിച്ച് ഇരിക്കുനതും സലാഹുദീന്‍ അയൂബിയെ പോലെയുള്ള ഒരു നേതാവിനെയാണ്... അക്രമ ഭരണത്തില്‍ നിന്നും ഞങ്ങളെ നയിക്കാന്‍ പ്രാര്തിയുള്ള ഒരു നേതാവിനെ.... 1952- നു ശേഷം നജീബ് ഒരു വര്ഷം പ്രസിഡന്റായി... ജമാല്‍ അബ്ദുല്‍ നാസര്‍, അന്‍വര്‍ സാദത് എന്നിവര്‍ വര്‍ഷങ്ങളോളം പ്രസിഡണ്ട്‌മരായിരുന്ന മസര്‍, ആ സുവര്‍ണ കാലഘട്ടത്തില്‍ ലോകം അവരെ ബഹുമാനിച്ചിരുന്നു, ഇന്ത്യയുമായി ചേര്‍ന്ന്  ചേരി ചേര ഉടലെടുത്തത് പോലും ആ സമയത്താണ്, ഇവര്‍ രണ്ടു പേരും പത്തു വര്ഷം കണക്കെ ഭരണം നടത്തി, അതിനു ശേഷമാണു ഹുസ്നി ഭരന്നതിലെതുന്നത്, ഇന്ന് കഥയാകെ മാറി, 30  വര്‍ഷത്തില്‍ കൂടുതലായി ഒരു സ്വെചാധിപതി ആ രാജ്യത്തെ കൊള്ളയ്യടിക്കുനത്,







ആ പേരിനെ അറബിയില്‍ വിളികുന്നത് " مصر  മസ്ര്‍ " എന്നാണ് .. അങ്ങനെ വിളികുന്നതുമാണ് അവര്‍ക്ക് ഇഷ്ടവും .. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 8 കോടിയിലധികം ജനങ്ങളുണ്ട്. ഇന്ത്യക്കാരെ പോലെ തന്നെ സ്വന്തം നാടിനോട് എന്താന്നില്ലാത്ത  ഇഷ്ട്ടം ... മസ്ര്‍ എന്ന് പറഞ്ഞാല്‍ അവര്‍ക്ക് എല്ലാം എല്ലാമാണ്, മസ്ര്‍ അവര്‍ക്ക് ഒരു ആവേശമാണ്, എനിക്ക് അവരെ  ഇഷ്ടമാണ്, അത് പോലെ അവരുടെ നാടിനെയും, എനിക്ക് ഇവരെ ഇഷ്ടപെടാന്‍ കാരണമുണ്ട്, 12 വര്ഷം മുംബ് ഞാന്‍ . ആദ്യമായി ഗള്‍ഫിലേക് പ്രവാസിയായി പോയപ്പോള്‍ ഷാര്‍ജയില്‍ ജോലി ചെയ്തത് ഒരു മസരി സ്ത്രീയുടെ കൂടെ ആയിരുന്നു... അവരുടെ കൂടെ ഞാന്‍ 6 വര്‍ഷത്തില്‍ കുടുതല്‍ ഉണ്ടായിരുന്നു, അവരുടെ പേര് നമ്മുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരായിരുന്നു "ജവഹര്‍" ..., എനിക്ക് ഷാര്‍ജയില്‍ 2 മസ്ര്‍ കൂടുകാര്‍ ഉണ്ടായിരുന്നു ഒരു അഹമദ് പിന്നെ ഒരു മുഹമദ് രണ്ടു പേരും പഠിച്ചത് ഇന്ത്യയിലാണ് ... എന്നെ അവര്‍ക്ക് വലിയ കാര്യമായിരുന്നു...അവരെ രണ്ടു പേരുമായും എനിക്ക് ഇപ്പോള്‍ ബന്ധമില്ല,  ഞാന്‍ ഷാര്‍ജ വിട്ടു വന്നിട്ട് 7 വര്‍ഷമായി, പക്ഷെ അവര്‍ ഇന്നും എന്റെ മനസ്സിലുണ്ട് കാരണം എന്റെ   നല്ല കൂട്ടുകാരായിരുന്നു അവര്‍, ഇപ്പോള്‍ അവര്‍ രണ്ടും അവിടെ ഉണ്ടോ എന്ന് പോലും എനിക്കറിയില്ല, നാട്ടില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയാകും എന്റെ പഴയ കൂട്ടുക്കാര്‍, അവര്‍ മിസ്റിനെ  ഉമ്മുല്‍ ദുനിയ (ലോകത്തിന്റെ മാതാവ്‌) എന്നാണ് പറയുക. ഉമ്മുല്‍ദുനിയ എന്ന് അവര്‍ മ്സരിനെ പറയുമ്പോള്‍ ഞാന്‍ അവരോട് അബുല്‍ ദുനിയ എവിടെയാണെന് അറിയുമോ എന്ന് തിരിച്ച ചോദിക്കാറുണ്ട് .. ഇന്ത്യയാന്നു അബു ദുനിയ (ലോകത്തിന്റെ പിതാവ്) എന്ന് ഞാന്‍ തമാശ രൂപത്തില്‍ പറയാറുണ്ടായിരുന്നു..


ഞാന്‍ ഇപ്പോള്‍ കുവൈറ്റിലാണ് ... എന്റെ കൂടെ ജോലി ചെയ്യുനത് മുഴുവനും മസരികളാണ് .. അതില്  എന്റെ കുവൈറ്റിലെ അടുത്ത കൂട്ടുകാരനാണ് അയ്മന്‍ ... അവന്‍ നാട്ടിലാനുല്ലത്...അവന്‍  രണ്ടു ദിവസം മുംബ് വിളിച്ചു സംസാരിച്ചിരുന്നു, അവന്‍ ഹുസ്നിയുടെ പാര്‍ട്ടിക്കാരന്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹുസ്നിയുടെ പാര്‍ട്ടി ജയിച്ചപോള്‍ നാട്ടിലായിരുന്നു അയ്മന്‍ നാട്ടില്‍ നിന്ന് എനിക്ക് ഫോണ്‍ വിളിച്ചു കമ്പനിയില്‍ ഒരു പാര്‍ട്ടി കൊട്ക്കണമെന്നു എന്നോട് പറഞ്ഞു , പക്ഷെ ഇനലെ ഞാന്‍ അവനു വിളിച്ചിരുന്നു അവന്‍ ഹുസിനിയെ വിട്ടു .. പോരാട്ടത്തിലാണ് (അല്‍ഹംദ് ലില്ലഹ്)...



എന്തുകൊണ്ടാണ് ഹുസ്നിയോട് ഇങ്ങനെ അവര്‍ക്ക് രോഷം വരാന്‍ കാരണം .. ഹുസ്നി  തെമ്മാടികളുടെ പ്രതീകമാണ് .. ഇസ്രേല്‍ അമേരികന്‍ ചാരന്റെ പ്രതീകം... ഞാന്‍ ഇത് എഴുതുമ്പോഴും എന്റെ കൂടെ ജോലി ചെയ്യുന്ന മസരികള്‍ ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്നു .. ഹുസ്നി ചാനലില്‍ ഉണ്ട്, നാട്ടുക്കാരോട് ചാനലിലൂടെ സംസാരിക്കുന്നു, കുറച്ചു പഞ്ചാര വാക്കുകള്‍ കൂടെ  മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നു,   പക്ഷെ അതിലൂടെയൊന്നും മസര്‍ തണുക്കില്ലാന്നു  ഹുസ്നിക്കും  നന്നായി അറിയാം .. പക്ഷെ ഇതും ഒരു കെണിയാണ്, അമേരിക്കന്‍-ഇസ്രേല്‍ അച്ചുതണ്ടിന്റെ അവസാന തുരുപ്പുചീട്ട്.

ഇന്നലെയും ഞാന്‍ അയ്മന്‍ ഖലീഫയ്ക് വിളിച്ചു .. എന്തായി എന്ന് ചോദിച്ചു, ഹിമാര്‍ (കഴുത) വിട്ടു പോകുന്ന  ലക്ഷണം ഇല്ലാന്ന് പറഞ്ഞു, അവസാനം ഫോണ്‍ വെക്കുമ്പോള്‍ രോഷത്തോടെ പറഞ്ഞു വിടില്ല  അവനെ ഞങ്ങള്‍ കടല്‍ കടത്തുക തന്നെ ചെയ്യും.



ഫിര്‍ഔന്‍  എന്ന ചെകുത്താനില്‍  നിന്നും പ്രവാചകന്‍ മൂസ (അ) തന്‍റെ  സമുധായത്തെ രക്ഷിച്ചത് ചെങ്കടല്‍  പിളര്‍ത്തി കടന്നിട്ടാണ് എന്നാണ് ചരിത്രം,, പക്ഷെ ഇന്ന് അവര്‍ ആഗ്രഹികുന്നത് ഹുസ്നിയെന ചെകുത്താനെ ചെങ്കടല്‍ പിളര്‍ത്താതെ കടത്താനാണ്... കാത്തിരുന്നു കാണാം ..