Sep 19, 2011

അണ്ണാ ഹസാരെ .. വന്ദേമാതരം.... കൂടെ ഞങ്ങളുടെ ആശാരി കരിയനും ....

അണ്ണാ ഹസാരെ .. വന്ദേമാതരം.... 

കൂടെ ഞങ്ങളുടെ ആശാരി കരിയനും ....


ഞങ്ങളുടെ നാട്ടില്‍ ഒരു "ആശാരി കരിയന്‍ ‍"  ഉണ്ടായിരുന്നു, മരിച്ചിട്ട് വര്‍ഷങ്ങളായി, മുഴു കുടിയന്‍, കുടിയന്മാര്‍ക്ക് അവാര്‍ഡ്‌ കൊടുക്കുന്ന ഒരു പരിവാടി ഉണ്ടായിരുന്നെങ്കില്‍ കരിയനു  ഒരു ഓസ്കാര്‍ അവാര്‍ഡിന്‍ ചാന്‍സ് ഉണ്ടായിരുന്നു, മുഴുവന്‍ സമയവും നല്ല ഫിറ്റ് ... നാലു കാലിലോ അല്ലെങ്കില്‍ ഇഴ ജന്തുക്കളെ പോലെ ആയിരിക്കും എപ്പോഴും...   ഞങ്ങള്‍  പഠിച്ചിരുന്നത് പരവനടുക്കം ആലിയ അറബിക് കോളേജിന്റെ കീഴിലുള്ള മദ്രസയില്‍ ആയിരുന്നു, അന്ന് മദ്രസാ പ്രവര്‍ത്തിച്ചിരുന്നത്  വൈകുന്നേരമായിരുന്നു , ഇയാള്‍ എന്നും  വൈകുന്നേരമാകുമ്പോള്‍ കുടിച്ചു നല്ല ഫിറ്റായി  ആലിയയുടെ ഗേറ്റിന്   അടുത്ത് വന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുമായിരുന്നു, കൂടെ ബാങ്കും വിളിക്കും.. പിന്നെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു അവിടെ നിന്നും പോകും, ചില ആളുകള്‍ക്ക് അങ്ങനെയാണ് മറ്റുള്ളവരെ ചീത്ത പറയാനും മറ്റും ഒന്ന് കുടിച്ചാല്‍ മതി... ആരും ഒന്നും പറയില്ലല്ലോ , പിന്നെ കുടിക്കാതെയും പിച്ചും പേയും  പറയുന്നവരും  ഉണ്ടാകാം....


ഈ കരിയന്‍ കഥ എഴുതാന്‍ കാരണം എന്നും മുസ്ലിംകള്‍ക്ക് എതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കുപ്രചരണം കണ്ടിട്ടാണ്, മുസ്ലിംകള്‍ വന്ദേമാതരം ആലപികുന്നില്ല അവര്‍ക്ക് ദേശ സ്നേഹം ഇല്ലാ യെന്നാണ് അവരുടെ പ്രചരണം, എന്താണ് വന്ദേ മാതരം എന്നറിയുന്ന ഒരു ഇസ്ലാം മത വിശ്വസിക്കും അത് ഉച്ചത്തിലോ അല്ലാതെയോ ഉച്ചരിക്കാന്‍ കഴിയില്ല, അത് മുസ്ലിം മതവിശ്വാസത്തിനു എതിരാണ്. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു മുസ്ലിമിന് ഭൂമിയെയോ മറ്റുള്ള വസ്തുക്കളെയോ വന്ദിക്കാന്‍ കഴിയില്ല, സംഘപരിവാര്‍ സംഘടനകളുടെ കൂടെ ചില കപട മതേതരവാദികളും കൂടുമ്പോള്‍ കാര്യം ഉഷാറായി, കാര്യത്തിന്റെ നിജ സ്ഥിതി അറിയാതെ ആശാരി കരിയനെ പോലെ ഉച്ചത്തില്‍ വിളിച്ചു പറയുന്നവര്‍. അവരെന്താണ്  പറയുന്നത് എന്ന് ആഴത്തില്‍ ചിന്തിച്ചു നോക്കുന്നത് നല്ലതായിരിക്കും...


ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേ മാതരം ഇന്ത്യയുടെ ദേശിയ ഗാനമല്ല. അത് സ്വതന്ത്ര സമരത്തില്‍ എല്ലാരും ഉപയോഗിച്ച ഗാനവുമല്ല  ചിലയാളുകള്‍ അത് ഉപയോഗിച്ചിരിക്കാം, പക്ഷെ ആലപിക്കാത്തവര്‍ മുഴുവനും ഇന്ത്യയെ അപമാനിക്കുന്നു എന്ന് പറയുമ്പോഴാണ് അവര്‍ക്ക് ഇന്ത്യന്‍ സ്വതന്ത്ര സമരത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറയേണ്ടി വരുന്നത്, അവരിത്  പറയണമെങ്കില്‍ മുസ്ലിംകളുടെ ത്യാഗ സ്മരണകള്‍ കണ്ടില്ലെന്ന് നടിക്കേണ്ടി  വരും, മൌലാന മുഹമ്മദ്‌ അലി, മൌലാന ഷൌകത്തലി, റഹമത്തുള്ള  സായാനി,  മൌലാന അബുല്‍ കലാം ആസാദ്, ടിപ്പു സുല്‍ത്താന്‍, ഹാകിം അജ്മല്‍ ഖാന്‍, സയ്യദ് ഹസന്‍  ഇമാം, മുഖ്താര്‍  അഹമദ്  അന്‍സാരി, നവാബ്  സയദ്  ബഹദൂര്‍, സര്‍ സയദ്  അഹമദ് ഖാന്‍,  ഖാന്‍  അബ്ദുല്‍  ഗഫാര്‍  ഖാന്‍ അതുപോലെ എന്തങ്കിലും കേട്ടാല്‍ അങ്ങ് വാളെടുക്കുന്ന കേരളത്തിലെ പിന്തിരിപ്പന്മാര്‍ ഓര്‍മ്മിക്കാന്‍  ഉമര്‍ ഖാളി, ആലി മുസ്ലിയാര്‍, വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി ,  കുഞ്ഞാലി മരക്കാര്‍, മമ്പുറം തങ്ങള്‍, മൊയിതു മൌലവി, വക്കം മൌലവി, അബ്ദുറഹിമാന്‍ സാഹിബ്‌, ചെറുപ്പത്തിലെ രക്ത സാക്ഷിയായ വക്കം ഖാദര്‍ .... ഇവരാരും വന്ദേ മാതരം വിളിച്ച മുസ്ലിംകള്‍ അല്ല, അത് വിളികുന്നവരോടപ്പം ഒന്നിച്ചു സമരത്തില്‍ പ്രവര്‍ത്തിച്ചവര്‍ അവരോടൊപ്പം മുമ്പിലും പിന്നിലും എന്നും കൂടെ നിന്ന്  സ്വാതന്ത്രത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്ട ധീര ദേശാഭിമാനികള്‍ ‍. .. ഇവരുടെ ചരിത്രം അറിയണമെങ്കില്‍ ബ്രിട്ടീഷ്‌ കൂലി എഴുത്തുക്കാരുടെയും മുസ്ലിം വിരുദ്ധരുടെയും പുസ്തകങ്ങള്‍ വായിച്ചത്‌ കൊണ്ട് പ്രയോജനം ഉണ്ടാവുകയുമില്ല.. സത്യത്തോട് കൂറ് കാട്ടിയ  യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രക്കാരന്മാരുടെ രചനകള്‍ വായിച്ചു മനസിലാക്കുക...


ഇനി ഇന്ത്യ വിഭജനമാണ്  വിഷയമെങ്കില്‍ അതില്‍ ജിന്നയപോലെ തന്നെ ഹിന്ദു തീവ്ര സംഘടനകള്‍ക്കും തുല്യ പങ്കുണ്ട്, ഗാന്ധിജിയും  മൌലാന അബുല്‍ കലാം ആസാദ് പോലുള്ള മുസ്ലിം നേതാകളും എന്നും വിഭജനത്തിനു  എതിരായിരുന്നു, എന്തിനേറെ സ്വതന്ത്രം കിട്ടിയ 1947 കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  പ്രസിഡന്റ്‌ തന്നെ അബുല്‍ കലാം ആസാദ് ആയിരുന്നു... ഇതൊക്കെ യഥാര്‍ത്ഥ ചരിത്രത്തില്‍  കാണുമ്പോള്‍ വിഭജനത്തെ അനുകൂലിച്ച,  വന്ദേമാതരം   ഒരു സമുധായത്തെ  കൊണ്ട് ഉച്ചരിപിക്കാന്‍ നോമ്പ് നോറ്റിരിക്കുന്നവര്‍ക്കും ബ്രിട്ടീഷ്‌ കാരോടോപ്പംചേര്‍ന്ന് സ്വതന്ത്ര സമരത്തെ ഒറ്റി പള്ളിയും  പള്ളി കൂടങ്ങളും ഉയര്‍ത്തിയവര്‍ക്കും അവര്‍ പോയപ്പോള്‍ ചെയ്യാത്ത സ്വതന്ത്ര സമര പെന്‍ഷന്‍ വാങ്ങാന്‍ ക്യു നിന്നവര്‍ക്കും ഈ സമുധായത്തോട്  അസൂയ ഉണ്ടാവുക സ്വാഭാവികം... പണ്ട്  ചെയ്ത ഉപകാരത്തിന്റെ നന്ദിയായി പാകിസ്ഥാനില്‍  പോയപ്പോള്‍ ശ്രീ അദ്വാനി ജിന്നയെ പുകഴ്ത്തി പറഞ്ഞതും നമ്മള്‍ കേട്ടതാണ്. ഇന്ത്യ കീറി മുറിച്ചതുകൊണ്ട് ഏറ്റവും നഷ്ടം ഉണ്ടായതും മുസ്ലിം സമുധായത്തിനാണെന്ന് നേരായി ചിന്തിക്കുന്നവര്‍ക്കറിയാം
അണ്ണാ ഹസാരയുടെ സമരത്തെ ഇന്ത്യയിലെ കുറെയാളുകളെ പോലെ ഞാനും പിന്തുണച്ചിരുന്നു  കാരണം അത് അഴിമതിക്കെതിരെയുള്ള ഒരു നല്ല മുന്നേറ്റമായിരുന്നു, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നടന്ന ഒരു നല്ലൊരു കാല്‍വെയ്പ്പ്, ഇന്ത്യയില്‍ നിന്നും അഴിമതി  ഇല്ലാതാക്കണം അത് എല്ലാവരുടെയും ആവിശ്യമാണ്. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ഒരു ഇന്ത്യന്‍ പൌരന്റെ അവകാശം തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപെടുത്തി വിരലില്‍ മഷി പുരട്ടുന്നത് മാത്രമാണെന് ഞാന്‍ കരുതുന്നുമില്ല  വിശ്വസികുന്നുമില്ല.. അതോടെ തീരുന്നതുമല്ല അവന്‍റെ ഉത്തരവാദിത്തം...വേറെയും കുറെ നല്ല കാര്യങ്ങള്‍ നമ്മുക്ക് ചെയ്യാന്‍ പറ്റും. പക്ഷെ ഈ അണ്ണാ ഹസാരെ അഴിമതിക്ക് വേണ്ടി മാത്രം സമരയം ചെയ്യുന്നത് കാണുമ്പോഴാണ് അതില്‍ ഒരു "ഇത്" നമ്മുക്ക് കാണുന്നത്, ഗുജറാത്തില്‍ മുസ്ലിംകളെ ഭരണകൂട ഭീകരത വംശ ഹത്യ നടത്തിയപ്പോള്‍, ബോംബയില്‍ ഒരു സമൂഹത്തിനെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടപ്പോള്‍, ആയിരങ്ങള്‍ മരിച്ചു വീണപ്പോള്‍, നന്ദി ഗ്രാമത്തില്‍ അര പട്ടിണിയും മുഴു പട്ടിണിയുമായി  കിടക്കുന്ന പാവപ്പെട്ട  ജനങ്ങളെ കുടി ഒഴിപ്പിച്ചപ്പോള്‍, ഒരിസയില്‍ പാവപ്പെട്ട ആദിവാസികളെ നിഷ്ടൂരം ആട്ടി ഓടിച്ചപ്പോള്‍ എവിടെ പോയി ഒളിക്കുകയായിരുന്നു ഇദ്ദേഹം?   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അറിയാവുന്നവര്‍ക്ക് അറിയാം വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ലന്നും  അവ തീര്‍ത്തും ഹിന്ദു ദൈവങ്ങലാണെന്നും ‍,  അവ ആരാധിക്കുന്നവര്‍ ആരാധിക്കട്ടെ. വന്ദേ മാതരം അവരുടെ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചത്തില്‍  മുഴങ്ങട്ടെ. അതില്‍ യാതൊരും തര്‍ക്കത്തിന്റെയും ആവിശ്യമില്ല.

ഈ വിവാദം ഇന്നോ ഇന്നലയോ  തുടാങ്ങിയതല്ല. സഘപരിവാറിന്റെ ആവേശം വര്‍ഗീയത തന്നെയാണ്. ഇതേ വന്ദേ മാതരം ഉറക്കെ വിളിച്ചു കൊണ്ടാണ് ഇവര്‍  മുസ്ലിംകള്‍ 500  വര്‍ഷത്തോളം ആരാധനകള്‍ നടത്തി പോന്നിരുന്ന ബാബറി മസ്ജിദ്  തകര്‍ത്തത്‌‌, ഇന്ത്യ മാതാവെന്ന്‌ കരുതുന്ന ഈ മാതാവ്‌ വിളിക്കാര്‍ തന്നെയല്ലെ 'വന്ദേമാതരം' വിളിച്ച്‌ ഒരിസ്സയില്‍ പാവപ്പെട്ട കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തതും, ഒരു സാമൂഹിക പ്രവര്‍ത്തകനെ കുടുംബസഹിതം (പിഞ്ചു കുട്ടികളടക്കം) കാറിലിട്ട്  ചുട്ടരിച്ചതും,.. അവര്‍ തന്നെയല്ലെ ഗുജറാത്തില്‍ മുസ്ലിംകളെ അരിഞ്ഞു തള്ളിയ്യതും ഗര്‍ഭസ്തഭ്രൂണം ത്രിശൂലത്തില്‍ കൊരുത്തതും .. ബോംബയുടെ തെരുവോരങ്ങളില്‍ രക്തം കൊണ്ട് ആറാട്ട് നടത്തിയതും...

ഒരു  ഇന്ത്യന്‍ മുസ്ലിമിന് താനൊരു ഇന്ത്യക്കാരന്‍ ആണെന്ന് കാണിക്കാന്‍ ത്രിവര്‍ണ പതാക പൊക്കി കാണിക്കണമെന്നും  വന്ദേ മാതരം ഉറക്കെ ചൊല്ലണമെന്നും പറയുന്ന പിന്തിരിപ്പന്‍ ആശയക്കരോട്, ഇന്ത്യ ഒരു മതേതര ജനാതിപത്യ രാഷ്ട്രമാണ് അതില്‍ ഹിന്ദുവിനും മുസ്ലിമിനും ഒരേ സ്വാതന്ത്ര്യമാണുള്ളത്‌ അതിലെ വായുവും വെള്ളവും തുല്യമാണ്...

‌വന്ദേ മാതരം  വിളിക്കുന്നവര്‍ വിളിക്കട്ടെ,  വിളിക്കാത്തവര്‍ വിളിക്കതിരിക്കട്ടെ അത് അവരവരുടെ ഇഷ്ട്ടം ..

16 comments:

Mujeebulla K.V. said...

"വന്ദേ മാതരം വിളിക്കുന്നവര്‍ വിളിക്കട്ടെ, വിളിക്കാത്തവര്‍ വിളിക്കതിരിക്കട്ടെ അത് അവരവരുടെ ഇഷ്ട്ടം .."


അത് ന്യായം.

പക്ഷെ ഷുക്കൂറെ, ഞങ്ങളുടെ കരിയന്‍ ആശാരിയെ വെറുതെ വിട്ടേക്ക്!!!

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

ശുക്കൂര്‍ ഭായ് വല്യ ചൂടിലാണല്ലോ .. ഹ ഹ

നല്ല പോസ്റ്റ്‌

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ said...

മുജീബെ ..... അവിടെ ഇപ്പോള്‍ നിങ്ങളാണല്ലേ താമസം ...

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ said...

മഖ്ബൂല്‍ ... ചൂടിലല്ല ഒരു സത്യം വിളിച്ചു പറഞ്ഞു അത്രയേ ഉള്ളു...

ANSAR ALI said...

ശരിയാ അല്പം ചൂട് വേണ്ട വിഷയം തന്നെയാണ്. സ്കെയിലു വെച്ച് അളക്കുകയല്ലേ മുസ്ലിമിന്‍റെ രാജ്യ സ്നേഹം..അപ്പോള്‍ അല്‍പം ചൂട് നല്ലത് തന്നെ...

Arif Zain said...

വ്യത്യസ്ത ആങ്കിളില്‍ നിന്നാണ് എല്ലാവരും നോക്കുന്നത്. ഒരേ ചരുവ്‌ മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഇറക്കവും താഴെ നിന്ന് നോക്കുമ്പോള്‍ കയറ്റവുമാണ്. ആ സത്യം അംഗീകരിച്ചില്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത, തീരുമാനാകാത്ത തര്‍ക്കമായതങ്ങനെ നീളും. വന്ദേമാതരത്തിന്‍റെ അര്‍ത്ഥം സമ്പൂര്‍ണമായി ഉള്‍ക്കൊണ്ട് ആരും അത് ചോല്ലുന്നില്ല. ഒരു കാര്യം ഓര്മ വേണം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് ജനമനസ്സില്‍ ആവേശം നിറച്ച് പതിനായിരങ്ങളെ സമര പാതയില്‍ നടത്തിയ കവിതയാണത്. ഇതിനിയും ഒരു ചര്‍ച്ചക്ക് കൊണ്ട് വന്നിട്ട് ഒരു കാര്യവും ഉണ്ട് എന്ന് തോന്നുന്നില്ല. ചോല്ലെണ്ടാവര്‍ ചൊല്ലട്ടെ അല്ലാത്തവര്‍ മിണ്ടാതിരിക്കട്ടെ.

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ said...

അതെ ചൊല്ലുന്നവര്‍ ചൊല്ലട്ടെ.... അത് ചൊല്ലാത്തവരെകൊണ്ട് നിര്‍ബന്ധിച്ച് ചൊല്ലിപ്പിക്കുകയും ചെയ്യരുത്...

ahmed said...

സുഹൃത്ത്‌ ശുക്കൂര്‍ 'വന്ദേ മാതര' മെന്ന വിഷയം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് എടുത്തത്‌ അണ്ണാ ഹസാരെയുടെ സമര പരിപാടികളില്‍ ഇത് ഉപയോഗിക്കപ്പെട്ടത് കൊണ്ടാണെന്ന് കരുതുന്നു. സ്വാതന്ത്ര സമര കാല ഘട്ടത്തില്‍ ചില കോണ്‍ഗ്രസുകാര്‍ ഇത് പാടിയിരുന്നെന്കിലും ഇതിന്റെ മതപരമായ പശ്ചാത്തലം ഇന്നും പലര്‍ക്കും അജ്ഞാതമാണ്.

ബങ്കിം ചന്ദ്രയുടെ 'ആനന്ദമഠം' എന്ന വര്‍ഗ്ഗീയ വിദ്വേഷമുണര്ത്തുന്ന നോവലിലാണ് ഈ ഗാനമുള്ളത്. ബംഗാളില്‍ പൊതുവേ കാണാറുള്ള 'കാളി ദേവി' ആരാധനയാണ് ഈ 'മാതാവ്‌' വന്ദനത്തിലൂടെ കവി ഉദ്ദേശിക്കുന്നതെന്ന് പല പ്രമുഖരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മതേതര ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിതം നയിക്കുവാന്‍ ഭരണഘടന സ്വാതന്ത്രവും ഉറപ്പും നല്‍കുന്നുണ്ട്. വര്‍ഗ്ഗീയ വാദികള്‍ രാജ്യ സ്നേഹ(കപട) മെന്ന ഉമ്മാക്കി കാട്ടി ഈ അവകാശങ്ങളെ നിഷേധിക്കുമ്പോള്‍ ഭരണകൂടം കയ്യും കെട്ടി നോക്കി നില്‍ക്കുകയും അവര്‍ക്ക് ഓശാന പാടുകയും ചെയ്യുന്നതിനെ എതിര്‍ക്കുക തന്നെ വേണം.

Anonymous said...

ഒരു ഓഫ് :

അന്‍‌‌സാര്‍ അലിയുടെ സ്വയം ഭോഗം ഫ‌ത്‌വക്ക് മറുപടി

വായിക്കുക ഇവിടെ

[[::ധനകൃതി::]] said...

bahu സുമനസ്സ്

ഗാന്ധിജിയും മൌലാന അബുല്‍ കലാം ആസാദ് പോലുള്ള മുസ്ലിം നേതാകളും എന്നും വിഭജനത്തിനു എതിരായിരുന്നു

ithu kollam nalla ghanam ,.,.thankalude മദ്രസ yil padichathanoo ithuuuu,.,.,.

ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേ മാതരം ഇന്ത്യയുടെ ദേശിയ ഗാനമല്ല

ദേശിയ ഗാനമല്ല sari thanne pashe ദേശിയ geethamannu ....athu ariyumoo endoooooooo

ഇന്ത്യ കീറി മുറിച്ചതുകൊണ്ട് ഏറ്റവും നഷ്ടം ഉണ്ടായതും മുസ്ലിം സമുധായത്തിനാണെന്ന് നേരായി ചിന്തിക്കുന്നവര്‍ക്കറിയാം .

enthanavoo aaa നഷ്ടം!!!!!!!

വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ലന്നും അവ തീര്‍ത്തും ഹിന്ദു ദൈവങ്ങലാണെന്നും ‍, അവ ആരാധിക്കുന്നവര്‍ ആരാധിക്കട്ടെ. വന്ദേ മാതരം അവരുടെ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചത്തില്‍ മുഴങ്ങട്ടെ. അതില്‍ യാതൊരും തര്‍ക്കത്തിന്റെയും ആവിശ്യമില്ല.

vande matharam ennal mathavinne vandikkuka athilenda ithra kuzhappam ,.,.mathavillathe ee bhumiyil aaru undavillalloo ,.,.,.aa mathavine vandichal enda kuzhappamm,.,.,ithinoodu cherthu vayiccavunnathannu muslim leagu pole ulla samgadanakalkku oru sthree candidates polum illathathuuuuu,.,.,.

mathavine vandiccu athellathilum upariyannuuuu,.,.,

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ said...

സ്നേഹത്തോടെ എന്‍റെ സ്നേഹിതന്‍ [[::ധനകൃതി::]] . ...

ആദ്യമായി എന്‍റെ ആര്‍ട്ടിക്കിള്‍ വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി രേഖപെടുത്തുന്നു....

നിങ്ങളുടെ അഭിപ്രായവും അതിനുള്ള എന്‍റെ മറുപടിയും ....താഴെ കൊടുക്കുന്നു ...

ഗാന്ധിജിയും മൌലാന അബുല്‍ കലാം ആസാദ് പോലുള്ള മുസ്ലിം നേതാകളും എന്നും വിഭജനത്തിനു എതിരായിരുന്നു

ithu kollam nalla ghanam ,.,.thankalude മദ്രസ yil padichathanoo ithuuuu,.,.,. ((എന്താണ് താങ്കള്‍ ഇവിടെ ഉദ്ദേശിച്ചത്) ഗാന്ധിജി-മൌലാന ഇവരുടെ വിഭജനത്തോടുള്ള എതിര്‍പ്പിനെ കുറിച്ചാണെങ്കില്‍ മദ്രസയില്‍ പഠിച്ചതല്ല...അത് യഥാര്‍ത്ഥ ചരിത്ത്രത്തില്‍ നിന്നും പഠിച്ചതാണ്... ))

ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേ മാതരം ഇന്ത്യയുടെ ദേശിയ ഗാനമല്ല

"ദേശിയ ഗാനമല്ല sari thanne pashe ദേശിയ geethamannu ....athu ariyumoo endoooooooo " ((ഇത് പുതിയ അറിവാണ്- ദേശിയ ഗാനം -ദേശിയ ഗീതം അങ്ങനെ വെവേറെ ഉണ്ടെന്നുള്ളത്.. ))

"ഇന്ത്യ കീറി മുറിച്ചതുകൊണ്ട് ഏറ്റവും നഷ്ടം ഉണ്ടായതും മുസ്ലിം സമുധായത്തിനാണെന്ന് നേരായി ചിന്തിക്കുന്നവര്‍ക്കറിയാം enthanavoo aaa നഷ്ടം!!!!!!!" ... (അതിന്റെ ലാഭം കിട്ടിയ സമുധായത്തോട് നഷ്ടത്തിന്റെ കണക്കു ചര്‍ച്ച ചെയ്തിട്ട് ഫലമില്ല....നഷ്ട്ട പെട്ടവന്റെ വേദന അവര്‍ക്കല്ലേ അറിയൂ...)


" വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ലന്നും അവ തീര്‍ത്തും ഹിന്ദു ദൈവങ്ങലാണെന്നും ‍, അവ ആരാധിക്കുന്നവര്‍ ആരാധിക്കട്ടെ. വന്ദേ മാതരം അവരുടെ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചത്തില്‍ മുഴങ്ങട്ടെ. അതില്‍ യാതൊരും തര്‍ക്കത്തിന്റെയും ആവിശ്യമില്ല...."

vande matharam ennal mathavinne vandikkuka athilenda ithra kuzhappam ,.,.mathavillathe ee bhumiyil aaru undavillalloo ,.,.,.aa mathavine vandichal enda kuzhappamm,.,., ithinoodu cherthu vayiccavunnathannu muslim leagu pole ulla samgadanakalkku oru sthree candidates polum illathathuuuuu,.,.,.

mathavine vandiccu athellathilum upariyannuuuu,.,.,
" വന്ദേമാതരത്തിലെ അമ്മ ഇന്ത്യയല്ലന്നും അവ തീര്‍ത്തും ഹിന്ദു ദൈവങ്ങളാണെന്നും ‍... എന്റെ [[::ധനകൃതി::]] സുഹുര്‍ത്തിനു പോലും നന്നായറിയാം.... മാതാവിനെ വന്ദിക്കുന്നതിന് ഈയുള്ളവനും എതിരില്ല.... കാരണം മാതാവിന്റെ കാല്‍പാദത്തിനു അടിയിലാണ് സ്വര്‍ഗം എന്ന് വിശ്വസിക്കുന്നു.... "

ഏതായാലും നിങ്ങളുടെ അഭിപ്രായത്തിന് വളരെ നന്ദി .... എന്റെ അഭിപ്രായം ആകണമെന്നില്ലല്ലോ എല്ലാര്ക്കും.... അല്ലെ?

Jefu Jailaf said...

ചോല്ലെണ്ടാവര്‍ ചൊല്ലട്ടെ അല്ലാത്തവര്‍ മിണ്ടാതിരിക്കട്ടെ. വന്ദേമാതരം ചൊല്ലുന്നവര്‍ അതില്‍ ദേശസ്നേഹമാണോ , മതസാഹോദര്യ ധ്വംസനമാണോ കാണുന്നത് എന്നതും കൂടി സംശയത്തിനു ഇട നല്‍കുന്നു കാലികമായ ചുറ്റുപാടില്‍.. എന്തുമാകട്ടെ ദേശ സ്നേഹത്തിന്റെ മാനദണ്ഡം വന്ദേമാതരം ചൊല്ലുക എന്നത് അല്ലല്ലോ. ഞാനൊരു ദേശസ്നേഹി ആണെന്ന് ആണയിട്ടു പറയേണ്ട അവസ്ഥയാണ് പരിപ്താപകാരം..

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ said...

അതെ ചൊല്ലുന്നവര്‍ ചൊല്ലട്ടെ .. .

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ശുക്കൂര്‍ജി ,
ധന കൃതി പറഞ്ഞ ദേശീയ ഗീതം ആണ് എന്നത് പൂര്‍ണ്ണമായും ശരിയാണ് .ജനഗണമന ദേശീയ ഗാനവും വന്ദേമാതരം ദേശീയ ഗീതവുമാണ് ..

സാജിദ് said...

അതെ "വന്ദേ മാതരം വിളിക്കുന്നവര്‍ വിളിക്കട്ടെ, വിളിക്കാത്തവര്‍ വിളിക്കതിരിക്കട്ടെ അത് അവരവരുടെ ഇഷ്ട്ടം ..". നല്ല അവതരണം, സത്യം വിളിച്ചു പറയാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു.

Anonymous said...
This comment has been removed by a blog administrator.