വര്‍ഷങ്ങള്‍ക്കു മുമ്പ്,
ഞാന്‍ കുഞ്ഞായിരിക്കെ...
ഒരു രാത്രിയില്‍,
കാക്കിധാരികള് വീട്ടിലേക്കു കയറി വന്നു..
അവര്‍,
ഭക്ഷണത്തിനു മുമ്പിലിരുന്ന ..
എന്റെ പിതാവിനെ ..
ഞങ്ങളുടെ കണ് മുമ്പില്‍ വെച്ചു പിടിചോണ്ട് പോയി ..
അതും ഏതോ പ്രസംഗത്തിന്റെ പേരും പറഞ്ഞ് ..
അവസാനം ഞാനറിഞ്ഞു ....
ചെയ്യാത്ത ഏതോ കുറ്റത്തിനാണ് ...അവര്‍ അദ്ദേഹത്തെ വലിച്ചിറക്കി കൊണ്ട് പോയത് ...
ആരോ നടത്തിയ ബോംബ് സ്ഫോടനം ...
ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ ..
കത്തിച്ചവനെ കിട്ടിയില്ലെങ്കിലും ...
സത്യം വിളിച്ചു പറയുന്നവനെ കുടുക്കാമല്ലോ ...
അതായിരിക്കണം അവരുടെ ചിന്ത..
കാരണം സത്യം വിളിച്ചു പറയുന്നവനെ ...
മേലാളന്മാര് എന്നും ഭയക്കുമല്ലോ?
പത്തു വര്‍ഷത്തോളം ജയിലിനകത്ത് ....
താന്‍ ചെയ്ത കുറ്റം എന്തന്നറിയാതെ....
അവസാനം ....
ജയില്‍ മോചിതനായി .... നിരപരാധിയെത്രെ ...
അപ്പോള്‍ ഞങ്ങള്‍ക്ക്
നഷ്ടപെട്ട പത്തു വര്‍ഷമോ?
എന്റെ മാതാവിന്റെ കണ്ണ് നീര്..
ഞങ്ങള്‍ അനുഭവിച്ച വേദന..
ഒറ്റപെടല്‍... കുത്തുവാക്കുകള്‍...
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിച്ച ..
ഞങ്ങള്‍ക്ക് നിഷേധിച്ച പിതൃ സ്നേഹം..
എനിക്ക് നഷ്ടപെട്ട പിതാവിന്റെ ലാളന..
പിതാവിന് നഷ്ട പെട്ട യൌവനം
ഏതു നീതി പീഠം ഞങ്ങള്‍ക്ക് തിരിച്ചു തരും ...
അല്ലങ്കില്‍ ഏത് ഭരണകൂടം..
പിന്നെയും ...
പൊതു തല്പരനായ പിതാവ് ..
വീണ്ടും ഗോദയില്‍ ..
പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍..
അവന്റെ കഷ്ടപാടുകള്‍ ..
മുസ്ലിമിന്റെ അവസ്ഥ ..
അപര്ണന്റെ അസ്ഥിത്വം...
ഭരണകൂട ഭീരുത്വം .. സാമ്രാജ്യത സേവ...
വീറോടെ വിളിച്ചു പറയാന്‍ തുടങ്ങി..
അതോടെ ...
അദ്ദേഹം വീണ്ടും ഭരണകൂടത്തിന്റെ നോട്ട പുള്ളിയായി ..
പഴയ ശത്രുക്കള്‍.. വീണ്ടും...
ഒരുമിക്കാന്‍ തുടങ്ങി . കള്ള കേസ്സുകള്‍ പടച്ചുണ്ടാക്കാന്‍ ശ്രമം,
പിതാവിനെ കുടുക്കാന്‍ പറ്റാതായപ്പോള്‍ ..
മാതാവിനെ അവര്‍ കുരുക്കുന്നു..
വര്‍ഷങ്ങള്‍ക്കു മുമ്പ്..
കളമശേരിയില്‍ ...
ഏതോ ഒരു ബസ് കത്തിയെത്രേ....
ഇന്ത്യയില്‍ ആദ്യമായി കത്തി ചാമ്പലായ വാഹനം....എന്നത് പോലെ ചാനലുകളില്‍..
ഫ്ലാഷുകള്‍ മിന്നി ..
"പതിയെ കുരുക്കിയതില്‍ പത്നിക്കുള്ള ദുഃഖം ..
പാണ്ടി വണ്ടി കത്തിച്ചാല്‍ തീരുമോ"?
അതാരും അന്വേഷിച്ചില്ല ...
അവര്‍ക്ക് വേണ്ടത് .. മഅദനിയുടെ പതനം..
ആ കുരുക്കില്‍ മാതാവ് സൂഫിയ....
ദിവസങ്ങളോളം തടവില്‍ ...
ചോദ്യങ്ങള്‍ ...
പുറത്തു മാധ്യമ വിചാരണകള്‍ ..
അവസാനം കോടതി ജാമ്യം...
വീട് വിട്ടു പുറത്തു പോകാന്‍ പാടില്ലത്രേ..
ആരോടും സംസാരിക്കാനും ...
അങ്ങനെ വീട്ടു തടങ്കല്‍ ...
അവസാനം..
അതാ വരുന്നു... ശത്രുക്കള്‍ പുതിയ സൂത്രവുമായി ..
ബാംഗ്ലൂരില്‍ സ്ഫോടനം നടത്തിയെത്രേ..
ഒരു തടിയനും കൂട്ടരും ..
അതില്‍ ബാപ്പചിയെ കുടുക്കാന്‍ പുതിയ തന്ത്രം ..
പഴയ ഒരു മണിയെ കുളിപിച്ചു കൊണ്ട് വന്നു..
കള്ള കഥകള്‍ വിളമ്പി..
പിന്നെ...
കുടകിലെ ഇഞ്ചി കാട്ടില്‍ കൃഷിക്കാര്‍ക്ക്
ക്ലാസ് എടുത്തത്രേ...
അതും ചുറ്റിലും നാല് പോലിസുക്കാര്‍ കാവലുള്ള സമയത്ത്..
"ആരാലും തിരിച്ചറിയുന്ന ആള് ..
ആരും കാണാതെ അവിടെ പോയത്രേ!!!!!!
വിരോധാഭാസം ... ഈ കള്ള കളി "...
വിശ്വാസിപ്പിക്കാന്‍ കുറെ പേര് ... അതുപോലെ വിശ്വാസിക്കാനും ..
പക്ഷെ ശത്രുക്കള്‍ ശക്തരാണ് ..
പണമുണ്ട് കൂടെ അധികാരവും ..
പിന്നില്‍ ഓശാന പാടാന്‍ മാധ്യമങ്ങളും
ഒരു പ്രാവിശ്യം കുറ്റക്കാരന്‍ അല്ലാത്തത് കൊണ്ട് ..
ശിക്ഷയൊന്നും നല്‍കാതെ കോടതി വെറുതെ വിട്ട അദ്ദേഹത്തെ...
ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്ന വാശി..
കേസ്സുകള്‍ കെട്ടി ചമച്ചു ... സാക്ഷികളെ സൃഷ്ട്ടിച്ചു..
പേരറിഞ്ഞതും അറിയാത്തതുമായ .. നാലഞ്ചു പേര്..
അവര്‍ പോലും അറിഞ്ഞില്ലത്രേ ...
താന്‍ മൊഴി കൊടുത്ത വിവരം.
കഷ്ടം...
എന്തൊക്കെ കള്ള കളികള്‍.
ഒരു നിരപരാധിയെ കുടുക്കാന്‍.
ഒടുവില്‍ ...
അവരെത്തി ..
യെദ്യുരപ്പയുടെ പോലിസുക്കാര്‍ ...
ഇവിടെ കൂട്ടിന് അവരുടെ നാട്ടുക്കാരി...
അട്ടല്ലൂരിയുടെ തട്ടകത്തില്‍..
അന്‍വാര്‍ശേരിയിലെ യതീം മക്കളുടെ അത്താണിയായ..
അവരുടെയും പിതാവായ എന്റെ ബാപ്പചിയെ തേടി ..