May 12, 2014

ചന്ദ്ര കലയിലെ "അള്ളാഹു അക്ബർ"...!!

ചന്ദ്ര കലയിലെ  "അള്ളാഹു അക്ബർ"...!!

മീനിന്റെ പുറത്ത് "അല്ലാഹ്" ...!!
ആകാശത്ത്‌ "ലാഹിലാഹഇല്ലല്ലാഹ്"....!!
ചന്ദ്ര കലയിൽ "അള്ളാഹു അക്ബർ"...!!

ഇതൊക്കെ കുറെ മുമ്പ് പ്രചരിപ്പിച്ച കഥകളായിരുന്നു ....!!

ഇന്നലെ വാട്സ്അപ്പിൽ ഒരു വീഡിയോ ആരോ ഷെയർ ചെയ്തു ..!! അതിന്റെ കൂടെ തന്നെ വരുന്നു ഒരു മെസ്സേജും ...!!

"ഒരു പെണ്ണ് ടീവീ കണ്ടു കൊണ്ടിരിക്കെ നമസ്കാരത്തിന്റെ സമയമായപ്പോൾ നമസ്കരിക്കാൻ പോയി .. നമസ്കാരത്തിൽ അവൾ ടീവീ യിലെ പ്രോഗ്രാമിനെ കുറിച്ച് ഓർക്കുകയും നമസ്കാരം പകുതി പഴിയിൽ ഉപേക്ഷിച്ചു ടീവീ കാണാൻ പോകുകയും ചെയ്തു .. പ്രോഗ്രാം കഴിഞ്ഞു നിസ്കരിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച .. "സുബ്ഹാനല്ലാഹ്" അത്ഭുതം എന്ന് പറയട്ടെ അവൾ നിസ്കരിക്കാൻ ഉപയോഗിച്ച മുസല്ല എഴുന്നേറ്റ് നിസ്കരിക്കുന്നു....!! എന്നിട്ട് ഒരു ഉപദേശവും ഈ വീഡിയോ എല്ലാവരും കാണുക ....!!

ഫോട്ടോഷോപ്പിനെ കുറിച്ച് ചെറിയ പരിജ്ഞാനമുള്ള ആര്ക്കും ഉണ്ടാക്കാം ഇത് പോലുള്ള വീഡിയോകൾ ...!!

എവിടെ നിന്നാണ് ഇത്തരം വീഡിയോകളുടെ ഉറവിടം? എന്താണ് അവരുടെ ഉദ്ദേശം? മതത്തിലെ യഥാർത്ഥ വിശ്വാസത്തെ ബലഹീന പെടുത്താൻ ആരോ പടച്ചുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ അറിഞ്ഞും അറിയാതെയും നമ്മളും കുറ്റക്കാരാവുകയാണ് ചെയ്യുന്നത്.. അതല്ലേ സത്യം...!!

ഇതുവരെയായിട്ടും നേരം വെളുക്കാത്ത കുറെയാളുകൾ ഇസ്ലാമിനെ ശിലായുഗത്തിലേക്ക്‌ വലിച്ചു കൊണ്ട് പോകുന്നത് കാണുമ്പോൾ ശരിക്കും സഹതാപം തോന്നുകയാണ് ....കഷ്ടം തന്നെ ...!!

3 comments:

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

കഷ്ടം തന്നെ ...

ഫൈസല്‍ ബാബു said...

എനിക്കും കിട്ടിയിരുന്നു , മന്ദബുദ്ധികള്‍ , ഇതൊക്കെ കണ്ടിട്ട് വേണോ ഒരാള്‍ക്ക് നമസ്കരിക്കാന്‍

പ്രവീണ്‍ ശേഖര്‍ said...

ഈ മീനിന്റെ പുറത്ത് അറബി എഴുതിയത് ഉണ്ടായ സംഭവമാണ് ട്ടോ ..ഞാന്‍ കണ്ടിട്ടുണ്ട് ...