മഅദനിയുടെ ചികിത്സ; സർക്കാർ വാക്ക് പാലിക്കണം - അജിത് കുമാർ ആസാദ്
കാസറഗോഡ് : പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പിഡിപി നേതൃത്വത്തിന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ വിദഗ്ദ്ധ ചികിത്സ നിഷേധിക്കപ്പെട്ട അബ്ദുൽ നാസർ മഅ്ദനിയുടെ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ച പ്രധിഷേധ ജ്വാല എന്ന സമരത്തിന്റെ ഭാഗമായി കാസറഗോഡ് മണ്ഡലം കമ്മിറ്റി വിദ്യാനഗർ ബി സി റോഡിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവന്റെ വിലയുള്ള പോരാട്ടം എന്ന ക്യാപ്‌ഷനിൽ സംസ്ഥനത്ത് ഒരേ സമയം നൂറു കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സമരത്തിൽ അണിനിരന്നിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാറുകൾ മഅദനിയോട് തുടരുന്ന നീതി നിഷേധം അവസാനിപ്പിക്കണമെന്നും ഈ നീതി നിഷേധം ഇന്ത്യൻ ജനാധിപത്യത്തിന്ന് ഏറ്റ വെല്ലു വിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഡിപി കാസറഗോഡ് മണ്ഡലം വർക്കിങ് പ്രസിഡന്റ് ഷംസുദ്ധീൻ വിഎച് ബദിയടുക്കയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ജ്വാലയിൽ പിഡിപി നേതാക്കളായ അബ്ദുള്ള ബദിയടുക്ക, എം ടി . ആർ ഹാജി, അബ്ദുല്ല ഊജംതോടി, സിദ്ദീഖ് ബത്തൂൽ, അഷ്റഫ് മുക്കൂർ ,മൊയ്തു ബദിയടുക്ക, സിദ്ധീഖ് മഞ്ചത്തടുക്ക, ഖാലിദ് ബാഷ, ഹനീഫ് ബദിയടുക്ക, ഹാരിസ് ആദൂർ ,മുഹമ്മദ് ആലംപാടി, ഹനിഫ് ആലംപാടി ,ഖാദർ ആലംപാടി,മമ്മീഞ്ഞി ആലംപാടി,അബ്ദുറഹ്മാൻ തളങ്കര,കുഞ്ഞിക്കോയ തങ്ങൾ,ജിതീഷ് ഉളിയത്തടുക്ക, സബിത്ത് ബി സി റോഡ് എന്നിവർ സംബന്ധിച്ചു.