ആട് ജീവിതം: മനുഷ്യ ജന്തുക്കള്‍
ആടുകള്‍ പോലും ഈ ജീവിതം കണ്ടു സഹതാപം കാണിചിട്ടുണ്ടാവണം അവരുടെ പിറവിയോര്‍ത്തു സന്തോഷിചിട്ടുമുണ്ടാവും മനുഷ്യനായി പിറക്കാഞ്ഞിട്ട്.. സമയത്തിന് ഭക്ഷണം പിന്നെ സവാരിയും.. കാവലിന് മനുഷ്യ ജന്തുവും .. "ഷകൂര്‍ .. യാ അള്ളാ.. ലെയിഷ് മാ ഇന്സില് ... ഷുനു നോം ഇന്ത്ത....", കൂട്ടുകാരന് ഈജിപ്ത്തുകാരനായ മുഹമ്മദിന്റെ ചോദ്യം കേട്ടാണ് എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയെന്ന് അറിഞ്ഞത് ... ദിവസവും ജോലി കഴിഞ്ഞു ശുവൈഖില്‍ നിന്നും അബ്ബാസിയയിലെക്ക് വരുമ്പോള്‍ ഫര്‍വാനിയ വരെ അവന്റെ കൂടെയാണ് യാത്ര .. നാട്ടു വര്ത്താനങ്ങള് പറഞ്ഞോണ്ട് വരും.. ആട് ജീവിതം എന്ന നോവല്‍ ഇന്നാണ് വായിച്ചതു. കാറില്‍ കയറിയത് മാത്രം ഓര്മ ... ഞാന്‍ മരുഭൂമിയില്‍ നജീബായി യാത്രയിലായിരുന്നു.. റോഡിന്റെ അരികിലുള്ള സ്ഥാപനങ്ങള്‍ ഒന്നും ഞാന്‍ കണ്ടില്ല, ഉച്ച സമയത്തുള്ള ട്രാഫിക് ബ്ലോക്ക് ഞാന്‍ അറിഞ്ഞില്ല,. തൊട്ടടുത്ത വണ്ടിയില്‍ യാത്ര ചെയ്യുന്നവരെയൊന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല ...ഞാന്‍ മരുഭൂമിയിലായിരുന്നു.... ഒരു നെട്ടോട്ടത്തില്‍..... മൂന്ന് വര്‍ഷം നാലു മാസം ഒമ്പത് ദിവസം ശമ്പളം പറ്റാതെ മരുഭൂമിയില്‍ ഒരാടായി ജീവിച്ച നജീബിന്റെ കഥ, മൂന്ന് മൂന്നര മണിക്കൂര്‍ കമ്പനിയുടെ ശമ്പളവും വാങ്ങി ശീതികരിച്ച റൂമില്‍ ഇരുന്നു വായിച്ചു തീര്‍ത്തിട്ടാണ് വരുന്നത്..
ഈ നോവല്‍ വായിക്കണമെന്ന് കുറെ മാസങ്ങളായുള്ള മനസ്സിലെ ഒരു ആഗ്രഹമായിരുന്നു, ചില കൂട്ടുകാരോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു, അങ്ങനെ ഇരിക്കെ "ബുക്ക് ടോക്" എന്ന ഗ്രൂപ്പില്‍ വെച്ച് അതിന്റെ PDF ലഭിച്ചു, വില കൂടിയ അത്തറും പൂശി വിലകൂടിയ വസ്ത്രം ധരിച്ചു വിലയേറിയ കാറില്‍ മറ്റുള്ളവരെ കൊതിപ്പിച്ചു നടക്കുമ്പോള്‍, വയറു നിറയെ ബിരിയാണിയും, കെന്റക്കിയും, ബ്രോസ്റെടും, മജ്ബൂസും കഴിച്ചു ഏമ്പക്കം വിടുമ്പോള്‍ നമ്മള് ഓര്‍ക്കുന്നില്ലല്ലോ ആയിരങ്ങള്‍ മരുഭൂമിയില്‍ വെള്ളത്തില്‍ മുക്കിയ ഖുബ്ബൂസും കഴിച്ചു ജീവിക്കുന്ന കാര്യം....മരിച്ചു ജീവിക്കുന്ന യാഥാര്ത്യങ്ങള്...
ഞാന്‍ കുറച്ചു വര്‍ഷം ഷാര്‍ജയിലായിരുന്നു, അവിടം വിട്ടു നാട്ടിലേക്ക് തിരിച്ചു പോയി, കുറച്ചു കാലം തേരാ പാര നടന്നപോഴാണ് അറിയുന്നത്, എനിക്ക് പറ്റിയ സ്ഥലം ഗള്‍ഫ് തന്നെയാണെന്ന്, അങ്ങനെ ഒരു കൂട്ടുക്കാരന് മുഖേന വിസ ശരിയായി, വീണ്ടും ഗള്‍ഫിലേക്ക് ...കുവൈത്തിലേക്ക്..
യാത്രയാവുന്നതിന്റെ തലേ ദിവസം യാത്ര പറയാന്‍ വരുന്നവരുടെ കൂട്ടത്തില്‍ അമീറിന്റെ ഉമ്മ, അവന്റെ മൂത്തമ്മ എന്നിവര്‍ എന്റെ വീട്ടില്‍ വന്നിരുന്നു, അവര്‍ അമീറിന്റെ (ശരിയായ പേരല്ല) കാര്യം എന്നോട് കണ്ണീര് തുടച്ചു കൊണ്ട്, വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു.
അമീര്‍ എന്റെ നാട്ടിലെ ചുറു ചുറുക്കുള്ള നല്ലൊരു പയ്യന്, അവന്റെ ഉമ്മയുടെ ഏക സന്തതി, പട്ടിണി കുടുംബത്തില്‍ വളര്ന്നവന്, നാട്ടിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവന്, എന്റെ അനുജന്റെ കൂടെ പഠിച്ചവന്, കൂടാതെ എന്റെ ഭാര്യയുടെ ബന്ധുവുമാണ്.. അവന് കുവൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. "ആട് ഫാം" എന്ന് കരുതി നാട്ടില്‍ നിന്നു വന്ന് എത്തിപെട്ടത് ആട് "മസരയിലേക്ക്". അവനും നമ്മളെ പോലെ നാട്ടില്‍ വെച്ച് പല ഗള്‍ഫ്ക്കാരെ അഹങ്കരിച്ചു നടക്കുന്നത് കണ്ടിട്ടുണ്ടാവണം, അങ്ങനെ തോന്നിയതാവണം ഇവിടത്തെക്ക് വരാന്‍, പാവം വളരെ കഷ്ട്ടപെട്ടു, ആട് മേയിക്കണം, അതിന്റെ തീറ്റണം, കറക്കണം, നജീവിന്റെ കഥ പോലെ തന്നെ വീട്ടില്‍ "ആട്" പോയിട്ട് ഒരു "കോഴി" പോലും വളര്‍ത്തിയ പരിചയം ഇല്ലാതിരുന്ന അമീര്‍... കഷ്ട്ടപെട്ടു ജോലി ചെയ്തു.. വെറും മുപ്പത്തിയഞ്ച് ദീനാര്‍ ശമ്പളത്തിന്, നജീവിനെ പോലെയല്ല ശമ്പളം കിട്ടിയിരുന്നു, ഭക്ഷണവും സമയാസമയം കിട്ടിയിരുന്നു. അവന്റെ കുവൈത്തി (അവന്റെ അര്‍ബാബ്-ഇവിടെ അങ്ങനെ വിളിക്കാറില്ല) നല്ലവനായിരുന്നെനു തോന്നുന്നു... വല്ലപ്പോഴും രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കല്‍ അമീര്‍ നാട്ടിലേക്കു വിളിക്കുമായിരുന്നു അപ്പോഴാണ് അവന് എന്താണ് ജോലി, അവന്റെ കഷ്ടപ്പാട് എന്നിവയെ കുറിച്ച് വീടുകാരോട് പറഞ്ഞത്. അതിനെ കുറിച്ച് അന്ന്വഷിക്കാന്‍ അവനെ നാട്ടിലേക്കു തിരിച്ചയക്കാന്‍ ഇതിനൊക്കെ വേണ്ടിയായിരുന്നു അവര്‍ എന്നെ കാണാന്‍ വന്നത്....
കുവൈത്തില്‍ ഞാന്‍ ആദ്യമായി വരുകയാണ്, പുതിയ നാട്, ആകെ കൂട്ട് എന്റെ കൂട്ടുക്കാരന് സിദ്ദീക്ക് മാത്രം, ഇവിടെയെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സിദ്ദീക്കും ഞാനും അവന്റെ സ്പോന്സറെ വിളിച്ചു കാര്യങ്ങള്‍ സംസാരിച്ചു, അയാള്‍ക്ക് അവനെ നാട്ടിലേക്ക് തിരിച്ചു അയക്കാന്‍ തീരെ സമ്മതമല്ല, കാരണം നന്നായി ജോലി ചെയ്യും, വല്ല ബംഗാളികളെയോ മറ്റോ നിര്‍ത്തിയാല്‍ ആടിന്റെ ആര്‍ക്കെങ്കിലും വിറ്റതിന് ശേഷം ചത്തുപോയി എന്ന് പറയും... പിന്നെ വേറെ ജോലിക്കാരെ കിട്ടാന്‍ പ്രയാസവുമാണ്, ഇതൊക്കെ കാരണം ആയിരിക്കണം അയക്കാന്‍ പറ്റില്ലാന് പറഞ്ഞു, ഞങ്ങളുടെ വിളിക്ക് കുറെ പ്രാവിശ്യം അയാള്‍ മറുപടി വരെ തന്നില്ല... പക്ഷെ പലപ്രാവശ്യം വിളിക്കുമ്പോള്‍ ഒരു പ്രാവശ്യം എടുക്കുമല്ലോ നമ്മളെ ചീത്ത പറയാനെങ്കിലും, അങ്ങനെ അവന്റെ നാട്ടിലെ പ്രശ്നങ്ങള്‍ എല്ലാം ഞാന്‍ അവതരിപിച്ചു (ഷാര്‍ജയില്‍ വെച്ച് തട്ടി മുട്ടി അറബി സംസാരിക്കാന്‍ പഠിച്ചിരുന്നു)... അങ്ങനെ മൂപ്പര് സംഗതിയുടെ നേരായ വശം മനസിലാക്കി, ഒരു മാസത്തിനുള്ളില്‍ കബ്ജിയില്‍ (സൌദിയ) നിന്നും തിരിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞു...
അങ്ങനെ ഒരു മാസം കഴിഞ്ഞു ഒരു ദിവസം രാത്രി സമദ് (കുവൈത്തിയുടെ കൂട്ടുക്കാരന് - കാസറഗോഡ് ജില്ലക്കാരന് ) വിളിച്ചു പറഞ്ഞു അമീര്‍ മങ്കഫില്‍ വന്നിട്ടുണ്ട് , കുവൈത്തിയുടെ വീടിന്റെ തൊട്ടടുത്തുള്ള ഒരു മലയാളി ഗ്രോസ്സറി ഉടമയുടെ റൂമില്‍ ഉണ്ടെന്ന്, അതിരാവിലെ ഞാനും കൂട്ടുക്കാരന് സിദീക്കും അബ്ബാസിയയില്‍ നിന്നും മങ്കഫിലേക്ക് പോയി, അവരുടെ റൂം കണ്ടു പിടിച്ചു, കാള്ളിംഗ് ബെല്ലടിച്ചു വാതില്‍ തുറന്നത് ഒരു കോഴിക്കോട്ടുകാരനാണ് അവനോടു സലാം പറഞ്ഞു അകത്തു കയറി അമീറിനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു, അവന് ഞങ്ങളെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി തറയില്‍ ഒരാള്‍ കിടക്കുന്നുണ്ട്, അവനെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു, താടി വളര്‍ത്തി മുടി വളര്‍ത്തി ഒരു മനുഷ്യന് (ആണോ?), എനിക്ക് ആളെ വേറെ എവിടേ വെച്ചങ്കിലും കണ്ടിരിന്നുവെങ്കില്‍ ആളെ മനസ്സിലാകുമായിരുനില്ല , അതെ ഞങ്ങളുടെ അമീര്‍, വെളുത്ത് നല്ല സുന്ദരനായിരുന്ന അമീര്‍, അവന്റെ കോലം കണ്ടിട്ട് ഞങ്ങള്‍ ആകെ ബേജാറിലായി, അവന് ബാത്റൂമില്‍ പോയപ്പോള്‍ ഞാന്‍ സിദ്ദീക്കിനോദ് ചോദിച്ച ചോദ്യം ഇന്നും മറക്കാതെ എന്റെ മനസ്സിലുണ്ട് ചിലപ്പോള്‍ സിദ്ദീക്കും മറന്നിട്ടുണ്ടാവില്ല ഇവനും അവിടെ ആട്ടിന്‍ കൂട്ടിലാണോ താമസ്സിച്ചതെന്ന്... സത്യം പറഞ്ഞാല്‍ ഒരു ആട് മനുഷ്യന്... അവനെ ആദ്യം കൊണ്ടുപോയത് ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക്, അവിടത്തെ മലയാളി അറപ്പോടെ അവനോടു ചോദിച്ചു പോലും നീ എവിടേ ഉണ്ടായതെന്നും നിനക്ക് എന്താണ് ജോലിയെന്നും, ആകെ മണല്‍, മുഖത്തും കഴുത്തിലും ചെവിയിലും, തലയിലും മണ്ണ് പിടിച്ചു കിടക്കുന്നു പിന്നെ എങ്ങിനെ ചോദിക്കാതിരിക്കും .. മരുഭൂമിയില്‍ ആകാശത്തിന്റെ തണലില്‍ ചൂടും തണുപ്പും പൊടിക്കാറ്റും തന്റെ ശരീരത്തില്‍ തട്ടി ജീവിച്ചവന്റെ കോലം അതിനെക്കാള്‍ ഭംഗിയില്‍ ഉണ്ടാവില്ലല്ലോ...
ഏതായാലും ഞങ്ങള്‍ അവനെ കൂട്ടികൊണ്ട് പോന്നു, ഞങ്ങളുടെ റൂമില്‍ പുറത്തിറക്കാതെ ഒരു മാസം താമസിപ്പിച്ചു അവന്റെ പഴയ കളറും, പ്രസരിപ്പും വന്നപ്പോള്‍ നാട്ടിലേക്കു തിരിച്ചയച്ചു... ഇപ്പോല്‍ നാട്ടില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു, കഴിഞ്ഞ പ്രാവിശ്യം നാട്ടിലേക്ക് പോയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു കുവൈത്തില്‍ വല്ല ജോലിയും നോക്കണോ എന്ന്, ഉടനെ വന്നു നല്ല നിഷ്കളങ്കമായ മറുപടി ഞാന്‍ "വരിന്നില്ലപ്പ....."
അതെ ഒരു പ്രാവിശ്യം ഇവിടെ ഗള്‍ഫില്‍ വന്നു ആടായി ജീവിച്ചവന് ... ഗള്‍ഫെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പേടിയും പുച്ചവും... ....
ആട് വീവിതം വായിച്ചപ്പോള്‍ എനിക്കുണ്ടായ ചില സംശയങ്ങള്‍ ഇവിടെ പങ്കു വെക്കട്ടെ... സംശയിക്കാനും ബ്ലോഗ് എഴുതാനും നമ്മുക്ക് കമ്പനി ശമ്പളം തരുന്നുണ്ടല്ലോ....
ഒന്ന്: രണ്ടു മൃത ദേഹങ്ങളോട് (ഹക്കീം പിന്നെ ഭീകര ജീവി) നജീബും കൂടെ ബിന്യാമിനും നീതി കാട്ടിയില്ല, മദ്രസ്സയില്‍ പഠിച്ചതിന്റെ ഗുണം ജീവിതത്തില്‍ ആകെ കിട്ടിയത് കയ്യില്‍ നമ്പര്‍ പച്ച കുത്തിയപ്പോള്‍ വായിക്കാന്‍ മാത്രമാണെന്ന് പറഞ്ഞ നജീബിന് മൃത ദേഹം എന്ത് ചെയ്യണമെന്നു അതിനോട് എങ്ങനെ പെരുമാറണമെന്ന് അറിയാതിരിക്കാന്‍ തരമില്ല.... പിന്നെ അവിടെ നിന്നും രക്ഷപെടാനുള്ള വെപ്രാളത്തില്‍ ആയിരുന്നുവെങ്കില്‍, കുഞ്ഞിക്കാനോട് സൂചിപ്പിച്ചു രണ്ടാമത് ഒരിക്കല്‍ വരാമായിരുന്നു, കുഞ്ഞിക്ക ഒരു പൊതു പ്രവര്‍ത്തകനല്ലേ അദ്ദേഹത്തിന് കണ്ടു പിടിക്കാന്‍ കഴിയുമായിരുനല്ലോ അല്ലെ? ഒന്ന് നാട്ടുകാരന് മറ്റേതു ഇന്ത്യക്കാരന് അല്ലെങ്കില്‍ ഒരു ബംഗാളി (രണ്ടായാലും മനുഷ്യ ജീവന്), എവിടേ നജീബ് സ്വാര്‍ത്തനായി പോയി എന്ന് തോന്നി, ബിന്യാമിന് ഈ കഥയുടെ സത്യാവസ്ഥ അറിഞ്ഞിട്ടുണ്ടാങ്കില്‍ ഹക്കീമിന്റെ വീട്ടില്‍ പോയി അന്വേഷിക്കാമായിരുന്നു .
രണ്ട്: ഞാന്‍ ആദ്യമായിട്ട് അറിയുകയാണ് പോലീസ് സ്റ്റേഷനില്‍ ഇല്ലെങ്കില്‍ ജയിലില്‍ വന്നു ഒരാളെ അദ്ദേഹത്തിന്റെ സ്പോന്സര്ക്ക് തിരിച്ചു കൊണ്ട് പോകാന്‍ കഴിയുമെന്ന്.. .. പിന്നെ ഇനി ജയിലിലേക്ക് വരാന്‍ പറ്റുമെങ്കിലും തന്റെ കീഴിലല്ലാത്ത ഒരാളെ കാണാന്‍ അര്‍ബാബ് എന്തിനാണ് വന്നത്.. തനിക്കു കൊണ്ട്പോകാന്‍ പറ്റില്ലായെന്ന് അറിവുണ്ടായിട്ടും? സംശയങ്ങള്‍ അങ്ങിനെ കിടക്കുന്നു....
മൂന്ന്: എയര്‍പ്പോര്‍ട്ടില്‍ കമ്പനിയുടെ തൊഴിലാളികള്‍ വരുമ്പോള്‍ ആരും എടുക്കാന്‍ വരാത്തത് എന്റെ സംശയമാണ്. .. വിസ അയച്ചു കൊടുത്ത കൂട്ടുക്കാരന്റെ അളിയനെ പോലും നാട്ടില്‍ നിന്നും വരുമ്പോള്‍ അറിയിക്കാത്തത്, അവിടെയും കിടക്കട്ടെ ഒരു സംശയം.. ആരും അങ്ങിനെ വന്നില്ലങ്കിലും വേറെ ഒരാള്‍ക്ക് തട്ടി കൊണ്ട് പോകാന്‍ പറ്റുമോ?
നാല്: മരുഭൂമിയില്‍ പാമ്പ് ഉണ്ടാകുമെന്ന് പറഞ്ഞു കെട്ടിട്ടുണ്ട്.. പക്ഷെ പാമ്പിന്റെ സംസ്ഥാന സമ്മേളനം വേണ്ടായിരുന്നു...
എന്നെ ഇരുത്തി ചിന്തിപ്പിച്ച ഭാഗം: ഖാദരി... "വിശ്വസിച്ചാലും ഇല്ലെങ്കിലും" ഇയാളുടെ റോള്‍ വളരെ നന്നായി.. പോലീസ് സ്റ്റേഷനിലെ ഫോട്ടോയും നോക്കി നജീബ് കുറെ നേരം നിന്നതും, "ചെവിന്റെ കുറ്റിക്ക്" കിട്ടിയതും മറന്നു പോയിരുന്നു, ഖാദരിയുടെ തീരോധാനം വന്നപ്പോഴാണ് അത് വീണ്ടും ഓര്‍മ്മ വന്നത് ... അങ്ങനെ അത് തമ്മില്‍ യോജിപ്പിച്ചു നോക്കി രണ്ടും ഒരാളാണെന്ന് എനിക്ക് തോന്നി, ഏതായാലും ഖാദരി ഒരു വിമോചകനാണ്, ഒരു പ്രതീകമാണ് അഭിനവ അടിമത്തത്തില്‍ നിന്നും പാവപെട്ട ആട് ജീവിതം നയിക്കുന്ന "ആട് മനുഷരെ" സ്വാതന്ത്രത്തിലേക്ക് കൈ പിടിച്ചു കയറ്റി കൊണ്ടുപോകുന്ന പാവപ്പെട്ടവന്റെ കാവലാള്‍, എങ്ങനെ പല ആളുകളെയും അദ്ദേഹം രക്ഷിച്ചിരിക്കും, ചിലപ്പോള്‍ നജീബ് ഖാദരി രക്ഷിച്ച ആദ്യത്തെയോ- അവസാനത്തെയോ ആളായിരിക്കാന്‍ തരമില്ല, അങ്ങനെ നോക്കിയാല്‍ വിമോചകര്‍ എവിടെയും പോലിസുക്കാരന്റെ, ഭരണാധികാരികളുടെ കണ്ണിലെ കരടായിരിക്കും.... അത് കൊണ്ടായിരിക്കാം അയാളുടെ ഫോട്ടോ പോലീസ് സ്റ്റേഷനില്‍ ഒട്ടിച്ചു വെച്ചത്..
എന്ത് സംശയങ്ങള്‍ ഉണ്ടെങ്കിലും ... ഇത് വളരെ നല്ല നോവലാണ് .. എല്ലാ പ്രവാസികളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം...കഥ പറഞ്ഞ നജീബിനും എഴുതിയ ബിന്യാമീനും എന്റെ ഭാവുകങ്ങള്‍ ....
വാല് കഷ്ണം: ഇവിടെ കുവൈത്തില്‍ "കബദ്" എന്നൊരു സ്ഥലമുണ്ട് രണ്ട് വര്‍ഷം മുമ്പ് അങ്ങോട്ട് എന്റെ ഒരു കൂട്ടുക്കാരന്റെ കൂടെ പോകാന്‍ അവസരം ഉണ്ടായി, അവിടെ കുവൈത്തികള്‍ വാരാന്ത്യത്തില്‍ അല്ലെങ്കില്‍ മറ്റു അവധി ദിവസങ്ങളില്‍ താമസിക്കാന്‍ ഉല്ലസ്സിക്കാന്‍ വരുന്ന സ്ഥലമാണ്, അവിടെയുമുണ്ട് ഇങ്ങനെയുള്ള കുറെ മനുഷ്യര്‍, നല്ല ഭക്ഷണമില്ലാതെ താമസ സൗകര്യമില്ലാതെ, ആടായിട്ടും പക്ഷിയായിട്ടും ജീവിക്കുന്നു... കുറെ ആള്ക്കാര് ആടിന്റെയും, താറാവിന്റെയും മറ്റു പക്ഷി മൃഗങ്ങളുടെയും കൂടെയാണെങ്കില്‍ .. മറ്റു കുറച്ചുപേര്‍ മരുഭൂമിയില്‍ പക്ഷി പറപ്പിക്കല് ജോലിയിലും.. ഉടുമ്പ് വേട്ടയിലും.... അല്ലാഹുവേ നിന്റെ കാവല്‍ ...
57 comments:
ആട് വീവിതം വായിച്ചപ്പോള്‍ എനിക്കുണ്ടായ ചില സംശയങ്ങള്‍ ഇവിടെ പങ്കു വെക്കട്ടെ... സംശയിക്കാനും ബ്ലോഗ് എഴുതാനും നമ്മുക്ക് കമ്പനി ശമ്പളം തരുന്നുണ്ടല്ലോ...നര്‍മമാണ് ഉദ്ദേശിച്ചതെങ്കിലും, സത്യം വിളിച്ചു പറയാന്‍ തന്റേടം കട്ടി അല്ലെ? വളരെ നല്ല ബ്ലോഗ്, ഭാവുകങ്ങള്‍
ആടു ജീവിതം ഞാന്‍ രണ്ടാമത് വായിക്കുന്നത് സൗദിയില്‍ വനിട്ടാണ്, ശെരിക്കും പ്രവാസത്തില്‍ ഇരുന്ന് വായിക്കുമ്പോള്‍ അതൊരു അനുഭവംതന്നെയാണ്
കുറച്ച് പൊടിപ്പും തുങ്ങലുമൊക്കെ കൂട്ടിയാണ് ബെന്യാമിന് അത് എഴുതിയത് എന്നത് ശെരിയാണ്, ഒരു ക്ഥയല്ലെ, ആ കൂട്ടലുകളാണ് അതിനെ ഇത്രയുപേര് വായിച്ചതും,
അതില്‍ പറയുന്ന പലതിനേടും നമുക്ക് യോജിക്കാന്‍ കഴിയില്ലെങ്കിലും , അതില്‍ ഒരാള്‍ അനുഭവിച്ച വേദനയുടെ നേര് രേഖയുണ്ടെന്നുള്ളതാണ് കഥയുടെ മര്‍മ്മം..
മൂന്ന് വര്‍ഷം നാലു മാസം ഒമ്പത് ദിവസം ശമ്പളം പറ്റാതെ മരുഭൂമിയില്‍ ഒരാടായി ജീവിച്ച നജീബിന്റെ ജീവിതം .. നമ്മളെവിടെ അല്ലെ?
ആടു ജീവിതം സൃഷ്ടിച്ച വൈകാരികത ഷുക്കൂറിന്റെ വാക്കുകളിലും പ്രകടം. തുടര്‍ന്നും എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
ഷരീഫ് കുരിക്കള്‍
ശരീഫ്ച്ചാ .... വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ..
.....വില കൂടിയ അത്തറും പൂശി വിലകൂടിയ വസ്ത്രം ധരിച്ചു വിലയേറിയ കാറില്‍ മറ്റുള്ളവരെ കൊതിപ്പിച്ചു നടക്കുമ്പോള്‍, വയറു നിറയെ ബിരിയാണിയും, കെന്റക്കിയും, ബ്രോസ്റെടും, മജ്ബൂസും കഴിച്ചു ഏമ്പക്കം വിടുമ്പോള്‍ നമ്മള് ഓര്‍ക്കുന്നില്ലല്ലോ ആയിരങ്ങള്‍ മരുഭൂമിയില്‍ വെള്ളത്തില്‍ മുക്കിയ ഖുബ്ബൂസും കഴിച്ചു ജീവിക്കുന്ന കാര്യം....മരിച്ചു ജീവിക്കുന്ന യാഥാര്ത്യങ്ങള്...,
ഒരു സാധാരണ ഗള്‍ഫുകാരന്റെ യതാര്‍ത്ഥ ചിത്രം വളരെ നന്നായി വരച്ചുകാട്ടുന്നുണ്ട്...
"... സംശയിക്കാനും ബ്ലോഗ് എഴുതാനും നമ്മുക്ക് കമ്പനി ശമ്പളം തരുന്നുണ്ടല്ലോ..." ഉണ്ടായിരിക്കാം... പക്ഷെ എല്ലാവര്ക്കും അങ്ങിനെയാരിക്കണമെന്നില്ല... ഈയുള്ളവന്റെ അവസ്ത്ഥ മറിച്ചാണ്!
ഇവിടെ ഞങ്ങളുടെ നാട്ടുകാരന് 'അമീറിന്റെ' കഥ നന്നേ ബോധിച്ചു..! അരാണീ അമീറെന്നു തീര്‍ച്ചയായും സ്വകാര്യമായിട്ടെങ്കിലും പറഞ്ഞുതരുമായിരിക്കും..?
ശരീഫ്. സീ. എല്‍. രിയാദ്.
ശരീഫ് ഭായി .... അപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്തു ശമ്പളം വാങ്ങുന്ന ഒരാളെ കണ്ടു കിട്ടി.. നന്ദി അഭിപ്രായം പറഞ്ഞതിന്....
"Aaadu jeevitham" yenna pusthakam vaayikkaan aagrahamund...PDF copy ayachu tharaan saadikkumengil plz..
yoosufpm@saudiacico.com
പ്രവാസി നന്മയുടെ മറവില്‍ നാട് കാണാന്‍ വന്നു ഉല്ലസിച്ചു പോകുന്നവര്‍ കാണാത്തതും, കണ്ടില്ലെന് നടിക്കുന്നതുമായ "ആട് ജീവിത"ങ്ങളെ കാണാനും, അറിയാനും, അറിയിക്കാനും, പങ്കുവെക്കാനും കാട്ടിയ ഷുകൂറിന്റെ സുമനസ്സിനു നന്ദി ... എഴുത്ത്കാരന്റെ വികാരങ്ങള്‍ യഥാവിധി ബ്ലോഗില്‍ പ്രതിഫലിച്ചിട്ടുണ്ട്.. സുമനസ്സിനെ ഇനിയുമിനിയും ഇത്തരം കൃതികളാല്‍ സംപുഷ്ടമാക്കുക..അഭിനന്ദനങ്ങള്‍.
മി.ഡിസൂസ .... നിങ്ങള്‍ പറഞ്ഞത് സത്യമാണ്, പ്രവാസി നന്മയുടെ മറവില്‍ നാട് കാണാന്‍ വന്നു ഉല്ലസിച്ചു പോകുന്നവരെ നമ്മുക്ക് ഇവിടെ ഏപ്പോഴും കാണാന്‍ പറ്റും, അവര്‍ ഇവിടെ വന്ന്, ഇവിടത്തെ നേതാക്കള്‍ എന്ന് സ്വയം നടിക്കുന്നവരെ കണ്ടിട്ട് പോകുകയാണ് ചെയ്യുന്നത്, അവര്‍ കാണാത്തതും, കണ്ടില്ലെന് നടിക്കുന്നതുമായ "ആട് ജീവിത"ങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആരും ഉണ്ടാകുന്നില്ല.... ...
ഒരു വര്‍ഷം മുമ്പ് വായിക്കാനായി കോഴിക്കോട് നിന്ന് ബിനിയാമീ ന്റെ ആടു ജീവിതം വാങ്ങി. എട്ടോ ഒന്‍പതോ പേജു വായിച്ച് ഞാന്‍ മടക്കി വെച്ചു. അത്ര തന്നെ കടിച്ചു പിടിച്ചാണ് വായിച്ചത്. എന്തോ പ്രവാസി അല്ലാത്തതിനാല്‍ ആണോ എന്നറിയില്ല. എനിക്ക് നോവല്‍ പിടിച്ചില്ല. പ്രവാസികള്‍ക്ക് ഇടയില്‍ വളരെ പ്രസിദ്ധമാണ് ഈ നോവല്‍. ഏതോ അവാര്‍ഡും കിട്ടിയിട്ടുണ്ട്. പ്രവാസിയുടെ വൈകാരികതകള്‍ വരച്ചു കാട്ടുന്നതിനാല്‍ ആവാം ഈ നോവല്‍ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധമായത്....പോസ്റ്റ് പേജിന്റെ വീതി കൂട്ടൂ ബായ്.....
ജീവിതം നമ്മുക്ക് നല്ലൊരു പാ0മുണ്ട്... നമ്മള്‍ക് സ്വന്തമായിടുള്ള ഒരു പാ0o... നമ്മളുടെ ജീവിതം നമ്മല്‍ക്ക് മാത്രമുള്ളതാണ്.. അതുകൊണ്ടുതന്നെ നമ്മള് നമുക്ക് ചുറ്റും കാണുന്നതും കേഴ്കുന്നതും ശ്രദ്ധികാരേ ഇല്ല....അതുതന്നെ യാണ് മനുഷ്യന്നെ അഹങ്കാരിയാകുന്നതും,സ്വന്തം എന്ന ചുറ്റുപാടില്‍ ജീവിപ്പികുന്നതും.... മനുഷ്യന് എന്നതില്‍ നിന്നുമാറി ഞാന്‍ എന്ന ഒറ്റവാക്കില്‍ ചുരുങ്ങുന്നു... അവിടെയുള്ള സംകടങ്ങളും ,വേദനകളും നമ്മല്കും സ്വന്തം... ഏകാകിയായ മനുഷ്യന് മരുഭൂമിക് സ്വന്തം..അതുതന്നെയാവും ബെണ്യമിന്നും തോന്നിയിട്ടുണ്ടാവുക....
നജീബിനെപോലെ അമീറിനെപോലെ ഒരുപാട് പേര് ഇപ്പോളും മാടുകലെപോലെ കണ്ണേത്താദുരത്തോളം പരന്നുകിടന്ന മരുഭൂമിയില്‍ ജീവിക്കുന്നു!മറ്റുള്ളവര്‍ സുഖലോലുപരായി ജീവിക്കുന്നു ദൈവത്തിനെ ഓരോ വിക്ര്തികളെ
NB:വേറൊരു പ്രവാസിയുടെ കഥ ഈ ലിങ്കിലുണ്ട് സമയം കിട്ടുകയാനങ്കില് ഒന്ന് നോക്കണേ
http://rakponnus.blogspot.com/2011/10/blog-post.html?showComment=1317675284932#c8036191410880500204
ഇന്നാണ് നോക്കാന്‍ പറ്റിയത്. അമീറിനെ ഷുക്കൂറും സിദ്ദീഖും തിരിച്ചറിയാന്‍ പാടു പെട്ട പോലെ, പല വട്ടം നോക്കി ഉറപ്പിച്ചു- ബ്ലോഗന് ഞമ്മളെ ഷുക്കൂര്‍ തന്നെയെന്ന്. ഞാന്‍ ചെംനാട്ടുകാരനാണെന്നു പറയുമ്പോഴുള്ള രോമാഞ്ചത്തിന് ഒരു കഞ്ചുകം കൂടി. ആടുജീവിതത്തിലൂടെ ബെന്യാമിനെ കിട്ടിയ കണക്കെ അതിന്റെ ആസ്വാദനത്തിലൂടെ ഷുക്കൂര്‍....
ഞങ്ങളുടെ അയല്ക്കുടിയിലെ ഒരു അമീറിനും സമാനമായ ആടുജീവിതം നയിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ നാട്ടില്‍ തേപ്പുജോലി, സ്വസ്ഥം
അമീറിനെ തിരിച്ചറിയാന്‍ ഷുക്കൂറും സിദ്ദീഖും ബുദ്ധിമുട്ടി. ഇതെഴുതിയത് ഞമ്മളെ സ്വന്തം ഷുക്കൂറാണെന്ന് ഉറപ്പിക്കാന്‍ ഞാനും പല വട്ടം സ്ക്രോളിയും ക്ലിക്കിയും നോക്കി. മനോഹരം. ഞാന്‍ ചെംനാട്ടുകാരനാണെന്ന് അഭിമാനിക്കാന്‍ കാരണം കൂടി. ആടുജീവിതം തന്നത് ബെന്യാമിനെ. അതിന്റെ ആസ്വാദനം ഷുക്കൂറിനെ....
ആടുജീവിതം നയിച്ച ഒരു അമീര്‍ ഞങ്ങളുടെ അയല്ക്കുടിയിലുമുണ്ട്. ഇപ്പോള്‍ നാട്ടില്‍ തേപ്പുജോലി, സ്വസ്ഥം.
ആടുജീവിതം ബെന്യാമിനെത്തന്നു, അതിന്റെ ആസ്വാദനം ഷുക്കൂറിനെയും. ചെംനാട്ടുകാരനെന്ന് അഭിമാനിക്കാന്‍ ഒരു കാരണം കൂടിയായി.
ആടുജീവിതം നയിച്ച ഒരു അമീര്‍ ഞങ്ങളുടെ അയല്ക്കുടിയിലുമുണ്ട്. ഇപ്പോള്‍ നാട്ടില്‍, തേപ്പുജോലി, സ്വസ്ഥം.
മരുഭൂമിയുടെ വശ്യത, ശാന്ത ഗാംഭീര്യത, വന്യത, പരുപരുപ്പ് .. ഇവയെല്ലാം അനുഭവവേദ്യമാക്കുന്നു 'ആടു ജീവിതം'. വ്യക്തി നേരിടുന്ന ഏകാന്തതയുടെയും നിസ്സഹായാവസ്ഥയുടെയും സംഘര്‍ഷമുളവാക്കുന്ന നേര്‍ക്കാഴ്ച.
പുസ്തകത്തെ അവലോകനം ചെയ്യുന്ന ഈ മനോഹര വിവരണവും നന്നായി. 'അമീറി'നെ അവന...്റെ ആടു ജീവിതത്തില്‍ നിന്ന് കരകയറ്റാനായി മറ്റൊരു ഖാദിരിയായി മാറിയ സുഹൃത്തിന്റെ ശ്രമം അഭിനന്ദനീയം. ഭാവുകങ്ങള്‍! മൂന്നര മണിക്കൂര്‍ ഡ്യൂട്ടി സമയത്ത് വായിച്ചു തീര്‍ത്തത് എങ്ങനെ? ഈ ബ്ലോഗ് മലയാളത്തില്‍ ആയത് കൊണ്ട് സൂപര്‍വൈസര്‍ക്ക് വായിക്കാന്‍ പറ്റില്ല എന്ന ധൈര്യമുണ്ടല്ലേ? ... അഭിനന്ദനങ്ങള്‍, നിരൂപണങ്ങള്‍ക്കും അനുഭവ വിവരണത്തിനും.
.ഇവിടം ഞാന്‍ ആദ്യമായിട്ടാ..
ആട് ജീവിതം കുറെ മുന്‍പ് വായിച്ചതാ മൂന്നു പ്രാവശ്യം വായിക്കുകയും ചെയ്തു /.. . അത് മൊത്തം വായിച്ചു അവസാന ഭാഗത്തെതിയപ്പോള് ആ അര്‍ബാബിന്റെ ഒരൊറ്റ വാചകത്തില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി തന്റെ വിസയില്‍ ആയിരുന്നു അയാള്‍ ഇവിടെ ജോലി തെഇ വന്നിരുന്നതെങ്കില്‍ ഇവിടെം മുതല്‍ മസ്ര വരെ ഞാന്‍ വലിച്ചിഴച് കൊണ്ട് പോകുമായിരുന്നു എന്ന ഭാഗത്തെത്തുമ്പോള്‍ മാത്രമാണ് അത് തുറന്നെഴുതുന്നത് .. ആഭാഗം എനിക്ക് വല്ലാത്ത ഒരു ഫീല്‍ ആയി..
പക്ഷെ എനിക്ക് ചെറിയ ദേഷ്യം തോന്നിയ ഭാഗം നാട്ടിലെ പഴയ കാലം വര്‍ണ്ണിക്കുമ്പോള്‍ അതില്‍ വളരെ കുറഞ്ഞ പൈസക്ക് ഒരു പെണ്ണിന്റെ സ്പര്‍ശനം ആഗ്രഹിക്കുന്ന ഒരു ഭാഗം ഉണ്ട് അത് വായിച്ചപ്പോള്‍ പെണ്ണിനെ വല്ലാതെ അവഹേളിച്ചതായി തോന്നി.. എന്റെ മാത്രം തോന്നലുകള്‍ ആകാം ... എന്ത് തന്നെ പോരാഴ്മകള് അതില്‍ കണ്ടെത്തിയാലും ഒരു പ്രവാസിയുടെ ദുഖങ്ങളും ദുരിതങ്ങളും ഒറ്റപ്പെടലും വിരഹവും നൊമ്പരവും വിഷപ്പുംമെല്ല്ലാം സത്യസന്ധമായി തന്നെ വര്‍ണ്ണിച്ചു കാട്ടിയ പുസ്തകം എന്നതില്‍ മറ്റൊരു നോവലിനോടും സാമ്യപ്പെടുതുവാന് കഴിയില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാം .. അതും ബഹ്രൈനിലെ ഒരു എഴുത്തുകാരന് എന്നതില്‍ ഞാനും അഭിമാനിക്കുന്നു... ഈ വിവരണത്തിന് നന്ദി... പിന്നെ താങ്കളുടെ സംശയത്തില്‍ അത്ര വലിയ കാംബുള്ളതായി തോന്നുന്നുണ്ടോ ... ഇത്രയധികം സഹിച്ച ഒരു വ്യക്തി ആ മൃത ദേഹതോട് ആദരവ് കാണിക്കേണ്ടത് എങ്ങിനെ അയാളുടെ മാനസികാവസ്ഥ മനസ്സിലാകുന്ന ഒരാള്‍ക്ക് അങ്ങിനെ ചിന്തിക്കാന്‍ കഴിയുമോ? (പിന്നെ ഇനി ജയിലിലേക്ക് വരാന്‍ പറ്റുമെങ്കിലും തന്റെ കീഴിലല്ലാത്ത ഒരാളെ കാണാന്‍ അര്‍ബാബ് എന്തിനാണ് വന്നത്..) ആ അറബി നല്ലൊരു വ്യക്തിയാണെങ്കില്‍ അല്ലെ താങ്കളുടെ ഈ സംശയത്തിനു പ്രസക്തിയുള്ളൂ... ഇത് ഒരു നോവലല്ലേ അപ്പോള്‍ താങ്കള്‍ പറഞ്ഞ പോലെ അതിന്റെ നിലവാരത്തില്‍ നിന്നും ചിന്തിച്ചാല്‍ എത്രയോ മഹത്തരം തന്നെ ഇത് എന്നതില്‍ നമുക്ക് സമാധാനിക്കാം .... ആശംസകള്‍ ഭാവുകങ്ങള്‍...
ഒരു നജീബല്ല ഇത് പോലെയുള്ള ഒരുപാട് നജീബുമാരെ വല്ലപ്പോഴും ഇതുപോലെ ഓര്‍മിപ്പിക്കുന്ന ശുകൂരിക്കാക്ക് ഒരായിരം നന്ദി, നിങ്ങളുടെ കൂടെ കബ്ദില്‍ ഞാനും വന്നിരുന്നു, പഴയ ഞങ്ങളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് ഓര്‍മയുണ്ടാകും അല്ലെ? ഇനിയും ഇതുപോലുള്ള എഴുത്തുക്കള്‍ പ്രതീക്ഷിച്ചു കൊണ്ട്.... സലിം കൊല്ലം...
"ആട് ജീവിതത്തിനെ" എതിര്‍ത്തും അനുകൂലിച്ചും കുറെ ബ്ലോഗുകള്‍ ഞാന്‍ വായിച്ചിരുന്നു, പക്ഷെ ഇത്ര പോസിറ്റിവായി നീരൂപണം നടത്തിയത് താങ്കള്‍ മാത്രം... അഭിനന്ദനങ്ങള്‍ ..
വായിക്കാന്‍ വളരെ താമസിച്ചു പോയി ,
shukure idhu pole purathariyaatha ethra manushyar ee loogath kaziyunnu alle .... valare nalla blogg ,,,, all the best..
ശുക്കൂര്ച്ച , വളരെ നന്നായി. ..ഇനിയും ഇതുപോലുള്ള എഴുത്തുക്കള്‍ പ്രതീക്ഷിച്ചു കൊണ്ട്...അയല്കുടിക്കാരന്..
ആട് ജീവിതം അവിടെ നില്ക്കട്ടെ. അതിനെക്കുറിച്ചു അഭിപ്രായം പറയണമെങ്കിൽ ആദ്യം വേണ്ടത് കുറഞ്ഞ പക്ഷം നോവൽ വായിക്കുക എന്നതാണ്. അതിതുവരെ സാധ്യമായിട്ടില്ല. എനിക്കു പറയാനുള്ളത് ഷുക്കൂർ എന്ന ആസ്വാദകനെക്കുറിച്ചാണ്..നന്നായിട്ടുണ്ട്. അസ്വാദനക്കുറിപ്പും ബ്ലോഗും. അമീർ എന്ന ആടു രൂപം ശരിക്കും വരച്ചു ചേർത്തിട്ടുണ്ട്. “ശമ്പളത്തോടു കൂടി തന്നെ” ഇനിയും വായിക്കുകയും എഴുതുകയും വേണം..എല്ലാ ഭാവുകങ്ങളും.
ഒരു നോവലിന്റെ നിരൂപണവും, കൂടെ തന്റെ അനുഭവ കഥയും യോജിപിച്ചു എഴുതിയപ്പോള്‍ വായിക്കാന്‍ നല്ല രസം തോന്നി, പക്ഷെ ഞാന്‍ ആട് ജീവിതം വായിച്ചിട്ടില്ല, അതുകൊണ്ട് അതിനെ കുറിച്ച് അറിയില്ല, ഏതായാലും അതും കൂടി വായിച്ചിട്ട് അഭിപ്രായം പറയാം, അമീര്‍ കഥ വായിച്ചപ്പോള്‍ കരഞ്ഞു പോയി.... നന്നായിട്ടുണ്ട് ... ഇല്ല പ്രവാസികളും - പ്രവാസികളും വായിച്ചിരിക്കേണ്ട ഒരു ബ്ലോഗ്...ഭാവുകങ്ങള്‍
പലരും പറഞ്ഞു കേട്ട് ആടുജീവിതം വായിക്കനമെന്നുണ്ട്... ഇതുവരെ വായിക്കാന്‍ പറ്റിയില്ല...
അതിനെ കുറിച്ച് എഴുതിയതിനു അഭിനന്ദനങ്ങള്‍...
താങ്കളെ പോലെ വണ്ടിയിലിരുന്നാണ് ഞാനും ആദ്ജീവിതം വായിച്ചത് .കുറെ നാളുകള്‍ക്കു ശേഷം മനസ്സിനെ പിടിച്ചുലച്ച ഒരു പുസ്തകം .താങ്കളുടെ രണ്ടാമത്തെ സംശയം ഒഴികെ ബാകിയൊന്നും പ്രസക്തമായി തോന്നിയില്ല .രണ്ടാമതെതാവട്ടെ ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ ന്യായീകരിക്കാവുന്നതെയുള്ളൂ താനും ..........
ഉമ്മു അമ്മാര്‍ ... സിയാഫ് ... ബിന്യമിന്റെ എഴുത്തിനെ ഞാന്‍ വില കുറച്ചു കാണിച്ചിട്ടില്ല, എന്റെ സംശയങ്ങള്‍ എഴുതി എന്നെ ഉള്ളൂ,,, ആര്‍ക്കും സംശയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ, നിരൂപികാനുള്ള സ്വാതന്ത്ര്യവും, ഇതൊക്കെ എന്റെ സംശയങ്ങള്‍ മാത്രമാണ്..
ഉള്ളത് പറയാലോ ആട് ജീവിതം വായിച്ചത് ഇന്നലെയാണ്, ഈ ബ്ലോഗ് കണ്ടതിനു ശേഷം പോയി വാങ്ങി വായിച്ചു, അവതരണം നന്നായിരുന്നു പക്ഷെ സത്യവുമായി നീതിപുലര്‍ത്താത്ത കുറെ കാര്യങ്ങള്‍ അതില്‍ വായിക്കാന്‍ ഇടയായി, നിങ്ങളുടെ നിരൂപണം വളരെ നന്നായി തോന്നി, അതിനാല്‍ വീണ്ടും ബ്ലോഗ് തുറന്നു ഒരു കമെന്റ്ഇട്ടു കളയാമെന്നു വെച്ചു. നിങ്ങളുടെ അമീര്‍ കഥ സത്യമാണോ? നന്നായി അവതരിപിച്ചു!! ആശംസകള്‍
സത്യമല്ലാത്ത ഒന്നും ഞാന്‍ ഇതില്‍ എഴുതിയിട്ടില്ല... എന്നാണു എനിക്ക് തോന്നുന്നത്. ഒരു രസത്തിനു പോലും അസത്യം അമീറിന്റെ കാര്യത്തില്‍ എഴുതാന്‍പറ്റില്ല..
Nalla lekhanam, vaayikkan vaigipoyi, bhavukangal
Good one
ente shathruvinu polum ingane oru gathi varalle daivame......
athu kondaayirikkumallo adheham aadyame pusthakathinte avathaarikayil paranjathu :" nammal anubhavikkatha jeevithangal namukkeppozhum kettukadhakal mathramaanu"
ennu....
ആദ്യമായാണിവിടെ പ്രയാസരഹിതമായ ഒരുപ്രവാസത്തിന് പ്രഭാതങ്ങള്‍ക്കായ് നമുക്ക് പ്രാര്‍ത്ഥിക്കാം
വളരെ നാന്നായി എഴുതി ഭാവുകങ്ങള്‍
സമയം കിട്ടുംമ്പോള്‍ ഇവിടേക്ക് ക്ഷണിക്കുന്നു:-
http://mudrakal.blogspot.com/2011/07/blog-post_11.html
നജീബിനൊപ്പം മറ്റൊരു നജീബിനെക്കൂടെ..
ആടുജീവിതം ഒരു നോവല്‍ എന്നതിനപ്പുറം വേദനിപ്പിക്കുന്ന ഒരു സത്യം കൂടെയാകുന്നു.
ഒരു വായനയില്‍ ഒപ്പം ചേര്‍ക്കാന്‍ ഒരു ജീവിതകൂടെ ഉണ്ടാവുകയും അതതുപോലെ വരച്ചു കാണിക്കാന്‍ സാധിക്കയും ചെയ്യുക എന്നത് അപൂര്‍വ്വവും അതുകൊണ്ടുതന്നെ ഏറെ സുന്ദരവുമാണ്.
ആ അര്‍ത്ഥത്തില്‍ ഞാന്‍ ഈ എഴുത്തിനെയും സുന്ദരം മനോഹരം എന്നുതന്നെ ചൊല്ലുന്നു. എന്നാല്‍, പുസ്തകം വായനക്ക് തിരഞ്ഞെടുത്ത രീതി നീതീകരിക്കാവുന്നതല്ല. കുറഞ്ഞത് അതറിയിക്കാതിരിക്കയെങ്കിലും ആവാമായിരുന്നു. കഴിവതും പുസ്തകങ്ങള്‍ മേടിച്ചു വായിക്കുവാനാണ് നാം ശ്രമിക്കേണ്ടത് എന്നൊരു അഭിപ്രായം കൂടെ പങ്കുവെക്കുന്നു.
Congratulations Mr, Shukkoor .... You have done a great job regarding Aadujeevitham .... book review and your own comments are very nice ... expecting more from your end...
വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.... വിത്യസ്ത അഭിപ്രായം ഉണ്ടാകാരുണ്ടല്ലോ അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട് ..
Ameerine pole etrayo pavangal iniyum etrayo?.nalla lakhnm. Rewu nannayittu undu.nayamaya samshyangal.
നജീബിന്റെ ജീവിത വിവരണത്തെ ബിന്യാമിൻ കഥയാക്കുകയാണ് ചെയ്തിരിക്കുന്നത്. അല്ലാതെ നജീബിന്റെ ജീവിതാനുഭവമല്ല. ഒരു കഥക്ക് വേണ്ട ചേരുവകൾ ചേർത്തൊരുക്കിയ നല്ലരൂ കഥയാണ് ആടുജീവിതം.
അറിഞ്ഞു കഴിഞ്ഞാല്‍ മനസ്സില്‍ നീറ്റലായി മാത്രം അവശേഷിക്കാവുന്ന എത്ര സത്യങ്ങള്‍ ..ജീവിതം നരക തുല്യമായി ജീവിച്ചു തീര്‍ക്കുന്ന എത്രയോ സഹോദരങ്ങള്‍ ....മണല്‍ കാട്ടില്‍ ...ആടുകളോടും ഒട്ടകങ്ങലോടും വിഷമങ്ങള്‍ പറഞ്ഞു കഴിയുന്നു ...
ശുക്കൂര്‍ ജീ അതിലൊരു സത്യം ഓരോര്മ്മപ്പെടുതലായി തുറന്നു കാട്ടിയിരിക്കുന്നു ...അഭിനന്ദനങ്ങള്‍ ....................:)
ബ്ലോഗു വായിക്കാനും അഭിപ്രായം എഴുതാനും കമ്പനി ശമ്പളം തരുന്ന കൊണ്ട് ഞാനും എഴുതുന്നു ഒരു കമന്റ്... ഒരു പാവം പ്രവാസി എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരം കട്ടിയായ അനുഭവങ്ങള്‍ ഉള്ളവര്‍ അങ്ങിനെ ഒരിക്കല്‍ പോലും പറഞ്ഞിട്ടുണ്ടാവില്ല അല്ലെ.. സങ്കടം തോന്നി.. നമ്മള് മലയാളികള്‍ക്ക് ആണല്ലോ കര്‍ത്താവേ ഇത്തരം ദുര്‍വിധി കൂടുതലായും ഉള്ളത്.
നമ്മള് അറിയാതെ പോകുന്ന എത്രയെത്ര ആട് ജീവിതങ്ങള്‍ ...നന്നായി വിശകലനം ചെയ്യുന്ന അനുഭവക്കുറിപ്പ്..ആശംസകള്‍ ..
പ്രിയപ്പെട്ട ഷുക്കൂറ്, ഇത് ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ കുറിച്ചുള്ള നിരൂപണമാണല്ലേ. താങ്കള്‍ ഇവിടെ ഉയര്‍ത്തിയിട്ടുള്ള സംശയങ്ങള്‍ക്ക് എനിക്ക് ഉത്തരമറിയില്ല കാരണം ഞാന്‍ ആ നോവല്‍ ഇതുവരെ വായിച്ചിട്ടില്ല. വായിക്കണമെന്നുണ്ട്. അമീറിന്റെ കഥ വളരെ നൊമ്പരപ്പെടുത്തും വിധം വിവരിക്കാന്‍ കഴിഞ്ഞു. എഴുത്തില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കണ്ടില്ല. അടുത്ത രചനക്കായി കാത്തിരിക്കുന്നു, ആദ്യമായാണ് ഞാന്‍ ഈ വഴി, ഏതായലും ഞാന്‍ താങ്കളെ ഫോളൊ ചെയ്യുന്നുണ്ട്. ആശംസകള്‍ !
മരുഭൂമിയിലെ ജീവിതങ്ങള്‍ പ്രഹേളികകളാണ്..ആര്‍ക്കുമാര്‍ക്കും മനസ്സിലാകാത്ത പ്രഹേളികകള്‍..ചിലര്‍ വാഴുന്നു..ഭൂരിഭാഗവും വീഴുന്നു...മരുഭൂമിയില്‍ സര്‍വ്വവും തുലച്ച് ഒന്നുമില്ലാത്തവരായി മടങ്ങുന്നു...ആടുജീവിതം ഇതേവരെ വായിച്ചിട്ടില്ല..പക്ഷേ നൂറുവട്ടം വായിച്ച പ്രതീതിയുണ്ട്...
ആടുജീവിതം ഇനിയും വായിക്കാന്‍ പറ്റിയില്ല.. ഞാന്‍ ചെല്ലുമ്പോഴൊന്നും ലൈബ്രറിയില്‍ അതുണ്ടാകില്ല.. ഭയങ്കര ഡിമാന്റാ..
ഇങ്ങനെ ആസ്വാദനങ്ങള്‍ വായിച്ച് കഥയൊക്കെ ബൈഹാര്‍ട്ട് ആയിരിക്കുന്നു..
താങ്ങളുടെ നിരൂപനങ്ങലോക്കെതന്നെ ശരിയാണ്. എങ്കിലും യാഥാര്‍ത്ഥ്യം എന്നതില്‍ അധികം കൂട്ടിച്ചേര്‍ക്കലുകള്‍ താന്‍ നടത്തിയിട്ടില്ല എന്നൊരു മുന്‍കൂര്‍ ജാമ്യം ബെന്യാമില്‍ എടുത്തിട്ടുണ്ട്.
എന്റെ അഭിപ്രായത്തില്‍,
മയ്യത്ത് യഥോചിതം മറവുചെയ്യാഞ്ഞത്:- ആ അവസ്ഥ അങ്ങനെയല്ലയിരുന്നെന്കില് നജീബിന്റെ വേദനകലെക്കാളുപരി അയാളൊരു മനുഷ്യസ്നേഹി,എന്ന നിലയില്‍ വായനക്കാരന്റെ മനസ്സിനെ വേറൊരു തലത്തിലേയ്ക്ക് കൊണ്ടുപോയേനെ, അതല്ലല്ലോ ആ നോവലിന്റെ ആകെയുള്ള ഒരു മൂട്.
ജയിലിലെ കാര്യം:- സുദൃഡമായ ചട്ടക്കൂടുകളുള്ള നാട്ടിലും ഇതിനേക്കാള്‍ വലിയ കൊള്ളരുതായ്മകള്‍ കേട്ടിട്ടുള്ളതാനെല്ലോ..
പിന്നെ കൂട്ടിചെര്ത്തതോക്കെതന്നെ ഒരു മുഴച്ചിലായി എനിക്ക് തോന്നിയിട്ടുട്.പ്രത്യേകിച്ചും ലൈഗികത.
വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി... എന്റെ ഒരു ബന്ധുവിന്റെ മരുഭൂമിയിലെ അനുഭവവും കൂടെ ശ്രീ.ബിന്യമിന്റെ ആടുജീവിതത്തിലെ നജീവിന്റെ കഥയും ചേര്‍ത്ത് വെച്ച് എന്നെയുള്ളൂ.. എന്റെ തോന്നലുകലാണ് ഞാന്‍ നിരൂപണമായി എഴുതിയത് .. അല്ലാതെ തിരുത്തല്ല...
ഞാൻ പറയുന്ന അഭിപ്രായം ഒരു നിരൂപകനോടുള്ള അഭിപ്രായമല്ല, ഒരു ആസ്വാദകനോടുള്ള സ്വാതന്ത്ര്യത്തിലാണ്. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പിന്നെ ഇങ്ങനെ വായിക്കാനും സംശയിക്കാനും നിരൂപിക്കാനുമാണല്ലോ കമ്പനി ശമ്പളം തരുന്നേ, അപ്പോ കുഴപ്പമില്ല. ആശംസകൾ.
ബിന്യമിന്റെ ആടുജീവിതം കുറെ നാളുകൊണ്ട് വായിക്കണം എന്ന് വിചാരിക്കുന്നു ...ഇനി എത്രയും പെട്ടെന്ന് അത് വായിച്ചിട്ടേ ഉള്ളൂ കാര്യം ട്ടോ ...
ഇനി അങ്ങോട്ട് ചെല്ല് അമീര്‍ വച്ചിട്ടുണ്ട് ..വിളിച്ചു കൂവി പറഞ്ഞതിന് ..
ആടുജീവിതത്തിലെ കാര്യങ്ങളില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങളും വാദങ്ങളും തികച്ചും ബാലിശം.
ആദ്യം ഒന്ന് തിരിച്ചറിയുക,താന്കള് വായിച്ചത് നജീബിന്റെ ജീവ ചരിത്രമല്ല.ബെന്യാമിന്റെ നോവലാണ്. ആ നോവലിന് നജീബിന്റെ അനുഭവങ്ങള്‍ കാരണമായി എന്നത് ശരിയാണ്. പക്ഷെ ഒരു കഥാകാരന്റെ ഭാവനകളും കാല്പനിതകളും ചേര്‍ന്നതാണ് നോവലും കഥകളും.
ഇതിലെ ഹക്കീം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണു ഞാന്‍ ഒരു ലേഖനത്തില്‍ വായിച്ചത്. പക്ഷെ നോവലില്‍ ബെന്യാമിന് അയാളെ മരുഭൂമിയില്‍ വെച്ച് മരിക്കാന്‍ അനുവടികുകയായിരുന്നു.
പിന്നെ പാമ്പുകളെ കുറിച്ചുള്ള സംശയം, ഒരു കഥാകാരന്റെ മനോഹരമായ ഭാവന.
വടക്കന്‍ പാട്ടുകളില്‍ ചതിയനായ ചന്തുവിനെ എംടി വാസുദേവന്‍ നായര്‍ നമുക്ക് മുന്നില്‍ പരിചയപ്പെടുത്തിയത് തെറ്റിദ്ധരിക്കപ്പെട്ട ചന്തു ആയിട്ടാണ്. മലയാളികള്‍ അത് സ്വീകരിച്ചത് അതിന്റെ മനോഹാരിത കൊണ്ടാണല്ലോ ?
ആട് ജീവിതം മികച്ച ഒരു നോവലാണ്.. ഹൃദയ ദ്രവീകരണ ശേഷി ഉള്ളത്.. യഥാര്‍ത്ഥ അനു ഭവത്തിന്റെ പത്തിരട്ടി യാതനകള്‍ അനുഭവിക്കുന്നവര്‍ ഉണ്ടാവാം. നോവലിന്റെ ശില്പ ഭംഗിക്ക് വേണ്ടി അല്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.. എന്നാലും നോവലില്‍ മരുഭുമിയിലെ ഭൂഗര്‍ഭ പ്രവാഹം പോലെ ഒരു അന്തര്‍ ധാരയായി ഒഴുകി കൊണ്ടിരിക്കുന്ന നര്‍മ്മ ഭാവന ആണ് നോവല്‍ വായനക്കാരനെ പിടിച്ചി രുത്തുന്നത്..
എഴുത്തിന് ഭാവുകങ്ങള്‍..
കുവൈറ്റും സൌദിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്....പല നിയമങ്ങളും അറബികളെ സംരക്ഷിക്കാം വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന് തോന്നി പോകും...ആട് ജീവിതം ഞാനും വായിച്ചിരുന്നു...അതിലെ പല സന്ദര്ഭവങ്ങളും ഇവിടെ പലര്‍ക്കായി ഉണ്ടായിട്ടുള്ളതാണ്....നമ്മള് കാണാത്തതും കേള്ക്കതതുമായ ജീവിതങ്ങള്‍ ബെന്യാമിന് പറഞ്ഞ പോലെ നമുക്ക് കേട്ട് കഥകള്‍ ആണ് അല്ലെ???
ആടുജീവിതത്തിന്റെ വായനയുടെ കൂടെ സ്വന്തം അനുഭവത്തിലുണ്ടായ പ്രവാസിയുടെ കദനകഥ പങ്കുവെച്ചതിന് നന്ദി.മരുഭൂമിയിൽ കഷ്ടപ്പെട്ട് ജീവിതം നയിക്കുന്നവർ ഒരുപാടുണ്ട്.എല്ലാവരും നല്ല ജീവിതത്തിലേക്ക് തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു.
ആടുജീവിതം ബെന്യാമിൻ, ജീവിച്ചിരിക്കുന്ന ഇന്നും മരുഭൂമിയിൽ പെപ്സിക്കുപ്പി വിറ്റ് ഉപജീവനം നയിക്കുന്ന ഒരു പ്രവാസി പണ്ട് നേരിടേണ്ടി വന്ന ദുരന്തത്തിൽ നിന്നും ഉൾക്കൊണ്ടെഴുതിയതാണ്.ബെന്യാമിന്റെ എഴുത്തിന്റെ ശൈലിയുടെ മഹത്വം കൊണ്ട് തന്നെ വായനക്കാർക്ക് എല്ലാം യാദാർത്ഥ്യമായി അനുഭവപ്പെടുന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.അതാണ് താങ്കൾക്ക് ഇത്തരം സംശയങ്ങൾ വരാൻ തന്നെ കാരണം. ‘നുണകളെ സത്യമെന്ന് വായനക്കാർക്ക് തോന്നിപ്പിക്കാൻ തന്നിലെ എഴുത്തുകാരനു കഴിഞ്ഞു ‘ എന്ന് ബെന്യാമിൻ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പല കാര്യങ്ങളും പൊള്ളുന്ന അനുഭവങ്ങൾ തന്നെയുമാണ്. പാമ്പുകൾ വന്ന് കടിച്ചിട്ടായാലും എങ്ങനെയെങ്കിലും ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന് യദാർത്ഥ വ്യക്തി കരുതിയിരുന്നുവെന്ന് ഒരു കുറിപ്പിൽ പറയുകയുണ്ടായി.നാം കേട്ടും കണ്ടും അറിയുന്നതിൽ നിന്നും വ്യത്യസ്ഥമായി പല കഷ്ടപ്പാടുകളും പലയിടങ്ങളായി ആളുകൾ നേരിടേണ്ടി വരുന്നുണ്ട്. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ട് കഥകൾ മാത്രമാണ്‘ എന്ന നോവലിന്റെ ടൈറ്റിൽ ക്യാപ്ഷനിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.
വളരെ നന്നായി എഴുതി... എല്ലാ സംസയങ്ങല്കുമപ്പുറം ആടുജീവിതം വായന ഒരു വല്ലാത്ത അനുഭവമായിരുന്നു.... നജീബിനും, ബെന്യാമിനും ബ്ലോഗര്കും അഭിനന്ദനങ്ങള്‍.. :)
ആട് ജീവിതംPdf link ആരെങ്കിലും ഒന്ന് അയച്ചു തരാമോ?
Ashrafbutterfly@gmail.com
WhatsApp 053921271
Post a Comment