ഞാന്‍ സൌമ്യ .. രണ്ടുനാള്‍ മുമ്പ്
ഒരു മനുഷ്യ പിശാചിനാല്‍ കൊല്ല പെട്ടവള്‍...

ഞാന്‍ സൌമ്യ ..
രണ്ടുനാള്‍ മുമ്പ് ഒരു മനുഷ്യ പിശാചിനാല്‍ കൊല്ല പെട്ടവള്‍..
അവന്‍റെ കാമഭ്രാന്തിന് ഇരയായവള്‍...
ആരോ തട്ടി ഉണര്ത്തിയതായി തോന്നി ..
ഉണര്‍ന്നപ്പോള്‍ മുമ്പില്‍ മാലാഖമാര്‍ ...
അവര്‍ ചോദ്യം ആരംഭിച്ചു ...
എന്തേ നേരത്തെ സമയമായില്ലലോ ...
അറിയില്ല എന്‍റെ ഉത്തരം...
ഞാന്‍ ചോദിച്ചു ഇവിടെയും പീഡനം ഉണ്ടോ...
നിരംബലരായ സ്ത്രീകള്‍ക്ക് നേരെ ...
അവര്‍ പരസ്പരം നോക്കി ..
പീഡനത്തെ കുറിച്ച് അവര്‍ കേട്ടിട്ടില്ല ..
അവിടെ മനുഷ്യ പിശാചുകള്‍ ഇല്ലല്ലോ .
അവര്‍ എന്നോട് താഴെ ഭൂമിയിലേക്ക് നോക്കാന്‍ പറഞ്ഞു ...
അവിടെ എനിക്ക് വേണ്ടി പരസ്പരം പഴി ചാരുന്നവരെ ഞാന്‍ കാണുന്നു ..
ഇവരുടെ കൊടിയുടെ നിറം നോക്കി ഓരോരുത്തരെ ഞാന്‍ അവര്‍ക്ക് പരിചയപെടുത്തി...
താമര വിരിഞ്ഞു നില്‍കുന്നതു ഗുജറാത്തില്‍ ആയിരകണക്കിന്
മുസ്ലിം സ്ത്രീകളെ പീഡിപിച്ച നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടി...
തന്തൂരി അടുപ്പില്‍ ഒരു സ്ത്രീയെ ദഹിപിച്ച നേതാവിന്റെ പാര്‍ട്ടിയാണ്
ത്രിവര്‍ണ കൊടി പിടിച്ചിരിക്കുന്നത് .. .
സ്വന്തം പാര്‍ട്ടി വനിതാ നേതാക്കള്‍ക്ക് പോലും രക്ഷ കൊടുക്കാത്ത ജില്ലാ സെക്രട്ടറി ഉണ്ടായിരുന്ന പാര്ട്ടിക്കാരാണ് ചെങ്കോടിയെന്തിയിരിക്കുനത്..
അപ്പോള്‍ പച്ചയോ?
താമര വിരിഞ്ഞു നില്‍കുന്നതു ഗുജറാത്തില്‍ ആയിരകണക്കിന്
മുസ്ലിം സ്ത്രീകളെ പീഡിപിച്ച നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടി...
തന്തൂരി അടുപ്പില്‍ ഒരു സ്ത്രീയെ ദഹിപിച്ച നേതാവിന്റെ പാര്‍ട്ടിയാണ്
ത്രിവര്‍ണ കൊടി പിടിച്ചിരിക്കുന്നത് .. .
സ്വന്തം പാര്‍ട്ടി വനിതാ നേതാക്കള്‍ക്ക് പോലും രക്ഷ കൊടുക്കാത്ത ജില്ലാ സെക്രട്ടറി ഉണ്ടായിരുന്ന പാര്ട്ടിക്കാരാണ് ചെങ്കോടിയെന്തിയിരിക്കുനത്..
അപ്പോള്‍ പച്ചയോ?
അവരുടെ മത
ഗ്രന്ഥത്തില്‍ വന്‍ പാപങ്ങളില്‍ എഴുതപെട്ട വ്യഭിചാരാരോപണം നേരിടുന്ന ഒരു
നേതാവിനാല്‍ നയിക്കപെടുന്ന പാര്‍ട്ടിക്കാര്‍...
മറ്റേത് ആകാശ യാത്രയില്‍ പോലും സ്ത്രീകള്‍ക്ക് മാന്യത കൊടുക്കാത്ത നേതാവിന്‍റെ പാര്‍ട്ടിക്കാര്‍ ...
പിന്നെ ചാനലുകാര്‍ എന്റെ പേരില്‍ നടത്തുന്ന നാടകം.. ഇവര്‍ ചര്‍ച്ചയില്‍ വിളിച്ചിരിക്കുന്നതും ഇവരുടെ ആള്‍ക്കാരെ തന്നെ ..
"ഗോവിന്ദസ്വാമിക്ക് പാര്‍ട്ടി ഉണ്ടായിരുന്നങ്കില്‍ ഈ ചര്‍ച്ചയില്‍ ശീതികരിച്ച റൂമില്‍ അവന്‍റെ നേതാവ് മുനിചാമിയും" ഉണ്ടാകുമായിരുന്നു എന്ന കാര്യവും .. അവരുടെ ഭാഗം ന്യായികരിക്കാന്‍ ..
സംസ്ഥാനമാണോ കേന്ദ്രമാണോ കുറ്റക്കാര്‍ എന്ന കാര്യത്തിലുള്ള തര്‍ക്കം അവര്‍ പരിഹരിക്കും ..
അവസാനം ഞാനായിരിക്കും തെറ്റുക്കാരി എന്നവര്‍ വിധിക്കും ...
ഒരു പെണ്‍കുട്ടി... ഒറ്റക്ക് യാത്ര ചെയ്തതിനെ അവര്‍ പഴിക്കും ...
എന്തിനാ ഇവള്‍ ഇത്ര ദൂരത്തു പോയി ജോലി ചെയ്യുന്നത് എന്നാകും അവസാന ചോദ്യം...
എന്റെ വാക്കുകള്‍ കേട്ട് അവര്‍ മാലാഖമാര്‍ പരസ്പരം നോക്കി... ..
25 comments:
നന്ദി ശുകൂര്‍.. ഇത്രയും നന്നായി ഒരു നാടിന്റെ വിവരണം തരാന്‍ കഴിഞ്ഞതില്‍ !!! മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം, ഒരു സൌമ്യയിലൂടെ ഇതു തീരുമോ എന്തോ? ഗോവിന്ദസ്വാമിക്ക് പാര്‍ട്ടി ഇല്ലാത്തത് നന്നായി, ഇല്ലെങ്കില്‍ അയാള്‍ക്ക് ജയ് വിളിക്കാനും ആളുണ്ടായേനെ!!! ഇങ്ങനെ പ്രതികരിക്കാനല്ലേ നമ്മുക്ക്പറ്റൂ അല്ലെ?
സഹോദരി ക്ഷമിക്കൂ നിന്റെ മാനത്തിന് വില പറഞ്ഞവനില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ പറ്റിയില്ല - കൂടെ ശുക്കൂര്‍ നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്.
നന്നായി സുഹൃത്തേ,, ഇനിയും എഴുതുക. കപട സദാചാരം മുഖമുദ്രയാക്കിയ മലയാളി കൂടുതല്‍ സ്വാര്‍ത്ഥനായിരിക്കുന്നു. മറ്റുള്ളവരുടെ വിഷമങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ആണിനും പെണ്ണിനും ഒരു മടിയുമില്ലാതായി. ഒരുത്തനെ ഒരു കാരണവും ഇല്ലാതെ/അല്ലെങ്കില്‍ വെറുമൊരു ഊഹത്തിന്റെ പേരില്‍ തല്ലിക്കൊല്ലാന്‍ മാത്രം ക്രൂരമായി മനസ്സുകള്‍. അത് കണ്ടു നില്‍ക്കാനും മാറിപ്പോകാനും മാത്രമായി മാറിപ്പോയി നാമെല്ലാവരും. യുവത്വമേ തലതാഴ്ത്തുക.. നിന്റെ പെങ്ങന്മാര്‍ക്ക് വഴി നടക്കാന്‍ പറ്റുന്നില്ല. കേരളമേ ലജ്ജിക്കുക.. നിന്റെ അനുജന്മാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ല..
kamapishashukale vakavaruthan puthiya niyamam konduvaranam........
nammude sahodarimare nammal eppozhum sradhikukka.... avarude shthrukkale thiricharinju pradhikarikkuka.......
THIRICHARIYUKA PRATHIKARIKKUKA
നന്നായിരിക്കുന്നു കൂട്ടുകാരാ പറയാനുള്ളത് പറയാന്‍ വയ്യാതെ മനസ്സില്‍ കൊണ്ടുനടന്നത് ഇവിടെ എഴുതി കണ്ടപ്പോള്‍ വളരെ സന്തോഷമായി .......
സുഹൃത്തേ ഈ കുട്ടിയുടെ ഒരു നാട്ടുകാരനാണ് ഞാന്‍ ,എനിക്കിവരെ നേരിട്ട് പരിചയമില്ല .ഈ പെണ്‍കുട്ടിക്ക് ക്രൂരത നേരിടേണ്ടി വന്ന സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല .ഞാന്‍ നാലു മാസം കഴിഞ്ഞു നാട്ടില്‍ അവധിക്കു പോയപ്പോള്‍ ഈ സംഭവം നടന്ന സ്ഥലം കാണാന്‍ എന്റെ സുഹൃത്തിന്റെ കൂടെ പോകാന്‍ ഇടയായി .ഞാന്‍ അവനോടു ചോദിച്ചു എന്തായിരുന്നു ഈ സംഭവം കഴിഞ്ഞു അടുത്തുള്ള ദിവസങ്ങളില്‍ ഇവിടെ ഉണ്ടായിരുന്ന ഒരു സംസാരം . അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും നമ്മുടെ ആളുകളോട് വെറുപ്പല്ലാതെ മറ്റൊന്നും തോനാന്‍ കഴിഞ്ഞില്ല .നല്ലത് പറയാന്‍ വളരെ കുറച്ചു പേര്‍ ,തെറ്റ് പറയാന്‍ ഒരായിരം പേര്‍ ,തന്റെ സഹോദരിയാണ് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നത് എന്നാലോചിച്ചു നോക്കാന്‍ പോലും ആര്‍ക്കും ആകുന്നില്ല.കഷ്ട്ടം ....
Very good article...
ശുകൂർക്ക.. കേരള രാഷ്ട്രീയത്തെ നിഷ്പക്ഷമായിത്തന്നെ വിമർശിച്ചു.. ഒപ്പം നല്ല ഒരു പോസ്റ്റ്.. സൂപ്പർ..
എന്തെങ്കിലും രാഷ്ട്രീയ ലാഭം വേണമെങ്കിലല്ലേ ഏതെങ്കിലും പക്ഷം പിടിക്കേണ്ടതുള്ളു ... നമ്മള്‍ ജനപക്ഷത്താണ്... അപ്പോള്‍ ഏത് സത്യവും വിളിച്ചു പറയാന്‍ പറ്റും... അല്ലെ?
അതെ ശുക്കൂര്‍ മറ്റുള്ള ഇരകളുടെ കാര്യമോ? സുരയ നെല്ലി മുതല്‍ ശാരി വരെ ??/എവിടുന്നു നീതികിട്ടും?ആരുണ്ട് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം രാഷ്ട്രീയക്കോമരങ്ങള്‍ കേസുകള്‍ ഉപയോഗിച്ച് അവരുടെ താല്പര്യങ്ങള്‍ നേടിയെന്നതിലപ്പുരം ഇരകള്‍ക്ക് നീതി kittiyo?
വളരെ ശക്തമായി പ്രതികരിച്ചു. അഭിനന്ദനങ്ങൾ..
ശുക്കൂര്‍ ,നിങ്ങള്‍ പറയേണ്ടത് പറയേണ്ടപ്പോള്‍ പറഞ്ഞു
ഒരു പാടു ഗോവിന്ദ ചാമിമാര്‍ പണവും അധികാരവും ആള്‍ ബലവും ഉള്ളത് കൊണ്ട് കല്‍ തുറു ങ്ക് കാണാതെ നാടിന്റെ പുഴുക്കുത്തായി നമുക്ക് മുന്നില്‍ ഉള്ളപ്പോള്‍ ഭീതിയോടെ മാത്രമേ സൌമ്യ മാര്‍ക്ക് ഇനിയും ജീവിക്കാനാകൂ ....
തിന്മക്കെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്...
ഇതിനും കൂടെ ഇരിക്കട്ടെ എന്‍റെ കമെന്റ്, വളരെ നല്ല പോസ്റ്റ്, മലീമസമായ രാഷ്ട്രീയത്തെ തുറന്നു കാട്ടി.
സൌമ്യ ഒരു നോവാണ് ,ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് .ഉദ്ദേശ ശുദ്ധിയാല്‍ അതുല്യ പ്രഭ ചൊരിയുന്ന ഒരു പോസ്റ്റ് .
good one. best wishes
soumya's brutal murder did not awaken us!only a two days we tell some thing about that after that we forget her cry.Now our men taking mobile photos of accidents without helping them,leaders are now behind MULLAPERIYAR.Govindachami got capital punishment but we fear it never happens because so many people are lying in jails for death punishment.
ഡിയര്‍ ശൂകുര്‍.....
നിങ്ങളുടെ വിമര്‍ശനം നന്നായി...ഇഷ്ട്ടപെട്ടു.പക്ഷെ അത് ആ പെണ്‍കുട്ടിയുടെ (സൌമ്യ)പേരുവെച്ച് വേണമായിരുന്നോ...സൌമ്യുടെ അച്ഛനമ്മമാര്‍,സഹോദരങ്ങള്‍,സഹോദരികള്‍,ബന്ധുക്കള്‍ എല്ലാവരും മറക്കാന്‍ ശ്രമിക്കുന്ന സമയത്ത് പിന്നെയും ആ കുട്ടിയുടെ പേര് ഇത് പോലത്തെ മീഡിയയില്‍ കൊണ്ടുവരുനത് ശരിയാണോ....
"ഗോവിന്ദസ്വാമിക്ക് പാര്‍ട്ടി ഉണ്ടായിരുന്നങ്കില്‍ ഈ ചര്‍ച്ചയില്‍ ശീതികരിച്ച റൂമില്‍ അവന്‍റെ നേതാവ് മുനിചാമിയും" ഉണ്ടാകുമായിരുന്നു എന്ന കാര്യവും .. അവരുടെ ഭാഗം ന്യായികരിക്കാന്‍ .."
അവനു വേണ്ടിയും കാശിറക്കാന്‍ ആളുണ്ടായിരുന്നല്ലോ
ഇപ്പൊഴാണ് വായിക്കുന്നത്, ഈ കുറ്റവാളിക്ക് കൊടുക്ക് കൊടുക്കേണ്ട ശിക്ഷ എന്താണെന്ന് എന്റെ പുതിയ പോസ്റ്റിലുണ്ട്, നീ വായിച്ചതാണല്ലോ..
വായിച്ചു, ഇഷ്ടപ്പെട്ടില്ല, എങ്ങിനെ ഇഷ്ടപ്പെടും, നമ്മുടെ നാടിനെപ്പറ്റി നാം തന്നെ പറയുന്ന കുറ്റങ്ങള്‍ ! ഇന്നലത്തെ ഡല്‍ഹി സംഭവം കൂടിയായപ്പോള്‍ ....!
ഇനി ആര്‍ക്കും ആരുമില്ല, നമുക്ക് നാം തന്നെ എന്ന് നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു, സ്ത്രീകള്‍ സ്വന്തം സുരക്ഷക്കായി കത്തിയും ,മുളക് സ്പ്രയ്യും കൊണ്ടുനടക്കണം ഇനി മുതല്‍, ഓരോ ഇത്തരം രോഗികളെയും നിയമത്തിന്റെ കണ്ണിലെതുന്നതിന്നു മുന്‍പേ തീര്‍ക്കണം!( ദൈവമേ ഞാന്‍ ഒരു സ്പ്രിംഗ് കത്തി കട തുടങ്ങട്ടെ വേഗം!)
നന്നായിരിക്കുന്നു കൂട്ടുകാരാ
നാടിന്റെ ദുരവസ്ഥകളില്‍ വിലപിക്കുന്ന മനസുള്ളവര്‍ ഉണ്ടാവട്ടെ, അവരിലൂടെ നാട് നന്നാവട്ടെ....
ഹൃദയ രക്തം കൊണ്ട് എഴുതിയ വരികള്‍
മനുഷ്യ പറ്റുള്ളവര്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയു ...
പ്രതികരിക്കുക ...ആശംസകള്‍ ...
Post a Comment