Aug 5, 2012

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... മഅദനിയുടെ മകന്‍

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... 
മഅദനിയുടെ മകന്‍...





ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.
കുരിശു യുദ്ധക്കാരെ വിറപ്പിച്ച..
സലാഹുദ്ധീന്‍ അയ്യൂബ്ബിയുടെ അതെ പേരുകാരന്‍ ...
കീഴാളനും പാവപ്പെട്ടവര്‍ക്കും വേണ്ടി
ശബ്ദമില്ലാത്തവരുടെ  ശബ്ദമായപ്പോള്‍
അധികാരി വര്‍ഗങ്ങള്‍ക്ക് ....
ശത്രുവായി  മാറിയ
മഅദനിയുടെ മകന്‍...

ഒരു കൂട്ടര്‍ എന്‍റെ പിതാവിനെ തീവ്രവാദി എന്ന് വിളിച്ചു ..
എന്നെ തീവ്രവാദിയുടെ മകനെന്നും ..
എനിക്കറിയില്ല എന്താണ് തീവ്രവാദം ... ആരാണ് തീവ്രവാദി  എന്നും 

അക്രമത്തിനെതിരെ .. അനീതിക്കെതിരെ ... സ്വജന പക്ഷപാതത്തിനെതിരെ ...
ശബ്ദിക്കുന്നത്‌ ... പ്രതികരിക്കുന്നത് ... തീവ്രവാദമെങ്കില്‍..
അത് ചെയ്യുന്നവരെ ... 
നമ്മള്‍ എന്തു പേരിട്ടു വിളിക്കും ??

ഗര്‍ഭ പാത്രത്തിലെ ...   ചോരപുരണ്ട ഭ്രൂണം   ...ശൂലത്തില്‍ കുത്തി പുറത്തെടുത്ത്‌.
കത്തിയെരിയുന തീക്കുണ്ടത്തിലേക്ക് .. വലിച്ചെറിഞ്ഞവര്‍ ...
സര്‍ക്കാരുകള്‍ നോക്കിനില്‍ക്കെ ...
നൂറ്റാണ്ടുകളോളം ഒരു വിഭാഗം പ്രാര്‍ത്ഥന നടത്തിയ ..
മസ്ജിദ് തകര്‍ത്തവര്‍ ...
നിരപരാധിയെങ്കില്‍ ..
അതിനെതിരെ ശബ്ദിച്ചവന്‍ കുറ്റക്കാരനാവുമോ..
തീവ്രവാദിയാകുമോ?...

വര്‍ഷങ്ങള്‍ക്കു മുമ്പ്,
ഞാന്‍ കുഞ്ഞായിരിക്കെ... 
ഒരു രാത്രിയില്‍, 
കാക്കിധാരികള്‍ വീട്ടിലേക്കു കയറി വന്നു..
അവര്‍, 
ഭക്ഷണത്തിനു മുമ്പിലിരുന്ന .. 
എന്‍റെ പിതാവിനെ .. 
ഞങ്ങളുടെ കണ്‍ മുമ്പില്‍ വെച്ചു പിടിചോണ്ട്‌ പോയി .. 
അതും  ഏതോ പ്രസംഗത്തിന്റെ പേരും പറഞ്ഞ്‌ ..
അവസാനം ഞാനറിഞ്ഞു .... 
ചെയ്യാത്ത ഏതോ കുറ്റത്തിനാണ് ...അവര്‍ അദ്ദേഹത്തെ വലിച്ചിറക്കി കൊണ്ട്  പോയത് ...
ആരോ നടത്തിയ  ബോംബ്‌ സ്ഫോടനം ... 
ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ .. 
കത്തിച്ചവനെ കിട്ടിയില്ലെങ്കിലും ... 
സത്യം വിളിച്ചു പറയുന്നവനെ കുടുക്കാമല്ലോ ... 
അതായിരിക്കണം അവരുടെ ചിന്ത.. 
കാരണം സത്യം വിളിച്ചു പറയുന്നവനെ ... 
മേലാളന്മാര്‍ എന്നും ഭയക്കുമല്ലോ? 

പത്തു വര്‍ഷത്തോളം ജയിലിനകത്ത് .... 
താന്‍ ചെയ്ത കുറ്റം എന്തന്നറിയാതെ.... 

അവസാനം .... 
ജയില്‍ മോചിതനായി .... നിരപരാധിയെത്രെ   ... 
അപ്പോള്‍ ഞങ്ങള്‍ക്ക്  നഷ്ടപെട്ട  പത്തു വര്‍ഷമോ? 
എന്‍റെ മാതാവിന്റെ കണ്ണ് നീര്‍.. 
ഞങ്ങള്‍ അനുഭവിച്ച വേദന.. 
ഒറ്റപെടല്‍... കുത്തുവാക്കുകള്‍... 
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിച്ച ..
ഞങ്ങള്‍ക്ക് നിഷേധിച്ച പിതൃ സ്നേഹം..  
എനിക്ക് നഷ്ടപെട്ട പിതാവിന്റെ ലാളന.. 
പിതാവിന് നഷ്ട പെട്ട യൌവനം
ഏതു നീതി പീഠം   ഞങ്ങള്‍ക്ക് തിരിച്ചു തരും ...
അല്ലങ്കില്‍ ഏത് ഭരണകൂടം..

പിന്നെയും  ... 
പൊതു തല്പരനായ പിതാവ് .. 
വീണ്ടും ഗോദയില്‍ .. 
പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍..
അവന്‍റെ   കഷ്ടപാടുകള്‍ .. 
മുസ്ലിമിന്റെ അവസ്ഥ .. 
അപര്ണന്റെ  അസ്ഥിത്വം...
ഭരണകൂട ഭീരുത്വം  .. സാമ്രാജ്യത സേവ... 
വീറോടെ വിളിച്ചു പറയാന്‍ തുടങ്ങി..

അതോടെ ...  
അദ്ദേഹം വീണ്ടും ഭരണകൂടത്തിന്റെ  നോട്ട പുള്ളിയായി ..  
പഴയ ശത്രുക്കള്‍.. വീണ്ടും...
ഒരുമിക്കാന്‍ തുടങ്ങി .  കള്ള കേസ്സുകള്‍ പടച്ചുണ്ടാക്കാന്‍ ശ്രമം, 
പിതാവിനെ കുടുക്കാന്‍ പറ്റാതായപ്പോള്‍ ..
മാതാവിനെ അവര്‍ കുരുക്കുന്നു.. 
വര്‍ഷങ്ങള്‍ക്കു മുമ്പ്..  
കളമശേരിയില്‍ ...
ഏതോ ഒരു ബസ്‌ കത്തിയെത്രേ....
ഇന്ത്യയില്‍ ആദ്യമായി കത്തി ചാമ്പലായ  വാഹനം....എന്നത് പോലെ ചാനലുകളില്‍.. 
ഫ്ലാഷുകള്‍ മിന്നി   .. 
"പതിയെ   കുരുക്കിയതില്‍   പത്നിക്കുള്ള  ദുഃഖം ..
പാണ്ടി വണ്ടി  കത്തിച്ചാല്‍  തീരുമോ"? 
അതാരും അന്വേഷിച്ചില്ല ...  
അവര്‍ക്ക് വേണ്ടത് .. മഅദനിയുടെ പതനം..  

ആ കുരുക്കില്‍ മാതാവ് സൂഫിയ....
ദിവസങ്ങളോളം തടവില്‍ ...  
ചോദ്യങ്ങള്‍ ...  
പുറത്തു മാധ്യമ വിചാരണകള്‍ .. 
അവസാനം കോടതി ജാമ്യം... 
വീട് വിട്ടു പുറത്തു പോകാന്‍ പാടില്ലത്രേ.. 
ആരോടും സംസാരിക്കാനും ... 
അങ്ങനെ  വീട്ടു തടങ്കല്‍ ... 

അവസാനം..
അതാ വരുന്നു...  ശത്രുക്കള്‍ പുതിയ സൂത്രവുമായി ..
ബാംഗ്ലൂരില്‍ സ്ഫോടനം നടത്തിയെത്രേ..
ഒരു തടിയനും കൂട്ടരും .. 
അതില്‍ ബാപ്പചിയെ കുടുക്കാന്‍ പുതിയ തന്ത്രം .. 
പഴയ ഒരു മണിയെ കുളിപിച്ചു കൊണ്ട് വന്നു.. 
കള്ള കഥകള്‍ വിളമ്പി.. 

പിന്നെ... 
കുടകിലെ ഇഞ്ചി കാട്ടില്‍ കൃഷിക്കാര്‍ക്ക് 
ക്ലാസ് എടുത്തത്രേ...
അതും ചുറ്റിലും നാല് പോലിസുക്കാര്‍ കാവലുള്ള സമയത്ത്.. 
"ആരാലും തിരിച്ചറിയുന്ന ആള്‍ ..
ആരും കാണാതെ അവിടെ പോയത്രേ!!!!!!
വിരോധാഭാസം ... ഈ കള്ള കളി "... 
വിശ്വാസിപ്പിക്കാന്‍ കുറെ പേര്‍ ... അതുപോലെ   വിശ്വാസിക്കാനും  ..
പക്ഷെ  ശത്രുക്കള്‍ ശക്തരാണ് ..
പണമുണ്ട് കൂടെ  അധികാരവും .. 
പിന്നില്‍ ഓശാന പാടാന്‍ മാധ്യമങ്ങളും   

ഒരു പ്രാവിശ്യം കുറ്റക്കാരന്‍ അല്ലാത്തത് കൊണ്ട് ..
ശിക്ഷയൊന്നും നല്‍കാതെ  കോടതി വെറുതെ വിട്ട അദ്ദേഹത്തെ...
ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്ന വാശി.. 
കേസ്സുകള്‍ കെട്ടി ചമച്ചു ... സാക്ഷികളെ സൃഷ്ട്ടിച്ചു..
പേരറിഞ്ഞതും അറിയാത്തതുമായ .. നാലഞ്ചു പേര്‍..
അവര്‍ പോലും അറിഞ്ഞില്ലത്രേ  ...
താന്‍  മൊഴി കൊടുത്ത വിവരം. 

കഷ്ടം... 
എന്തൊക്കെ കള്ള കളികള്‍.
ഒരു നിരപരാധിയെ കുടുക്കാന്‍. 

ഒടുവില്‍ ...
അവരെത്തി .. 
യെദ്യുരപ്പയുടെ പോലിസുക്കാര്‍ ...
ഇവിടെ കൂട്ടിന്‌ അവരുടെ നാട്ടുക്കാരി...
അട്ടല്ലൂരിയുടെ തട്ടകത്തില്‍..  
അന്‍വാര്‍ശേരിയിലെ  യതീം മക്കളുടെ അത്താണിയായ..
അവരുടെയും പിതാവായ എന്‍റെ ബാപ്പചിയെ തേടി ..
അതെ..
റംസാന്‍ മാസം..
എണ്ണി പറഞ്ഞാല്‍ റംസാന്‍ ഏഴ്‌..
സുപ്രീം കോടതിയില്‍  മുന്‍‌കൂര്‍ ജാമ്യം പരിഗണിക്കാന്‍
നിമിഷങ്ങള്‍  ബാക്കി നില്‍ക്കെ ...
അറസ്റ്റ് ചെയ്തു .. പരുന്ത് കോഴി കിടാങ്ങളെ പിടിക്കും പോലെ..
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം
ഒരു തിരക്കഥ പോലെ ..
എന്തിനായിരുന്നു ഈ ക്രൂരത ..
ആരെ ബോധിപ്പിക്കാന്‍ .... ആരെ രക്ഷിക്കാന്‍.
ദിവസങ്ങള്‍ മാസങ്ങളായി...
വര്‍ഷങ്ങള്‍ കഴിഞ്ഞു,,
വീണ്ടും ഞാന്‍ അനാഥനായി .. ബാപ ജീവിച്ചിരിക്കെ
എന്‍റെ സഹോദരനും ,,,,  അന്‍വാര്‍ശേരിയിലെ അനാഥ കുട്ടികളും.
ഉമ്മയോ വിധവ...
എന്തിനീ ക്രൂരത .. ഒരു പച്ച മനുഷ്യനോട്?
സഹ ജീവിയോട്‌?
ഇപ്പോള്‍ ഞാനറിയുന്നു .. എന്‍റെ പിതാവിന്റെ കാഴ്ച നശിച്ചു പോലും ..
"ഇനി ഈ പൊന്നുമോന്‍ സലാഹുദ്ദീനെ കണ്ടാല്‍ തിരിച്ചറിയാത്ത പിതാവോ.
ഓര്‍ക്കാന്‍ വയ്യ..."
കണ്ണടച്ച് ഇരുട്ടാക്കാന്‍ എളുപ്പമാണ് ..
പക്ഷെ കാഴ്ചയുള്ളവന്റെ  കണ്ണ്  മനസ്സറിഞ്ഞു നശിപിച്ചാല്‍...
അത് നശിക്കുമ്പോള്‍ ..
നമ്മള്‍  കാഴ്ചക്കാരായി നോക്കിയിരുന്നാല്‍...
നിയമം നിയമത്തിന്റെ വഴിക്കുപോയാല്‍ ശരി ..
നിയമത്തിനെ  ചിലര്‍ അവരുടെ  ഇഷ്ടത്തിന് തിരിച്ചു വിട്ടാല്‍ ..

നീതി ദേവതയെ കുടിയിരുത്തിയ നാട്ടില്‍
അപരാധം ചെയ്യാത്തവര്‍ കുടുക്കപെടുമ്പോള്‍...
നീതിയും .. ന്യായവും .. നിയമവും എല്ലാര്ക്കും സമമാകണം..
ഒരാള്‍ക്ക് ഒരു നീതി .. മറ്റൊരാള്‍ക്ക് വേറൊന്ന്‌..
ഒരാളുടെ മതം, ജാതി, വംശം.. നോക്കി ..
നിയമത്തെ വേര്‍ തിരിക്കാമോ?

അപ്പോള്‍,
എന്തു നീതിയെ കുറിച്ചാണ് നാം വാ തോരാതെ വിളിച്ചു  കൂവുന്നത്....
ഈ നീതി പീഠം എന്‍റെ നിരപരാധിയായ പിതാവിനോട് നീതി കാണിച്ചില്ലെങ്കില്‍
സര്‍ക്കാരുകള്‍ .. അധികാരി വര്‍ഗ്ഗങ്ങള്‍ കണ്ണടച്ചാല്‍.
പിന്നെ ഏത് നീതി പീഠമാണ്‌ ഇവരോട് പൊറുക്കുക.

മുകളിലും ഉണ്ടൊരു   നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം....

Jul 21, 2012

കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"

കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"
  
കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"
 
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, കൂട്ടുക്കാരന്‍ റഹീം ആരിക്കാടിയുടെ കൂടെ ശുവൈഖ് വരെ പോയതാണ്, തിരിച്ചു  വരാന്‍ ഏറെ  വൈകി   രാത്രി  രണ്ട് മണി കഴിഞ്ഞിരിക്കും.  അവനെന്നെ റൂമിന്റെ   തൊട്ടടുത്തുള്ള റോഡില്‍  ഇറക്കിയിട്ട്‌  സലാം പറഞ്ഞു തിരിച്ചു  പോയി,  രാത്രി വളരെ നേരത്തെ കിടന്നുറങ്ങുന്ന പതിവുള്ള ഞാന്‍    പാതി മയക്കത്തില്‍ നടന്നു വരവേ  എന്തോ ശബ്ദം  കേട്ട് ഞെട്ടി തെറിച്ചു , തിരിഞ്ഞു നോക്കിയപ്പോള്‍  ബലദിയ ഡ്രമ്മില്‍ നിന്നും ഒരു വെളുത്ത രൂപം ചാടി ഇറങ്ങുന്നു, പടച്ചോനെ...  എന്തിത്‌    ഈടേയും ശൈയ്ത്താനോ? ഒരു വെളുത്ത രൂപം, ഏതായാലും ആയത്തുല്‍ കുര്‍സി ഉച്ചത്തില്‍ ചൊല്ലി,   ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ടേക്ക് ഒളിഞ്ഞ്  നോക്കി.. അപ്പോഴാണ്‌ എന്‍റെ പോയ ജീവന്‍ തിരിച്ചു കിട്ടിയത്.. അത് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഹാരിസാണ് (കാവല്‍ക്കാരന്‍)... അര വിറയലോടെ ഞാന്‍ മൂപര്‍ക്ക് സലാം ചൊല്ലി.. അദ്ദേഹം അറിഞ്ഞോ എന്തോ  ഞാന്‍ പേടിച്ചത്...  പിന്നീട് വല്ലപ്പോഴും അയാളെ കാണുമ്പോള്‍ ഒരു ചമ്മല്‍ ഉണ്ടാകാറുണ്ട്..

നന്നേ ചെറുപ്പത്തില്‍ രാത്രിയില്‍ എന്തെങ്കിലും പറയുന്നത് അനുസരിച്ചില്ലെങ്കില്‍  അന്നൊക്കെ ഉമ്മ പറഞ്ഞു പേടിപ്പിക്കുമായിരുന്നു അതാ  ബാഹൂ .. ഇപ്പോള്‍  വരും,  കൂടെ കട്ടിലിലോ മറ്റോ തട്ടിയിട്ട് ശബ്ദം ഉണ്ടാക്കുകയും ചെയ്യും,  പക്ഷെ  ഉമ്മ പറഞ്ഞ ആ ബാഹൂനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, എന്താണത് ? അങ്ങനെ ഞാന്‍ വളര്‍ന്നു വലുതായി കല്യാണം കഴിച്ചു.. കുട്ടികളുമായി ..  അവരെ എന്‍റെ ഭാര്യയും പേടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്  അതും ഇതേ ബാഹൂന്‍റെ  പേര്   പറഞ്ഞിട്ട് തന്നെ.. അവളും തട്ടും കട്ടിലിലും കൂടെ ജനലിലും .. പക്ഷെ "ഐടെക്" യുഗമല്ലേ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പേടിച്ച പേടിയൊന്നും മക്കള്‍ക്കില്ല, ഇടയ്ക്കെപ്പോഴോ നാട്ടില്‍ പോയപ്പോള്‍ മകന്‍ ഭാര്യയെ തിരിച്ചു പേടിപ്പിക്കുനത് കണ്ടു .. ഹ ഹ അതും ബാഹൂന്റെ പേര് പറഞ്ഞു കൊണ്ട് തന്നെ.. അവനും തട്ടി ജനലില്‍.. "കലികാലം"

സത്യത്തില്‍ എന്താണ് ബാഹൂ... ഒരു പ്രാവിശ്യം സൂത്രത്തില്‍ മകന്‍  എന്നോട്  ചോദിച്ചു,  ബാപ്പാ....  ഉമ്മ പറഞ്ഞു പറ്റിക്കുന്ന ഈ ബാഹൂ  എന്താണ് ..   ഞാന്‍ പറഞ്ഞു അത് വലിയ ഒരു സാധനം, നമ്മുക്ക് കാണാന്‍ പറ്റില്ല,  ദജ്ജാലിന്റെ അത്രക്കും ഉണ്ടാകും, അപ്പൊ വീണ്ടും സംശയം ഏതാ ഈ  ദജ്ജാല്‍, ഞാന്‍ പെട്ടു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ,  ദജ്ജാലിനെ കുറിച്ച് മദ്രസ്സയില്‍ നിന്നും അത്ര കൂടുതല്‍ പഠിച്ചിട്ടില്ല , എന്തോ ഭീകര രൂപി, ഒറ്റക്കണ്ണന്‍ എന്നൊക്കെ അറിയാം, ഇതൊക്കെ കേട്ടറിവാണ് (കണ്ടറിവ് പറഞ്ഞ്‌ തന്ന ഉസ്താദിനും ഇല്ലല്ലോ)  ..  പിന്നീട്  എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ വിശദമാക്കി തരാം   എന്നു ഉറപ്പു നല്‍കി    ആ   ചോദ്യത്തില്‍ നിന്നും പയ്യെ ഒഴിവായി, പ്രവാസിയല്ലേ ദിവസങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി  പെട്ടെന്ന്    കടന്നു പോയി, കുറെ പ്രാവിശ്യം അങ്ങോട്ടും ഇങ്ങോട്ടും വരികയും പോവുകയും ചെയ്തു, ബാഹു എന്താണെന്ന് എന്‍റെ മകന് ഇതുവരെ ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ല ..   എനിക്കറിയാത്ത ബാഹൂനെ ഞാനെങ്ങിനെ അവന് പറഞ്ഞു കൊടുക്കും? .. ഇല്ലാത്ത ഒരു ബാഹൂ (അതോ ഉണ്ടോ? എനിക്ക് കാണാഞ്ഞിട്ടാണോ?)  അതിന്റെ വിവരണം നല്കാന്‍ ഈയുള്ളവന്‍  ആളുമല്ല.

ചെറിയ പ്രായത്തില്‍ പേടിപെടുത്തുന്ന ബാഹൂ കഥകള്‍ കേട്ട് വളര്‍ന്ന ഞാന്‍ ഈ വിഷയത്തില്‍ ഒരു പേടി തൊണ്ടനാണ്, പത്തില്‍ കൂടുതല്‍ ആളുകള്‍  എന്‍റെ അടുത്ത് വന്നാലും അവരില്‍ നിന്നും രക്ഷപെടാനുള്ള നാവു മിടുക്ക് എനീക്കുണ്ട്‌..  അതെ , നാവു കൊണ്ട് രക്ഷപെടാന്‍ മിടുക്കനാണ് ഞാന്‍, ഒരിക്കല്‍ ഒരു ചങ്ങാതി  എന്നോട് പറയുകയും ചെയ്തു നിന്റെ നാവില്ലെങ്കില്‍ നിന്നെ കിടിയന്‍ (പരുന്ത്) കൊത്തിക്കൊണ്ടു പോകുമായിരുന്നു എന്ന്, പടച്ചവന്റെ തുണ  നാവിനെ ഇതുവരെ കിടിയന്‍ കൊത്തി കൊണ്ട് പോയില്ലല്ലോ.

എന്‍റെ അയല്‍വാസി ശംസുച്ചാന്റെ വീട് കുറെ വര്‍ഷങ്ങള്‍ക്കു  മുമ്പ് ആള്‍ താമസമില്ലാതെ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു, അവിടെ രാത്രി എന്തോക്കയെ ശബ്ദം കേള്‍ക്കുന്നു വെന്നും  വെളുത്ത വസ്ത്രം ധരിച്ച എന്തോ ഒരു സാധനം രാത്രിയില്‍ അവിടെ ഉണ്ടാകുന്നു   എന്നൊക്കെ ആളുകള്‍ പറഞ്ഞു പരത്തുന്നത്  എന്‍റെ ശ്രദ്ധയിലും പെട്ടിരുന്നു..   അതുകൊണ്ട് സ്കൂളിലെക്കോ മറ്റോ ആ വഴി പോകുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന  വീടിന്റെ ഭാഗത്ത്‌  നോക്കാനുള്ള ധൈര്യം പോലും  കിട്ടിയിരുന്നില്ല, അത് നട്ടുച്ചയ്ക്കാണെങ്കിലും ശരി. അക്കാലത്ത് ഞങ്ങളുടെ മഹല് പള്ളിയുടെ തൊട്ടടുത്ത്‌ താമസിക്കുന്ന കുറച്ചു പേര്‍ പള്ളിയില്‍ ഖുറാന്‍ പഠിക്കാന്‍  സന്ധ്യ നമസ്ക്കാരത്തിനു ശേഷം വരാറുണ്ടായിരുന്നു , പഠനം രാത്രി വൈകും വരെ നീണ്ടു നില്‍ക്കും,   എല്ലാ ദിവസവും ക്ലാസ്സില്‍ സമയത്ത് എത്തിയിരുന്ന കൂട്ടുക്കാരന്‍ മുസ്തഫ ഒരു ദിവസം പള്ളിക്ക് വന്നില്ല, നേരം നന്നേ ഇരുട്ടി  കഴിഞ്ഞപ്പോള്‍ അവന്‍റെ ഉച്ചത്തിലുള്ള നിലവിളി  "എന്നെ കൊല്ലാന്‍ വരുന്നേ" ...  അന്ന്  പള്ളിയില്‍ ഉണ്ടായിരുന്ന എല്ലാവരും അവന്‍റെ വീട്ടിലേക്ക് ഓടി, അവനോട് ഉസ്താദ്‌ കാര്യങ്ങള്‍ ചോദിച്ചു, അവന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു  ശംസുച്ചാന്റെ  വീടിന്റെ അടുത്ത് നിന്നും ഒരു വെള്ള വസ്ത്രധാരി പിടിക്കാന്‍ വന്ന്  പോലും, അത് കണ്ടു അവന്‍ പേടിച്ചു നില വിളിച്ചതാണ്.  മുസ്തഫാന്റെ   മുക്കാല്‍ ജീവനും പോയിട്ടാണുള്ളത്... അതിനിടയില്‍ അവന്‍റെ വീടിന്റെ തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ആരോ ഒരു മാങ്ങ എന്‍റെ അടുത്തേക്ക് ഇരുട്ടില്‍ നിന്നും എറിഞ്ഞു .. !! നല്ല ഒന്നാന്തരം മുഴുത്ത "കസി മാങ്ങ" ? അങ്ങോട്ട്‌ നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റിയില്ല. അവനെ ഓടിച്ചത് എന്താണ്.... മാങ്ങ വലിച്ചെറിഞ്ഞത് ആരാണ്? പ്രേതമോ അതോ വല്ല മനുഷ്യ പിശാച്ചുമാണോ?

എന്‍റെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ എപ്പോഴും അമായി-മരുമകള്‍ പോര് ഉണ്ടാകാറുണ്ടായിരുന്നു. ഒരേ വീട്ടില്‍ താമസിക്കുന്ന അവര്‍ വെവേറെ ഭക്ഷണം ഉണ്ടാക്കാറാണ് അക്കാലത്തെ പതിവ്, ഏപ്പോഴും രണ്ട് പേരും ഭക്ഷണം പാകം ചെയ്താലും പാത്രത്തില്‍ ചോറിന്റെ കൂടെ ആട്ടിന്‍ കാഷ്ട്ടം, മുട്ടത്തോട് ഇതൊക്കെ  സൌജന്യമായി കിട്ടും.   അവരും അന്ന് പറഞ്ഞിരുന്നത്  അവിടെ എന്തോ ശൈത്താന്റെ  ഉപദ്രവം ഉണ്ടാകുന്നുവെന്നാണ്  ...അവസാനം രണ്ട് പേരുടെ ഇടയില്‍ കിടന്നു വീര്‍പ്പുമുട്ടിയിരുന്ന വേറൊരു മരുമകള്‍ കാര്യം കണ്ടു പിടിച്ചു... അങ്ങോട്ടും ഇങ്ങോട്ടും അമ്മായി-മരുമകള്‍ ഇതൊക്കെ  ചെയ്യുകയായിരുന്നുവെത്രേ ..

ഞങ്ങളുടെ നാട്ടില്‍  ജിന്ന് ആവാഹിച്ച  "ഔക്കര്‍ച്ച"  ഉണ്ടായിരുന്നു, ജില്ലയുടെ നാനാ ദിക്കുകളില്‍ നിന്നും അദ്ദേഹത്തിന്റെ അടുത്ത് ചികിത്സക്ക് വേണ്ടി ജനങ്ങള്‍ വരികയും ചെയ്തിരുന്നു,  ഇപ്പോഴും അയാള്‍ ജീവിച്ചിരിപ്പുണ്ട്  പക്ഷെ ജിന്ന്  പ്രവേശിക്കാത്ത ഒരു സാധാരണ മനുഷ്യനായി. ഒരാളുടെ ശരീരത്തില്‍ ജിന്ന് കുടിയിരിക്കുമോ? അപ്പോള്‍ അയാളിലുണ്ടായിരുന്ന ആ പഴയ ജിന്ന് എവിടെ  പോയി? അതും എന്നിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ചെമ്മനാട് ഗ്രാമത്തിന്റെ സൗന്ദര്യമായ  ചന്ദ്രഗിരി പുഴ അതിലെ  തോണി കടത്തുക്കാരന്‍ രാത്രിയില്‍  ഒരു ശവത്തെ കണ്ടത്രെ, അതിനെ കഴുക്കോല്‍  കൊണ്ട് കുത്തുകയോ മറ്റോ ചെയ്തെന്നും, അവസാനം അതിന്റെ റൂഹാന്‍  (പ്രേതം) അയാളില്‍ പ്രവേശിച്ചെന്നും നാട്ടില്‍ ഒരു കഥയുണ്ടായിരുന്നു, കഥ മാത്രമല്ല അയാള്‍  കുറെ കാലം അതിന്റെ ബുദ്ധിമുട്ടില്‍ ഉണ്ടായിരുന്നു, അതിനു കുറെ ദൃസാക്ഷികളും...അപ്പോള്‍ എന്താണ് പ്രേതം? ഒരാളുടെ ശരീരത്തിലേക്ക് അതിനു പ്രവേശിക്കാന്‍ പറ്റുമോ? അതൊക്കെ അഭിനയമാണോ? മനുഷ്യന്റെ  തോന്നലാണോ?

അതിനാലാവണം ഈയുള്ളവന്  ബാഹു, ജിന്ന്, കാളി, കൂളി, അണങ്ങ്, പ്രേതം, ശൈത്താന്‍, കുളിയന്‍  പോലുള്ള അന്യ ഗ്രഹ ജീവികളെ കുറിച്ച് ചെറുപ്പത്തില്‍   വല്ലാത്ത ഒരു പേടിയായിരുന്നു, ഇവരോട് സംസാരിക്കാന്‍ നാവ് പോരല്ലോ.

എന്‍റെ അനുഭവത്തിലെ ബാഹൂ കഥ പറയട്ടെ .. എന്‍റെ അടുത്ത കൂട്ടുക്കാരനായിരുന്നു അഫ്സല്‍ ഞങ്ങള്‍ ഏപ്പോഴും ഒന്നിച്ചേ എവിടെയും പോകാറുള്ളൂ  നല്ല ധൈര്യ  ശാലി.. ഒന്നിനെയും ഭയമില്ല, രാവിലെ മുതലേ വീട്ടില്‍ നിന്നും പുറപെടുന്ന ഞങ്ങള്‍ തിരിച്ചെത്താന്‍ ഏറെ  വൈകും, അവന്‍ വീടിലേക്ക്‌ കയറി കഴിഞ്ഞാല്‍ എനിക്ക് ഒറ്റയ്ക്ക് എന്‍റെ വീട്ടിലേക്കു  നടന്നു പോകാന്‍   ചെറിയ പേടി  ഉണ്ടാകാമായിരുന്നു, ഒരു മഴയുള്ള രാത്രി, കയ്യില്‍ കുട, മഴ പറ്റെ മാറിയിട്ടുണ്ട്, ഞാന്‍ വീട്ടിലേക്ക് ചുവടു വെക്കാന്‍ തുടങ്ങി, അതാ ഒരു വെളുത്ത രൂപം എന്‍റെ മുമ്പില്‍, പടച്ചോനെ ചതിച്ചോ? ചെറിയ മൂത്ര ശങ്ക (അതോ പോയോ)... കണ്ണും പൂട്ടി കുട ചുരുട്ടി പിടിച്ചു ഒറ്റയടി (നിങ്ങള്‍ കരുതി ഓടിയെന്നു അല്ലെ), കുട തവിടു പൊടി, പിറ്റേന്ന്  രാവിലെയാണ്  മനസ്സിലായത്‌ അത് കവുങ്ങിന്റെ താഴെ ഉണ്ടായ വെളുപ്പാണെന്ന്,   ദിവസവും കാണുന്ന  കവുങ്ങിനെ അന്ന് രാത്രി എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ലല്ലോ എന്‍റെ തമ്പുരാനേ.

വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്‍റെ ഒരു അകന്ന ബന്ധു കല്യാണം കഴിച്ചു വന്ന ഒരു സ്ത്രീ ഒരു ദിവസം  രാത്രി പുറത്തു വരാന്തയില്‍ ഇരിക്കുമ്പോള്‍ എന്തോ കണ്ടു പേടിച്ചു.  അവരുടെ പറമ്പിലൂടെ കുറെ ആള്‍ക്കാര്‍ ഒന്നിച്ചു നടന്നു പോകുന്നതു പോലെ തോന്നി അത് മറ്റുള്ളവരോട് പറയുകയും കാണിച്ചു കൊടുക്കുകയും ചെയ്തു, പക്ഷെ ആരും അങ്ങനെ ഒരു "ജാഥ"   കാണുക ഉണ്ടായില്ല....  കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സ്ത്രീക്ക് എന്തോ മാനസിക അസ്വസ്ഥത അനുഭവപെടാന്‍  തുടങ്ങി   ആകെ  ഭയപെട്ടത് പോലെ, പല ഡോക്ടരെയും കാണിച്ചു, നോ രക്ഷ  ... പിന്നെ പതിയെ പല മഖാമിലെക്കും ജാറങ്ങളിലെക്കും യാത്രയായി ... അങ്ങിനെയിരിക്കെ ഒരു ദിവസം  എന്‍റെ അമ്മാവന്‍ എന്നെ വിളിക്കാന്‍ ആളെ വിട്ടു, അമ്മാവന്റെ വീട്ടിലേക്കു പോയ എന്നോട്  ഇവരുടെ കൂടെ ഒന്ന് മദ്രാസിലെ ഒരു ദര്ഗ്ഗയിലേക്ക്   പോകണമെന്ന് അഭ്യര്‍ഥിച്ചു. , എന്‍റെ നാവിന്റെ ബലം  കണ്ടിട്ടാവണം എന്നെ ഈ പരിവാടി  ഏൽപ്പിച്ചത് ... അന്ന് രാത്രി എന്നെ ഇവരുടെ  വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു,   സ്ത്രീയുടെ ഹാലിളക്കം കാണിച്ചു തരിക ചെയ്യുക അതായിരുന്നു ഉദ്ദേശം, ഞാന്‍ അമ്മായി എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന അവര്‍ ആ രാത്രി അമ്മാവന്റെ വീട്ടിലേക്ക് വരികയും ചെയ്തു... വീടിന്റെ അകത്തു കയറിയ അവര്‍  എന്നെ അവിടെ കണ്ടതും  ഉടനെ, കയ്യിലുള്ള എന്തോ ഒരു സാധനം ആരുടെയോ മുഖത്തേക്ക്  വലിചെറിഞ്ഞു  .. അവിടെ എന്‍റെ സാന്നിധ്യം   ഇഷ്ട്ടപെടാത്തതു  പോലെ, എന്‍റെ മുട്ട് വിറക്കാന്‍ തുടങ്ങി... പിന്നെ ആ സ്ത്രീ  സംസാരം ആരംഭിച്ചു, ശരിക്കും കാസർഗോഡ് മലയാളം ഒഴിച്ച് വേറെ ഒരു ഭാഷയും സംസാരിക്കാന്‍ അറിയാത്തവള്‍ പച്ചയായി കന്നഡ സംസാരിക്കാന്‍ തുടങ്ങി, ഇതെന്തു മറിമായം...  എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് "ഇത് യാരൂ?" എന്നു ഉറക്കെ ചോദിച്ചു.. എന്‍റെ പകുതി ജീവനും പോയി. ഏതായാലും ഇനി രാത്രി വീട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റില്ല അവിടെ ചുരുണ്ടിരുന്നു.. പിന്നെ അവിടെ കണ്ടത് ഒരു സിനിമ കഥപോലെയാണ്.. ആ സ്ത്രീ മറിഞ്ഞു വീഴുന്നു..  തറയില്‍ ഇഴയാനും മറിയാനും  തുടങ്ങി,  കൂടെ ഉച്ചത്തില്‍ നിലവിളി.. ഞാന്‍ പോകാം ഞാന്‍ പോകാം.. എന്നെ ഒന്നും ചെയ്യല്ലേ.. എന്ന് പല ഭാഷകളിലും വിളിച്ചു പറയുന്നു.. കൂടെ കുറെ അറബി പേരുകളും.. എന്‍റെ റബ്ബേ ഏതാ ഈ പേരുകള്‍...ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകള്‍.    കുറെ കഴിഞ്ഞു രംഗം ശാന്തമായി, ഞാന്‍ ഇതൊക്കെ കണ്ടു എന്ത് ചെയ്യണമെന്നു അറിയാണ്ട് വാ പൊളിച്ചു നില്‍ക്കുകയാണ്, ആരോടെങ്കിലും പറയാന്‍ പറ്റുമോ ഞാന്‍ പേടിച്ച കഥ, എന്‍റെ വിലയെന്താവും സത്യത്തില്‍ ഞാന്‍ അവരുടെ അടുത്ത് ഒരു പുപുലിയാണ്... അങ്ങിനെ അന്ന് രാത്രി അവിടെ താമസിച്ചു.  കിടന്നെന്നു മാത്രം, എവിടെ ഉറക്കം വരാന്‍... സുബഹി ബാങ്ക് വിളിച്ചതും ഒറ്റ ഓട്ടം എന്‍റെ വീട്ടിലേക്ക്... ഒരാഴ്ച കഴിഞ്ഞു അവരെയും കൂട്ടി ഞാന്‍ മദ്രാസിലെ അറിയപെടുന്ന ഒരു ദര്‍ഗയിലേക്ക്‌ പോയി, ദര്ഗയുടെ പുറത്തു എഴുതിയ അറബി പേര് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്‌ അവര്‍ വിളിച്ചു പറഞ്ഞ രണ്ട് മൂന്ന് പേരുകള്‍ ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്മാരുടെതാണെന്ന്, അവിടെ വെച്ചും നടന്നു മുമ്പ് ഞാന്‍ കണ്ട ഹാലിളക്കങ്ങള്‍  , ഇതേ സ്ഥലത്തേക്ക് വീണ്ടും ഒരു പ്രാവിശ്യം കൂടി യാത്ര ചെയ്യേണ്ടി വന്നു അവരുടെ കൂടെ, അതിനു ശേഷം ഞങ്ങള്‍ പോയത് അജ്മീര്‍, നിസാമുദ്ധീന്‍ തുടങ്ങിയ ദർഗയിലേക്കായിരുന്നു, നടേ പറഞ്ഞ പരിപാടികള്‍ അവിടെയും ഉണ്ടായിരുന്നു... അതിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഗള്‍ഫിലേക്ക് അന്നം തേടി പോയി, പിന്നെ അവരെ കാണുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്.. ഇപ്പോള്‍ അവര്‍ പൂര്‍ണ ആരോഗ്യത്തോടെ റൂഹാന്റെ (പ്രേതത്തിന്റെ) ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നു. അവിടെ പോയതിന്റെ ഗുണമോ അതോ പൈസ ചിലവായി തീര്‍ന്നപ്പോള്‍ മതിയാക്കിയതോ എന്നൊന്നും ചോദിക്കാൻ നിന്നില്ല. (കുറെ പ്രാവിശ്യം ഓസ്സിക്ക് ടൂര്‍ പോയതല്ലേ അതിന്റെ നന്ദിയെങ്കിലും വേണ്ടേ).
(ദര്‍ഗയിലും വഴിയിലും ഉണ്ടായ  എന്‍റെ അനുഭവങ്ങള്‍ ഇനിയൊരു പ്രാവിശ്യം എഴുതാം... )

വേറൊരു കഥ ... ഞാന്‍ ഷാര്‍ജയില്‍ നിന്നും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് വന്ന കാലം, കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തോ വല്ലാത്ത വയറു വേദന, പല ഡോക്ടര്‍ക്കും കാണിച്ചു, മൂത്ര കല്ലാണെന്നാണ്  എല്ലാരും പറഞ്ഞത്.  പക്ഷെ സ്കാനിലോ എക്സറയിലോ കല്ല്‌ പോയിട്ട് ഒരു പൊടി പോലും കാണാനുമില്ല പിന്നെന്തു ചെയ്യും, അങ്ങനെയിരിക്കെ  അടുത്ത ഒരു ബന്ധു പറഞ്ഞു,  നല്ലൊരു "തങ്ങളുണ്ട്" അവിടെ പോയി ചികിത്സിക്കാമെന്ന് , അങ്ങനെ ഞാനും അയാളും കൂടെ  അവിടെ പോയി,  വീടിന്റെ പുറത്തു കുറെ ആള്‍ക്കാര്‍ ഉസ്താദിനെ കാണാന്‍ കാത്തിരിക്കുന്നു, എനിക്കും കിട്ടി കുറച്ചു സ്ഥലം ഇരിക്കാന്‍ ബെഞ്ചിന്റെ ഒരു മൂല, ഓരോ സന്ദര്‍ശകനും  അകത്തു തങ്ങളുടെ മുറിയില്‍ പ്രവേശിക്കുമ്പോഴും  എന്തോ പ്രത്യേക തരം ശബ്ദം അകത്തു  നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു, അവസാനം എന്‍റെ  ഊഴമായി, അകത്തെക്കുള്ള വാതില്‍ തുറന്നു, തൂവെള്ള വസ്ത്രധാരി, കയറിയ ഉടനെ ഞാന്‍ സലാം പറഞ്ഞു,  . അദ്ദേഹം എന്നോട് കാര്യങ്ങള്‍  ചോദിച്ചറിഞ്ഞു .. പെട്ടന്ന് മുറിയിലെ വെളിച്ചം ഇല്ലാതായി, എന്തോ പ്രത്യേക അറബി വാക്കുകള്‍ ഉസ്താദ്‌ ഉച്ചരിക്കാന്‍ തുടങ്ങി, പെട്ടന്ന് അയാള്‍ മറ്റൊരാളായി.. !!! ഏതോ "ഖിളർ"  നബിയോട് സലാം പറയുന്നത്  കേട്ടു.. അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ ഇയാള്‍ "ഖിളർ" നബിയെ തന്നിലേക്ക് ആവാഹിക്കുകയാണ്  അവസാനം  ഇയാളില്‍ " നബി" പ്രവേശിക്കുന്നു .. കാര്യങ്ങള്‍ പറയുന്നു.. അവസാനം എന്‍റെ രോഗത്തെ കുറിച്ച് അതിന്റെ ശമനത്തെ കുറിച്ച് ഇയാള്‍ എന്നോട് "ഖിളർ" നബിയുടെ നാവായിക്കൊണ്ട് സംസാരിച്ചു.. എന്‍റെ റബ്ബേ എന്തല്ലാം കാണണം... ഒരാളില്‍ ആയിര  കണക്കിന്  വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ   വേറൊരാളുടെ ആത്മാവ്  പ്രവേശിക്കുകയോ?

എന്‍റെ പേരിന്റെ വാലായി   കാണുന്ന കിളിയന്തിരിക്കാല്‍  എന്‍റെ വീട്ടു പേരാണ്, അതിന്‍റെ പിന്നിലും  ഒരു കഥയുണ്ട്,  മുന്നൂറോ അതില്‍ കൂടുതലോ  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഒരു ബ്രാഹ്മണ കുടുംബത്തിന്റെതായിരുന്നു അവരുടെ തറവാട് സ്ഥലത്ത് ഒരു ഗുളികന്‍ തറ ഉണ്ടായിരുന്നു പോലും  അതിലായിരുന്നു  നടേ പറഞ്ഞ "സകല കുലാവികള്‍" കുടിയേറി പാര്‍ത്തിരുന്നത്  .. ആ തറ ഇപ്പോഴും ഞങ്ങളുടെ വീടിന്റെ പിന്‍വശത്തുള്ള കുന്നിന്‍ മുകളില്‍ കാണാം, വീട് വെക്കാനോ മറ്റു അവിശ്യത്തിനോ  ആരും ഇതുവരെ ആ സ്ഥലം    ഉപയോഗിച്ചിട്ടില്ല, അങ്ങനെ "കുളിയന്തറയില്‍" നിന്നും ലോപിച്ച് ഞങ്ങളുടെ കുടുംബത്തിന്    കിട്ടിയ പേരാണ് കിളിയന്തിരിക്കാല്‍ .ആ "ഗുളികന്‍" തറ ഉണ്ടായ സ്ഥലം ഓഹരിയായി ലഭിച്ചത്   ഞങ്ങളുടെ തറവാടിലെ ഒരംഗത്തിനാണ്  അദ്ദേഹം അത് വര്‍ഷങ്ങള്‍ക്കു മുമ്പേ വില്‍ക്കുകയും ചെയ്തു.  പക്ഷെ ആ സ്ഥലത്ത് നിന്നും പുല്ലു പറിക്കാന്‍ ഭയക്കുന്നവര്‍ പോലും ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍ കാണാം. .

ഇത് എഴുതി തീരാറായ ദിവസം രാത്രി ടെലിവിഷന്‍ കണ്ടു  കൊണ്ടിരിക്കെ  ചാനലിലൂടെ മന്ത്രങ്ങളും-പ്രാര്‍ത്ഥനകളും   വിശ്വാസികള്‍ക്കു  അറിയിച്ചു  കൊടുക്കുന്ന  ഉസ്താദിന്‍റെ   ഒരു എപിസോഡ്   കാണുവാന്‍   ഇടയായി, ചര്‍ച്ച നമ്മുടെ വിഷയം തന്നെ, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍  പ്രേതം എന്ന് പറയുന്ന സാധനം മനുഷ്യരുടെ ആത്മാവ് അല്ല പോലും, ഓരോ മനുഷ്യന്റെ കൂടെയും ജീവിച്ചിരിക്കുമ്പോള്‍ രണ്ട് മാലാഖമാര്‍ ഉണ്ടാവുകയും മരിച്ചു കഴിഞ്ഞാല്‍ ആ മാലാഖമാര്‍ നല്ല ആത്മാവായും ചീത്ത ആത്മാവായും ചുറ്റിതിരിയുമെത്രേ അതാണ്‌ നമ്മള്‍ കാണുന്ന പ്രേതം എന്നാണ് വിവരണം... അപോഴും എന്നിലെ  ചോദ്യം ബാക്കിയാവുന്നു മനുഷ്യന്റെ ആത്മാവിനെ തിരിച്ചു വിളിക്കുന്ന പടച്ചവന്‍ എന്തിനാ തന്‍റെ പ്രിയ ദാസന്മാരെ ഭയപെടുത്താന്‍ "മാലാഖാമാരെ"  പറഞ്ഞയക്കുന്നത്?

- ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ

May 21, 2012

എത്രയും ബഹുമാനപെട്ട എന്റെ ..പ്രിയ കാരാട്ട് വായിക്കുവാന്‍ .......

എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍ .......





എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍
സ്വന്തം മാമന്‍  എഴുതുന്നതെന്തന്നാല്‍ ഏറെ പിരിഷത്തില്‍
ചൊല്ലിടുന്നു ലാല്‍ സലാം ......................

ഞങ്ങള്‍ക്കെല്ലാം സുഖമാണിവിടെ ..
എന്നു ഞാന്‍  എഴുതീടട്ടെ
ഡല്‍ഹിയില്‍ നിങ്ങള്‍ക്കും അതിലേറെ
സുഖമാണെന്ന് കരുതി... സന്തോഷിക്കട്ടെ.....


കൂലം കുത്തി  അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട് ..
എഴുതുകയല്ലാതെ വേറെന്ത് വഴി ഉണ്ട് ...

കൈരളി കണ്ടിട്ടു മോനെന്നും ചോദിക്കും
അച്ചന്റെ ഫോട്ടോയെന്താ ചാനലില്‍ കാണാത്തെ.. ..
എങ്ങിനെ ഞാന്‍ പറയും
എല്ലാം ഓര്‍ത്തു എന്നും ഞാന്‍ ചിരിക്കും .. പൊട്ടി പൊട്ടി ചിരിക്കും 

ഈ കത്തിനു ഉടനടി ഒരു മറുപടി നല്കി
വിജയന്റെ സന്തോഷം തീര്‍ത്തീടണെ
ഇടയ്ക്കിടെ പാര്‍ടീയെ ഓര്‍ത്തീടണെ...

എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍
സ്വന്തം മാമന്‍  എഴുതുന്നതെന്തന്നാല്‍ ഏറെ പിരിഷത്തില്‍
ചൊല്ലിടുന്നു ലാല്‍ സലാം ......................

നാട് ഭരിച്ച നാളുകള്‍ ...  മനസ്സില്‍ കഴിയുന്നു
ആയിരം പാരകള്  ഓര്‍മയില്‍ തങ്ങുന്നു ..
സമ്മേളന ദിവസങ്ങള്‍ ഞരമ്പു മുറുക്കുന്നു.. 
വിജയന്റെ മുഖം കണ്ടു ചോര തിളക്കുന്നു ..

എങ്ങിനെ ഞാന്‍ മറക്കും .. ഞാന്‍ മറന്നാലും 
എന്റെ മൊനെങ്ങിനെ  പൊറുക്കാന്‍ പറ്റും ..

കത്ത് ഞാന്‍ ചുരുക്കീടട്ടെ...
ഇനിയും ഞാന്‍ കൂലം കുത്ത് തുടര്‍ന്നീടട്ടെ..
എത്രയും ബഹുമാനപെട്ട എന്റെ ..
പ്രിയ കാരാട്ട്  വായിക്കുവാന്‍
സ്വന്തം മാമന്‍  എഴുതുന്നതെന്തന്നാല്‍ ഏറെ പിരിഷത്തില്‍
ചൊല്ലിടുന്നു ലാല്‍ സലാം ......................

Feb 23, 2012

മുടി: ഷാഫിച്ചയില്‍ നിന്നും കാന്തപുരത്തിലേക്കുള്ള ദൂരം





മദ്രാസ് വടപളനിയിലെ ലക്കി സ്റ്റോറില്‍ ഷറഫുച്ചാനോട് വാര്‍ത്തമാനം പറഞ്ഞിരിക്കുകയാണ് ഞാന്‍. ഇവിടെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. തമിഴ് വശമില്ല. പഠിച്ചു വരുന്നതേയുള്ളൂ. അപ്പോഴാണ് വളരെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടു ഒരു തമിഴന്‍ ഷോപ്പിലേക്ക് കടന്നു വന്നത്. "വണക്കം, എന്ന ഷറഫ് സര്‍, എന്ന വിശേസം? സൌകിയമാ" ഹ ഇപ്പടി ഓടിയിട്ടിരിക്ക് ആഡി മാസം താനേ. അത് വിട് എങ്കെ ആളെ കാണാ ഞാന്‍ പളനി പോയിട്ടിരുന്നേ, അപ്പുറം തിരുപ്പതി കൂടെ പോയി അങ്കേയും കൂട്ടം താനേ, രണ്ടിടത്തും പോയി മുടി എടുത്താച്ച്". അദ്ദേഹം പളനിയിലും കൂടെ തിരുപ്പതിയിലും പോയി മുടി മുറിച്ച കഥയാണ് പറഞ്ഞത് എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ രണ്ടിടത്തും പോയി മുടി മുറിച്ചിട്ടും ഇയാളുടെ തലയില്‍ മുടിക്ക് ഒരു കുറവും കാണുന്നില്ലല്ലോ എന്തു പറ്റി, അവിടെയൊക്കെ പോയി ഭക്തജനങ്ങള്‍ തല മൊട്ടയടിക്കാറാണ് പതിവെന്ന് കേട്ടിട്ടുണ്ട്. കുറെ നേരം അവര്‍ രണ്ടുപേരും സംസാരിച്ചു.

തമിഴന്‍ പോയപ്പോള്‍ ഷറഫുച്ചാനോട് ഞാന്‍ ചോദിച്ചു: 'ഇതേതാ പുതിയ ഒരു കഥാപാത്രം...? രണ്ടു ക്ഷേത്രത്തില്‍ പോയി മൊട്ടയടിച്ചിട്ടും മൂപ്പരുടെ തലയില്‍ മുടി അങ്ങനെ തന്നെ കിടക്കുന്നല്ലോ....?. ഷറഫുച്ച ഉറക്കെ ചിരിച്ച് എന്നോടു ചോദിച്ചു: "നീ എന്താ കരുതിയത് അവിടെ മൊട്ടയടിക്കാന്‍ പോയതാണ് എന്നാണോ? ഇയാളെ അറിയുമോ? ഇത് നാരായണ്‍, മുടി കച്ചവടക്കാരന്‍, മദ്രാസിലും ആന്ധ്രയിലും അറിയപ്പെടുന്ന വിഗ് വ്യാപാരി, ഇയാള്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ പോയി ഉത്സവ കാലത്ത് മുടി ലേലം ചെയ്തു എടുക്കുകയും അത് കയറ്റുമതി ചെയ്യുകയോ അല്ലെങ്കില്‍ സ്വന്തം ഫാക്ടറിയില്‍ വിഗ് ഉണ്ടാക്കുകയോ ചെയ്യും." അപ്പോഴാണ് ഞാന്‍ അറിയുന്നത് വിഗ് ഉണ്ടാക്കുന്നത് നമ്മുടെ തന്നെ മുടി കൊണ്ടാണെന്ന്. ഇത്രയും കാലം ഞാന്‍ മനസിലാക്കിയിരുന്നത് ഇത് വല്ല മൃഗ രോമമോ അതല്ലെങ്കില്‍ കറുത്ത കോട്ടന്‍ നൂലോ മറ്റോ ആയിരിക്കും എന്നാണ്.

അപ്പോള്‍ ഈ മുടി ഭയങ്കര സാധനം തന്നെ. മുറിച്ചു കളയുന്നത് വീണ്ടും ഉപയോഗിക്കപ്പെടുന്നു. ഞാന്‍ നാട്ടിലെ നടരാജനെയും ഷാഫിച്ഛനെയും ഓര്‍ത്തു. ഇത്ര വിലയുള്ള സാധനം മുറിച്ചു കളഞ്ഞിട്ടാണല്ലോ അവര്‍ എപ്പോഴും വെറും ബാര്‍ബര്‍മാരായ രണ്ടാം തരം പൗരന്‍മാരായി ജീവിക്കുന്നത്. നമ്മുടെ നാട്ടില്‍ അങ്ങനെയാണ്. മുടി മുറിക്കാന്‍ ഒരാള്‍ വേണം. സലൂണില്‍ പോയി മുടി വെട്ടി തീരുവോളം എല്ലാ ബാര്‍ബര്‍മാരെയും നമുക്ക് വളരെ ഇഷ്ടമാണ്. അവര്‍ പറയുന്നത് അനുസരിക്കും. ചെരിയാന്‍ പറഞ്ഞാല്‍ ചെരിയും. കുനിയാന്‍ പറഞ്ഞാല്‍ കുനിയും. അവര്‍ പറയുന്ന ബടായികള്‍ നമ്മുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും മൂളി കൊടുക്കും. പക്ഷേ മുടി വെട്ട് കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ മുടി വെട്ടിയവന്‍ ഒസ്സാനോ കാവുതീയനോ അണ്ണാച്ചിയോ ഒക്കെയാണ്. അന്നൊക്കെ നാട്ടില്‍ മുസ്ലിംകളുടെ ഇടയില്‍ ഒസ്സാന്‍മാര്‍ക്ക് തീരെ വിലയില്ല. അവരുമായി കൂട്ടുകൂടുന്നത് പോലും വലിയ നാണക്കേടായി തോന്നിയിരുന്ന ഒരു കാലഘട്ടം പോലും ഉണ്ടായിരുന്നു. ആരും അവരുടെ കുടുംബത്തില്‍ നിന്ന് വിവാഹം പോലും നടത്തിയിരുന്നില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്ന് മുടി കച്ചവടക്കാരനും അത് മുറിക്കുന്നവനും നാട്ടില്‍ മാന്യതയും വിലയുമുള്ള കാലമാണ്. കണ്ടില്ലെ വെറും ഒസ്സാനായ സക്കീര്‍ ഹുസ്സൈന്‍ ഇന്ന് വിലയുള്ള ആളായത്. അദ്ദേഹത്തിന്‍റെ സ്ഥാപനമായ ഗള്‍ഫ് ഗേറ്റിന്‍റെ പരസ്യമില്ലാത്ത മാധ്യമങ്ങള്‍ ഇല്ല. ഗള്‍ഫ് ഗെയ്റ്റ് എത്രയോ പ്രോഗ്രാമുകള്‍ ദിവസവും ചാനലുകളില്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. കൂടെ നാട്ടിലെ മുടി വെട്ട് തമിഴന്മാര്‍ക്ക് വരെ നല്ല കാലമാണിത്. ഒരു കെട്ടു മുടിയില്‍ നിന്നും 40 കോടി സമാഹരിക്കുന്ന ശൈഖിനെയാണ് നാം ഇപ്പോള്‍ കാണുന്നത്. അപ്പോഴാണ് ശാഫിച്ചയില്‍ നിന്നും കാന്തപുരത്തിലേക്കുള്ള ദൂരം ഓര്‍ത്തുപോകുന്നത്.

ഇന്ന് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആനക്കാര്യം തിരു കേശമാണല്ലോ. (പ്രവാചക മുടി). ഞാന്‍ കാന്തപുരത്തിന്റേതടക്കം ആ കൂട്ടരിലെ പല നേതാക്കളുടെയും പ്രഭാഷണം ശ്രവിച്ചു നോക്കി. അവര്‍ മുടിയെ പറ്റി പറയുന്ന പല കാര്യങ്ങളും പരസ്പര വിരുദ്ധമാണ്. ഒരിക്കല്‍ പറഞ്ഞു ബോംബയിലെ ജാലിയന്‍ ബാല തന്നതാണ്. പിന്നെ പറഞ്ഞു യു.എ.ഇ-ലെ ഖസ്രജി തന്നതാണ്. ഇതില്‍ ഏതാണ് ശരി?. നബി(സ)യുടെ മുടി എന്ന പേരില്‍ അരങ്ങത്തേക്ക് വന്ന ഈ മുടികളെ അതിന്റെ പരമ്പര സ്വീകാര്യമാകാതെ അന്ധമായി കാന്തപുരത്തിനെ വിശ്വസിക്കുന്നവരല്ലാതെ ആര് വിശ്വസിക്കും...?. കാന്തപുരത്തിനെ അനുയായികള്‍ അഭിസംബോധനം ചെയ്യാറുള്ളത് കമറുല്‍ ഉലമ (പണ്ഡിതരിലെ ചന്ദ്രന്‍) എന്നാണ്. ഇപ്പോള്‍ എന്തു പറ്റി ആ ചന്ദ്രന്...? ഗ്രഹണം പിടിച്ചോ? പണ്ടൊക്കെ മദ്രസയിലെ കുട്ടികളില്‍ ആരുടെയെങ്കിലും മുടി വളര്‍ന്നു കണ്ടാല്‍ ഉസ്താദുമാര്‍ ചൂരല്‍ പ്രയോഗം നടത്തുമായിരുന്നു. തൊപ്പി കൊണ്ട് മുടി മറക്കാന്‍ പറയുമായിരുന്നു. പക്ഷേ അതേ മുസ്ലിയാക്കന്മാരുടെ പൂര്‍ണ ചന്ദ്രന്‍ പ്രവാചകന്‍റെതാണ് എന്നു പറഞ്ഞു കാണിക്കുന്ന മുടിയുടെ നീളം കണ്ടു അമ്പരക്കാതിരിക്കാന്‍ വയ്യ. നല്ല നീളമുള്ള മുടി!!!! അപ്പോള്‍ എന്താണ് സുന്നത്ത് എന്താണ് ബിദ്അത്ത്...?

ഒരു കാന്തം കുട്ടിയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് റസൂലിന്‍റെ മുടി വളരും എന്നാണ്. ഇത് കേട്ടപ്പോള്‍ എനിക്കു ഓര്‍മ്മ വന്നത് പണ്ട് സ്കൂളില്‍ പോകുമ്പോള്‍ മയില്‍ പീലി പുസ്തക താളുകളില്‍ വെക്കുന്നതായിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വെച്ച പീലി രണ്ടോ മൂന്നോ ഒക്കെയാകും എന്നാണ് അന്ന് കരുതിയിരുന്നത്. കുട്ടികള്‍ പറഞ്ഞു പരത്തിയിരുന്നത് പീലി പ്രസവിക്കുന്നു എന്നാണ്. ഇപ്പോഴും കാന്തപുരവും കൂട്ടരും പീലിക്കഥയുടെ പിറകെ തന്നെയാണോ? ഏത് സ്വബോധമുള്ള മനുഷ്യനും സംശയിക്കാന്‍ വകയുള്ളത് തന്നെയാണ് കാന്തപുരത്തിന്റെ കൈ വശമുള്ള മുടി. അത്രക്ക് വലുപ്പം ഏതായാലും റസൂലിന്‍റെ മുടിക്ക് ഉണ്ടാവില്ല. മുടി വളരുകയില്ല എന്നു പൂര്‍ണമായും വിശ്വസിക്കുകയും ചെയ്യാം.

കാന്തപുരത്തിന്‍റെ കൈ വശമുള്ള മുടിയെ കുറിച്ച് അല്ലെങ്കില്‍ പാര്‍ട്ടി ഓഫീസിലെ പരിപ്പ് വടയിലോ കട്ടന്‍ ചായയിലോ പെട്ടുപോയ മുടിയെ കുറിച്ച് ആര്‍ക്കും എന്തും പറയാം. മാലിന്യമെന്നോ ഇംഗ്ലിഷില്‍ ബോഡി വേസ്റ്റ് എന്നോ പറയാം. എന്നാല്‍ റസൂലിന്‍റെ മുടിയും വിയര്‍പ്പും മാലിന്യമാണെന്ന് ആര് പറഞ്ഞാലും മുസ്ലീങ്ങള്‍ക്ക് സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ല. മതത്തിന് പുറത്തുള്ളവര്‍ക്ക് എന്തും പറയാം. സ്വഹാബികള്‍ പ്രവാചകന്‍റെ വിയര്‍പ്പ് സുഗന്ധമായി ഉപയോഗിച്ചുരുന്നു. അവിടുത്തെ ഉമിനീര്‍ പുരട്ടി അനുചരന്മാര്‍ രോഗത്തിന് ശമനം കണ്ടെത്തിയിരുന്നു. ഖാലിദ് ബിന്‍ വലീദ്(റ) ബറകത്തിന് വേണ്ടി റസൂലിന്‍റെ മുടി പടതൊപ്പിക്കുള്ളില്‍ വെച്ചു യുദ്ധം ചെയ്തിരുന്നു. നബിമാരുടെ ശരീരം മണ്ണ് തിന്നുകയില്ല. അവരുടെ ശരീരങ്ങള്‍ക്ക് മറ്റു ശരീരങ്ങളെക്കാള്‍ പ്രത്യേകതകളും ഉണ്ട്. നബി(സ)യുടെ വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സഹാബികള്‍ സൂക്ഷിച്ചിരുന്നു. ഇതൊക്കെ വിവരമുള്ള മുജാഹിദും സുന്നിയും ജമാഅത്തും എന്തിനേറെ ഷിയാ വിഭാഗം പോലും അംഗീകരിക്കും. മാലിന്യമാണെന്ന് വിവരമില്ലാത്തവന്‍ പറഞ്ഞപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള ആര്‍ജ്ജവം മുസ്ലീങ്ങള്‍ക്ക് ഉണ്ടാവണമായിരുന്നു.

പിണറായി വെല്ലു വിളിച്ചപ്പോള്‍ റസൂലിന്‍റെ മുടി കത്തുകയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ കാന്തപുരം അത് തെളിയിക്കണമായിരുന്നു. ഉറപ്പില്ലെങ്കില്‍ അദ്ദേഹം ഇത്രയും കാലം മുസ്‌ലിം സമുദായത്തിലെ ഒരു കൂട്ടരെ അന്ധ വിശ്വാസത്തിലേക്ക് തള്ളിയതിന് മാപ്പ് പറയണം. പ്രവാചകന്‍റെ മുടി കത്തുകയില്ലെന്ന് ഏത് ഗ്രന്ഥത്തില്‍ ആണുള്ളത് എന്ന് ജനങ്ങളെ ബോധ്യ പ്പെടുത്തേണ്ട ബാധ്യത പണ്ഡിതന്‍മാര്‍ക്കുണ്ട്. അവര്‍ പറയുന്നത് സത്യമാണെങ്കില്‍ മറ്റ് മതസ്ഥരെ ഈ മതത്തിലേക്ക് അത് ആകര്‍ഷിക്കുകയും ചെയ്യുമല്ലോ. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഒരു കെട്ടു മുടിയില്‍‍ തൂങ്ങി വിവാദങ്ങളുണ്ടാക്കി പൊതു സമൂഹത്തിനു മുമ്പില്‍ മുസ്‌ലിം സമുദായത്തെ "കത്തിച്ചു" നോക്കുകയാണ്.

Jan 15, 2012

"ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി




"ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി 


നമ്മള്‍ എന്തു തൊഴില്‍ ചെയ്യുന്നു എന്നതിലല്ല അതില്‍ എത്ര ആത്മാര്‍ത്ഥത പാലിക്കുന്നു എന്നതിലാണ് കാര്യം... തൊഴിലില്‍ നല്ലതും ചീത്തയുമുണ്ടെന്നു ഈയുള്ളവന്‍  കരുതുന്നില്ല, താന്‍ ചെയ്യുന്ന ജോലിയില്‍ എത്ര ആത്മാര്‍ത്ഥത കാണിക്കുന്നു അതിനെ അനുസരിച്ചായിരിക്കും അതിന്‍റെ  മഹത്വം. .. ഇത് ഇപ്പോള്‍ ഇവിടെ എ ഴുതാന്‍ കാരണം, ഇപ്പോഴത്തെ ചില പത്ര-ചാനല്‍ വാര്‍ത്തകള്‍ കാണുമ്പോഴും ... ഈ അടുത്ത കാലത്ത് നടന്ന.. ഇവര്‍ മാസങ്ങളോളം ആഘോഷിച്ച "ലൗ ജിഹാദ്" എന്ന ബലി പെരുന്നാള്‍ ഓര്‍ക്കുമ്പോഴുമാണ് ..


ചില ഹിന്ദു-ക്രിസ്ത്യന്‍ തീവ്ര വിഭാഗങ്ങളും   മുസ്ലിം വിരുദ്ധ  മാധ്യമങ്ങളും പടച്ചുണ്ടാകിയ ഈ  ലൗ ജിഹാദ്’  എന്ന വമ്പന്‍ നുണ ഇങ്ങനെ,  മുസ്ലിം തീവ്രവാദി സംഘടനയുടെ ആള്‍ക്കാര്‍  മൊത്തത്തില്‍ രണ്ടായിരത്തില്‍ മേലെ (അങ്ങ് മേലോട്ട് പോയാല്‍ ലക്ഷത്തിലും മുകളില്‍ വരും)  പെണ്‍കുട്ടികളെ  കേരളത്തിലെ പലഭാഗത്തുനിന്നുമായി തട്ടി കൊണ്ട് പോയി കല്യാണം കഴിക്കുകയും ആ കുട്ടികള്‍ ഇപോള്‍ അവിടെ  നരക തുല്യമായ  ജീവിതം നയിക്കുന്നു എന്നുമാണ്.

ആസൂത്രിതമായി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളുമായി പ്രണയത്തിലാവുകയും അവസാനം  അവരെ മതംമാറ്റുന്നതിനുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും  അതിനു തയ്യാറായി വരുന്ന യുവാക്കള്‍ക്ക് വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍  സഹായം നല്‍കുന്ന ചില ഗ്രൂപ്പുകള്‍ (തീവ്രവാദി) ഉണ്ടെന്നുമൊക്കെയായിരുന്നു അന്നത്തെ വാര്‍ത്തകള്‍. കേരളത്തില്‍ ആസൂത്രിതമായ മതംമാറ്റങ്ങള്‍ ഉണ്ടെന്നു വരുത്തി മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ഈ കുട്ടര്‍, ഈ നാടിനോട്  അതിലെ മതേതര കാഴ്ചപ്പാട് നിലനിര്‍ത്തുന്ന  സമൂഹത്തോട് എന്തു അപരാതമാണ് കാട്ടി കൂട്ടിയതെന്നു നമ്മുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു . മതംമാറ്റത്തിനു സംഘടിത നീക്കം നടക്കുന്നതായി തെളിവു ലഭിച്ചിട്ടുണ്ടെന്ന്  വരുത്തി കേരളത്തില്‍ കലാപത്തിനു കോപ്പ് കൂട്ടിയ ഒരു വിഭാഗത്തിന് ഓശാന പാടികൊണ്ട് മറ്റേ  വിഭാഗത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ഇവര്‍ ചെയ്തത്. അവര്‍ക്ക് കൂട്ടിനു സംഘപരിവാര്‍ സഹയാത്രികരായ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

മുസ്ലിം പ്രണയിക്കുമ്പോള്‍ എങ്ങിനെ മതവും ജാതിയും പ്രണയത്തിന്റെ മാനദണ്ഡങ്ങളാകുന്നു .. പ്രണയിക്കുന്നവര്‍ മതവും ജാതിയും നോക്കിയിട്ടാണോ അതിനു ഇറങ്ങി പുറപെടുന്നത്?  ശരിയായ ഉത്തരം അറിയണമെങ്കില്‍  പ്രണയിച്ചവരോട് ചോദിക്കേണ്ടി വരും. പിഞ്ചു കുട്ടികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോകളില്‍ വരെ പ്രണയത്തിന്റെ വസന്തങ്ങള്‍ വിരിയിക്കുന്ന, പ്രണയ ദിനത്തില്‍ പ്രത്യേക പരിവാടി സംഘടിപ്പിക്കുന്ന  ഇക്കുട്ടര്‍ക്ക് എങ്ങിനെ മേത്തനോട് പ്രണയം തോന്നിയാല്‍ മതം  പ്രശ്നമാണെന്ന് പറയാന്‍ പറ്റുന്നു അതിലെങ്ങിനെ ജിഹാദിന്റെ  അംശം കടന്നു കൂടുന്നു. 


ഒരനുഭവം ഇവിടെ പങ്കുവെക്കട്ടെ  ഇവിടെ എന്‍റെ കൂടെ മുമ്പ് വേറെ ഒരു കമ്പനിയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന ആനി (പേര് സത്യമല്ല)  ആഴ്ചയില്‍  ഒരു പ്രവിശ്യമെങ്കിലും ടെലിഫോണ്‍ ചെയ്യാറുണ്ടായിരുന്നു, ചിലപ്പോള്‍ കുട്ടികള്‍ക്ക് വല്ല അറബി ഭാഷ സംശയങ്ങള്‍ ഉണ്ടെങ്കില്‍  പറഞ്ഞു കൊടുക്കുകയും ചെയ്യും. കുറെ ദിവസമായി ആനിയുടെ ഫോണ്‍ വിളിയൊന്നും കാണുന്നില്ല, ഞാന്‍ കരുതി  ചിലപ്പോള്‍ ലീവിന് നാട്ടില്‍ പോയിട്ടുണ്ടായിരിക്കുമെന്ന് , ഒരു ദിവസം  അവള്‍ക്ക് അങ്ങോട്ട്‌  വിളിച്ചു, ഫോണ്‍ അറ്റന്‍ഡ് ചെയ്തു ഞാനാണെന്നറിഞ്ഞപോള്‍ ഇപോള്‍ തിരക്കാണ് തിരിച്ചു  വിളിക്കാമെന്ന് പറഞ്ഞ്‌ ഫോണ്‍  വെച്ചു കളഞ്ഞു. അവള്‍ തിരിച്ചു വിളിച്ചില്ല കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപോള്‍ വീണ്ടും ഞാന്‍ അങ്ങോട്ട്‌ വിളിച്ചു  പഴയ അനുഭവം തന്നെ, വിളിക്കാമെന്ന് പറഞ്ഞ്‌ ഫോണ്‍ വെച്ചു കളഞ്ഞു. അങ്ങനെയിരിക്കെ ഒരു പ്രാവിശ്യം  വഴിയില്‍ വെച്ചു കണ്ടപ്പോള്‍ പരിചയ ഭാവം പോലും കാണിച്ചില്ല. എന്തോ പ്രശ്നം ഉണ്ടാകുമെന്ന് ഞാനും കരുതി, ഈ അടുത്ത ദിവസം എന്നെ വിളിച്ച ആനി ആദ്യം തന്നെ പറഞ്ഞു സോറി .. എന്താ പ്രശ്നം അപോള്‍  അവള്‍ കാര്യം പറഞ്ഞു  പ്രശ്നം "ലൗ ജിഹാദ്" എല്ലാവരെയും സംശയിക്കാന്‍ ഇടയാക്കിയ കാര്യം. എന്‍റെ തമ്പുരാനേ മൂന്ന് കുട്ടികളുടെ പിതാവായ എന്നെയും സംശയമോ? അവള്‍ ചിരിച്ചു .. പിന്നെ അവള്‍ കാര്യങ്ങള്‍ വിശദീകരിച്ചു അവരുടെ കുടുംബത്തിലെ കുറച്ചു മാസങ്ങളായുള്ള ചര്‍ച്ചാ  വിഷയം ഈ നുണ ബോംബ്‌ തന്നെ ..   ഇവിടെ എന്‍റെ തനതു ശൈലിയില്‍ ഒരു ചിരി പാസാക്കിയിട്ട്  ആനിയോട് ഞാന്‍ പറഞ്ഞു   മുസ്ലിംകള്‍ക്ക്  ഇപ്പോള്‍ തന്നെ ഇഷ്ടംപോലെ മെമ്പര്‍മാര്‍ ഉണ്ട് ഇന്ന് കേരളത്തിലും അതേപോലെ ഇന്ത്യയിലും അതില്‍ അരപട്ടിണിയും മുഴുപട്ടിണിയുമായി എണ്‍പത് ശതമാനത്തില്‍ അധികം  പേര്‍ ഉണ്ടെന്ന  കാര്യവും, അതിനെ സംരക്ഷിക്കാന്‍ പറ്റാത്ത  ഈ ഗ്രൂപ്പുകള്‍ എന്തിനാ കാനേഷുമാരിയില്‍ എണ്ണം കൂട്ടാന്‍ കുറെ പാവങ്ങളെ മതം മാറ്റി കൊണ്ടുവരുന്നു... അവള്‍ ചിരിച്ചു..  മനസ്സിലാക്കിയോ എന്തോ!!!.       

കാര്യങ്ങള്‍ ഇപ്പോള്‍ എല്ലാവരും  തിരിച്ചറിഞ്ഞു  "ലൗ ജിഹാദ്"  എന്ന ഉണ്ടായില്ല വെടിക്ക് പിന്നില്‍ ഹിന്ദു ജനജാഗ്രത സമിതി എന്ന സംഘടനയും അവരുടെ പേരിലുള്ള വെബ്സൈറ്റാണെന്നും  പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി . അവര്‍ക്കെതിരെ പോലീസ് കേസ് കേസ് ചാര്ജ്ജ് ചെയ്തു, ഈ വാര്‍ത്തകള്‍  മനോരമ, കേരള കൌമുദി, മാതൃഭൂമി  തുടങ്ങി ഏഷ്യാനെറ്റ്‌, ഇന്ത്യവിഷന്‍ അടക്കമുള്ള  കേരളത്തിലെ എല്ലാ പത്രങ്ങളും-ചാനലുകളും  ചെറുതും വലുതുമായ വിവരിക്കുകയും ചെയ്തു..  എന്നാല്‍  ഈ സൈറ്റില് ലൗ ജിഹാദിലൂടെ കാണാതായ ഹിന്ദു-ക്രിസ്ത്യന്‍ പെണ്കുട്ടികളുടെ വിവരങ്ങള്‍  ചേര്‍ത്തിരിക്കുന്നതും മുമ്പ് മനോരമയടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും വിളിച്ചു പറഞ്ഞതും  ഒന്ന് തന്നെയാണ്,  അന്ന് ഇതേ മാധ്യമങ്ങള്‍ ആധികാരികമായ റിപോര്‍ടെന്നു പറഞ്ഞു മലയാളികളില്‍ സംശയത്തിന്റെ കൊടുംകാറ്റു ഉയര്‍ത്തി വിട്ടത് എന്തിനായിരുന്നു.  മലയാളത്തിന്റെ സുപ്രഭാദം നമ്മുക്ക് നല്‍കുന്നത് കട്ടന്‍ ചായക്ക് പകരം വിഷമാണ്, രാവിലെ തന്നെ ഈ വക വിഷ  വാര്‍ത്തകള്‍ വായിക്കപെടുന്ന ഒരു സാധാരണക്കാരന്‍ എങ്ങിനെ തങ്ങളുടെ മക്കളെ ധൈര്യത്തോടെ അയല്‍വാസിയായ മുസ്ലിം കൂട്ടുക്കാരന്‍റെ  കൂടെ പറഞ്ഞയക്കും എങ്ങിനെ അവന്‍റെ കൂടെ ഒരേ ക്ലാസ്സില്‍ ഇരുത്തി പഠിപ്പിക്കും. 


പ്രണയത്തിന്‍റെ പേരും പറഞ്ഞ്‌ മതത്തിലേക്ക് ആളെ കൂട്ടുന്നു എന്ന്  വലിയ വായില്‍ വിളിച്ചു കൂവിയവര്‍ക്ക് ഇപ്പോള്‍ അങ്ങനെയൊന്നില്ല എന്നറിഞ്ഞപോള്‍  ചെയ്ത തെറ്റില്‍  ദുഃഖം തോന്നേണ്ടതല്ലേ?  തെറ്റിന് ക്ഷമ ചോദിക്കേണടതല്ലേ? അതല്ല ഇരകള്‍ മുസ്ലികള്‍ ആയാല്‍ പ്രശ്നമില്ല എന്നാണോ?

നമ്മുടെ തൂലിക ചലിപിക്കേണ്ടത് സമൂഹ നന്മയ്ക്ക് വേണ്ടിയായിരിക്കണം. ഒരു കൂട്ടര്‍ക്ക് നേരെ സംശയത്തിന്റെ വേരുകള്‍ പറിച്ചു നടരുത്... സന്തോഷത്തിലും സ്നേഹത്തിലും കഴിഞ്ഞിരുന്ന സമുദായങ്ങളെ "തമ്മിലടുപിക്കുന്നതിനു പകരം തമ്മിലടിപ്പിക്കരുത്".. 

ഞാനറിഞ്ഞ  ജിഹാദ്:   ജിഹാദ് ഒരു ത്യാഗമാണ്, സ്വന്തം ദേഹം ശരിയില്‍ നിന്നും തെറ്റിലേക്ക് തിരിയുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തുകയാണ് ഏറ്റവും വലിയ ജിഹാദ് .. (വ്യഭിചാരം, മദ്യപാനം, പലിശ, പരദൂഷണം, കളവ്, കൊല, അനീതി, ഇതുപോലുള്ള തെറ്റുകള്‍ ..  ഈ തെറ്റില്‍ തന്നെ പെടുന്ന ഒന്നാണ് മാധ്യമങ്ങള്‍ വര്‍ഷങ്ങളോളം ആഘോഷിച്ച പെണ്‍കുട്ടികളെ വല വീശി പിടിക്കുന്ന ഏര്‍പ്പാട്),  കൂടെ വേണമെങ്കില്‍ ജിഹാദ് എന്ന  പദത്തിന് സമരമെന്ന് പറയാം , തന്‍റെ വിശ്വാസം സംരക്ഷിക്കാനുള്ള സമരം, ജിഹാദ് ഒരു ത്യാഗമാണ് തന്‍റെ ദേഹച്ചയ്ക്കെതിരെ, തന്‍റെ മനസ്സിന്റെ ആഗ്രഹങ്ങള്‍ക്കെതിരെയുള്ള ഒരു പോരാട്ടം.  ജിഹാദിന്  വിശുദ്ധ യുദ്ധം എന്ന അര്‍ഥം ആരങ്കിലും കൊടുത്തിറ്റുണ്ടെങ്കില്‍ അത് തെറ്റാണ്‌ എന്നാണ്‌ ഈയുള്ളവന്റെ  അഭിപ്രായം, യുദ്ധത്തിനു അറബിയില്‍ "ഹര്‍ബ്" എന്നാണ് പറയുക.

പിന്‍കുറി: ഇതിനിടയില്‍ ഒരു മാധ്യമ ചര്‍ച്ചയില്‍ ഒരു വ്യക്തിയുടെ പരാമര്‍ശം കേള്‍ക്കാന്‍ ഇടയായി, കള്ള ന്യൂസ്‌ കൊടുത്തു പണം ഉണ്ടാക്കുന്നതിനെക്കാള്‍  മാധ്യമ മുതലാളിമാര്‍  ചെരിപ് കച്ചവടത്തിന് പോകുന്നതാണ്  നല്ലതെന്ന് ... എന്തിനാ ചെരിപ്പ് കച്ചവടക്കാരുടെ വില കളയുന്നത് ഇവര്‍ക്ക് തെണ്ടാന്‍ പോകുന്നതാണ് നല്ലതെന്ന് പറയാമായിരുന്നു.

Dec 10, 2011

അമ്മാ ... കാളി ... കാപ്പാത്ത് ... அம்மா ... காளி... காப்பாத்து ..

അമ്മാ ... കാളി ... കാപ്പാത്ത് ...
அம்மா ... காளி... காப்பாத்து ..



വര്‍ഷങ്ങള്‍ക്കു മുമ്പ്  കുറച്ചു മാസങ്ങള്‍  ഞാന്‍  മദ്രാസില്‍   ജോലി ചെയ്തിരുന്നു   അവിടത്തെ   ഇടലി-സാമ്പാര്‍-വട  പോലെ തന്നെ  തമിഴരെയും  എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു ,  അതുകൊണ്ടാകാം അവരുടെ  ഭാഷ  പെട്ടന്ന് പഠിക്കാന്‍ സാധിച്ചു .. അതിന്റെ ഉപയോഗം  ഇതുവരെ വെറും സിനിമാ  പേരുകള്‍ വായിക്കാനായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു നല്ല കാര്യത്തിനായി ഉപയോഗിക്കുന്നു ..... നമ്മുടെ മുല്ല പെരിയാറിന് വേണ്ടി തമിഴില്‍ ഒരു ബ്ലോഗ്‌... കൂടെ അതിന്റെ "തമിയാള" വും

அம்மா  தாயே ...
புரட்சி தலைவி ....
நான் சில சந்தேகம் கொண்டிருக்கின்றேன்..
உங்களே அப்படி  விளிக்கருத்துக்கு   முடியுமா  ?
நீங்கள்  ஒரு தலைவியா ?    ....
ஆமா  ..என் கேள்வி இது உள்ளது . ...
நீங்கள் ஒரு தலைவியா?...
அனால்  உங்களை   வணங்குமவர்  சொல்கிறார்கள்   ..
ஜெயலலிதா ஒரு தலைவி ...
நீங்கள்  ஒரு  தலைவர்...
அனால்  நான்  சொல்கிறேன் ...
நீங்கள்  ஒரு  காளி அம்மா ...

உங்களி டம் ..
இந்த அப்பாவி மக்கள் ..
ஏழை மக்கள் ...
சொல்கிறார்கள் ...
அந்த முல்லை பெரியார் அணை ...
இப்போது மிகவும் பழமையானது உள்ளது ....
நாம் உருவாக்க புதிய அணை....
உங்கள் ஆதரவு பார்க்க விரும்புகிறேன்...

அனைத்து கேரளா   மக்களையும்   தெரியும் ...
மற்றும் நான் நம்புகிறேன் ....
முல்லை பெரியார் அணை எவ்வோருக்கும்  சொந்தம்  ...
ஆனால் ... நம் நல்ல இதயம் .. நம்பிக்கை ... அன்பு   ...
கடந்த ஆண்டுகளில் .. நாம் தண்ணீர் கொடுக்கிறோம் ..
இருக்க கூடும் ... நீங்கள் சந்தேகப்படுவீர் ..
ஏன் இந்த சாதாரண மக்கள் ..  கட்டுரை எழுதுகின்றார்கள்...

அதே போல் ... நமது அனைத்து சினிமா நடிகை ...
என்று எங்களுக்கு தெரியாது. .
அவர்கள் உங்களுடன் இருக்கிறார்கள் ..
அல்லது அவர்கள் எங்களுடன் வருகிறார்கள்

அவர்கள் மட்டுமே ஆதரவாளர்கள் வேண்டும் .. பணம்  ..
மற்றும் கோடம்பாக்கம்  ஒரு வீடு...

காவேரி ஆற்றின் பிரச்சினை நேரம் ...
நம் சினிமா நடிகை நீங்கள் துணைபுரிகிறது ..
ஆனால் .. அந்த நட்சத்திரங்கள் ...
முல்லை பெரியார் அணை பிரச்சினையில் எங்கள் ஆதரவு இல்லை
அவரது வாயை திறக்க  வேண்டும்


நமது அனைத்து அரசியல்வாதிகளும்  ..
இப்போது அமைதியாக இருக்கின்றார்கள்...
அதுக்கு பேரு மௌன பீரதம்  ..

அவர்கள் புதிய அணை கட்ட நினைக்கவில்லை ..
அவர்கள்  பழைய அணை சரிவு பற்றி நினைக்கவில்லை ..
அவர்கள்  அணை அருகில் மக்கள் இருப்பதை  பற்றி நினைக்கவில்லை ...
நமது அரசியல் வாதிகளின்  சிந்தனை ... .
எங்கள் கட்சி ... எங்கள் கட்சி .
அது மட்டும் தான் ...

காங்கிரஸ் எதிராக கம்யூனிஸ்ட்  சொல்கிரோம் .. .
கம்யூனிஸ்ட் எதிராக காங்கிரஸ்  சொல்கிரோம் ...
அதுவும் யார்க்காகே .. தெரியவில்லை..

அவர்கள் உங்கள் தக்காளி, வெங்காயம், காய்கறிகள், கோழி வேண்டும் ...
அவர்கள் நம் வாழ்க்கை வேண்டாம் ...
அவர்கலுக்கு  தேர்தல் நேரத்தில் மட்டும் நம் வாக்களிக்க வேண்டும்
மற்றும் பாராளுமன்றத்தில் உங்கள் ஆதரவு செய்ய ...

அதனால் தான் ...
சாதாரண கேரளா மக்கள் தமிழ்நாடு எதிராகே ..
பிரச்சினை செய்கின்றன...  

நாம் ஏதாவது தெரிவிக்க வேண்டும் ...
அணையை கெடுத்தால் ...
மேல் 35 லட்சம் பேர்  சாவார்கள் ...

நாம் விரும்புகிறோம் ...
விரைவில் புதிய அணை செய்யவும் ...
இந்த அப்பாவி மக்களுக்கு உதவி செய்யவும் .....

முல்லை பெரியார் அணையை  புதிதாக  கட்டினால் ..
அணை அருகில் வசிக்கும் இரு மானிலத்து மக்களும் ...
சந்தோசப் படுவார்கள் ...
எப்போதும் அணையேப் பற்றி பயமின்றி வாழ்ப்பார்கள் ..

பின்னர் நாங்கள் உங்களை அழைப்போம் ...
அம்மா .... புரட்சி தலைவி ....


  (തമിയാളം):

അമ്മാ തായേ..
പുരട്ചി തലൈവി..

നാന്‍ ചില സന്ദേഹം കൊണ്ടുരിക്കിന്റേന്‍ ..
ഉങ്കളെ അപ്പടി വിളിക്കരുതുക്ക് മുടിയുമാ?
നീങ്കള്‍ ഒരു തലൈവിയാ ?
ആമാ... എന്‍ കേള്‍വി ഇത് ഉള്ളത്...
നീങ്കള്‍ ഒരു തലൈവിയ?
ആനാല്‍ ഉങ്കളൈ  വണകുമവര്‍ ശൊല്‍കിരാര്കള്‍..
ജയലളിത ഒരു തലൈവി..
നീങ്കള്‍ ഒരു തലൈവി..
ആനാല്‍ നാന്‍ ശൊല്കിരേന്‍...
നീങ്കള്‍ ഒരു കാളി  അമ്മ ...

ഉന്‍കളിടം..
ഇന്ത അപ്പാവി മക്കള്‍ ..
എഴൈ മക്കള്‍ ..
ശൊല്‍കിരാര്കള്‍..
അന്ത മുല്ല പെരിയാര്‍ അനൈ ഇപ്പോത് മികവും പഴമയാണത് ഉള്ളത് ...
നാം ഊരുവാക്ക പുതിയ അന്നൈ...

അനൈത് കേരള മക്കളെയും തെരിയും..
മറ്റ്രും നാന്‍ നംവുകിരേന്‍..
മുല്ല പെരിയാര്‍ അനൈ എവ്വോരുക്കും സ്വന്തം ..
ആനാല്‍ നം നല്ല ഇതയം.. നമ്ബിക്കൈ .. അന്‍പ്..
കടന്ത ആണ്ടുകളില്‍ .. നാം തണ്ണീര്‍ കൊടുക്കിരോം..
ഇരുക്ക കൂടം നീങ്കള്‍ സന്ദേകപ്പടുവീര്‍..
എന്‍ ഇന്ത സാധാരണ മക്കള്‍ .. കട്ടുരൈ എഴുതികിരാര്കള്‍..

അതേ പോല്‍.. നമതു ആനൈത് സിനിമ നടികൈ .
എന്റ് എങ്ങളുക്ക് തെറിയാത് ..
അവര്‍കള്‍ ഉങ്കലുടന്‍ ഇറുക്കിരാര്‍കള്‍ ..
അല്ലത്  അവര്‍ എങ്കലുടം വരുകിരാര്‍കള്‍ ..

അവര്‍കള്‍ മട്ടുമെ ആതറവാലര്‍കള്‍ വേണ്ടും .. പണം ..
മറ്റ്റും കോടമ്പാക്കം ഒരു വീട്..

കാവേരി അറ്റ് റിന്‍ പിറച്ചിന്നൈ നേരം..
നാം സിനിമ നടികൈ നീങ്കള്‍ തുന്നൈപൂരികിരത്...
ആനാല്‍ .. അന്ത നക്ഷത്രങ്ങള്‍ ..
മുല്ല പെരിയാര്‍ അണൈ പിരചിനയില്‍ എങ്കള്‍ ആതരവു ഇല്ലൈ ...
അവരത് വായൈ തീരക്ക വേണ്ടും...
നമതു ആനൈത് അരശിയല്‍ വാദികള്‍...
ഇപ്പൊതു അമൈത്തിയാകെ ഇരുക്കിനാര്‍കള്‍..
അതുക്ക് പേര് മൌന വ്രതം ..
അവര്‍കള്‍ പുതിയ അണൈ പറ്റി നിനൈക്കവില്ലൈ ...
അവര്‍കള്‍ പഴയ അണൈ ശരിവ് പറ്റി നിനൈക്കവില്ലൈ ..
അവര്‍കള്‍ അണൈ അരുകില്‍ മക്കള്‍ പറ്റി നിനൈക്കവില്ലൈ ..
നമതു അരശിയാല്‍ ശിന്തനൈ .. എങ്കള്‍ കക്ഷി ..    എങ്കള്‍ കക്ഷി..
അത് മട്ടും താന്‍...

കോണ്‍ഗ്രസ്സ് എതിരാകേ കമ്യൂണിസ്റ്റ്  ശൊല്‍കിരോം ..
കമ്യൂണിസ്റ്റ് എതിരാകേ  കോണ്‍ഗ്രസ്സ് ശൊല്‍കിരോം ..
അതും യാര്‍ക്കാകെ തെരിയവില്ലൈ...

അവര്‍കള്‍ ഉങ്കള്‍ തക്കാളി, വെങ്കായ് , കായ്ക്കറി, കോളി വേണ്ടും ..
അവര്‍കള്‍ നം വഴ്ക്കൈ വേണ്ടാം..
അവര്‍കള്‍ തേര്‍തല്‍ നേരത്തില്‍ മട്ടും നം വാക്കളിക്ക വേണ്ടും...
മറ്റ്റും പാരാള്മണ്‍രത്തില്‍ ഉങ്കള്‍ ആതരവു ശെയ്യ..

നാം ഏതാവത് തെരിവിക്ക വേണ്ടും ..
അണൈ കേടുത്താല്‍...
മേല്‍ 35 ലക്ഷം മക്കള്‍ ശാവര്‍കള്‍... 
നം വിരുംപികിറോം ...
വിരൈവില്‍ പുതിയ അണൈ ശെയ്യവും...
ഇന്ത അപ്പാവി മക്കളുക്ക് ഉതവി ശെയ്യവും...


മൂല്ലൈ പെരിയാര്‍ അണൈയെ പുതിതാകെ കട്ടീനാല്‍
അണൈ അരുകില്‍ വസിക്കും ഏര് മാനിലത്ത് മക്കളും ..
സന്തോഷ പടുവാര്‍കള്‍...
എപ്പോതും അണൈയെ പറ്റ്രി പയമിനറി വാഴ്പ്പാര്‍കള്‍... 

പിന്നര്‍ നാങ്കള്‍ ഉങ്കളൈ അഴൈപ്പോം ..
അമ്മാ ... പുരട്ചി തലൈവി..

Nov 14, 2011

സമ്പൂര്‍ണ സാക്ഷരത അഥവ വിവരമില്ലായ്മ


സമ്പൂര്‍ണ സാക്ഷരത അഥവ വിവരമില്ലായ്മ 

വെയ് രാജാ വെയ് ... വെയ് രാജാ വെയ് ... 
ഒന്ന് വെച്ചാല്‍ രണ്ട് .. രണ്ട് വെച്ചാല്‍ നാല് ...
വര്‍ഷങ്ങള്‍ക്ക് മുമ്പ്  ..
ഉത്സവ പറമ്പുകളിലും .. 
നാലാള്‍ കൂടുന്ന കവലകളിലും ...
ആര്‍പു വിളികള്‍ക്കിടയിലും....
കേള്‍ക്കാറുള്ള സ്ഥിരം പല്ലവി...
തട്ടിപ്പിന്റെ പഴയ രൂപം... 
അന്നവര്‍ക്ക് പരസ്യങ്ങള്‍ ഇല്ല.. 
ഉച്ചത്തിലുള്ള കൂവി വിളി മാത്രം ...
വെയ് രാജാ വെയ്... വെയ് രാജാ വെയ്...

 
തിലോ ?
പഴമക്കാരുടെ ..
പണം പോയികിട്ടിയത് മിച്ചം... 


പിന്നീട്   വന്നു.....  
പഴയ  കൂട്ടര്‍... 
പുതിയ  കറക്കുമായി ...
ആട് ... തേക്ക്... മാഞ്ചിയം .....
അതും ഇരട്ടിക്കല്‍ തന്നെ....
ആയിരം കൊടുത്താല്‍ ... രണ്ടായിരം ....
രണ്ടായിരം കൊടുത്താല്‍ ... നാലായിരം .... 
അങ്ങനെ നീണ്ടു പോകുന്ന കണക്കുകള്‍ ... 
പക്ഷെ വാങ്ങുന്ന, ആടിന്റെ, തേക്കിന്റെ, മാഞ്ചിയത്തിന്റെ 
കണക്കോ... സ്ഥലമോ അവരാര്‍ക്കും കാണിച്ചില്ല.....
അതിലും പോയി കുറെ വിയര്‍പിന്‍റെ  വിലകള്‍ ... 
പക്ഷെ .. കാലം മാറിയതല്ലേ  ...കഥയും മാറി...
ഒരു മാറ്റം - പത്ര പരസ്യങ്ങള്‍ വേണ്ടുവോളം....
തട്ടിപ്പിന്  മാന്യത ചാര്‍ത്താന്‍ ... മാധ്യമ തമ്പ്രാക്കന്മാര്‍  ... 
ഇവര്‍ കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാമല്ലോ ...

അവര്‍ ഉള്‍വലിഞ്ഞപ്പോള്‍  ..
കോട്ടും സൂട്ടും ധരിച്ച വേറൊരു കൂട്ടര്‍ വന്നു....
ടോട്ടല്‍ ഫോര്‍ യു....ആമ്പേ.... കൂമ്പേ .... ഇങ്ങനെ പുത്തന്‍ പേരില്‍... 
ടൈ കെട്ടിയവന്റെ ആംഗലേയ ഉച്ചാരണത്തിന്റെ മാസ്മരികതയില്‍ .... 

അതിലും നിക്ഷേപ്പിച്ചു ... ഇക്കൂട്ടര്‍ ... 
ലക്ഷങ്ങള്‍ , കോടികള്‍ .... അവരും കൊണ്ടുപോയി.... 


അവര്‍...  യവനികയ്ക്ക് പിന്നിലായപ്പോള്‍ അതാ വരുന്നു ..
വേറൊരു കൂട്ടര്‍....
ആപ്പിള്‍ .. മാപ്പിള്‍....
സൌധങ്ങള്‍ പണിയുന്നവര്‍ ....
അവരില്‍ പണം നിക്ഷേപിച്ചാല്‍ .. ലക്ഷങ്ങള്‍ കൊയ്യാം ...
അവര്‍ ലക്ഷങ്ങള്‍ കൊയ്തു... നിക്ഷേപിച്ചവര്‍ പാപരായി...
കൂടുതലും പ്രവാസികള്‍...
ഇവരുടെ പരസ്യങ്ങള്‍ ... പത്രങ്ങളില്‍.. ചാനലുകളില്‍... ആഗോള വെബുകളില്‍ .... 
അവര്‍ പല ചാനല്‍ പരിപാടികളുടെയും  സ്പോന്സര്‍മാര്‍  ആയിരുന്നു...
സമ്മാനങ്ങള്‍ കോടികള്‍......

ആരും  ചോദിചില്ല .... 

ഇതൊക്കെ ആരുടെ പണം...

അതിനിടയിലും ... വന്നു....
ആത്മീയ കച്ചവടക്കാര്‍..
സന്തോഷ മാധവ, തോക്ക് സ്വാമിമാര്‍ ...
മന്ത്ര -തന്ത്ര കള്ള സിദ്ധന്മാര്‍ .... 
മതത്തെ വിറ്റു കാശാക്കുന്നവര്‍ .. 
സ്ത്രീത്വത്തെ അപമാനിച്ചവര്‍.. ആഭാസത്തരങ്ങളുടെ പുതിയ കളരികള്‍...
അവരും പറ്റിച്ചു ... കോടികള്‍ ..

അവസാനം..
തട്ടിപ്പ് പുതിയ രൂപത്തില്‍ .... 
ചാനലുകാര്‍  സ്വന്തമായി തുടങ്ങി... 
സ്റ്റാര്‍ സിങ്ങര്‍.... മൂണ്‍ സിങ്ങര്‍... സണ്‍ സിങ്ങര്‍...
തട്ടിപ്പിന്റെ പുതിയ രീതി...
കൈ നീട്ടി വരുന്ന യാചകര്‍ക്ക്... അഞ്ചു പൈസ കൊടുക്കാത്ത നമമള്‍ ...
എസ്‌ എം എസ്‌ യാചിക്കുമ്പോള്‍....
തങ്ങളുടെ സ്റ്റാറി നു വേണ്ടി... ഒറ്റയടിക്ക്... 
എത്രയോ മെസ്സേജുകള്‍.... അയച്ചു കൊടുക്കുന്നു  . 
ചാനലുകാര്‍  ... മുന്‍ നിശ്ചയപ്രകാരം സമ്മാനം കൊടുക്കുമ്പോള്‍... 
തങ്ങളുടെ മണ്ടത്തരമോര്‍ക്കുന്ന... മലയാളി... 
അവസാനം പരിതപിക്കുന്നു  ..
അയ്യോ കഷ്ട്ടം ...!!!

സമ്പൂര്‍ണ സാക്ഷരത ... ഇതിന്‍റെ പേരാണോ... വിവരമില്ലായ്മ

Oct 19, 2011

നാടകം തുടരുന്നു ... "കള്ളമേവജയതേ"



നാടകം തുടരുന്നു ... "കള്ളമേവജയതേ"

 
വെള്ളിയാഴ്ച . . . യൌമുല്‍ ജുമുഅ:  . . . ഗള്‍ഫ്‌ പ്രവാസികളുടെ യൌമുല്‍ നൌം ... (കിടന്നുറങ്ങാനുള്ള ദിവസം)...  ക്ലീനിംഗ്, വാഷിംഗ്‌ അങ്ങിനെ പലതും നടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രഭാതം; 9 മണി!!! - ഞാനും ഉറങ്ങി എണീറ്റു. അയ്യോ, ഉപ്പുമാവ് ഉണ്ടാക്കണം, ഞങ്ങളുടെ റൂമില്‍ ഫുഡ്‌ ഉണ്ടാക്കുന്നതില്‍ എന്‍റെ റോള്  വെള്ളിയാഴ്ച ഉപ്പുമാവിന് ഉള്ളി, പച്ചമുളക് മുറിച്ചു കൊടുക്കുക എന്നതാണ് ... അത് മുറിക്കുന്ന ഇടയിലാണ് സഹ മുറിയന്‍ (മെയിന്‍ കുക്ക്) ശരീഫ് ഹാളില്‍ നിന്നും വിളിച്ചു പറയുന്നത്-
" ശുകൂര്‍ക്ക.." (പ്രായം കൂടുതലാണെലും  വയസ്സ് കുറക്കാനുള്ള അവന്റെ തത്രപ്പാട്.).
 " എന്താടോ?".  
" നിയമസഭയില്‍ കയ്യാങ്കളി,
നമ്മുടെ രാജേഷിനും, ലതികക്കും, തോമസ്‌ മാത്യുവിനും അടി കിട്ടി"  (ഓന്‍ ഇടതുപക്ഷകാരനാണ് .. പറയുമ്പോള്‍ നല്ല ചൂടിലായിരുന്നു..)  .. കത്തിക്കു വിശ്രമവും, കണ്ണിന് ആശ്വാസവും നല്‍കിക്കൊണ്ട്  ഞാനും ടെലിവിഷന്റെ മുമ്പിലിരുന്നു ....

പച്ച കള്ളം : രംഗം ഒന്ന്:
അരങ്ങില്‍ രാജേഷ്‌, ലതിക, ജെയിംസ് മാത്യു . . . 

രാജേഷ്‌: അവര്‍ എന്നെ അടിക്കുകയും വാക്കി ടോക്കി  കൊണ്ട് കുത്തുകയും ചെയ്തു, (മാന്തിയ ഭാഗം ഷര്‍ട്ടിന്റെ കൈ  പൊക്കി കാണിക്കുന്നു) .. കൂടെ ലതികയ്ക്കും മൂക്കിനും വയറിനും അടി കിട്ടിയതായി പറയുന്നു...

*** കഴിഞ്ഞ പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ മകനും മകളും ഭയങ്കര അടി .. രണ്ടുപേരുടെയും പരാതി ഒന്ന് തന്നെ അടിച്ചു, ഇടിച്ചു, മാന്തി ... എന്റെ പോന്നു രാജേഷേ ഇപ്പോള്‍ താങ്കളും  ...


ജെയിംസ് മാത്യു: അവര്‍ ഞങ്ങളെ ആക്രമിച്ചു.. നന്നായി പെരുമാറി..
.
ലതിക: അവര്‍ എന്നെ മൂക്കിനു  ഇടിക്കുകയും വയറിനു കുത്തുകയും ചെയ്തു.... (ഭാഗ്യത്തിന് കുത്തിയ ഭാഗം കാണിച്ചില്ല.. )
(ഇതൊക്കെ ചെയ്തത് വാച്ച്  ആന്‍ഡ്‌ വാര്ഡാണ് ... )
ഇത്രയും കണ്ടിട്ടെങ്ങിനെയാ അടുക്കളയില്‍ പോകുക , മനസ്സ് വന്നില്ല ... ബാക്കി കൂടി കണ്ടു കളയാം...

പച്ച കള്ളം : രംഗം രണ്ട്:
അരങ്ങില്‍ പീ.സീ.ജോര്‍ജ്, കെ സീ ജോസഫ്‌ .. ശുഭ്ര വസ്ത്ര ധാരികള്‍ ...
പീ.സീ.ജോര്‍ജ്: പ്രതിപക്ഷ എം.എല്‍.എ മാര്‍ വനിതാ വാച് ആന്‍ഡ്‌ വാര്ഡിനെ  ആക്രമിച്ചു.. രാജേഷ്‌,  ജെയിംസ് മാത്യു ഇവരാണ് ആക്രമിച്ചത്, കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്‌, അവര്‍ സ്ത്രീയെ അപമാനിച്ചു... കടന്നു പിടിച്ചു ഇവരില്‍ ഒരാള്‍ സ്വഭാവ ദൂശ്യമുള്ള ഒരാളാണ് (ചെവി കൂര്‍പ്പിച്ചു നോക്കി ഛെ ..ആരാന്നു  പറഞ്ഞില്ലല്ലോ ഹോ കഷ്ട്ടം)... അവരെ നിയമസഭയില്‍ നിന്നും പുറത്താക്കണം.

*** പണ്ട് ഞങ്ങളുടെ നാട്ടില്‍ ഉടമസ്ഥന്‍ ഇല്ലാത്ത ഒരു ആട് വരുമായിരുന്നു  (മൂസകുട്ടന്‍) ,  ഇതിനെ  ചിലയാളുകള്‍ ഉള്ളാളം ദര്‍ഗയ്ക്ക് നേര്ച്ചയാക്കി വിടുന്നതാണ്, ഈ ആട്  മറ്റു ആടുകളെ ആക്രമിക്കുകയും, കുട്ടികളെ കൊംബ് കുലുക്കി ഭീഷണി പെടുത്തുകയും ചെയ്യും, പക്ഷെ ആരും അതിനെ കെട്ടിയിടുകയോ മറ്റോ ചെയ്യില്ല..  എനിക്ക് ഈ ജോര്‍ജിനെ  കാണുമ്പോള്‍ ഈ ആടിനെ ഇടക്കിടക്ക്  ഓര്മ വരും.. .. ഇങ്ങനെയുമുണ്ടോ നേതാക്കള്‍ ...

കെ.സീ.ജോസഫ്‌: പ്രതിപക്ഷ എം.എല്‍.എ മാര്‍ വനിതാ വാച് ആന്‍ഡ്‌ വാര്‍ഡിനെ ആക്രമിച്ചു.. രാജേഷ്‌, ജെയിംസ് മാത്യു ഇവരാണ് ആക്രമിച്ചത്... അവരെ നിയമസഭയില്‍ നിന്നും പുറത്താക്കണം.

മറ്റൊരു സഹമുറിയന്‍ സലീമ്ക്ക എന്തോ അടുക്കളയില്‍ നിന്നും പിറുപിറുക്കുന്നുണ്ട് ...ശ്രദ്ധിക്കാന്‍ പോയില്ല... സോറി , ശ്രദ്ധിക്കാന്‍ പറ്റിയില്ല ..  "concentration"  തെറ്റരുതല്ലോ.

പച്ച കള്ളം : രംഗം മൂന്ന്:
അരങ്ങില്‍ വാച്ച്  ആന്‍ഡ്‌ വാര്‍ഡ്‌ രജനി കുമാരി (രംഗം ആശുപത്രി) .... ആദ്യം ഡോക്ടറെ കാണുമ്പോള്‍ മുഖത്ത് ക്ഷീണമില്ല, ചാനലുകാര്‍ ചോദിക്കുന്നു അവര്‍ താങ്കളെ അക്രമിച്ചോ? ഇല്ല.. ഉത്തരം അത്ര മാത്രം..

രംഗം മൂന്ന് കഴിഞ്ഞപോഴേക്കും സലീമ്ക്ക എന്നെ ചീത്ത പറഞ്ഞോണ്ട് ഉപ്പുമാവുമായി വന്നു, എനിക്ക് ആ കഥ മറന്നുപോയിരുന്നു... അങ്ങനെ ഞങ്ങള്‍ മൂന്നുപേരും ഉപ്പുമാവു തിന്നുന്ന തിരക്കിലായി... കട്ടന്‍ ചായക്ക് ഉപ്പുമാവ് നല്ല കൂട്ടാണ്...

തീറ്റ തിരക്കിനിടയില്‍ കൊടിയേരിയുടെ പ്രസ്താവന കണ്ടില്ല... അതുകൊണ്ട് ആ രംഗം വിവരിക്കാന്‍ നിര്‍വ്വാഹമില്ല..  ക്ഷമിക്കുക ...
പക്ഷെ കോടിയേരി പറഞ്ഞതായി പിന്നീട് അറിഞ്ഞു , രാജേഷും , ജെയിംസ് മാത്യുവും തെറ്റ് ചെയ്തിട്ടില്ല; വാച് ആന്‍ഡ്‌ വാര്‍ഡ്‌ അവരെ ആക്രമിക്കുകയായിരുന്നു...

തീറ്റ കഴിഞ്ഞു ഇവിടെ ഒരു പത്തു മണി കഴിഞ്ഞു.. നാട്ടില്‍ പന്ത്രണ്ടര ആയിക്കാണും... അവിടെ വെള്ളിയാഴ്ച നട്ടുച്ച ...

പച്ച കള്ളം : രംഗം നാല്:
മുഖ്യന്‍  ഉമ്മന്‍ ചാണ്ടിയുടെ പത്ര സമ്മേളനം: ഇടത്തും വലത്തും കുഞ്ഞാലിക്കയും, മാണിചായനും 
ഉമ്മന്‍ ചാണ്ടി: നമ്മുടെ നിയമസഭ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്‌, ഞാനും കുഞ്ഞാലി കുട്ടിയും, മാണിയും എത്രയോ വര്‍ഷമായി നിയമ സഭ സമാജികരാണ് ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല... 

ചാനലുകാര്‍: ആരൊക്കെയാണ് ആക്രമിച്ചത്.. ഉമ്മന്‍: ചാണ്ടി : പേര് ഞാന്‍ പറയുന്നില്ല, അത് നിങ്ങള്ക്ക് പിന്നീട് നേരില്‍ കാണാം ..  പേര് പറയുന്നതില്‍ നിന്നും കുഞ്ഞുഞ്ഞ്  ഒഴിഞ്ഞു മാറി.... തന്ത്രപരമായ ഒഴിഞ്ഞു മാറ്റം. 

മാണി: സഭക്ക് നാണക്കേട്‌, കേരളത്തിനു നാണക്കേട്‌.. സ്ത്രീയെ അപമാനിച്ചു..... എല്ലാം ഞങ്ങള്‍ കണ്ടതാണ്.. 

കുഞ്ഞാലിക്കുട്ടി: ഞാന്‍ എന്‍റെ കണ്ണ് കൊണ്ട് കണ്ടതാണ്, അതും കൂടാതെ  അടിയുടെ ശബ്ദം കേട്ടതാണ്...  അവര്‍ സ്ത്രീയെ ആക്രമിക്കുന്നത്, ഞാന്‍ അപ്പോള്‍ തന്നെ സീ.എമ്മിനോട് പറഞ്ഞു, ഇത് വല്ലാത്ത പ്രശ്നമാകുമല്ലോ, എന്താണ് അവര്‍ ചെയ്തത്, ഒരു സ്ത്രീയെ തല്ലുകയോ? നമ്മുടെ നാടിനു തന്നെ നാണക്കേട്‌...
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു ... (കോറസ്)
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
-  (പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

ഞാന്‍ ചെറുപ്പത്തില്‍  വെള്ളിയാഴ്ച എന്തെങ്കിലും തെറ്റ് ചെയ്താല്‍  ഉമ്മ പറയുമായിരുന്നു ഈ വെള്ളിയാഴ്ച നട്ടുച്ചക്ക് ... ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

ടെലിവിഷന്‍ ഓഫ്‌ ചെയ്തു.. ഇനി കുളിക്കണം പള്ളിക്ക് പോകണം ..

കുവൈത്തില്‍  ഉച്ച കഴിഞ്ഞു ‍..  നാട്ടില്‍ വൈകുന്നേരം.... ഇനി ചാനലുകാരുടെ മത്സര സമയമാണ്.. അവര്‍ കണ്ടതും കേട്ടതും .. നാളത്തെ വാര്‍ത്ത ഇന്നു തന്നെ മസാല പുരട്ടി നമ്മുക്ക് എത്തിച്ചു തരും ...


പച്ച കള്ളം : രംഗം അഞ്ച് :
ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്നു റെക്കോര്‍ഡ്‌ ചെയ്ത സീഡീ കണ്ടു, കണ്ടവര്‍ക്കറിയാം എന്താണ്  അവിടെ  നടന്നതെന്നും, എന്ത് നടന്നിട്ടില്ലന്നും... പക്ഷെ പുറത്തിറങ്ങിയ നേതാക്കള്‍ വിഴുപ്പലക്കല്‍ വീണ്ടും തുടങ്ങി... .
.
ചാനല്‍ ചര്‍ച്ചകള്‍ പീ സീ ജോര്‍ജ് വീണ്ടും തന്റെ വാദം ആവര്‍ത്തിക്കുന്നു, ഭരണ-പ്രതിപക്ഷ നേതാക്കള്‍ പരസ്പ്പരം  വെല്ലു വിളിക്കുന്നു.. അങ്ങോട്ടും ഇങ്ങോട്ടും വെല്ലു വിളി തന്നെ.. രംഗം മാറി എന്നല്ലാതെ ഒരു മാറ്റവുമില്ല...   കഥയ്ക്ക്  ആവര്‍ത്തന വിരസത .... കാണികള്‍  കൂകിവിളി  തുടങ്ങി...


പച്ച കള്ളം : രംഗം ആറ്  :
അരങ്ങില്‍ വീണ്ടും രാജേഷ്‌, ജെയിംസ് മാത്യു . ശോകമൂകമായ അന്തരീക്ഷം... (പിന്നണിയില്‍ മാനസമൈനെ വരൂ )
ജെയിംസ് മാത്യു: ഞങ്ങള്‍ (ഞാനും രാജേഷും) വനിതാ ജീവനക്കാരിയെ മര്‍ദ്ദിചിട്ടില്ല, അങ്ങനെ തെളിയിച്ചാല്‍  ഞാന്‍ രാജിവെക്കും (അത് ഏതായാലും എനിക്ക് ഇഷ്ട്ടപെട്ടു), ഇനി അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചവര്‍ മാപ്പ് പറയണം ...

രാജേഷ്‌: എന്തോ സംസാരിക്കാന്‍ തുടങ്ങുന്നു, പീ സീ ജോര്‍ജിന്റെ ഏതോ പരാമര്‍ശം ടിയാനെ വിഷമിപ്പിച്ചിട്ടുണ്ടെന്ന ഭാവം,  "എനിക്ക് അച്ഛനുണ്ട്‌, അമ്മയുണ്ട്, ഭാര്യയുണ്ട്...." (ഗദ്ഗദം!!?)  ഗ്ലിസറിന്‍ പ്രയോഗം ... (ഞാന്‍ ശരീഫിനോദ് പറഞ്ഞു ഇവനെന്താ ജഗതീഷിനു പഠിക്കുകയാണോ) .. പിന്നെ ഒന്നും വ്യക്തമല്ല... കുറെ നേതാക്കള്‍ വന്ന് വിളിച്ചു കൊണ്ട് പോകുന്നു... (ഒന്നെനിക്ക് മനസ്സിലായി ഈ രാജേഷ്‌ അപ്പുക്കുട്ടന്‍  മാത്രമല്ല  ശിക്കാരി ശംബുവുമാണ് .. .. അണികളെ ലാത്തിക്കും തോക്കിനും മുന്നിലേക്ക് പറഞ്ഞു വിടുന്ന ഇവര്‍ ഇത്രയ്ക്കും ഭീരുക്കളോ?). 

ഇരുവരും  ഒരേ സ്വരത്തില്‍ പറഞ്ഞു ... (കോറസ്)
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
 * സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
    (പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

പച്ച കള്ളം : രംഗം ഏഴ്  :

ചര്‍ച്ച വഴിമാറി.. വിഷയം  രാജേഷിന്റെ കരച്ചില്‍,

    * അഭിനയമാണെന്ന് പീ സീ ജോര്‍ജ് ഇവരില്‍ രണ്ട് പേരില്‍ ഒരാള്‍ സ്വഭാവ ദൂശ്യമഉള്ളയാളാണ് ..  വീണ്ടും ആരോപണം,
    * തെറ്റ് ചെയ്യാത്തത് കൊണ്ടാണെന്ന് ഇടതു പക്ഷക്കാര്‍,
    * കരഞ്ഞത് നല്ല സ്വഭാവമാണെന്ന് സണ്ണി കുട്ടി എബ്രഹാം (മാധ്യമ പ്രവര്‍ത്തകന്‍) ...

സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക് കൊടുക്കണമെന്ന് (ആരോപണ പ്രത്യാരോപണങ്ങളുടെ അകമ്പടിയോടെ) എല്ലാവര്ക്കും ഒരേ അഭിപ്രായം ..പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍.. നിര്‍ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്ന് ഞാനും കരുതി ...

അപ്പോഴാണ് ശ്രദ്ധിച്ചത് .. മൊബൈലില്‍ കുറെ മിസ്ഡ് കാള്‍ .. നോക്കിയപ്പോള്‍ ഭാര്യ, സാധാരണ കുവൈത്തിലേക്ക്  നാട്ടില്‍ നിന്നും ഫോണ്‍ വന്നാല്‍ നമ്പര്‍ കാണാറില്ല, ഇന്ന് ഭാഗ്യത്തിന് നമ്പര്‍ കാണുന്നു, ചില ദിവസങ്ങളില്‍ കുറെ മിസ്ഡ് കാള്‍ കാണും, നമ്പര്‍ കാണാത്തത് കൊണ്ട് നമ്മളുടെ പരിചയത്തിലുള്ള രണ്ട് മൂന്നു പേര്‍ക്ക് വിളിച്ചു ചോദിക്കും അവരാണോ വിളിച്ചതെന്ന്, ചിലപ്പോള്‍ അവരൊന്നും ആയിരിക്കില്ല... നാട്ടില്‍ നിന്നും അങ്ങനെയാണ് അവിടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ പോലും  ഗള്‍ഫിലേക്ക്  മിസ്‌ കാള്‍ മാത്രമേ ചെയ്യൂ,  കല്യാണം ക്ഷണിക്കാന്‍ വരെ  മിസ്ഡ് കാള്‍ ചെയ്ത വിരുതന്മാരെ എനിക്കറിയാം , ഇവിടെ ഈന്തപനയില്‍ പണം കായ്ക്കുന്നു എന്നാണ് അവരുടെ വിചാരം...

അങ്ങനെ ആ ദിവസം തീര്‍ന്നു  കിട്ടി....

ശനിയാഴ്ച .....
വീണ്ടും പഴയ കഥ.. അവര്‍ത്തന വിരസത....
എന്നാലും രംഗം കാന്സലാക്കാന്‍ പറ്റില്ലല്ലോ...   

പച്ച കള്ളം : രംഗം എട്ട്  :
അരങ്ങില്‍ കെ സീ ജോസഫ്‌:  ...പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഒരു മാറ്റവും ഇല്ല, ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ രാജി വെക്കും... (ഓ ഒരു തമാശ... കൊതിപിക്കല്ലേ)...
(സോറി രംഗം ചെറുതാണ്, ഏകാഭിനയം, പക്ഷെ, പരാമര്‍ശിക്കാതെ വയ്യ..)

പച്ച കള്ളം : രംഗം ഒമ്പത് :
അരങ്ങില്‍:
പിണറായി വിജയന്‍ : വനിതാ വാച് ആന്‍ഡ്‌ വാര്‍ഡിനെ അവിടെ നിയമിച്ചതില്‍ എന്തോ സംശയമുണ്ട്, അപമാനിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ ചെയ്ത ഗൂഢാലോചന (ഇതിയാന്‍ ഇത്രയും സമയം എവിടെയായിരുന്നു... സാധാരണ പ്രസ്താവന ഇറക്കാന്‍ ഇത്ര വൈകാറില്ലല്ലോ ) ..


വീ എസ് അച്ചുതാനന്തന്‍:  രാജേഷും , ജെയിംസ് മാത്യുവും തെറ്റ് ചെയ്തിട്ടില്ല വാച് ആന്‍ഡ്‌ വാര്‍ഡ്‌ അവരെ ആക്രമിക്കുകയായിരുന്നു...  (സോറി മാമന്‍ നീട്ടി വലിച്ചങ്കിലും രംഗം ചെറുതാണ്, കാണികള്‍ ക്ഷമിക്കുക)

മാമനും പറഞ്ഞു... സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക് കൊടുക്കണമെന്ന്...  - പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

(കോറസ്)  
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
 * സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം

അങ്ങനെ ശനിയാഴ്ചയും തീര്‍ന്നു....
ഇനി ഞായറാഴ്ച .. അവര്‍ത്തന വിരസത!! .. ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല... എനിക്കുമില്ലേ എന്റെതായ  പണിയും തിരക്കും...അങ്ങനെ പരസ്പ്പരം കൊണ്ടും കൊടുത്തും ആ ദിവസവും കഴിഞ്ഞു...

പച്ച കള്ളം : രംഗം പത്ത്‌ :
രംഗ സജ്ജീകരനങ്ങള്‍ക്ക് പതിവിലും ഭംഗി..
അങ്ങനെ ആ ദിവസം പുലര്‍ന്നു... തിങ്കള്‍... നമ്മള്‍ കാത്തിരുന്ന ദിവസം, ഇന്ന് എന്താണാവോ നടക്കുക, അച്ചു മാമനും ഉണ്ട് ഗാലറിയില്‍.. എല്ലാരും കുളിച്ചൊരുങ്ങി, ദൈവ വിശ്വസമുള്ളവര്‍ പ്രാര്‍ത്ഥിച്ചും, അല്ലാത്തവര്‍ ദൃഡപ്രതിഞ്ഞയെടുത്തും...

ചര്‍ച്ച തുടങ്ങി, വെറും ചര്‍ച്ചയല്ല മാരത്തോണ്‍ ചര്‍ച്ച, രാജേഷും, ജെയിംസ് മാത്യുവും മാപ്പ് പറയണമെന്ന് ഭരണപക്ഷം, തെറ്റ് ചെയ്യാത്ത അവര്‍ മാപ്പ് പറയില്ലന്ന് പ്രതിപക്ഷം..

സ്പീക്കര്‍ പഴയ റെക്കോര്‍ഡ്‌ കണ്ടു, രണ്ട് പക്ഷത്തെയും നേതാക്കളും ഉണ്ടായിരുന്നു കൂടെ, അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം രണ്ടുപേരോടും  ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാന്‍ പറയുക എന്ന തീരുമാനമുണ്ടായി (സ്പീക്കരുടെ ചേമ്പറിലേക്ക് ഇടിച്ചു കയറിയ തെറ്റിന്).. സ്വാഭാവികമായും നമ്മള്‍ കാണികള്‍ക്ക് (ആസ്വാദകര്‍ക്ക്)  സംശയം വരാം,

    *  എം എല്‍ എ മാരെ ആക്രമിച്ചതിന് ശിക്ഷയില്ലേ?
    *  അവര്‍ വനിതാ ജീവനക്കാരിയെ ആക്രമിച്ചതിന് ശിക്ഷയില്ലേ?
    *  അങ്ങനെയൊരു സംഭവം നടന്നിട്ടില്ലേ?

ഓക്കേ കാത്തിരിക്കാം.... അല്ലെ?
ഇനിയുമുണ്ടല്ലോ രംഗങ്ങള്‍ ...

പച്ച കള്ളം : രംഗം പതിനൊന്ന്‌:
സ്പീക്കര്‍ക്ക് അവര്‍ ക്ഷമാപണം എഴുതി കോടുത്തു.. ചേംബറില്‍ എത്തി ക്ഷമാപണം നടത്തുകയും ചെയ്തു,..  സ്പീക്കര്‍ റൂളിംഗ് നല്കാന്‍ തുടങ്ങി .. അതിനിടയില്‍ ജയിംസ് മാത്യു എഴുനേറ്റു എന്തോ പറഞ്ഞു പോലും ... സ്പീക്കറുടെ റൂളിംഗ് വര്രുമ്പോള്‍ എഴുനേറ്റുനിന്ന് സംസാരിക്കാന്‍ പാടില്ല, നിയമസഭയുടെ മാന്യതക്ക്  (അവിടെയും മാന്യതയോ... വീണ്ടും തമാശ..) കളങ്കമാണ്, ഉമ്മന്‍ ചാണ്ടി അവരെ പുറത്താക്കാനുള്ള തങ്ങളുടെ പ്രമേയം വായിക്കുന്നു (ഇത്ര പെട്ടന്ന് എവിടുന്ന് കിട്ടി എഴുതി തയ്യാറാക്കിയ  പ്രമേയം) , ശബ്ദ വോട്ടോടെ അവരെ സസ്പെന്റ് ചെയ്യുന്നു...


പച്ച കള്ളം : രംഗം പന്ത്രണ്ട് ‌:
കൊയ്തു പാട്ടിന്റെ പിന്നണി ഗീതം...
ചാനലുക്കാര്‍ക്ക് ചാകര, പ്രശ്നങ്ങളുടെ റെക്കോര്‍ഡ്‌ ചെയ്ത സീ ഡീ ലഭിക്കുന്നു, അവര്‍ പ്രക്ഷേപണം ചെയ്തു, എനിക്കും കാണേണ്ടേ ആ രംഗം, ഞാന്‍ ഓടിപോയി ടെലിവിഷന്‍ ഓണ്‍ ചെയ്തു.. ഇന്നു  നടന്ന കലാ പരിപാടികളും ഉണ്ട് കൂട്ടത്തില്‍ ...
 
രാജേഷിനെയും, മാത്യുവിനെയും, ലതികയെയും ആരെങ്കിലും അക്രമിച്ചോ?  വനിതാ ജീവനക്കാരിയെ ഇവര്‍ കടന്നു പിടിച്ചോ? അവരുടെ തൊപ്പി തട്ടി തെറിപ്പിച്ചോ?  ഒന്നും കാണാനില്ല... അപ്പോള്‍ അത് പച്ചക്കള്ളമായിരുന്നോ?

തോമസ്‌ മാത്യു സ്പീക്കറോട് താങ്കള്‍ കള്ളം പറയരുത് ഞാന്‍ ക്ഷമ ചോദിച്ചിട്ടില്ല എന്നുറക്കെ വിളിച്ചു പറയുന്നത് ശരിക്കും കേള്‍ക്കാം, പിന്നെ ഇന്നത്തെ കലാപരിവാടികള്‍ മുഴുവനുമുണ്ട്, സ്പീക്കറ്ടെ റൂളിംഗ്, ഉമ്മന്‍ ചാണ്ടിയുടെ പ്രമേയം ഭരണ പക്ഷത്തിന്റെ കയ്യടി, അച്ചുമാമന്റെ എതിര്‍ പ്രസ്താവന എല്ലാം .. അവസാനം രാജേഷ്‌, തോമസ്‌ മാത്യു വെല്ലുവിളിക്കുന്നതും മന്ത്രി മോഹനന്‍ മേശപ്പുറത്തു കാല്‍ കയറ്റി വെക്കുന്നതും എല്ലാം .. (എന്തൊക്കെ കാണണം എന്‍റെ തമ്പുരാനേ) ...


പക്ഷെ ഇതൊക്കെ നേരില്‍ കണ്ട ജനങ്ങളോട് നേതാക്കള്‍   വീണ്ടും പച്ചക്കള്ളം  ആവര്‍ത്തിക്കുന്നു- (നിങ്ങള്‍ കണ്ടതൊന്നും ശെരിയല്ല, ഞങ്ങള്‍ പറയുന്നതാണ് സത്യം!!)

(പിന്നണിയില്‍ അന്നൌന്സ്മെന്റ്)   ഇനിയൊരു രംഗത്തോട് കൂടി നാടകം അവസാനിക്കുന്നു... സോറി, ഇന്നത്തെ നാടകം അവസാനിക്കുന്നു... കാണികള്‍ ദയവു ചെയ്തു എണീറ്റു പോകരുത്... കാരണം ഇതൊരു നാടകമല്ല... നമ്മുടെ നാടിന്റെ ശാപമാണ്..

പച്ച കള്ളം : രംഗം പതിമൂന്ന്  : (അവസാന ഭാഗം)
വളരെ വിശാലമായ രംഗ വിതാനം... അരങ്ങിനു വിസ്തൃതി കൂടിയത് പോലെ...
ഉമ്മന്‍ ചാണ്ടി: തോമസ്‌ മാത്യു സ്പീക്കരോദ് പറയാന്‍ പറ്റാത്ത വാക്കുകള്‍ ഉപയോകിച്ച് സംസാരിച്ചു ..  (ഹ ഹ വീണ്ടും തമാശിച്ചു... )

പീ സീ ജോര്‍ജ്: നീ എവിടത്തെ സ്പീക്കരാടായെന്ന് തോമസ്‌ മാത്യു ചോദിച്ചുപോലും, കൂടെ  കുറെ പച്ച തെറിയും...(ഈ ജോര്‍ജിന് സ്പീക്കറോട് എന്തോ മുന്‍ വൈരാഗ്യമുണ്ടെന്നു തോന്നുന്നു അത് തോമസ്‌ മാത്യുവിന്റെ വരവില്‍ വെച്ച് കളഞ്ഞു  ...കാരണം നമ്മളാരും കേട്ടില്ല അങ്ങനെ പറയുന്നത്) ...

അച്ചു മാമന്‍: മന്ത്രി കെ.പി. മോഹനന്‍ മുണ്ട് പൊക്കി കാണിച്ചു... (ഒന്ന് കണ്ടു കളയാമെന്നു വിചാരിച്ചു ഞാന്‍ വീണ്ടും വീണ്ടും നോക്കി ഫലം തഥൈവ ... നോ രക്ഷ.. മുണ്ട് പോക്കിയില്ല .. കാല്‍ പൊക്കി മേശപുറത്ത്‌ വെച്ചു... ) ..

മാണിയും കുഞ്ഞാലികുട്ടിയും വീണ്ടും:
മാണി: അവര്‍ സ്പീക്കറെ തെറി വിളിച്ചു ..
കുഞ്ഞാലിക്കുട്ടി : നീ എവിടത്തെ സ്പീക്കരാടാ   എന്ന് ചോദിച്ചു...
 (ഈ കുഞ്ഞാപ്പാന്റെയും  മാണിച്ചന്റെയും  ഒരു കാര്യം)

"കര്‍ട്ടന്‍ താഴാന്‍ തുടങ്ങി............" 

അരങ്ങത്ത് പ്രതിപക്ഷ  സാമാജികര്‍ നിയമസഭയില്‍ സത്യഗ്രഹത്തിലാണ്, ഭരണപക്ഷക്കാര്‍  കൂടിയാലോചനയിലാണ്...  നാട്ടുക്കാര്‍ സംശയത്തിലുമാണ് ... അവര്‍ക്കൊന്നും മനസ്സിലായില്ല നാടകാന്ത്യം, എന്തോ നാടക സംയോചനം തീരെ ശരിയായില്ല എന്ന തോന്നല്‍.... വീണ്ടും കൂകി വിളി...

കലാശക്കൊട്ട് :
അതെ, ജനങ്ങളെ കഴുതകള്‍ മാത്രമല്ല,  കോവര്‍ കഴുതകള്‍വരെയാക്കുന്ന   പ്രവര്‍ത്തികളാണ് ഇവര്‍ ഇവിടെ കാട്ടി കൂട്ടിയത് ... ഞങ്ങള്‍ എന്ത് ചെയ്താലും ഈ പമ്പര വിഡ്ഢികള്‍ ക്ഷമിക്കുമെന്നുള്ള  അഹങ്കാരം ..

ഇനി  രണ്ട് പക്ഷക്കാരും  ചര്‍ച്ച ചെയ്തു അവിടെ നടന്ന കാര്യങ്ങള്‍ മുഴുവന്‍ ചാനലുകളില്‍ കാണിക്കേണ്ട എന്നു  തീരുമാനിച്ചതാണോ? സത്യത്തില്‍ അവിടെ നടന്നെത് എന്താണ്, ഇത് ജനങ്ങള്‍ക്ക്‌ അറിയേണ്ടതില്ലേ? അത് അറിയിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കും ഇല്ലെ? സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നാണ് നിയമം, രാഷ്ട്രീയം കളിക്കാത്തവര്‍ക്ക് സ്പീക്കറാകാന്‍ പറ്റുമോ? ജയിച്ചു വന്ന ഒരാള്‍ക്ക് മാത്രമേ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയുള്ളൂ.... അപ്പോള്‍ രാഷ്ട്രീയം ഉണ്ടാവുക സ്വാഭാവികം.

ചെറിയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ നിസാഹായവസ്ഥ നന്നായി  അറിയാം എന്നാലും ഇങ്ങനെയുണ്ടോ, സത്യത്തില്‍ പി.സീ.ജോര്‍ജിനെ പോലുള്ളവര്‍  വലതുപക്ഷത്തിനു കീറാമുട്ടി തന്നെയാണ്, മുസ്ലിം ലീഗ് അഞ്ചാം മന്ത്രിക്കു കാത്തിരിക്കുന്നതിനു പകരം ചീഫ് വിപ് സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍  കുറെ കള്ള പ്രസ്താവനകളില്‍ നിന്നും നാട്ടുക്കാര്‍ക്ക് രക്ഷപെടാമായിരുന്നു, മുമ്പൊക്കെ ടെലിവിഷനിലെ  ഗാന രംഗങ്ങള്‍, ചുംബന രംഗങ്ങള്‍ ഇതൊക്കെയായിരുന്നു പ്രശ്നങ്ങള്‍ അത് കുട്ടികളുടെ കൂടെ ഇരുന്നു കാണാന്‍ പറ്റാത്തത് കൊണ്ട് ചിലയാളുകള്‍ ആ സീന്‍ വരുമ്പോള്‍ മാറി നില്‍ക്കാറായിരുന്നു പതിവ്,  ഇനി വാര്‍ത്തകളും കാണാന്‍ പറ്റാത്ത അവസ്ഥ വരും,  സത്യം മാത്രം പറഞ്ഞിരുന്ന മക്കള്‍ കള്ളം പറയാന്‍ പഠിക്കും, സഭ്യമായ വാക്കുകള്‍ പറഞ്ഞിരുന്ന മക്കള്‍ അസഭ്യം പറയാന്‍ തുടങ്ങും, അതുമല്ലാതെ ഇതൊക്കെ ആരാണെന്ന് അവര്‍ നമ്മോട് ചോദിച്ചാല്‍ എങ്ങിനെ അവരോടു പറഞ്ഞു കൊടുക്കാന്‍ പറ്റും  ഇതൊക്കെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരാണെന്ന് ..

ഹണ്ണാ ഹസാരെ ഒരാഴ്ച മൗന വ്രതത്തിലാണെന്ന്  ഒരു വാര്‍ത്ത‍ കണ്ടിരുന്നു, നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തേക്കെങ്കിലും മൗനം  ആചരിച്ചാല്‍ വളരെ നന്നായിരുന്നു, ഇനി അവര്‍ കാലാകാലം മിണ്ടിയില്ലെങ്കിലും ഈ പാവപെട്ട പോതുജനമെന്ന കഴുതകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവുകയില്ല...  

ചാനലുക്കരോട് ഒരു അഭ്യര്‍ത്ഥന, നിങ്ങള്‍ വൈകുന്നേരവും മറ്റു ഇടവിട്ടുള്ള സമയങ്ങളിലും നടത്തുന്ന ചര്‍ച്ചകള്‍ കഴിയുമെങ്കില്‍ മാറ്റി വെക്കുക. അതിനു പറ്റിയില്ലെങ്കില്‍ സംസാരത്തിലെങ്കിലും കുറച്ചു മാന്യത പുലര്‍ത്തുന്ന നേതാക്കളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുക.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. അവനൊരു മകനുണ്ട് . എവിടെ വെച്ച് കണ്ടാലും  അങ്കിള്‍ എന്നു വിളിച്ചു ഓടി വരുന്ന നല്ല കുട്ടി. എന്തോ ചീത്ത വാക്ക് പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചു ഇവന്  എവിടുന്ന് കിട്ടി ഈ പദപ്രയോഗം?.അന്നേരം സുഹൃത്ത്  പറഞ്ഞു- " കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ് പറഞ്ഞതാണ്‌ . എന്ത് ചെയ്യാം, അത് കേട്ട് മോനും പറയാന്‍ തുടങ്ങി."

വാര്‍ത്താ ചാനലുകളുടെ അതിപ്രസരം മലയാള മണ്ണിനെ മലീമസമാക്കുന്നു... വിഷയ ദാരിദ്ര്യം "ക്രിയേറ്റീവ് ജേര്‍ണലിസ്സം" - ത്തിന്റെ ദിശ മാറ്റുന്നുവോ?  ... കെട്ടു കഥകളും , നുണകഥകളും നെയ്തെടുക്കപെടുന്നു ... ചാനലുകള്‍ അധികരിച്ച് കൊണ്ടേയിരിക്കും... പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടും... അനന്തമായി... 

ആണിയടി‍:
(ഫ്ലാഷ് ന്യൂസ്‌ ...) നാട്ടില്‍ ചേര്‍ന്ന നേഴ്സറി  കുട്ടികളുടെ അടിയന്തിര സമ്മേളനത്തില്‍ ഒരു പ്രമേയം പാസാക്കിയെത്രേ ... മാന്തല്‍, പിച്ചല്‍, വയറിനു കുത്തല്‍, പിന്നില്‍ നിന്നും തള്ളല്‍, തോണ്ടല്‍ തുടങ്ങിയ   തങ്ങളുടെ പ്രയോഗങ്ങള്‍ നിയമസഭ സാമാജികര്‍ അനുകരിക്കരുത് ... തങ്ങളുടെ മാനവും അന്തസ്സും  കളയരുത് അഥവാ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ നിയമസഭയിലേക്ക്  മത്സരിക്കാനുള്ള പ്രായപരിധി  മൂന്ന് വയസാക്കി  തങ്ങളെയും മത്സര യോഗ്യരായി പ്രഖ്യാപിക്കുക....ജയ് കേരള ..  ജയ് ഹിന്ദ്‌ ....

****  സംഭവാമി യുഗേ യുഗേ ... *****  സന്മനസ്സുള്ളവര്‍ക്ക് സമാധാനം *****